വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 20

ദീനാ കുഴപ്പത്തിൽ അകപ്പെടുന്നു

ദീനാ കുഴപ്പത്തിൽ അകപ്പെടുന്നു

ദീനാ ആരെ കാണാ​നാ​ണു പോകു​ന്നത്‌ എന്നു കണ്ടോ? കനാൻദേ​ശ​ത്തു താമസി​ക്കു​ന്ന ചില പെൺകു​ട്ടി​ക​ളെ കാണാ​നാണ്‌ അവൾ പോകു​ന്നത്‌. അവളുടെ അപ്പനായ യാക്കോ​ബിന്‌ ഇത്‌ ഇഷ്ടമാ​യി​രി​ക്കു​മോ? ഈ ചോദ്യ​ത്തിന്‌ ഉത്തരം കിട്ടു​ന്ന​തിന്‌, അബ്രാ​ഹാ​മി​നും യിസ്‌ഹാ​ക്കി​നും കനാനി​ലെ പെൺകു​ട്ടി​ക​ളെ ഇഷ്ടമാ​യി​രു​ന്നോ എന്ന്‌ ഓർത്തു​നോ​ക്കൂ.

തന്റെ മകനായ യിസ്‌ഹാ​ക്കിന്‌ കനാൻദേ​ശ​ത്തു​നിന്ന്‌ ഒരു പെൺകു​ട്ടി​യെ ഭാര്യ​യാ​യി എടുക്കാൻ അബ്രാ​ഹാം ആഗ്രഹി​ച്ചി​രു​ന്നോ? ഇല്ല. യിസ്‌ഹാ​ക്കും റിബെ​ക്കാ​യും തങ്ങളുടെ മകനായ യാക്കോബ്‌ ഒരു കനാന്യ പെൺകു​ട്ടി​യെ വിവാഹം കഴിക്കാൻ ആഗ്രഹി​ച്ചോ? ഇല്ല. അത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

കനാൻദേ​ശ​ത്തെ ആളുകൾ വ്യാജ​ദൈ​വ​ങ്ങ​ളെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. അവർ കല്യാണം കഴിക്കാ​നോ അടുത്ത കൂട്ടു​കാർ ആയിരി​ക്കാ​നോ പറ്റിയ​വ​ര​ല്ലാ​യി​രു​ന്നു. കാരണം അവർ നല്ല ആളുകൾ ആയിരു​ന്നി​ല്ല. അതു​കൊണ്ട്‌ തന്റെ മകൾ കനാൻദേ​ശ​ത്തെ പെൺകു​ട്ടി​ക​ളോ​ടു കൂട്ടു​കൂ​ടാൻ പോകു​ന്നത്‌ യാക്കോ​ബിന്‌ ഇഷ്ടമുള്ള കാര്യ​മാ​യി​രു​ന്നി​ല്ല എന്നുള്ളത്‌ ഉറപ്പാണ്‌.

ദീനാ കുഴപ്പ​ത്തിൽ അകപ്പെ​ടു​ക​ത​ന്നെ ചെയ്‌തു. ചിത്ര​ത്തിൽ, ദീനാ​യെ​ത്ത​ന്നെ നോക്കി​നിൽക്കു​ന്ന ആ മനുഷ്യ​നെ കണ്ടോ? അയാളു​ടെ പേര്‌ ശേഖേം എന്നാണ്‌. ഒരു ദിവസം ദീനാ തന്റെ കൂട്ടു​കാ​രി​ക​ളെ കാണാൻ ചെന്ന​പ്പോൾ ശേഖേം അവളെ പിടി​ച്ചു​കൊ​ണ്ടു​പോ​യി തന്റെ കൂടെ കിടക്കാൻ നിർബ​ന്ധി​ച്ചു. ഇതു തെറ്റാ​യി​രു​ന്നു. കാരണം വിവാഹം കഴിക്കാത്ത ഒരു ആണും പെണ്ണും അങ്ങനെ ഒരുമി​ച്ചു കിടക്കാൻ പാടില്ല. ശേഖേം ദീനാ​യോ​ടു ചെയ്‌ത ഈ ചീത്ത കാര്യം പിന്നെ​യും ഒരുപാട്‌ പ്രശ്‌ന​ങ്ങ​ളി​ലേ​ക്കു നയിച്ചു.

ദീനാ​യ്‌ക്കു സംഭവി​ച്ചത്‌ എന്താ​ണെന്ന്‌ അവളുടെ സഹോ​ദ​ര​ന്മാർ കേട്ട​പ്പോൾ അവർക്കെ​ല്ലാം ഭയങ്കര ദേഷ്യം വന്നു. അവരിൽ രണ്ടുപേർ, ശിമെ​യോ​നും, ലേവി​യും ദേഷ്യം സഹിക്ക​വ​യ്യാ​തെ വാളു​ക​ളു​മാ​യി ആ പട്ടണത്തി​ലേ​ക്കു ചെന്ന്‌ അവിടത്തെ ആണുങ്ങ​ളെ​യെ​ല്ലാം ആക്രമി​ച്ചു. അവരും യാക്കോ​ബി​ന്റെ മറ്റ്‌ ആൺമക്ക​ളും കൂടി ശേഖേ​മി​നെ​യും അവിടത്തെ മറ്റുള്ള ആണുങ്ങ​ളെ​യും കൊന്നു​ക​ള​ഞ്ഞു. ഇതു കേട്ട്‌ യാക്കോ​ബി​നു കടുത്ത കോപം വന്നു. കാരണം അവന്റെ മക്കൾ ചെയ്‌തത്‌ തെറ്റായ കാര്യ​മാ​യി​രു​ന്നു.

ഈ കുഴപ്പ​ത്തി​നെ​ല്ലാം കാരണം എന്തായി​രു​ന്നു? ദൈവ​ത്തി​ന്റെ നിയമങ്ങൾ അനുസ​രി​ക്കാ​ത്ത​വ​രു​മാ​യി ദീനാ ചങ്ങാത്തം കൂടാൻ പോയ​താ​യി​രു​ന്നു കാരണം. അത്തരം ആളുകളെ കൂട്ടു​കാ​രാ​ക്കാൻ നാം ആഗ്രഹി​ക്കു​ക​യി​ല്ല, ശരിയല്ലേ?