വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 52

ഗിദെയോനും അവന്റെ 300 ആളുകളും

ഗിദെയോനും അവന്റെ 300 ആളുകളും

ഇവിടെ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു കണ്ടോ? ഇവരെ​ല്ലാം ഇസ്രാ​യേ​ല്യ പടയാ​ളി​ക​ളാണ്‌. കുനിഞ്ഞു വെള്ളം കുടി​ക്കു​ന്ന ആ ആളുക​ളു​ടെ അടുത്തു നിൽക്കു​ന്നത്‌ ന്യായാ​ധി​പ​നാ​യ ഗിദെ​യോ​നാണ്‌. അവർ വെള്ളം കുടി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ എന്നു നോക്കി നിൽക്കു​ക​യാണ്‌ അവൻ.

ഓരോ​രു​ത്ത​രും വെള്ളം കുടി​ക്കു​ന്ന വിധം കണ്ടോ? ചിലർ മുഖം വെള്ളത്തിൽ മുട്ടി​ച്ചാ​ണു കുടി​ക്കു​ന്നത്‌. എന്നാൽ അതി​ലൊ​രാൾ ചുറ്റും നടക്കു​ന്ന​തു കാണാൻ കഴിയും​വി​ധം വെള്ളം കൈ​കൊ​ണ്ടു കോരി​യാ​ണു കുടി​ക്കു​ന്നത്‌. ഇതു വളരെ പ്രധാ​ന​മാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ വെള്ളം കുടി​ക്കു​മ്പോൾ പോലും ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ കുറിച്ചു ശ്രദ്ധയു​ള്ള​വ​രെ മാത്രമേ തിര​ഞ്ഞെ​ടു​ക്കാ​വൂ എന്ന്‌ യഹോവ ഗിദെ​യോ​നോ​ടു പറഞ്ഞി​രു​ന്നു. ബാക്കി​യു​ള്ള​വ​രെ തിരി​ച്ച​യ​യ്‌ക്കാ​നും അവൻ പറഞ്ഞു. എന്തു​കൊണ്ട്‌ എന്നു നമുക്കു കാണാം.

ഇസ്രാ​യേ​ല്യർ വീണ്ടും വളരെ കുഴപ്പ​ത്തിൽ അകപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. അവർ യഹോ​വ​യെ അനുസ​രി​ക്കാ​തി​രു​ന്ന​താ​ണു കാരണം. മിദ്യാ​നി​ലെ ജനങ്ങൾ അവരെ കീഴട​ക്കു​ക​യും ദ്രോ​ഹി​ക്കു​ക​യും ചെയ്യു​ക​യാണ്‌. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു നിലവി​ളി​ക്കു​ക​യും അവൻ അതു കേൾക്കു​ക​യും ചെയ്യുന്നു.

ഒരു സൈന്യ​ത്തെ സംഘടി​പ്പി​ക്കാൻ യഹോവ ഗിദെ​യോ​നോ​ടു പറയുന്നു. അവൻ 32,000 യോദ്ധാ​ക്ക​ളെ സംഘടി​പ്പി​ക്കു​ന്നു. എന്നാൽ ഇസ്രാ​യേ​ലി​ന്റെ ശത്രു​സൈ​ന്യ​ത്തിൽ 1,35,000 പടയാ​ളി​കൾ ഉണ്ട്‌. എന്നിട്ടും യഹോവ ഗിദെ​യോ​നോ​ടു പറയുന്നു: ‘നിന്നോ​ടൊ​പ്പം വളരെ കൂടുതൽ ആളുകൾ ഉണ്ട്‌.’ യഹോവ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌?

യുദ്ധത്തിൽ ജയിച്ചാൽ തങ്ങൾ സ്വന്ത ശക്തിയാ​ലാ​ണു ജയിച്ച​തെന്ന്‌ ഇസ്രാ​യേൽ കരുതി​യേ​ക്കും എന്നതാണു കാരണം. ജയിക്കാൻ തങ്ങൾക്കു യഹോ​വ​യു​ടെ സഹായം ആവശ്യ​മി​ല്ലാ​യി​രു​ന്നെന്ന്‌ അവർ ചിന്തി​ച്ചേ​ക്കാം. അതു​കൊണ്ട്‌ യഹോവ ഗിദെ​യോ​നോ​ടു പറയുന്നു: ‘യുദ്ധത്തി​നു പോകാൻ പേടി​യു​ള്ള എല്ലാവ​രോ​ടും തിരികെ പോകാൻ പറയുക.’ ഗിദെ​യോൻ അങ്ങനെ പറഞ്ഞ​പ്പോൾ 22,000 പേർ വീട്ടി​ലേ​ക്കു മടങ്ങി. ഇപ്പോൾ ആ 1,35,000 പേർക്കെ​തി​രെ പൊരു​താൻ 10,000 പേർ മാത്രമേ അവശേ​ഷി​ച്ചി​ട്ടു​ള്ളൂ.

എന്നാൽ യഹോവ പറയു​ന്നത്‌ എന്താ​ണെ​ന്നു കേൾക്കൂ: ‘ഇപ്പോ​ഴും നിന്നോ​ടൊ​പ്പം ആവശ്യ​ത്തിൽ കൂടുതൽ ആളുകൾ ഉണ്ട്‌.’ അതു​കൊണ്ട്‌ ഈ അരുവി​യിൽനിന്ന്‌ അവരെ​ക്കൊണ്ട്‌ വെള്ളം കുടി​പ്പി​ക്കാ​നും മുഖം വെള്ളത്തി​ലേ​ക്കു കുനിച്ചു കുടി​ക്കു​ന്ന​വ​രെ തിരികെ അയയ്‌ക്കാ​നും യഹോവ ഗിദെ​യോ​നോ​ടു പറയുന്നു. ‘വെള്ളം കുടി​ക്കു​ന്ന സമയത്തു​പോ​ലും ചുറ്റു​പാ​ടും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്ന 300 പേരെ മാത്രം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഞാൻ നിനക്കു വിജയം നൽകും,’ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു.

യുദ്ധത്തി​നു​ള്ള സമയമാ​യി. ഗിദെ​യോൻ തന്റെ 300 പടയാ​ളി​ക​ളെ മൂന്നു കൂട്ടമാ​യി തിരി​ക്കു​ന്നു. ഓരോ​രു​ത്ത​നും ഓരോ കാഹള​വും ഒരു കുടവും അതിനു​ള്ളിൽ ഒരു പന്തവും നൽകുന്നു. ഏകദേശം പാതി​രാ​വാ​കു​മ്പോൾ അവരെ​ല്ലാ​വ​രും ശത്രു​പാ​ള​യ​ത്തി​നു ചുറ്റും എത്തുന്നു. എന്നിട്ട്‌, ഒരേ സമയത്ത്‌ അവരെ​ല്ലാ​വ​രും തങ്ങളുടെ കാഹളം ഊതു​ക​യും കുടങ്ങൾ ഉടയ്‌ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ‘യഹോ​വ​യു​ടെ​യും ഗിദെ​യോ​ന്റെ​യും വാൾ!’ എന്ന്‌ ആർത്തു​വി​ളി​ക്കു​ന്നു. ശബ്ദം കേട്ട്‌ ഉണർന്ന ശത്രു​സൈ​നി​കർ ആകെ പേടി​ച്ചു​വി​റച്ച്‌ എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ കുഴങ്ങു​ന്നു. അവർ നിലവി​ളി​ച്ചു​കൊണ്ട്‌ ഓടാൻ തുടങ്ങി. അങ്ങനെ ഇസ്രാ​യേ​ല്യർ യുദ്ധവി​ജ​യം നേടി.

ന്യായാ​ധി​പ​ന്മാർ 6 മുതൽ 8 വരെയുള്ള അധ്യാ​യ​ങ്ങൾ.