വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 50

ധൈര്യശാലികളായ രണ്ടു സ്‌ത്രീകൾ

ധൈര്യശാലികളായ രണ്ടു സ്‌ത്രീകൾ

ഇസ്രാ​യേ​ല്യർ കുഴപ്പ​ത്തിൽ അകപ്പെ​ടു​മ്പോൾ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു നിലവി​ളി​ക്കു​ന്നു. അവരെ നയിക്കു​ന്ന​തിന്‌ ധൈര്യ​ശാ​ലി​ക​ളാ​യ നേതാ​ക്ക​ളെ നൽകി​ക്കൊണ്ട്‌ യഹോവ ഉത്തരമ​രു​ളു​ന്നു. ഈ നേതാ​ക്ക​ളെ ബൈബി​ളിൽ ന്യായാ​ധി​പ​ന്മാർ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. യോശുവ ആയിരു​ന്നു ആദ്യത്തെ ന്യായാ​ധി​പൻ. അവനു​ശേ​ഷം വന്ന ചില ന്യായാ​ധി​പ​ന്മാ​രാ​യി​രു​ന്നു ഒത്‌നി​യേൽ, ഏഹൂദ്‌, ശംഗർ എന്നിവർ. എന്നാൽ ഇസ്രാ​യേ​ലി​നെ സഹായിച്ച രണ്ടു പേർ സ്‌ത്രീ​ക​ളാണ്‌, ദെബോ​രാ​യും യായേ​ലും.

ദെബോ​രാ ഒരു പ്രവാ​ച​കി​യാണ്‌. ഭാവി​യിൽ നടക്കാ​നി​രി​ക്കു​ന്ന കാര്യങ്ങൾ യഹോവ അവളെ അറിയി​ക്കു​ന്നു; ആ കാര്യങ്ങൾ അവൾ ആളുക​ളോ​ടു പറയുന്നു. അവൾ ഒരു ന്യായാ​ധി​പ കൂടെ​യാണ്‌. പർവത​പ്ര​ദേ​ശ​ത്തു​ള്ള ഒരു പനയുടെ ചുവട്ടിൽ അവൾ ഇരിക്കും. തങ്ങളുടെ പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാൻ സഹായം തേടി ആളുകൾ അവി​ടേ​ക്കു ചെല്ലും.

ഈ സമയത്ത്‌ യാബീൻ ആണു കനാനി​ലെ രാജാവ്‌. അവന്‌ 900 യുദ്ധ രഥങ്ങൾ ഉണ്ടായി​രു​ന്നു. വളരെ ശക്തമായ ഒരു സൈന്യ​മാണ്‌ അവന്‌ ഉണ്ടായി​രു​ന്നത്‌. പല ഇസ്രാ​യേ​ല്യ​രെ​യും അവൻ ബലപ്ര​യോ​ഗ​ത്താൽ തന്റെ ദാസരാ​ക്കി​ത്തീർത്തി​രു​ന്നു. യാബീന്റെ സൈന്യാ​ധി​പൻ സീസെര ആയിരു​ന്നു.

ഒരു ദിവസം ദെബോ​രാ ന്യായാ​ധി​പ​നാ​യ ബാരാ​ക്കി​നെ ആളയച്ചു വരുത്തു​ന്നു. അവൾ അവനോ​ടു പറയുന്നു: ‘യഹോവ ഇങ്ങനെ പറയുന്നു: 10,000 പുരു​ഷ​ന്മാ​രെ​യും കൂട്ടി താബോർ മലയി​ലേ​ക്കു ചെല്ലുക. അവിടെ സീസെ​ര​യെ ഞാൻ നിന്റെ മുമ്പാകെ വരുത്തും. അവന്റെ​യും സൈന്യ​ത്തി​ന്റെ​യും​മേൽ ഞാൻ നിനക്കു വിജയം നൽകും.’

ബാരാക്ക്‌ ദെബോ​രാ​യോ​ടു പറയുന്നു: ‘നീ എന്നോ​ടൊ​പ്പം വരു​മെ​ങ്കിൽ ഞാൻ പോകാം.’ ദെബോ​രാ അവനോ​ടൊ​പ്പം പോകു​ന്നു. എന്നാൽ അവൾ അവനോ​ടു പറയുന്നു: ‘വിജയ​ത്തി​ന്റെ മഹത്വം നിനക്കു ലഭിക്കില്ല. എന്തെന്നാൽ യഹോവ സീസെ​ര​യെ ഒരു സ്‌ത്രീ​യു​ടെ കൈയിൽ ഏൽപ്പി​ക്കും.’ അതു തന്നെയാ​ണു സംഭവി​ക്കു​ന്നത്‌.

സീസെ​ര​യു​ടെ പടയാ​ളി​ക​ളെ നേരി​ടാൻ ബാരാക്ക്‌ താബോർ മലയിൽനി​ന്നു താഴേക്കു ചെല്ലുന്നു. യഹോവ പെട്ടെന്ന്‌ ഒരു വെള്ള​പ്പൊ​ക്കം വരുത്തു​മ്പോൾ ശത്രു സൈന്യ​ത്തിൽ കുറെ​പ്പേർ അതിൽപ്പെ​ട്ടു നശിക്കു​ന്നു. എന്നാൽ സീസെര രഥത്തിൽനിന്ന്‌ ഇറങ്ങി ഓടി​പ്പോ​കു​ന്നു.

കുറച്ചു കഴിഞ്ഞ്‌ സീസെര യായേ​ലി​ന്റെ കൂടാ​ര​ത്തി​ലേ​ക്കു വരുന്നു. അവൾ അയാളെ അകത്തേക്കു ക്ഷണിച്ച്‌ കുടി​ക്കാൻ പാൽ കൊടു​ക്കു​ന്നു. പാൽ കുടി​ക്കു​ന്ന​തി​ന്റെ ഫലമായി അവന്‌ ഉറക്കം വരുന്നു. അവൻ നന്നായി ഉറങ്ങി​ക്ക​ഴി​യു​മ്പോൾ യായേൽ കൂടാ​ര​ത്തി​ന്റെ ഒരു കുറ്റി എടുത്ത്‌ ആ ദുഷ്ടന്റെ തലയിൽ അടിച്ചു കയറ്റുന്നു. പിന്നീട്‌ ബാരാക്ക്‌ വരു​മ്പോൾ മരിച്ചു​കി​ട​ക്കു​ന്ന സീസെ​ര​യെ അവൾ കാണി​ച്ചു​കൊ​ടു​ക്കു​ന്നു! ദെബോ​രാ പറഞ്ഞതു സത്യമാ​യി​ത്തീർന്ന​തു കണ്ടോ?

ഒടുവിൽ യാബീൻ രാജാ​വും കൊല്ല​പ്പെ​ടു​ന്നു. അങ്ങനെ ഇസ്രാ​യേ​ല്യർക്ക്‌ വീണ്ടും കുറച്ചു കാല​ത്തേ​ക്കു സമാധാ​നം ഉണ്ടാകു​ന്നു.