വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 40

മോശെ പാറയെ അടിക്കുന്നു

മോശെ പാറയെ അടിക്കുന്നു

വർഷങ്ങൾ ഒന്നൊ​ന്നാ​യി കടന്നു​പോ​കു​ന്നു. 10, 20, 30 . . . ഇപ്പോൾ 39 വർഷമാ​യി ഇസ്രാ​യേ​ല്യർ മരുഭൂ​മി​യിൽ അലഞ്ഞു തിരി​യു​ക​യാണ്‌! എന്നാൽ ഈ നാളു​ക​ളി​ലെ​ല്ലാം യഹോവ തന്റെ ജനത്തെ പരിപാ​ലി​ക്കു​ന്നു. അവൻ അവർക്ക്‌ കഴിക്കാൻ മന്നാ കൊടു​ക്കു​ന്നു. അവരെ വഴിന​യി​ക്കാൻ പകൽ സമയത്ത്‌ അവൻ മേഘസ്‌തം​ഭ​വും രാത്രി​യിൽ അഗ്നിസ്‌തം​ഭ​വും അയയ്‌ക്കു​ന്നു. ഈ നാളു​ക​ളി​ലൊ​ന്നും അവരുടെ ഉടുപ്പ്‌ കീറി​പ്പോ​കു​ക​യോ കാൽ നീരു​വെ​ക്കു​ക​യോ ചെയ്യു​ന്നി​ല്ല.

അവർ ഈജി​പ്‌തു​വി​ട്ട​തി​നു ശേഷമുള്ള 40-ാം വർഷത്തി​ലെ ആദ്യത്തെ മാസമാ​ണിത്‌. ഇസ്രാ​യേ​ല്യർ ഒരിക്കൽക്കൂ​ടി കാദേ​ശിൽ പാളയ​മ​ടി​ക്കു​ന്നു. ഏകദേശം 40 വർഷം മുമ്പ്‌ ഇവി​ടെ​വെ​ച്ചാണ്‌ അവർ കനാനി​ലേക്ക്‌ 12 ഒറ്റുകാ​രെ അയച്ചത്‌. മോ​ശെ​യു​ടെ സഹോ​ദ​രി​യാ​യ മിര്യാം കാദേ​ശിൽവെ​ച്ചു മരിക്കു​ന്നു. മുമ്പ​ത്തെ​പ്പോ​ലെ​ത​ന്നെ ഇവി​ടെ​യാ​യി​രി​ക്കു​മ്പോൾ ഒരു പ്രശ്‌നം തലപൊ​ക്കു​ന്നു.

അവി​ടെ​യെ​ങ്ങും ജനത്തിനു കുടി​ക്കാൻ വെള്ളം കിട്ടാ​നി​ല്ല. അവർ മോ​ശെ​യോ​ടു പരാതി പറയാൻ തുടങ്ങു​ന്നു: ‘ഞങ്ങൾ മരി​ച്ചെ​ങ്കിൽ നന്നായി​രു​ന്നു. നീ ഈജി​പ്‌തിൽനിന്ന്‌ എന്തിനാ​ണു ഞങ്ങളെ ഒന്നും ഉണ്ടാകാത്ത ഈ പ്രദേ​ശ​ത്തേ​ക്കു കൊണ്ടു​വ​ന്നത്‌? ഇവിടെ ധാന്യ​മി​ല്ല, അത്തിപ്പ​ഴ​മി​ല്ല, മുന്തി​രി​യി​ല്ല, മാതള​നാ​ര​ങ്ങ​യി​ല്ല. കുടി​ക്കാൻ വെള്ളം​പോ​ലു​മി​ല്ല.’

മോ​ശെ​യും അഹരോ​നും പ്രാർഥി​ക്കാ​നാ​യി സമാഗമന കൂടാ​ര​ത്തി​ലേ​ക്കു ചെന്ന​പ്പോൾ യഹോവ മോ​ശെ​യോ​ടു പറയുന്നു: ‘ജനത്തെ ഒന്നിച്ചു കൂട്ടുക. എന്നിട്ട്‌ അവരെ​ല്ലാം കാൺകെ ആ പാറ​യോ​ടു സംസാ​രി​ക്കു​ക. ജനത്തി​നും മൃഗങ്ങൾക്കും കുടി​ക്കാൻ മതിയായ വെള്ളം പാറയിൽനി​ന്നു കിട്ടും.’

അങ്ങനെ മോശെ ജനത്തെ ഒരുമി​ച്ചു​കൂ​ട്ടി ഇങ്ങനെ പറയുന്നു: ‘കേൾക്കൂ, നിങ്ങൾക്കു ദൈവ​ത്തിൽ യാതൊ​രു വിശ്വാ​സ​വു​മി​ല്ല. അഹരോ​നും ഞാനും ഈ പാറയിൽനി​ന്നു നിങ്ങൾക്കു വെള്ളം തരണമോ?’ തുടർന്ന്‌ മോശെ ഒരു വടി​കൊണ്ട്‌ രണ്ടു പ്രാവ​ശ്യം പാറയെ അടിക്കു​ന്നു. പാറയിൽനി​ന്നു വെള്ളം പുറ​ത്തേക്ക്‌ ഒഴുകാൻ തുടങ്ങു​ന്നു. അത്‌ ജനത്തി​നും മൃഗങ്ങൾക്കും കുടി​ക്കാൻ മതിയാ​വോ​ളം ഉണ്ട്‌.

എന്നാൽ യഹോവ മോ​ശെ​യോ​ടും അഹരോ​നോ​ടും ദേഷ്യ​പ്പെ​ടു​ന്നു. എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ? മോ​ശെ​യും അഹരോ​നും ജനത്തോട്‌ അവർ പാറയിൽനി​ന്നു വെള്ളം കൊടു​ക്കും എന്നു പറഞ്ഞതാ​ണു കാരണം. വെള്ളം കൊടു​ത്തത്‌ ശരിക്കും യഹോ​വ​യാ​യി​രു​ന്നു. മോ​ശെ​യും അഹരോ​നും സത്യം പറയാ​തി​രു​ന്ന​തു​കൊണ്ട്‌ താൻ അവരെ ശിക്ഷി​ക്കാൻ പോകു​ക​യാ​ണെന്ന്‌ യഹോവ പറയുന്നു. ‘നിങ്ങൾ എന്റെ ജനത്തെ കനാനി​ലേ​ക്കു നയിക്കു​ക​യി​ല്ല,’ അവൻ പറയുന്നു.

ഇതു കഴിഞ്ഞ്‌ ഇസ്രാ​യേ​ല്യർ കാദേ​ശിൽനി​ന്നു പോകു​ന്നു. അധികം താമസി​യാ​തെ അവർ ഹോ​രെബ്‌ മലയിൽ എത്തുന്നു. ആ മലയുടെ മുകളിൽവെച്ച്‌, അഹരോൻ മരിക്കു​ന്നു. മരിക്കു​മ്പോൾ 123 വയസ്സാ​യി​രു​ന്നു അവന്‌. ഇസ്രാ​യേ​ല്യർക്കെ​ല്ലാം വളരെ സങ്കടമാ​യി. 30 ദിവസം അവർ അവനെ​ച്ചൊ​ല്ലി കരയുന്നു. അവന്റെ മകനായ എലെയാ​സാർ ഇസ്രാ​യേ​ലി​ന്റെ അടുത്ത മഹാപു​രോ​ഹി​ത​നാ​കു​ന്നു.