വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 53

യിഫ്‌താഹിന്റെ വാഗ്‌ദാനം

യിഫ്‌താഹിന്റെ വാഗ്‌ദാനം

എപ്പോ​ഴെ​ങ്കി​ലും ഒരു വാക്കു കൊടു​ത്തിട്ട്‌ അതു പാലി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി​യി​ട്ടു​ണ്ടോ? ഈ ചിത്ര​ത്തിൽ കാണുന്ന മനുഷ്യൻ അങ്ങനെ​യൊ​ന്നു ചെയ്‌തു. അയാൾ ഇപ്പോൾ ഇത്രയ​ധി​കം സങ്കട​പ്പെ​ടാ​നു​ള്ള കാരണ​വും അതുത​ന്നെ​യാണ്‌. ഇസ്രാ​യേ​ലി​ലെ ഒരു ധീര ന്യായാ​ധി​പ​നാ​യ യിഫ്‌താഹ്‌ ആണ്‌ അത്‌.

ഇസ്രാ​യേ​ല്യർ യഹോ​വ​യെ ആരാധി​ക്കു​ന്ന​തു നിറു​ത്തി​ക്ക​ളഞ്ഞ ഒരു കാലത്താണ്‌ യിഫ്‌താഹ്‌ ജീവി​ച്ചി​രു​ന്നത്‌. അവർ വീണ്ടും യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാ​ത്ത, മോശ​മാ​യ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അമ്മോ​ന്യർ അവരെ ഉപദ്ര​വി​ക്കാൻ യഹോവ അനുവ​ദി​ക്കു​ന്നു. അപ്പോൾ ഇസ്രാ​യേ​ല്യർ യഹോ​വ​യോ​ടു നിലവി​ളി​ക്കു​ന്നു: ‘ഞങ്ങൾ നിന്നോ​ടു പാപം ചെയ്‌തു​പോ​യി. ദയവായി ഞങ്ങളെ രക്ഷി​ക്കേ​ണ​മേ!’

തങ്ങൾ ചെയ്‌ത തെറ്റായ കാര്യ​ങ്ങ​ളെ കുറിച്ച്‌ ജനത്തിനു കുറ്റ​ബോ​ധം തോന്നു​ന്നു. വീണ്ടും യഹോ​വ​യെ ആരാധി​ച്ചു​കൊണ്ട്‌, തെറ്റു ചെയ്‌ത​തിൽ തങ്ങൾക്കു സങ്കടം ഉണ്ടെന്ന്‌ അവർ കാണി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോവ പിന്നെ​യും അവരെ സഹായി​ക്കു​ന്നു.

ദുഷ്ടരായ അമ്മോ​ന്യർക്കെ​തി​രെ പോരാ​ടാൻ ജനങ്ങൾ യിഫ്‌താ​ഹി​നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാണ്‌. ഈ പോരാ​ട്ട​ത്തിൽ യഹോവ തന്നെ സഹായി​ക്ക​ണ​മെന്ന്‌ യിഫ്‌താഹ്‌ അതിയാ​യി ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: ‘നീ എനിക്ക്‌ അമ്മോ​ന്യ​രു​ടെ​മേൽ വിജയം തന്നാൽ, തിരികെ വീട്ടി​ലെ​ത്തു​മ്പോൾ എന്നെ എതി​രേൽക്കാൻ ആദ്യം വീട്ടിൽനി​ന്നു പുറത്തു വരുന്ന ആളെ ഞാൻ നിനക്കു തരും.’

യഹോവ യിഫ്‌താ​ഹി​ന്റെ വാഗ്‌ദാ​നം ശ്രദ്ധി​ക്കു​ന്നു, യുദ്ധത്തിൽ വിജയി​ക്കാൻ അവനെ സഹായി​ക്കു​ക​യും ചെയ്യുന്നു. യിഫ്‌താഹ്‌ വീട്ടി​ലേ​ക്കു തിരികെ വരു​മ്പോൾ അവനെ എതി​രേൽക്കാൻ പുറ​ത്തേക്ക്‌ ആദ്യം വരുന്നത്‌ ആരാ​ണെന്ന്‌ അറിയാ​മോ? അത്‌ അവന്റെ ഏക മകളാണ്‌. ‘അയ്യോ, എന്റെ മകളേ!’ യിഫ്‌താഹ്‌ കരയുന്നു. ‘ഞാനിത്‌ എങ്ങനെ സഹിക്കും? ഞാൻ യഹോ​വ​യ്‌ക്കു വാക്കു കൊടു​ത്തു​പോ​യി. അതു തിരി​ച്ചെ​ടു​ക്കാൻ എനിക്കാ​വി​ല്ല.’

യിഫ്‌താ​ഹി​ന്റെ മകൾ തന്റെ പിതാ​വി​ന്റെ വാഗ്‌ദാ​ന​ത്തെ കുറിച്ചു കേൾക്കു​മ്പോൾ ആദ്യം അവൾക്കും സങ്കടം തോന്നു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ അവൾക്കു തന്റെ അപ്പനെ​യും കൂട്ടു​കാ​രെ​യും വിട്ടു പോ​കേ​ണ്ടി​വ​രും. ശീലോ​വി​ലു​ള്ള സമാഗമന കൂടാ​ര​ത്തി​ങ്കൽ യഹോ​വ​യെ സേവി​ച്ചു​കൊണ്ട്‌ അവൾ ഇനിയുള്ള കാലം മുഴു​വ​നും ചെലവ​ഴി​ക്കേ​ണ്ട​തുണ്ട്‌. അവൾ തന്റെ അപ്പനോ​ടു പറയുന്നു. ‘നീ യഹോ​വ​യ്‌ക്കു വാക്കു കൊടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ അതു പാലി​ക്കു​ക​ത​ന്നെ വേണം.’

അങ്ങനെ യിഫ്‌താ​ഹി​ന്റെ മകൾ ശീലോ​വി​ലേ​ക്കു പോകു​ന്നു. യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ങ്കൽ അവനെ സേവി​ച്ചു​കൊണ്ട്‌ അവൾ പിന്നീ​ടു​ള്ള കാലം മുഴു​വ​നും ചെലവ​ഴി​ക്കു​ന്നു. ഇസ്രാ​യേ​ലി​ലെ സ്‌ത്രീ​കൾ എല്ലാ വർഷവും നാലു ദിവസം അവളു​ടെ​യ​ടു​ത്തു പോകു​മാ​യി​രു​ന്നു. അവിടെ അവർ സന്തോ​ഷ​ത്തോ​ടെ ഒന്നിച്ചു സമയം ചെലവ​ഴി​ക്കും. യിഫ്‌താ​ഹി​ന്റെ മകൾ യഹോ​വ​യു​ടെ വളരെ നല്ലൊരു ദാസി ആയതി​നാൽ ആളുകൾ അവളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു.