വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 37

ആരാധനയ്‌ക്കുള്ള ഒരു കൂടാരം

ആരാധനയ്‌ക്കുള്ള ഒരു കൂടാരം

ഇത്‌ എന്താ​ണെന്ന്‌ അറിയാ​മോ? യഹോ​വ​യെ ആരാധി​ക്കു​ന്ന​തി​നു​ള്ള ഒരു പ്രത്യേക കൂടാ​ര​മാ​ണിത്‌. സമാഗമന കൂടാരം എന്നാണ്‌ ഇതിനെ വിളി​ക്കു​ന്നത്‌. തിരു​നി​വാ​സം എന്നും അതിനു പേരുണ്ട്‌. ഈജി​പ്‌തിൽനി​ന്നു പോന്ന​ശേ​ഷം ഒരു വർഷം കഴിഞ്ഞാണ്‌ ഈ കൂടാ​ര​ത്തി​ന്റെ പണി തീർന്നത്‌. അത്‌ ഉണ്ടാക്കാൻ ജനത്തോ​ടു പറഞ്ഞത്‌ ആരായി​രു​ന്നു?

യഹോവ. മോശെ സീനായി പർവത​ത്തിൽ ആയിരു​ന്ന​പ്പോ​ഴാണ്‌ അത്‌ ഉണ്ടാക്കേണ്ട വിധം യഹോവ അവനു പറഞ്ഞു കൊടു​ത്തത്‌. അത്‌ എളുപ്പ​ത്തിൽ അഴി​ച്ചെ​ടു​ക്കാ​വു​ന്ന​തു പോലെ പണിയണം എന്ന്‌ അവൻ പറഞ്ഞി​രു​ന്നു. അങ്ങനെ​യാ​കു​മ്പോൾ ഒരു സ്ഥലത്തു​നി​ന്നു മറ്റൊരു സ്ഥലത്തേക്കു പോകു​മ്പോൾ അതിന്റെ ഭാഗങ്ങൾ അഴി​ച്ചെ​ടു​ത്തു കൊണ്ടു​പോ​കു​ന്ന​തി​നും അവിടെ എത്തു​മ്പോൾ അവ കൂട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​നും കഴിയു​മാ​യി​രു​ന്നു. മരുഭൂ​മി​യിൽ ഇസ്രാ​യേ​ല്യർ ഒരു സ്ഥലത്തു​നി​ന്നു മറ്റൊരു സ്ഥലത്തേക്കു പോയ​പ്പോ​ഴെ​ല്ലാം ഈ കൂടാ​ര​വും കൂടെ കൊണ്ടു​പോ​യി.

കൂടാ​ര​ത്തി​ന്റെ അറ്റത്തുള്ള ആ ചെറിയ മുറി​യു​ടെ ഉള്ളി​ലേ​ക്കു നോക്കി​യാൽ അവിടെ ഒരു പെട്ടി നിങ്ങൾക്കു കാണാം. ഇതാണ്‌ നിയമ​പെ​ട്ട​കം. അതിന്റെ രണ്ടറ്റത്തും സ്വർണം കൊണ്ടു​ണ്ടാ​ക്കി​യ ഓരോ കെരൂബ്‌ അഥവാ ദൂതൻ ഉണ്ടായി​രു​ന്നു. പത്തു കൽപ്പനകൾ എഴുതിയ ആദ്യത്തെ കൽപ്പല​ക​കൾ മോശെ പൊട്ടി​ച്ചു കളഞ്ഞതു​കൊണ്ട്‌ യഹോവ ഒരിക്കൽക്കൂ​ടി കൽപ്പല​ക​ക​ളിൽ അവ എഴുതി​ക്കൊ​ടു​ത്തി​രു​ന്നു. അവ ഈ നിയമ​പെ​ട്ട​ക​ത്തി​ന്റെ ഉള്ളിലാണ്‌ സൂക്ഷി​ച്ചി​രു​ന്നത്‌. ഒരു പാത്ര​ത്തിൽ മന്നായും അതിനു​ള്ളിൽ വെച്ചി​രു​ന്നു. മന്നാ എന്താ​ണെന്ന്‌ ഓർക്കു​ന്നു​ണ്ട​ല്ലോ, അല്ലേ?

മോ​ശെ​യു​ടെ ജ്യേഷ്‌ഠ​നാ​യ അഹരോ​നെ യഹോവ മഹാപു​രോ​ഹി​ത​നാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നു. മഹാപു​രോ​ഹി​ത​നാണ്‌ യഹോ​വ​യെ ആരാധി​ക്കു​ന്ന​തിൽ ജനത്തെ നയി​ക്കേ​ണ്ടി​യി​രു​ന്നത്‌. അഹരോ​ന്റെ പുത്ര​ന്മാ​രും പുരോ​ഹി​ത​ന്മാ​രാണ്‌.

ഇനി, കൂടാ​ര​ത്തി​ലെ വലിയ മുറി നോക്കൂ. ഇതിന്‌ ചെറിയ മുറി​യു​ടെ ഇരട്ടി വലുപ്പ​മുണ്ട്‌. ഒരു പെട്ടി​യിൽനി​ന്നു പുക ഉയരു​ന്ന​തു കണ്ടോ? അതൊരു ബലിപീ​ഠ​മാണ്‌, ഇവി​ടെ​യാണ്‌ പുരോ​ഹി​ത​ന്മാർ ധൂപവർഗം അർപ്പി​ച്ചി​രു​ന്നത്‌. ധൂപവർഗം എന്നു പറയു​ന്നത്‌ സുഗന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ മിശ്രി​ത​മാണ്‌. ഏഴു തണ്ടുക​ളു​ള്ള ഒരു വിളക്കും അവി​ടെ​യുണ്ട്‌. അവി​ടെ​യു​ള്ള മൂന്നാ​മ​ത്തെ സാധനം ഒരു മേശയാണ്‌. അതിന്മേൽ 12 അപ്പം ഉണ്ട്‌.

സമാഗമന കൂടാ​ര​ത്തി​ന്റെ മുറ്റത്ത്‌ വെള്ളം നിറച്ച ഒരു വലിയ പാത്രം അഥവാ തൊട്ടി ഉണ്ട്‌. കൈയും കാലു​മൊ​ക്കെ കഴുകു​ന്ന​തി​നാ​യി പുരോ​ഹി​ത​ന്മാർ ആ വെള്ളം ഉപയോ​ഗി​ക്കു​ന്നു. അവിടെ ഒരു വലിയ ബലിപീ​ഠ​വു​മുണ്ട്‌. അതിലാണ്‌ യഹോ​വ​യ്‌ക്കു​ള്ള യാഗമാ​യി മൃഗങ്ങളെ ദഹിപ്പി​ക്കു​ന്നത്‌. കൂടാരം ഇസ്രാ​യേ​ല്യ പാളയ​ത്തി​ന്റെ ഒത്തനടു​വി​ലാണ്‌, അതിനു ചുറ്റും തങ്ങളുടെ കൂടാ​ര​ങ്ങ​ളിൽ ജനം പാർക്കു​ന്നു.