വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 55

ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു

ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു

ഈ കൊച്ചു​കു​ട്ടി​യെ കാണാൻ നല്ല ഭംഗി​യി​ല്ലേ? ശമൂവേൽ എന്നാണ്‌ അവന്റെ പേര്‌. അവന്റെ തലയിൽ കൈ​വെ​ച്ചു​കൊ​ണ്ടു നിൽക്കു​ന്നത്‌ ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​ത​നാ​യ ഏലി ആണ്‌. ശമൂ​വേ​ലി​ന്റെ അപ്പനായ എൽക്കാ​നാ​യും അമ്മയായ ഹന്നായു​മാണ്‌ അവനെ ഏലിയു​ടെ അടു​ത്തേ​ക്കു കൊണ്ടു​വ​ന്നി​രി​ക്കു​ന്നത്‌.

ശമൂ​വേ​ലിന്‌ നാലോ അഞ്ചോ വയസ്സേ ഉള്ളൂ. പക്ഷേ അവൻ ഇനി, യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ങ്കൽ താമസി​ക്കു​ന്ന ഏലിയു​ടെ​യും മറ്റു പുരോ​ഹി​ത​ന്മാ​രു​ടെ​യും കൂടെ​യാ​ണു കഴിയുക. ഇത്ര ചെറു​പ്പ​ത്തിൽത്ത​ന്നെ സമാഗമന കൂടാ​ര​ത്തിൽ യഹോ​വ​യെ സേവി​ക്കാൻ എൽക്കാ​നാ​യും ഹന്നായും ശമൂ​വേ​ലി​നെ നൽകു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നമുക്കു നോക്കാം.

ഈ സംഭവ​ത്തിന്‌ ഏതാനും വർഷം​മുമ്പ്‌ ഹന്നാ വളരെ ദുഃഖി​ത​യാ​യി​രു​ന്നു. കാരണം അവൾക്കു മക്കൾ ഇല്ലായി​രു​ന്നു. ഒരു കുഞ്ഞു വേണ​മെന്ന്‌ അവൾക്കു വളരെ​യേ​റെ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഒരു ദിവസം യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ങ്കൽ പ്രാർഥി​ക്ക​വേ അവൾ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: ‘യഹോവേ, എന്നെ മറന്നു​ക​ള​യ​രു​തേ! നീ എനി​ക്കൊ​രു മകനെ തരിക​യാ​ണെ​ങ്കിൽ, ജീവി​ത​കാ​ലം മുഴുവൻ നിന്നെ സേവി​ക്കേ​ണ്ട​തിന്‌ അവനെ ഞാൻ നിനക്കു തരും.’

യഹോവ ഹന്നായു​ടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കൊടു​ത്തു. മാസങ്ങൾക്കു ശേഷം അവൾ ശമൂ​വേ​ലി​നു ജന്മം നൽകി. ഹന്നാ തന്റെ കുഞ്ഞിനെ വളരെ സ്‌നേ​ഹി​ച്ചു. അവൻ നന്നേ ചെറു​താ​യി​രി​ക്കു​മ്പോൾ തന്നെ അവൾ യഹോ​വ​യെ​ക്കു​റിച്ച്‌ അവനെ പഠിപ്പി​ക്കാൻ തുടങ്ങി. അവൾ ഭർത്താ​വി​നോ​ടു പറയുന്നു: ‘മുലകു​ടി മാറി​യ​തി​നു ശേഷം, യഹോ​വ​യെ സേവി​ക്കേ​ണ്ട​തിന്‌ ശമൂ​വേ​ലി​നെ ഞാൻ സമാഗമന കൂടാ​ര​ത്തി​ങ്ക​ലേ​ക്കു കൊണ്ടു​പോ​കാം.’

ഹന്നായും എൽക്കാ​നാ​യും അങ്ങനെ ചെയ്യു​ന്ന​താണ്‌ ഈ ചിത്ര​ത്തിൽ നാം കാണു​ന്നത്‌. മാതാ​പി​താ​ക്കൾ നന്നായി പഠിപ്പി​ച്ചി​രി​ക്കു​ന്ന​തി​നാൽ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അവനെ സേവി​ക്കു​ന്ന​തിൽ ശമൂ​വേ​ലി​നു സന്തോ​ഷ​മേ​യു​ള്ളൂ. എല്ലാ വർഷവും ഹന്നായും എൽക്കാ​നാ​യും ഈ പ്രത്യേക കൂടാ​ര​ത്തിൽ യഹോ​വ​യെ ആരാധി​ക്കാ​നും തങ്ങളുടെ മകനെ കാണാ​നും വരുന്നു. ഓരോ തവണ വരു​മ്പോ​ഴും ഹന്നാ അവന്‌ ഒരു പുത്തൻ ഉടുപ്പ്‌ കൊണ്ടു​വ​ന്നു കൊടു​ക്കു​ന്നു.

വർഷങ്ങൾ കടന്നു​പോ​ക​വേ ശമൂവേൽ യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ലെ സേവനം തുടരു​ന്നു. യഹോ​വ​യ്‌ക്കും ജനങ്ങൾക്കും ഒരു​പോ​ലെ അവനെ ഇഷ്ടമാണ്‌. എന്നാൽ മഹാപു​രോ​ഹി​ത​നാ​യ ഏലിയു​ടെ മക്കളായ ഹൊഫ്‌നി​യും ഫീനെ​ഹാ​സും നല്ലവരല്ല. അവർ മോശ​മാ​യ ധാരാളം കാര്യങ്ങൾ ചെയ്യു​ക​യും, മറ്റുള്ളവർ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കാൻ ഇടയാ​ക്കു​ക​യും ചെയ്യുന്നു. പുരോ​ഹി​ത​ന്മാ​രാ​യി തുടരാൻ ഏലി അവരെ അനുവ​ദി​ക്കാൻ പാടി​ല്ലാ​ത്ത​താണ്‌, പക്ഷേ അവൻ അവരെ ആ സ്ഥാനത്തു​നിന്ന്‌ നീക്കി​ക്ക​ള​യു​ന്നി​ല്ല.

കൊച്ചു ശമൂവേൽ സമാഗമന കൂടാ​ര​ത്തി​ങ്കൽ നടക്കുന്ന മോശ​മാ​യ ഈ കാര്യ​ങ്ങ​ളൊ​ന്നും കണ്ട്‌ യഹോ​വ​യെ സേവി​ക്കു​ന്ന​തു നിറു​ത്തി​ക്ക​ള​യു​ന്നി​ല്ല. ആ കാലത്ത്‌ യഹോ​വ​യോ​ടു ശരിക്കും സ്‌നേ​ഹ​മു​ള്ള ആളുകൾ വളരെ കുറവാണ്‌, അതു​കൊ​ണ്ടു​ത​ന്നെ യഹോവ ഏതെങ്കി​ലും മനുഷ്യ​നോ​ടു സംസാ​രി​ച്ചിട്ട്‌ വളരെ നാളുകൾ ആയിരു​ന്നു. എന്നാൽ ശമൂവേൽ കുറച്ചു​കൂ​ടി വലുതാ​യ​പ്പോൾ ഒരു സംഭവം ഉണ്ടായി.

സമാഗമന കൂടാ​ര​ത്തി​ങ്കൽ ഉറങ്ങി​ക്കൊ​ണ്ടി​രു​ന്ന ശമൂവേൽ തന്നെ ആരോ വിളി​ക്കു​ന്ന​തു കേട്ട്‌ ഉണരുന്നു. ‘ഞാനിതാ,’ അവൻ ഉത്തരം പറയുന്നു. എന്നിട്ട്‌ അവൻ എഴു​ന്നേറ്റ്‌ ഏലിയു​ടെ അടു​ത്തേക്ക്‌ ഓടി​ച്ചെന്ന്‌ പറയുന്നു: ‘എന്നെ വിളി​ച്ച​ല്ലോ, ഞാനിതാ.’

എന്നാൽ ഏലി പറയുന്നു: ‘ഞാൻ വിളി​ച്ചി​ല്ല. പോയി​ക്കി​ടന്ന്‌ ഉറങ്ങി​ക്കോ​ളൂ.’ ശമൂവേൽ ഉറങ്ങാൻ പോകു​ന്നു.

പിന്നെ​യും ആ ശബ്ദം കേട്ടു: ‘ശമൂവേൽ!’ അവൻ എഴു​ന്നേറ്റ്‌ വീണ്ടും ഏലിയു​ടെ അടു​ത്തേക്ക്‌ ഓടി​ച്ചെ​ല്ലു​ന്നു. ‘എന്നെ വിളി​ച്ച​ല്ലോ, ഞാനിതാ,’ അവൻ പറയുന്നു. എന്നാൽ ഏലി ഉത്തരം പറയുന്നു: ‘ഞാൻ വിളി​ച്ചി​ല്ല​ല്ലോ മകനേ, നീ പോയി ഉറങ്ങി​ക്കോ​ളൂ.’ ശമൂവേൽ വീണ്ടും ഉറങ്ങാൻ കിടക്കു​ന്നു.

‘ശമൂവേൽ!’ മൂന്നാം പ്രാവ​ശ്യ​വും ആ വിളി കേൾക്കു​ന്നു. ‘ഞാനിതാ, ഇത്തവണ തീർച്ച​യാ​യും എന്നെ വിളി​ച്ചി​രി​ക്ക​ണം,’ അവൻ പറയുന്നു. വിളി​ച്ചത്‌ യഹോ​വ​യാ​യി​രി​ക്കു​മെന്ന്‌ ഏലിക്കു മനസ്സി​ലാ​കു​ന്നു. അതു​കൊണ്ട്‌ അവൻ ശമൂ​വേ​ലി​നോ​ടു പറയുന്നു: ‘ഒരിക്കൽക്കൂ​ടി പോയി​ക്കി​ടന്ന്‌ ഉറങ്ങൂ. ഇനിയും വിളി​ച്ചാൽ നീ ഇങ്ങനെ പറയണം, ‘യഹോവേ, സംസാ​രി​ച്ചാ​ലും, നിന്റെ ദാസൻ കേൾക്കു​ന്നു.’

വീണ്ടും വിളി​ക്കു​ന്ന​തു കേൾക്കു​മ്പോൾ ശമൂവേൽ അങ്ങനെ​ത​ന്നെ പറയുന്നു. അപ്പോൾ യഹോവ താൻ ഏലി​യെ​യും അവന്റെ മക്കളെ​യും ശിക്ഷി​ക്കാൻ പോവു​ക​യാ​ണെന്ന്‌ ശമൂ​വേ​ലി​നോ​ടു പറയുന്നു. പിന്നീട്‌ ഫെലി​സ്‌ത്യ​രു​മാ​യു​ണ്ടായ ഒരു യുദ്ധത്തിൽ ഹൊഫ്‌നി​യും ഫീനെ​ഹാ​സും കൊല്ല​പ്പെ​ടു​ന്നു. ഈ വാർത്ത കേൾക്കു​മ്പോൾ ഏലി മറിഞ്ഞു​വീ​ഴു​ന്നു, കഴു​ത്തൊ​ടിഞ്ഞ്‌ അവനും മരിക്കു​ന്നു. അങ്ങനെ യഹോവ പറഞ്ഞതു​പോ​ലെ​ത​ന്നെ സംഭവി​ക്കു​ന്നു.

ശമൂവേൽ വളരുന്നു, അവൻ ഇസ്രാ​യേ​ലി​ലെ അവസാ​ന​ത്തെ ന്യായാ​ധി​പൻ ആയിത്തീ​രു​ന്നു. അവനു പ്രായ​മാ​കു​മ്പോൾ ജനം അവനോട്‌, ‘ഞങ്ങളെ ഭരി​ക്കേ​ണ്ട​തിന്‌ ഒരു രാജാ​വി​നെ തിര​ഞ്ഞെ​ടു​ക്കു​ക’ എന്ന്‌ ആവശ്യ​പ്പെ​ടു​ന്നു. ശരിക്കും യഹോ​വ​യാണ്‌ അവരുടെ രാജാവ്‌, അതു​കൊണ്ട്‌ ജനം പറയു​ന്നത്‌ അനുസ​രി​ക്കാൻ ശമൂവേൽ ഒരുക്കമല്ല. എന്നാൽ അവർ പറയു​ന്ന​തു​പോ​ലെ ചെയ്യാൻ യഹോവ അവനോ​ടു പറയുന്നു.