വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 49

സൂര്യൻ നിശ്ചലമായി നിൽക്കുന്നു

സൂര്യൻ നിശ്ചലമായി നിൽക്കുന്നു

യോശു​വ​യെ നോക്കൂ. അവൻ എന്താണു ചെയ്യു​ന്നത്‌? ‘സൂര്യാ, നിശ്ചല​മാ​യി നിൽക്കൂ!’ എന്നു വിളിച്ചു പറയു​ക​യാണ്‌ അവൻ. അപ്പോൾ സൂര്യൻ നിശ്ചല​മാ​യി നിൽക്കു​ന്നു. ഒരു ദിവസം മുഴു​വ​നും അത്‌ ആകാശ​ത്തി​ന്റെ നടുവിൽത്ത​ന്നെ മാറാതെ നിൽക്കു​ന്നു. അങ്ങനെ സംഭവി​ക്കാൻ യഹോവ ഇടയാ​ക്കു​ന്നു! എന്നാൽ സൂര്യൻ പ്രകാ​ശി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാൻ യോശുവ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നമുക്കു നോക്കാം.

കനാനി​ലെ ദുഷ്ടരായ അഞ്ചു രാജാ​ക്ക​ന്മാർ ഗിബെ​യോ​ന്യ​രെ ആക്രമി​ച്ച​പ്പോൾ, അവർ സഹായം ചോദി​ച്ചു​കൊണ്ട്‌ യോശു​വ​യു​ടെ അടു​ത്തേക്ക്‌ ഒരാളെ അയയ്‌ക്കു​ന്നു. ‘വേഗം വന്ന്‌, ഞങ്ങളെ രക്ഷിക്കൂ!’ അയാൾ പറയുന്നു. ‘മലമ്പ്ര​ദേ​ശ​ത്തെ എല്ലാ രാജാ​ക്ക​ന്മാ​രും നിങ്ങളു​ടെ ദാസന്മാ​രാ​യ ഞങ്ങളെ ആക്രമി​ക്കാൻ വന്നിരി​ക്കു​ന്നു.’

അതു കേട്ടയു​ട​നെ യോശുവ തന്റെ പടയാ​ളി​ക​ളു​മാ​യി ഗിബെ​യോ​നി​ലേ​ക്കു പുറ​പ്പെ​ടു​ന്നു. രാത്രി മുഴുവൻ അവർ യാത്ര ചെയ്യുന്നു. അവർ വരുന്നതു കാണു​മ്പോൾ ആ അഞ്ചു രാജാ​ക്ക​ന്മാ​രു​ടെ പടയാ​ളി​കൾ പേടിച്ച്‌ ഓടി​പ്പോ​കാൻ തുടങ്ങു​ന്നു. അപ്പോൾ യഹോവ കന്മഴ പെയ്യി​ക്കു​ന്നു, ആകാശ​ത്തു​നിന്ന്‌ വലിയ വലിയ മഞ്ഞുക​ട്ട​കൾ വീഴാൻ തുടങ്ങു​ന്നു. യോശു​വ​യു​ടെ പടയാ​ളി​ക​ളാൽ കൊല്ല​പ്പെ​ട്ട​തി​നെ​ക്കാൾ കൂടുതൽ പടയാ​ളി​ക​ളെ കന്മഴ നശിപ്പി​ക്കു​ന്നു.

എന്നാൽ സൂര്യൻ പെട്ടെ​ന്നു​ത​ന്നെ അസ്‌ത​മി​ക്കാൻ പോകു​ക​യാണ്‌. ഇരുട്ടു വീണു​ക​ഴി​ഞ്ഞാൽ അഞ്ചു രാജാ​ക്ക​ന്മാ​രു​ടെ പടയാ​ളി​ക​ളിൽ പലരും രക്ഷപ്പെ​ടും. അതു​കൊ​ണ്ടാണ്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചിട്ട്‌ ‘സൂര്യാ! നിശ്ചല​മാ​യി നിൽക്കൂ!’ എന്ന്‌ യോശുവ പറയു​ന്നത്‌. സൂര്യൻ പ്രകാ​ശി​ച്ചു​കൊ​ണ്ടി​രി​ക്കവേ ഇസ്രാ​യേ​ല്യർ യുദ്ധം ജയിക്കു​ന്നു.

ദൈവ​ജ​ന​ത്തെ ഒട്ടും ഇഷ്ടമി​ല്ലാ​ത്ത കുറെ ദുഷ്ട രാജാ​ക്ക​ന്മാർകൂ​ടെ കനാനിൽ ഉണ്ട്‌. ദേശത്തെ 31 രാജാ​ക്ക​ന്മാ​രെ തോൽപ്പി​ക്കാൻ യോശു​വ​യ്‌ക്കും സൈന്യ​ത്തി​നും ഏകദേശം ആറു വർഷം വേണ്ടി​വ​രു​ന്നു. അതിനു​ശേ​ഷം, ഇനിയും പ്രദേശം കിട്ടി​യി​ട്ടി​ല്ലാ​ത്ത ഇസ്രാ​യേ​ല്യ ഗോ​ത്ര​ങ്ങൾക്ക്‌ യോശുവ കനാൻദേ​ശം വീതിച്ചു കൊടു​ക്കു​ന്നു.

കുറെ വർഷങ്ങൾ കടന്നു പോകു​ന്നു. 110-ാം വയസ്സിൽ യോശുവ മരിക്കു​ന്നു. അവനും കൂട്ടു​കാ​രും ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം ജനം യഹോ​വ​യെ അനുസ​രി​ക്കു​ന്നു. എന്നാൽ ഈ നല്ല മനുഷ്യ​രു​ടെ മരണത്തി​നു ശേഷം, ജനം മോശ​മാ​യ കാര്യങ്ങൾ ചെയ്യു​ക​യും കുഴപ്പ​ത്തിൽ അകപ്പെ​ടു​ക​യും ചെയ്യുന്നു. അങ്ങനെ, അവർക്ക്‌ ദൈവ​ത്തി​ന്റെ സഹായം ശരിക്കും ആവശ്യ​മാ​യി വരുന്നു.