വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 61

ദാവീദിനെ രാജാവാക്കുന്നു

ദാവീദിനെ രാജാവാക്കുന്നു

ശൗൽ ദാവീ​ദി​നെ പിടി​ക്കാൻ വീണ്ടും ശ്രമി​ക്കു​ന്നു. അവൻ തന്റെ ഏറ്റവും നല്ല 3,000 പടയാ​ളി​ക​ളെ​യും കൂട്ടി​ക്കൊണ്ട്‌ അവനെ അന്വേ​ഷി​ച്ചു പോകു​ന്നു. ദാവീദ്‌ ഇത്‌ അറിയു​മ്പോൾ, ശൗലും അവന്റെ ആളുക​ളും രാത്രി​യിൽ എവി​ടെ​യാണ്‌ പാളയ​മ​ടി​ച്ചി​രി​ക്കു​ന്ന​തെന്നു കണ്ടുപി​ടി​ക്കാ​നാ​യി ചാരന്മാ​രെ അയയ്‌ക്കു​ന്നു. പിന്നെ ദാവീദ്‌ തന്റെ ആളുക​ളിൽ രണ്ടു​പേ​രോട്‌: ‘നിങ്ങളിൽ ആർ എന്നോ​ടു​കൂ​ടെ ശൗലിന്റെ പാളയ​ത്തി​ലേ​ക്കു പോരും?’ എന്നു ചോദി​ക്കു​ന്നു.

‘ഞാൻ പോരാം’ അബീശാ​യി ഉത്തരം പറയുന്നു. അബീശാ​യി ദാവീ​ദി​ന്റെ പെങ്ങളായ സെരൂ​യ​യു​ടെ മകനാണ്‌. ശൗലും അവനോ​ടു കൂടെ​യു​ള്ള​വ​രും ഉറങ്ങി​ക്കി​ട​ക്കു​മ്പോൾ ദാവീ​ദും അബീശാ​യി​യും ശബ്ദം ഉണ്ടാക്കാ​തെ പാളയ​ത്തി​ലേ​ക്കു നുഴഞ്ഞു​ക​യ​റു​ന്നു. ശൗലിന്റെ തലയ്‌ക്കൽ വെച്ചി​രു​ന്ന അവന്റെ കുന്തവും വെള്ളം വെച്ചി​രി​ക്കു​ന്ന പാത്ര​വും എടുക്കു​ന്നു. എല്ലാവ​രും നല്ല ഉറക്കമാണ്‌, അവർ വന്നത്‌ ഒരാളും അറിയു​ന്നി​ല്ല.

ഇപ്പോൾ ദാവീ​ദി​നെ​യും അബീശാ​യി​യെ​യും കണ്ടോ? അവർ പാളയ​ത്തിൽനിന്ന്‌ ഒരു കുഴപ്പ​വും കൂടാതെ രക്ഷപ്പെട്ടു. ഇപ്പോൾ അവർ ഒരു കുന്നിൻമു​ക​ളിൽ എത്തിയി​രി​ക്കു​ക​യാണ്‌. അവി​ടെ​നി​ന്നു​കൊണ്ട്‌ ദാവീദ്‌ താഴോ​ട്ടു​നോ​ക്കി ഇസ്രാ​യേ​ലി​ന്റെ സേനാ​നാ​യ​ക​നോട്‌ ഇങ്ങനെ വിളിച്ചു പറയുന്നു: ‘അബ്‌നേ​രേ, നീ നിന്റെ യജമാ​ന​നാ​യ രാജാ​വി​നെ സംരക്ഷി​ക്കാ​ത്ത​തെന്ത്‌? നോക്കൂ! അദ്ദേഹ​ത്തി​ന്റെ കുന്തവും വെള്ളം വെച്ചി​രു​ന്ന പാത്ര​വും എവിടെ?’

ശൗൽ ഉണരുന്നു. അവൻ ദാവീ​ദി​ന്റെ ശബ്ദം തിരി​ച്ച​റിഞ്ഞ്‌, ‘നീ ദാവീ​ദാ​ണോ?’ എന്നു ചോദി​ക്കു​ന്നു. ശൗലും അബ്‌നേ​രും അവിടെ താഴെ നിൽക്കു​ന്ന​തു കണ്ടോ?

‘അതേ, എന്റെ യജമാ​ന​നാ​യ രാജാവേ,’ ദാവീദ്‌ ശൗലി​നോട്‌ ഉത്തരം പറയുന്നു. ദാവീദ്‌ ചോദി​ക്കു​ന്നു: ‘അങ്ങ്‌ എന്നെ പിടി​ക്കാൻ ശ്രമി​ക്കു​ന്ന​തെ​ന്തിന്‌? ഞാൻ എന്തു തെറ്റാണു ചെയ്‌തി​ട്ടു​ള്ളത്‌? രാജാവേ, ഇതാ അങ്ങയുടെ കുന്തം. അങ്ങയുടെ ആളുക​ളിൽ ഒരാൾ ഇവിടെ വന്ന്‌ അത്‌ എടുക്കട്ടെ.’

‘ഞാൻ തെറ്റു ചെയ്‌തി​രി​ക്കു​ന്നു. ഞാൻ വലിയ വിഡ്‌ഢി​ത്ത​മാ​ണു പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌’ എന്നു ശൗൽ സമ്മതി​ക്കു​ന്നു. അപ്പോൾ ദാവീദ്‌ തന്റെ വഴിക്കു പോകു​ന്നു; ശൗൽ വീട്ടി​ലേ​ക്കു മടങ്ങി​പ്പോ​കു​ക​യും ചെയ്യുന്നു. എന്നാൽ ദാവീദ്‌ സ്വയം ഇങ്ങനെ പറയുന്നു: ‘അടുത്തു​ത​ന്നെ ശൗൽ എന്നെ പിടിച്ചു കൊല്ലും. ഫെലി​സ്‌ത്യ​ദേ​ശ​ത്തേക്ക്‌ ഓടി​പ്പോ​കു​ന്ന​താണ്‌ എനിക്കു നല്ലത്‌.’ അതുത​ന്നെ​യാണ്‌ അവൻ ചെയ്യു​ന്ന​തും. ഫെലി​സ്‌ത്യ​രെ കബളി​പ്പി​ക്കാ​നും താനി​പ്പോൾ അവരുടെ പക്ഷത്താ​ണെന്ന്‌ അവരെ വിശ്വ​സി​പ്പി​ക്കാ​നും ദാവീ​ദി​നു കഴിയു​ന്നു.

കുറച്ചു​നാൾ കഴിഞ്ഞ്‌ ഫെലി​സ്‌ത്യർ ഇസ്രാ​യേ​ലി​നെ​തി​രെ യുദ്ധം ചെയ്യാൻ പോകു​ന്നു. ആ യുദ്ധത്തിൽ ശൗലും യോനാ​ഥാ​നും കൊല്ല​പ്പെ​ടു​ന്നു. ഇത്‌ ദാവീ​ദി​നെ വളരെ ദുഃഖി​ത​നാ​ക്കു​ന്നു. അവൻ മനോ​ഹ​ര​മാ​യ ഒരു പാട്ട്‌ എഴുതി, ഇങ്ങനെ പാടുന്നു: ‘യോനാ​ഥാ​നേ, എന്റെ സഹോ​ദ​രാ, നിന്നെ​ച്ചൊ​ല്ലി ഞാൻ ദുഃഖി​ക്കു​ന്നു; നീ എനിക്ക്‌ എത്ര പ്രിയ​ങ്ക​രൻ ആയിരു​ന്നു!’

ഇതിനു​ശേ​ഷം ദാവീദ്‌ ഇസ്രാ​യേ​ലി​ലെ ഹെ​ബ്രോൻ നഗരത്തി​ലേ​ക്കു തിരി​ച്ചു​പോ​കു​ന്നു. ശൗലിന്റെ മകനായ ഈശ്‌-ബോ​ശെ​ത്തി​നെ രാജാ​വാ​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രും ദാവീദ്‌ രാജാ​വാ​ക​ണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​വ​രും തമ്മിൽ ഒരു യുദ്ധം നടക്കുന്നു. എന്നാൽ അവസാനം ദാവീ​ദി​ന്റെ ആളുകൾത​ന്നെ ജയിക്കു​ന്നു. രാജാ​വാ​കു​മ്പോൾ ദാവീ​ദി​നു 30 വയസ്സുണ്ട്‌. ഏഴരവർഷം അവൻ ഹെ​ബ്രോ​നിൽ ഭരിക്കു​ന്നു. അവി​ടെ​വെച്ച്‌ അവനു ജനിച്ച പുത്ര​ന്മാ​രിൽ ചിലരു​ടെ പേരുകൾ അമ്‌നോൻ, അബ്‌ശാ​ലോം, അദോ​നീ​യാവ്‌ എന്നിവ​യാണ്‌.

ഒരിക്കൽ ദാവീ​ദും അവന്റെ ആളുക​ളും യെരൂ​ശ​ലേം എന്നു വിളി​ക്ക​പ്പെ​ടു​ന്ന മനോ​ഹ​ര​മാ​യ ഒരു പട്ടണം പിടി​ച്ച​ട​ക്കാൻ പോകു​ന്നു. ദാവീ​ദി​ന്റെ സഹോ​ദ​രി​യാ​യ സെരൂ​യ​യു​ടെ മറ്റൊരു മകനായ യോവാ​ബാണ്‌ ആ യുദ്ധത്തിൽ ഇസ്രാ​യേ​ല്യ​രെ നയിക്കു​ന്നത്‌. അതിനുള്ള സമ്മാന​മെന്ന നിലയിൽ ദാവീദ്‌ യോവാ​ബി​നെ തന്റെ സൈന്യ​ത്തി​ന്റെ തലവനാ​ക്കു​ന്നു. ഇപ്പോൾ ദാവീദ്‌ യെരൂ​ശ​ലേ​മിൽ ഭരണം തുടങ്ങു​ന്നു.