വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 75

ബാബിലോണിൽ നാലു ചെറുപ്പക്കാർ

ബാബിലോണിൽ നാലു ചെറുപ്പക്കാർ

നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ ഇസ്രാ​യേ​ലി​ലെ ഏറ്റവും പഠിപ്പുള്ള ആളുക​ളെ​യെ​ല്ലാം ബാബി​ലോ​ണി​ലേ​ക്കു പിടി​ച്ചു​കൊ​ണ്ടു പോകു​ന്നു. പിന്നെ, അവരു​ടെ​യി​ട​യിൽനിന്ന്‌ ഏറ്റവും സുന്ദര​ന്മാ​രും മിടു​ക്ക​ന്മാ​രു​മാ​യ ചെറു​പ്പ​ക്കാ​രെ അവൻ തിര​ഞ്ഞെ​ടു​ക്കു​ന്നു. അവരിൽ നാലു പേരെ​യാണ്‌ ഇവിടെ നിങ്ങൾ കാണു​ന്നത്‌. ഒരാൾ ദാനീ​യേൽ ആണ്‌. മറ്റു മൂന്നു​പേ​രെ ശദ്രക്‌, മേശക്‌, അബേദ്‌നെ​ഗോ എന്നിങ്ങ​നെ​യാണ്‌ ബാബി​ലോ​ണ്യർ വിളി​ക്കു​ന്നത്‌.

ഈ ചെറു​പ്പ​ക്കാ​രെ തന്റെ കൊട്ടാ​ര​ത്തിൽ ജോലി ചെയ്യു​ന്ന​തി​നു​വേ​ണ്ടി പരിശീ​ലി​പ്പി​ച്ചെ​ടു​ക്കാൻ നെബൂ​ഖ​ദ്‌നേ​സർ തീരു​മാ​നി​ക്കു​ന്നു. മൂന്നു വർഷത്തെ പരിശീ​ല​ന​ത്തി​നു​ശേഷം കൂട്ടത്തിൽ ഏറ്റവും മിടു​ക്ക​രാ​യ​വ​രെ ഭരണകാ​ര്യ​ങ്ങ​ളിൽ സഹായി​ക്കാ​നാ​യി രാജാവ്‌ തിര​ഞ്ഞെ​ടു​ക്കും. പരിശീ​ലന കാലത്ത്‌ അവർ ശക്തരും ആരോ​ഗ്യ​മു​ള്ള​വ​രും ആയിരി​ക്ക​ണ​മെന്ന്‌ അദ്ദേഹം ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ താനും കുടും​ബാം​ഗ​ങ്ങ​ളും കഴിക്കുന്ന വിശേ​ഷ​പ്പെട്ട ആഹാര​വും വീഞ്ഞും അവർക്കും നൽകാൻ രാജാവു കൽപ്പി​ക്കു​ന്നു.

ഇപ്പോൾ ദാനീ​യേ​ലി​നെ നോക്കൂ. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ മുഖ്യ ദാസനായ അശ്‌പെ​നാ​സി​നോട്‌ അവൻ പറയു​ന്നത്‌ എന്താ​ണെന്ന്‌ അറിയാ​മോ? രാജാവു കഴിക്കുന്ന വിശേ​ഷ​പ്പെട്ട ആഹാരം തനിക്കു വേണ്ട എന്നാണ്‌ അവൻ പറയു​ന്നത്‌. പക്ഷേ അശ്‌പെ​നാ​സിന്‌ അതു സമ്മതിച്ചു കൊടു​ക്കാൻ പേടി​യാണ്‌. ‘നിങ്ങൾ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തെന്ന്‌ രാജാവ്‌ തീരു​മാ​നി​ച്ചു​ക​ഴി​ഞ്ഞു,’ അവൻ പറയുന്നു. ‘നിങ്ങൾക്ക്‌ മറ്റു ചെറു​പ്പ​ക്കാ​രു​ടെ​യ​ത്ര ആരോ​ഗ്യ​മി​ല്ലെ​ങ്കിൽ രാജാവ്‌ എന്നെ കൊന്നു​ക​ള​യും.’

അപ്പോൾ ദാനീ​യേൽ തന്റെ മൂന്നു കൂട്ടു​കാ​രോ​ടൊ​പ്പം തങ്ങളെ നോക്കാൻ അശ്‌പെ​നാസ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്ന ജോലി​ക്കാ​ര​ന്റെ അടു​ത്തേ​ക്കു പോകു​ന്നു. ‘10 ദിവസ​ത്തേക്ക്‌ ഞങ്ങളെ പരീക്ഷി​ച്ചാ​ലും,’ അവൻ പറയുന്നു. ‘ഞങ്ങൾക്കു കഴിക്കാൻ പച്ചക്കറി​ക​ളും കുടി​ക്കാൻ വെള്ളവും തരിക. എന്നിട്ട്‌ രാജാ​വി​ന്റെ വിശേ​ഷ​പ്പെട്ട ആഹാരം കഴിക്കുന്ന മറ്റു ചെറു​പ്പ​ക്കാ​രെ​യും ഞങ്ങളെ​യും താരത​മ്യം ചെയ്‌തിട്ട്‌ ആർക്കാണു കൂടുതൽ ആരോ​ഗ്യം എന്നു പറഞ്ഞാ​ലും.’

അങ്ങനെ ചെയ്യാ​മെന്ന്‌ ആ ജോലി​ക്കാ​രൻ സമ്മതി​ക്കു​ന്നു. 10 ദിവസം കഴിയു​മ്പോൾ ദാനീ​യേ​ലും അവന്റെ മൂന്നു കൂട്ടു​കാ​രും മറ്റെല്ലാ ചെറു​പ്പ​ക്കാ​രെ​ക്കാ​ളും ആരോ​ഗ്യ​മു​ള്ള​വ​രാ​യി കാണ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ രാജാവു നിർദേ​ശി​ച്ച ഭക്ഷണസാ​ധ​ന​ങ്ങൾക്കു പകരം സസ്യഭ​ക്ഷ​ണം തന്നെ തുടർന്നും കഴിക്കാൻ അവർക്ക്‌ അനുവാ​ദം ലഭിക്കു​ന്നു.

മൂന്നു വർഷത്തി​നു​ശേ​ഷം ഈ ചെറു​പ്പ​ക്കാ​രെ​യെ​ല്ലാം നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ മുമ്പിൽ കൊണ്ടു​വ​രു​ന്നു. എല്ലാവ​രോ​ടും സംസാ​രി​ച്ച​തി​നു​ശേഷം ദാനീ​യേ​ലും മൂന്നു കൂട്ടു​കാ​രു​മാണ്‌ ഏറ്റവും മിടു​ക്ക​ന്മാ​രെന്ന്‌ രാജാവ്‌ കണ്ടെത്തു​ന്നു. അതു​കൊണ്ട്‌ കൊട്ടാ​ര​ത്തിൽ തന്നെ സഹായി​ക്കാൻ അദ്ദേഹം അവരെ തിര​ഞ്ഞെ​ടു​ക്കു​ന്നു. ദാനീ​യേൽ, ശദ്രക്‌, മേശക്‌, അബേദ്‌നെ​ഗോ എന്നിവ​രു​ടെ മുമ്പിൽ രാജാവ്‌ എന്തു ചോദ്യ​മോ പ്രശ്‌ന​മോ കൊണ്ടു​വ​ന്നാ​ലും അതി​നൊ​ക്കെ ഉത്തരം നൽകാൻ അവർക്കു കഴിയു​ന്നു. എല്ലാ കാര്യ​ത്തി​ലും രാജാ​വി​ന്റെ പുരോ​ഹി​ത​ന്മാ​രെ​ക്കാ​ളും പണ്ഡിത​ന്മാ​രെ​ക്കാ​ളും 10 മടങ്ങ്‌ അറിവ്‌ അവർക്കുണ്ട്‌.