വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 67

യെഹോശാഫാത്ത്‌ യഹോവയിൽ ആശ്രയിക്കുന്നു

യെഹോശാഫാത്ത്‌ യഹോവയിൽ ആശ്രയിക്കുന്നു

ഈ പുരു​ഷ​ന്മാർ ആരാ​ണെ​ന്നും അവർ എന്താണു ചെയ്യു​ന്ന​തെ​ന്നും അറിയാ​മോ? അവർ യുദ്ധത്തി​നു പുറ​പ്പെ​ടു​ക​യാണ്‌, മുമ്പി​ലു​ള്ള പുരു​ഷ​ന്മാർ പാട്ടു​പാ​ടു​ക​യാണ്‌. എന്നാൽ ‘ആ പാട്ടു​കാർക്ക്‌ യുദ്ധം ചെയ്യാൻ വാളും കുന്തവു​മൊ​ന്നും ഇല്ലാത്തത്‌ എന്തു​കൊ​ണ്ടാണ്‌?’ എന്നു നാം ചിന്തി​ച്ചേ​ക്കാം. നമുക്കു നോക്കാം.

യെഹോ​ശാ​ഫാത്ത്‌ ഇസ്രാ​യേ​ലി​ലെ രണ്ടു​ഗോ​ത്ര രാജ്യ​ത്തി​ന്റെ രാജാ​വാണ്‌. വടക്കേ 10 ഗോത്ര രാജ്യ​ത്തി​ലെ ആഹാബ്‌ രാജാ​വി​ന്റെ​യും ഈസേ​ബെ​ലി​ന്റെ​യും അതേ കാലത്തു​ത​ന്നെ​യാണ്‌ അവൻ ജീവി​ക്കു​ന്നത്‌. എന്നാൽ യെഹോ​ശാ​ഫാത്ത്‌ ഒരു നല്ല രാജാ​വാണ്‌, അവന്റെ പിതാ​വാ​യ ആസായും നല്ല രാജാ​വാ​യി​രു​ന്നു. അതു​കൊണ്ട്‌ രണ്ടു​ഗോ​ത്ര രാജ്യ​ത്തി​ലെ ജനങ്ങൾ അനേക വർഷം സുഖമാ​യി ജീവി​ക്കു​ന്നു.

എന്നാൽ ഇപ്പോൾ ജനങ്ങളെ ഭയപ്പെ​ടു​ത്തു​ന്ന ഒരു കാര്യം സംഭവി​ക്കു​ന്നു. ചിലയാ​ളു​കൾ വന്ന്‌ യെഹോ​ശാ​ഫാ​ത്തി​നെ ഈ വാർത്ത അറിയി​ക്കു​ന്നു: ‘മോവാബ്‌, അമ്മോൻ, സെയീർ പർവതം എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള ഒരു വലിയ സൈന്യം അങ്ങയെ ആക്രമി​ക്കാ​നാ​യി വരുന്നു.’ യഹോ​വ​യു​ടെ സഹായം തേടാ​നാ​യി അനേകം ഇസ്രാ​യേ​ല്യർ യെരൂ​ശ​ലേ​മിൽ കൂടി​വ​രു​ന്നു. അവർ ആലയത്തി​ലേ​ക്കു ചെല്ലുന്നു; അവി​ടെ​വെച്ച്‌ യെഹോ​ശാ​ഫാത്ത്‌ ഇങ്ങനെ പ്രാർഥി​ക്കു​ന്നു: ‘ഞങ്ങളുടെ ദൈവ​മാ​യ യഹോവേ, എന്തു​ചെ​യ്യ​ണ​മെന്ന്‌ ഞങ്ങൾക്ക്‌ അറിയില്ല. ഈ വലിയ സേനയ്‌ക്കു മുമ്പിൽ ഞങ്ങൾ നിസ്സഹാ​യ​രാണ്‌, സഹായ​ത്തി​നാ​യി ഞങ്ങൾ നിന്നി​ലേ​ക്കു നോക്കു​ന്നു.’

യഹോവ ആ പ്രാർഥന കേൾക്കു​ന്നു, അവൻ തന്റെ ദാസന്മാ​രിൽ ഒരുവ​നെ​ക്കൊണ്ട്‌ ജനത്തോട്‌ ഇങ്ങനെ പറയി​ക്കു​ന്നു: ‘യുദ്ധം നിങ്ങളു​ടേ​തല്ല, ദൈവ​ത്തി​ന്റേ​താണ്‌. നിങ്ങൾ യുദ്ധം ചെയ്യേ​ണ്ടി​വ​രി​ക​യി​ല്ല. യഹോവ നിങ്ങളെ രക്ഷിക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ കണ്ടു​കൊൾവിൻ.’

അതു​കൊണ്ട്‌ അടുത്ത ദിവസം രാവിലെ യെഹോ​ശാ​ഫാത്ത്‌ ജനത്തോട്‌: ‘യഹോവ നമ്മെ സഹായി​ക്കു​മെ​ന്നു നിങ്ങൾ വിശ്വ​സി​പ്പിൻ!’ എന്നു പറയുന്നു. പിന്നെ അവൻ പടയാ​ളി​ക​ളു​ടെ മുമ്പി​ലാ​യി ഗായകരെ നിറു​ത്തു​ന്നു; അവർ മാർച്ചു​ചെ​യ്യു​മ്പോൾ യഹോ​വ​യ്‌ക്കു സ്‌തു​തി​കൾ പാടുന്നു. അവർ യുദ്ധഭൂ​മി​യോട്‌ അടുക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നെ​ന്നോ? ശത്രു​ഭ​ട​ന്മാർ തമ്മിൽത്ത​മ്മിൽ പോരാ​ടാൻ യഹോവ ഇടയാ​ക്കു​ന്നു. ഇസ്രാ​യേ​ല്യർ എത്തി​ച്ചേ​രു​മ്പോൾ അവരെ​ല്ലാം മരിച്ചു​കി​ട​ക്കു​ന്ന​താ​ണു കാണു​ന്നത്‌!

യെഹോ​ശാ​ഫാത്ത്‌ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേ​ക്കു നോക്കി​യത്‌ ബുദ്ധി​പൂർവ​മാ​യ സംഗതി​യാ​യി​രു​ന്നി​ല്ലേ? സഹായ​ത്തി​നാ​യി യഹോ​വ​യി​ലേ​ക്കു നോക്കി​ക്കൊണ്ട്‌ നമുക്കും ബുദ്ധി​യോ​ടെ പ്രവർത്തി​ക്കാൻ കഴിയും.