വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 56

ശൗൽ—ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ്‌

ശൗൽ—ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ്‌

ശമൂവേൽ ഈ മനുഷ്യ​ന്റെ തലയിൽ ഒഴിക്കു​ന്നത്‌ എന്താണ്‌? ഒരു പരിമള തൈല​മാണ്‌ അത്‌. എന്തിനാണ്‌ ശമൂവേൽ അങ്ങനെ ചെയ്യു​ന്നത്‌? ഒരാളെ രാജാ​വാ​യി തിര​ഞ്ഞെ​ടു​ത്തു എന്നതിന്റെ അടയാ​ള​മാ​യി​രു​ന്നു അത്‌. ശൗലിന്റെ തലയിൽ തൈലം ഒഴിക്കാൻ യഹോ​വ​യാണ്‌ ശമൂ​വേ​ലി​നോ​ടു പറഞ്ഞത്‌.

രാജാ​വാ​യി​രി​ക്കാ​നുള്ള യോഗ്യത തനിക്കു​ണ്ടെന്ന്‌ ശൗൽ വിചാ​രി​ച്ചി​ല്ല. ‘ഞാൻ ഇസ്രാ​യേ​ലി​ലെ ഏറ്റവും ചെറിയ ഗോ​ത്ര​മാ​യ ബെന്യാ​മീൻഗോ​ത്ര​ത്തിൽപ്പെ​ട്ട​വ​നാണ്‌’ എന്ന്‌ അവൻ ശമൂ​വേ​ലി​നോ​ടു പറയുന്നു. ‘ഞാൻ രാജാ​വാ​കു​മെന്ന്‌ നീ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’ താൻ വലിയ ആളാണെന്ന ഭാവം ശൗലിന്‌ ഇല്ലാത്ത​തു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ അവനെ ഇഷ്ടമാണ്‌. അതു​കൊ​ണ്ടാണ്‌ അവൻ ശൗലിനെ രാജാ​വാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌.

എന്നാൽ ശൗൽ പാവ​പ്പെ​ട്ട​വ​നോ പൊക്കം കുറഞ്ഞ​വ​നോ ഒന്നും അല്ല. അവന്റെ വീട്ടു​കാർ വലിയ പണക്കാ​രാണ്‌; അതു​പോ​ലെ അവൻ വളരെ സുന്ദര​നും നല്ല പൊക്ക​മു​ള്ള​വ​നും ആണ്‌. ഇസ്രാ​യേ​ലി​ലെ മറ്റാ​രെ​ക്കാ​ളും ഏകദേശം ഒരടി പൊക്കം കൂടുതൽ ഉണ്ട്‌ അവന്‌! ശൗൽ നല്ല വേഗമുള്ള ഓട്ടക്കാ​ര​നും അതിശ​ക്ത​നു​മാണ്‌. രാജാ​വാ​യി​രി​ക്കാൻ യഹോവ ശൗലിനെ തിര​ഞ്ഞെ​ടു​ത്ത​തിൽ ജനം സന്തുഷ്ട​രാണ്‌. ‘രാജാവു നീണാൾ വാഴട്ടെ!’ എന്ന്‌ അവരെ​ല്ലാം ആർത്തു​വി​ളി​ക്കു​ന്നു.

എന്നാൽ ഇസ്രാ​യേ​ലി​ന്റെ ശത്രുക്കൾ ഇപ്പോ​ഴും വളരെ ശക്തരാണ്‌. അവർ ഇസ്രാ​യേ​ല്യ​രെ വല്ലാതെ ശല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. ശൗൽ രാജാ​വാ​യ ഉടൻതന്നെ അമ്മോ​ന്യർ അവർക്കെ​തി​രെ യുദ്ധം ചെയ്യാൻ വരുന്നു. എന്നാൽ ശൗൽ വലി​യൊ​രു സൈന്യ​ത്തെ സംഘടി​പ്പി​ക്കു​ക​യും അമ്മോ​ന്യ​രു​ടെ​മേൽ വിജയം നേടു​ക​യും ചെയ്യുന്നു. ഇതു കാണു​മ്പോൾ ശൗലിനെ രാജാ​വാ​യി കിട്ടി​യ​തിൽ ജനം സന്തോ​ഷി​ക്കു​ന്നു.

തുടർന്നു വരുന്ന വർഷങ്ങ​ളിൽ ശൗൽ പല പ്രാവ​ശ്യം ശത്രു​ക്ക​ളു​ടെ​മേൽ വിജയം നേടുന്നു. ശൗലിന്‌ യോനാ​ഥാൻ എന്നു പേരുള്ള ധൈര്യ​ശാ​ലി​യാ​യ ഒരു മകനു​മുണ്ട്‌. അനേകം യുദ്ധങ്ങ​ളിൽ വിജയി​ക്കു​ന്ന​തിന്‌ യോനാ​ഥാ​നും ഇസ്രാ​യേ​ലി​നെ സഹായി​ക്കു​ന്നു. ഇസ്രാ​യേ​ല്യ​രു​ടെ മുഖ്യ ശത്രുക്കൾ ഇപ്പോ​ഴും ഫെലി​സ്‌ത്യർ തന്നെയാണ്‌. ഒരിക്കൽ ആയിര​ക്ക​ണ​ക്കി​നു ഫെലി​സ്‌ത്യർ ഇസ്രാ​യേ​ല്യർക്കെ​തി​രെ യുദ്ധം ചെയ്യാൻ വരുന്നു.

താൻ വന്ന്‌ യഹോ​വ​യ്‌ക്ക്‌ ഒരു യാഗം അർപ്പിച്ച ശേഷമേ യുദ്ധത്തി​നു പോകാ​വൂ എന്ന്‌ ശമൂവേൽ ശൗലി​നോ​ടു പറയുന്നു. എന്നാൽ ശമൂവേൽ വരാൻ താമസി​ക്കു​ന്നു. ശമൂവേൽ വരുന്ന​തി​നു മുമ്പ്‌ ഫെലി​സ്‌ത്യർ യുദ്ധം തുടങ്ങി​യാ​ലോ എന്നു പേടിച്ച്‌ ശൗൽ തന്നെത്താൻ പോയി യാഗം അർപ്പി​ക്കു​ന്നു. അവസാനം ശമൂവേൽ വരു​മ്പോൾ ശൗൽ അനുസ​ര​ണ​ക്കേ​ടാണ്‌ കാണി​ച്ച​തെന്ന്‌ ശമൂവേൽ അവനോ​ടു പറയുന്നു. ‘ഇസ്രാ​യേ​ലി​നു രാജാ​വാ​യി​രി​ക്കാൻ യഹോവ മറ്റൊ​രാ​ളെ തിര​ഞ്ഞെ​ടു​ക്കും,’ ശമൂവേൽ പറയുന്നു.

പിന്നീട്‌ ശൗൽ വീണ്ടും അനുസ​ര​ണ​ക്കേ​ടു കാണി​ക്കു​ന്നു. അതു​കൊണ്ട്‌ ശമൂവേൽ അവനോട്‌ ഇങ്ങനെ പറയുന്നു: ‘ഏറ്റവും നല്ല ആടുകളെ യാഗമർപ്പി​ക്കു​ന്ന​തി​നെ​ക്കാൾ യഹോ​വ​യെ അനുസ​രി​ക്കു​ന്ന​താണ്‌ ഏറെ നല്ലത്‌. നീ യഹോ​വ​യെ അനുസ​രി​ക്കാ​തി​രു​ന്ന​തി​നാൽ യഹോവ നിന്നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി വെച്ചു​കൊ​ണ്ടി​രി​ക്ക​യില്ല.’

നമുക്ക്‌ ഇതിൽനിന്ന്‌ ഒരു നല്ല പാഠം പഠിക്കാൻ കഴിയും. യഹോ​വ​യെ എല്ലായ്‌പോ​ഴും അനുസ​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ ഇതു നമുക്കു കാണി​ച്ചു​ത​രു​ന്നു. കൂടാതെ, ശൗലി​നെ​പ്പോ​ലെ​യു​ള്ള ഒരു നല്ല മനുഷ്യന്‌ മാറ്റം​വ​രാ​മെ​ന്നും ദുഷ്ടനാ​യി​ത്തീ​രാൻ കഴിയു​മെ​ന്നും അതു കാണി​ക്കു​ന്നു. നമ്മൾ ഒരിക്ക​ലും ദുഷ്ടരാ​യി​ത്തീ​രാൻ ആഗ്രഹി​ക്കു​ന്നി​ല്ല, അല്ലേ?

1 ശമൂവേൽ 9 മുതൽ 11 വരെയുള്ള അധ്യാ​യ​ങ്ങൾ; 13:5-14; 14:47-52; 15:1-35; 2 ശമൂവേൽ 1:23.