വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 80

ദൈവജനം ബാബിലോണിൽനിന്നു മടങ്ങിപ്പോകുന്നു

ദൈവജനം ബാബിലോണിൽനിന്നു മടങ്ങിപ്പോകുന്നു

മേദ്യ​രും പേർഷ്യ​ക്കാ​രും ചേർന്ന്‌ ബാബി​ലോൺ പിടി​ച്ച​ട​ക്കി​യിട്ട്‌ ഏകദേശം രണ്ടു വർഷം കടന്നു​പോ​യി​രി​ക്കു​ന്നു. ഇപ്പോൾ സംഭവി​ക്കു​ന്നത്‌ എന്താ​ണെ​ന്നു നോക്കൂ! ഇസ്രാ​യേ​ല്യർ ബാബി​ലോ​ണിൽനി​ന്നു മടങ്ങി​പ്പോ​കു​ക​യാണ്‌. അവർ സ്വത​ന്ത്ര​രാ​യത്‌ എങ്ങനെ​യാണ്‌? ആരാണ്‌ അവരെ വിട്ടയ​ച്ചത്‌?

പേർഷ്യൻ രാജാ​വാ​യ കോ​രെ​ശാണ്‌ അതു ചെയ്‌തത്‌. കോ​രെശ്‌ ജനിക്കു​ന്ന​തി​നു വളരെ​ക്കാ​ലം മുമ്പു​ത​ന്നെ യഹോവ തന്റെ പ്രവാ​ച​ക​നെ​ക്കൊണ്ട്‌ അവനെ കുറിച്ച്‌ ഇങ്ങനെ എഴുതി​ച്ചി​രു​ന്നു: ‘നീ എന്തു ചെയ്യാ​നാ​ണോ ഞാൻ ആഗ്രഹി​ക്കു​ന്നത്‌ അതുതന്നേ നീ ചെയ്യും. നിനക്കു നഗരം പിടി​ച്ച​ട​ക്കാൻ കഴി​യേ​ണ്ട​തിന്‌ വാതി​ലു​കൾ തുറന്നു കിടക്കും.’ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ ബാബി​ലോൺ പിടി​ച്ച​ട​ക്കു​ന്ന​തിൽ കോ​രെശ്‌ നേതൃ​ത്വം നൽകുന്നു. തുറന്നു​കി​ട​ന്നി​രു​ന്ന വാതി​ലി​ലൂ​ടെ മേദ്യ​രും പേർഷ്യ​ക്കാ​രും രാത്രി​യിൽ നഗരത്തിൽ പ്രവേ​ശി​ച്ചു.

യെരൂ​ശ​ലേ​മും അതിലെ ആലയവും വീണ്ടും പണിയു​ന്ന​തി​നു​ള്ള കൽപ്പന​യും കോ​രേശ്‌ നൽകു​മെന്ന്‌ യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യ യെശയ്യാ​വു പറഞ്ഞി​രു​ന്നു. കോ​രെശ്‌ ആ കൽപ്പന നൽകി​യോ? ഉവ്വ്‌, അവൻ അതും ചെയ്‌തു. അവൻ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറയുന്നു: ‘യെരൂ​ശ​ലേ​മി​ലേ​ക്കു പോയി നിങ്ങളു​ടെ ദൈവ​മാ​യ യഹോ​വ​യു​ടെ ആലയം പണിയുക.’ അതിനു വേണ്ടി​യാണ്‌ ഈ ഇസ്രാ​യേ​ല്യർ ഇപ്പോൾ പോകു​ന്നത്‌.

എന്നാൽ ബാബി​ലോ​ണി​ലു​ള്ള മുഴുവൻ ഇസ്രാ​യേ​ല്യർക്കും യെരൂ​ശ​ലേ​മി​ലേ​ക്കു​ള്ള ഈ നീണ്ട യാത്ര ചെയ്യാൻ സാധി​ക്കു​ന്നി​ല്ല. വളരെ പ്രായം​ചെ​ന്ന​വർക്കും രോഗി​കൾക്കും ഏകദേശം 800 കിലോ​മീ​റ്റർ ദൈർഘ്യ​മു​ള്ള ഈ യാത്ര ബുദ്ധി​മു​ട്ടാണ്‌. ചില ആളുകൾ പോകാ​തി​രി​ക്കു​ന്ന​തി​നു വേറെ​യും കാരണ​ങ്ങ​ളുണ്ട്‌. പോകാ​തി​രി​ക്കു​ന്ന​വ​രോട്‌ കോ​രെശ്‌ പറയുന്നു: ‘യെരൂ​ശ​ലേ​മും അതിലെ ആലയവും പണിയാൻ മടങ്ങി​പ്പോ​കു​ന്ന​വർക്ക്‌ വെള്ളി​യും സ്വർണ​വും മറ്റു സമ്മാന​ങ്ങ​ളും നൽകുക.’

അങ്ങനെ, യെരൂ​ശ​ലേ​മി​ലേ​ക്കു യാത്ര ചെയ്യു​ന്ന​വർക്കു ധാരാളം സമ്മാനങ്ങൾ ലഭിക്കു​ന്നു. മാത്രമല്ല, നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ യെരൂ​ശ​ലേം നശിപ്പി​ച്ച​പ്പോൾ യഹോ​വ​യു​ടെ ആലയത്തിൽനിന്ന്‌ അവൻ എടുത്തു​കൊ​ണ്ടു​പോ​യ പാനപാ​ത്ര​ങ്ങ​ളും മറ്റു പാത്ര​ങ്ങ​ളു​മൊ​ക്കെ കോ​രെശ്‌ തിരികെ നൽകുന്നു. യെരൂ​ശ​ലേ​മി​ലേ​ക്കു കൊണ്ടു​പോ​കാൻ അവരുടെ കൈവശം ഇപ്പോൾ ധാരാളം സാധനങ്ങൾ ഉണ്ട്‌.

ഏകദേശം നാലു മാസത്തെ യാത്ര​യ്‌ക്കു​ശേ​ഷം ഇസ്രാ​യേ​ല്യർ കൃത്യ​സ​മ​യ​ത്തു​ത​ന്നെ യെരൂ​ശ​ലേ​മിൽ എത്തുന്നു. യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ക​യും അവിടെ ആൾത്താ​മ​സം ഇല്ലാതാ​കു​ക​യും ചെയ്‌തിട്ട്‌ കൃത്യം എഴുപ​തു​വർഷം ആയിരു​ന്നു. എന്നാൽ സ്വന്ത​ദേ​ശത്ത്‌ എത്തി​യെ​ങ്കി​ലും അവി​ടെ​യും ഇസ്രാ​യേ​ല്യർക്ക്‌ ചില പ്രശ്‌ന​ങ്ങൾ നേരി​ടേ​ണ്ടി വരുന്നു. അതാണ്‌ അടുത്ത​താ​യി നാം കാണാൻ പോകു​ന്നത്‌.