വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 84

ഒരു ദൂതൻ മറിയയെ സന്ദർശിക്കുന്നു

ഒരു ദൂതൻ മറിയയെ സന്ദർശിക്കുന്നു

ഈ സുന്ദരി​യാ​യ സ്‌ത്രീ​യു​ടെ പേര്‌ മറിയ എന്നാണ്‌. അവൾ നസറെത്ത്‌ എന്ന പട്ടണത്തിൽ താമസി​ക്കു​ന്ന ഒരു ഇസ്ര​യേ​ല്യ​യാണ്‌. മറിയ വളരെ നല്ല ഒരു സ്‌ത്രീ​യാ​ണെന്ന്‌ ദൈവ​ത്തിന്‌ അറിയാം. അതു​കൊ​ണ്ടാണ്‌ അവളോ​ടു സംസാ​രി​ക്കാ​നാ​യി അവൻ തന്റെ ദൂതനായ ഗബ്രീ​യേ​ലി​നെ അയച്ചി​രി​ക്കു​ന്നത്‌. മറിയ​യോട്‌ എന്തു പറയാ​നാ​യി​രി​ക്കും ഗബ്രീ​യേൽ വന്നിരി​ക്കു​ന്നത്‌? നമുക്കു നോക്കാം.

‘കൃപ ലഭിച്ച​വ​ളേ, നിനക്കു വന്ദനം; യഹോവ നിന്നോ​ടു​കൂ​ടെ ഉണ്ട്‌’ എന്ന്‌ ഗബ്രീ​യേൽ അവളോ​ടു പറയുന്നു. മറിയ ഈ ആളെ മുമ്പൊ​രി​ക്ക​ലും കണ്ടിട്ടില്ല. അവൻ പറയു​ന്ന​തി​ന്റെ അർഥം അവൾക്കു മനസ്സി​ലാ​കു​ന്നു​മി​ല്ല, അതു​കൊണ്ട്‌ അവൾക്ക്‌ ആകെ പേടി തോന്നു​ന്നു. എങ്കിലും ഗബ്രീ​യേൽ ദൂതൻ ഉടൻതന്നെ അവളെ ആശ്വസി​പ്പി​ക്കു​ന്നു.

അവൻ പറയുന്നു: ‘മറിയയേ, പേടി​ക്കേണ്ട. യഹോവ നിന്നിൽ വളരെ സന്തുഷ്ട​നാണ്‌. അതു​കൊണ്ട്‌ അവൻ നിനക്കു​വേ​ണ്ടി ഒരു അത്ഭുത​കാ​ര്യം ചെയ്യാൻ പോകു​ന്നു. നിനക്ക്‌ പെട്ടെ​ന്നു​ത​ന്നെ ഒരു കുഞ്ഞ്‌ ജനിക്കും. നീ അവന്‌ യേശു എന്നു പേരി​ടേ​ണം.’

ഗബ്രീ​യേൽ തുടർന്ന്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: ‘ഈ കുട്ടി മഹാനാ​കും. അത്യു​ന്ന​ത​നാ​യ ദൈവ​ത്തി​ന്റെ പുത്രൻ എന്ന്‌ അവൻ വിളി​ക്ക​പ്പെ​ടും. യഹോവ അവനെ ദാവീ​ദി​നെ​പ്പോ​ലെ ഒരു രാജാ​വാ​ക്കും. എന്നാൽ യേശു എന്നെ​ന്നേ​ക്കും രാജാ​വാ​യി​രി​ക്കും. അവന്റെ രാജ്യ​ത്തിന്‌ ഒരിക്ക​ലും അവസാനം ഉണ്ടാക​യി​ല്ല!’

‘ഇതെല്ലാം എങ്ങനെ സംഭവി​ക്കും?’ മറിയ ചോദി​ക്കു​ന്നു. ‘ഞാൻ വിവാഹം കഴിച്ചി​ട്ടി​ല്ല. ഒരു പുരു​ഷ​നോ​ടൊ​ത്തു ജീവി​ച്ചി​ട്ടു​മി​ല്ല. പിന്നെ എനിക്ക്‌ എങ്ങനെ​യാണ്‌ ഒരു കുട്ടി ജനിക്കുക?’

ഗബ്രീ​യേൽ ഇങ്ങനെ മറുപടി പറയുന്നു: ‘ദൈവ​ത്തി​ന്റെ ശക്തി നിന്റെ​മേൽ വരും. അതു​കൊണ്ട്‌ ആ കുട്ടി ദൈവ​ത്തി​ന്റെ പുത്രൻ എന്നു വിളി​ക്ക​പ്പെ​ടും.’ തുടർന്ന്‌ അവൻ മറിയ​യോട്‌: ‘നിന്റെ ബന്ധുവായ എലീശ​ബെ​ത്തി​നെ ഓർക്കുക. അവൾക്കു വളരെ പ്രായ​മാ​യ​തി​നാൽ മക്കൾ ജനിക്കു​ക​യി​ല്ലെന്ന്‌ ആളുകൾ പറഞ്ഞി​രു​ന്ന​ല്ലോ. പക്ഷേ അവൾക്കു പെട്ടെ​ന്നു​ത​ന്നെ ഒരു മകൻ ജനിക്കാൻ പോകു​ക​യാണ്‌. അതു​കൊണ്ട്‌ ദൈവ​ത്തി​നു ചെയ്യാൻ കഴിയാ​ത്ത​താ​യി യാതൊ​ന്നു​മി​ല്ല എന്നു നീ മനസ്സി​ലാ​ക്ക​ണം.’

ഉടൻതന്നെ മറിയ പറയുന്നു: ‘ഞാൻ യഹോ​വ​യു​ടെ ദാസി! നീ പറഞ്ഞതു​പോ​ലെ​ത​ന്നെ എനിക്കു ഭവിക്കട്ടെ.’ തുടർന്ന്‌ ദൂതൻ അവി​ടെ​നി​ന്നു പോകു​ന്നു.

മറിയ എലീശ​ബെ​ത്തി​ന്റെ വീട്ടി​ലേ​ക്കു ധൃതി​പ്പെ​ട്ടു ചെല്ലുന്നു. മറിയ​യു​ടെ ശബ്ദം എലീശ​ബെത്ത്‌ കേൾക്കു​മ്പോൾ അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്‌ സന്തോ​ഷം​കൊ​ണ്ടു തുള്ളി​ച്ചാ​ടു​ന്നു. എലീശ​ബെത്ത്‌ ദൈവാ​ത്മാവ്‌ നിറഞ്ഞ​വ​ളാ​യി മറിയ​യോട്‌ ഇങ്ങനെ പറയുന്നു: ‘സ്‌ത്രീ​ക​ളിൽവെച്ച്‌ നീ പ്രത്യേ​കം അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വൾ ആകുന്നു.’ മറിയ മൂന്നു മാസ​ത്തോ​ളം എലീശ​ബെ​ത്തി​ന്റെ കൂടെ പാർക്കു​ന്നു. പിന്നെ അവൾ നസറെ​ത്തി​ലേ​ക്കു മടങ്ങി​പ്പോ​കു​ന്നു.

മറിയ​യും യോ​സേഫ്‌ എന്ന ആളും തമ്മിലുള്ള വിവാഹം നിശ്ചയി​ച്ചി​രി​ക്കു​ക​യാണ്‌. എന്നാൽ മറിയ​യ്‌ക്ക്‌ ഒരു കുഞ്ഞു ജനിക്കാൻ പോകു​ക​യാ​ണെന്ന്‌ അറിയു​മ്പോൾ യോ​സേഫ്‌ അവളെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ല. അപ്പോൾ ദൈവ​ദൂ​തൻ അവനോ​ടു പറയുന്നു: ‘മറിയയെ നിന്റെ ഭാര്യ​യാ​യി സ്വീക​രി​ക്കാൻ മടിക്കേണ്ട. എന്തെന്നാൽ ദൈവ​മാണ്‌ അവൾക്ക്‌ ഒരു പുത്രനെ നൽകി​യി​രി​ക്കു​ന്നത്‌.’ അതു​കൊണ്ട്‌ മറിയ​യും യോ​സേ​ഫും വിവാ​ഹി​ത​രാ​കു​ന്നു. യേശു​വി​ന്റെ ജനനത്തി​നാ​യി അവർ കാത്തി​രി​ക്കു​ന്നു.