വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 91

യേശു ഒരു മലയിൽവെച്ച്‌ പഠിപ്പിക്കുന്നു

യേശു ഒരു മലയിൽവെച്ച്‌ പഠിപ്പിക്കുന്നു

യേശു ഇവിടെ ഇരിക്കു​ന്ന​തു കണ്ടോ. ഗലീല​യി​ലു​ള്ള ഒരു മലയിൽവെച്ച്‌ അവൻ ഈ ആളുക​ളെ​യെ​ല്ലാം പഠിപ്പി​ക്കു​ക​യാണ്‌. അവനോട്‌ ഏറ്റവും അടുത്ത്‌ ഇരിക്കു​ന്ന​വർ അവന്റെ ശിഷ്യ​ന്മാ​രാണ്‌. അവരിൽ 12 പേരെ അവൻ അപ്പൊ​സ്‌ത​ല​ന്മാ​രാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അപ്പൊ​സ്‌ത​ല​ന്മാർ യേശു​വി​ന്റെ പ്രത്യേക ശിഷ്യ​ന്മാ​രാണ്‌. ആകട്ടെ അവരുടെ പേരുകൾ എന്താ​ണെന്ന്‌ അറിയാ​മോ?

ശിമോൻ പത്രൊ​സും അവന്റെ സഹോ​ദ​രൻ അന്ത്രെ​യാ​സു​മാണ്‌ അവരിൽ രണ്ടുപേർ. പിന്നെ യാക്കോ​ബും യോഹ​ന്നാ​നും ഉണ്ട്‌, അവരും സഹോ​ദ​ര​ന്മാ​രാണ്‌. മറ്റൊരു അപ്പൊ​സ്‌ത​ല​ന്റെ പേരും യാക്കോബ്‌ എന്നാണ്‌, അതു​പോ​ലെ​ത​ന്നെ ശിമോൻ എന്നു പേരുള്ള മറ്റൊ​രാ​ളും ഉണ്ട്‌. രണ്ട്‌ അപ്പൊ​സ്‌ത​ല​ന്മാർക്ക്‌ യൂദാ എന്നു പേരുണ്ട്‌. ഒന്ന്‌ ഈസ്‌ക​ര്യോ​ത്താ യൂദാ ആണ്‌; മറ്റേ യൂദാ​യ്‌ക്ക്‌ തദ്ദായി എന്നും പേരുണ്ട്‌. പിന്നെ ഫിലി​പ്പൊസ്‌, നഥനയേൽ (ബർത്തൊ​ലൊ​മാ​യി എന്നും വിളി​ക്ക​പ്പെ​ടു​ന്നു), മത്തായി, തോമാസ്‌ എന്നിവ​രു​മുണ്ട്‌.

ശമര്യ​യിൽനി​ന്നു മടങ്ങി​വ​ന്ന​ശേ​ഷം യേശു ആദ്യമാ​യി ‘സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു’ എന്നു പ്രസം​ഗി​ക്കാൻ തുടങ്ങി. ആ രാജ്യം എന്താ​ണെന്ന്‌ അറിയാ​മോ? അത്‌ ഒരു യഥാർഥ ഗവൺമെ​ന്റാണ്‌, ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌. യേശു​വാണ്‌ അതിന്റെ രാജാവ്‌. അവൻ സ്വർഗ​ത്തിൽനി​ന്നു ഭരിക്കു​ക​യും ഭൂമി​യിൽ സമാധാ​നം കൊണ്ടു​വ​രി​ക​യും ചെയ്യും. ദൈവ​ത്തി​ന്റെ രാജ്യം മുഴു ഭൂമി​യെ​യും സുന്ദര​മാ​യ ഒരു പറുദീ​സ​യാ​ക്കി മാറ്റും.

യേശു ഇവിടെ ആളുകളെ രാജ്യ​ത്തെ​ക്കു​റി​ച്ചു പഠിപ്പി​ക്കു​ക​യാണ്‌. ‘നിങ്ങൾ ഇങ്ങനെ വേണം പ്രാർഥി​ക്കാൻ,’ അവൻ പറയുന്നു. ‘സ്വർഗ​സ്ഥ​നാ​യ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജി​ത​മാ​കേ​ണ​മേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.’ അനേക​രും ഇതിനെ ‘കർത്താ​വി​ന്റെ പ്രാർഥന’ എന്നു വിളി​ക്കു​ന്നു. മറ്റുചി​ലർ ഇതിനെ ‘സ്വർഗ​സ്ഥ​നാ​യ പിതാവേ’ എന്നും. ആകട്ടെ ആ പ്രാർഥന മുഴു​വ​നും ചൊല്ലാൻ കഴിയു​മോ എന്നു നോക്കൂ.

ആളുകൾ അന്യോ​ന്യം എങ്ങനെ പെരു​മാ​റ​ണ​മെ​ന്നും യേശു അവരെ പഠിപ്പി​ക്കു​ന്നു. ‘മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ നിങ്ങൾ അവർക്കു ചെയ്യുക’ എന്ന്‌ അവൻ പറയുന്നു. മറ്റുള്ളവർ നമ്മോടു ദയയോ​ടെ പെരു​മാ​റു​ന്ന​ത​ല്ലേ നമുക്ക്‌ ഇഷ്ടം? അങ്ങനെ​യെ​ങ്കിൽ അവരോ​ടും നമ്മൾ ദയയോ​ടെ പെരു​മാ​റ​ണ​മെ​ന്നാണ്‌ യേശു പറയു​ന്നത്‌. പറുദീ​സാ ഭൂമി​യിൽ എല്ലാവ​രും ഇങ്ങനെ ചെയ്യു​മ്പോൾ അത്‌ എത്ര നന്നായി​രി​ക്കും, അല്ലേ?

മത്തായി 5 മുതൽ 7 വരെയുള്ള അധ്യാ​യ​ങ്ങൾ; 10:1-4.