വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 94

അവൻ കൊച്ചുകുട്ടികളെ സ്‌നേഹിക്കുന്നു

അവൻ കൊച്ചുകുട്ടികളെ സ്‌നേഹിക്കുന്നു

യേശു ഇവിടെ ഈ കുട്ടിയെ ചേർത്തു പിടി​ച്ചി​രി​ക്കു​ന്ന​തു കണ്ടോ? അതു കണ്ടാല​റി​യാം യേശു​വിന്‌ കൊച്ചു കുട്ടി​ക​ളെ വളരെ ഇഷ്ടമാ​ണെന്ന്‌, അല്ലേ? അടുത്തു നോക്കി​നിൽക്കു​ന്നത്‌ അവന്റെ അപ്പൊ​സ്‌ത​ല​ന്മാ​രാണ്‌. യേശു അവരോട്‌ എന്താണു പറയു​ന്നത്‌? നമുക്കു നോക്കാം.

യേശു​വും അവന്റെ അപ്പൊ​സ്‌ത​ല​ന്മാ​രും ഒരു നീണ്ട യാത്ര കഴിഞ്ഞു മടങ്ങി​വ​ന്ന​തേ​യു​ള്ളൂ. വഴിയിൽവെച്ച്‌ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഇടയിൽ ഒരു തർക്കമു​ണ്ടാ​യി. അതു​കൊണ്ട്‌ യാത്ര കഴിഞ്ഞ​പ്പോൾ യേശു അവരോ​ടു ചോദി​ക്കു​ന്നു: ‘നിങ്ങൾ വഴിയിൽവെച്ച്‌ എന്തി​നെ​ക്കു​റി​ച്ചാ​ണു തർക്കി​ച്ചത്‌?’ വാസ്‌ത​വ​ത്തിൽ, ആ തർക്കം എന്തി​നെ​ക്കു​റിച്ച്‌ ആയിരു​ന്നു​വെന്ന്‌ യേശു​വിന്‌ അറിയാം. എന്നാൽ അപ്പൊ​സ്‌ത​ല​ന്മാർ അതു തന്നോടു പറയു​മോ എന്നറി​യാൻ വേണ്ടി​യാണ്‌ അവൻ അങ്ങനെ ചോദി​ക്കു​ന്നത്‌.

അപ്പൊ​സ്‌ത​ല​ന്മാർ ഉത്തരം പറയു​ന്നി​ല്ല. കാരണം തങ്ങളിൽ ആരാണ്‌ ഏറ്റവും വലിയവൻ എന്നതി​നെ​ക്കു​റി​ച്ചാണ്‌ അവർ തർക്കി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. ചില അപ്പൊ​സ്‌ത​ല​ന്മാർ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. എന്നാൽ അതു ശരിയല്ല എന്ന്‌ യേശു അവർക്ക്‌ എങ്ങനെ പറഞ്ഞു​കൊ​ടു​ക്കും?

അവൻ ഒരു കൊച്ചു കുട്ടിയെ വിളിച്ച്‌ അവരുടെ എല്ലാവ​രു​ടെ​യും മുമ്പിൽ നിറു​ത്തു​ന്നു; എന്നിട്ട്‌ അവൻ ശിഷ്യ​ന്മാ​രോ​ടു പറയുന്നു: ‘നിങ്ങൾ ഒരു കാര്യം മനസ്സി​ലാ​ക്കി​യേ പറ്റൂ, നിങ്ങൾ മാറ്റം​വ​രു​ത്തി കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ ആകുന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ ഒരിക്ക​ലും ദൈവ​രാ​ജ്യ​ത്തിൽ കടക്കാൻ പറ്റില്ല. ഈ കുട്ടി​യെ​പ്പോ​ലെ ആകുന്ന​വ​നാ​യി​രി​ക്കും ആ രാജ്യ​ത്തി​ലെ ഏറ്റവും വലിയവൻ.’ എന്തു​കൊ​ണ്ടാ​യി​രി​ക്കും യേശു അങ്ങനെ പറഞ്ഞത്‌?

തീരെ കൊച്ചു​കു​ട്ടി​കൾക്ക്‌ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രോ പ്രധാ​നി​ക​ളോ ആകണമെന്ന ആഗ്രഹം ഉണ്ടാകാ​റി​ല്ല. അതു​കൊണ്ട്‌ അപ്പൊ​സ്‌ത​ല​ന്മാർ ഈ വിധത്തിൽ കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ ആയിരി​ക്കാൻ പഠിക്കു​ക​യും ആരാണു വലിയവൻ എന്നതി​നെ​ക്കു​റി​ച്ചു വഴക്കി​ടാ​തി​രി​ക്ക​യും വേണം.

കൊച്ചു​കു​ട്ടി​കളെ തനിക്ക്‌ എത്ര ഇഷ്ടമാ​ണെന്ന്‌ മറ്റു സമയങ്ങ​ളി​ലും യേശു കാണി​ക്കു​ന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ്‌ ചിലയാ​ളു​കൾ യേശു​വി​നെ കാണി​ക്കാ​നാ​യി തങ്ങളുടെ കുട്ടി​ക​ളെ കൊണ്ടു​വ​രു​ന്നു. അപ്പൊ​സ്‌ത​ല​ന്മാർ അവരെ തടയാൻ നോക്കു​ന്നു. എന്നാൽ യേശു തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോ​ടു പറയുന്നു: ‘കുട്ടികൾ എന്റെ അടുക്കൽ വരട്ടെ; അവരെ തടുക്ക​രുത്‌; എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​രാ​ജ്യം അവരെ​പ്പോ​ലെ​യു​ള്ള​വർക്കു​ള്ള​താ​ണ​ല്ലോ.’ പിന്നെ യേശു ആ കുട്ടി​ക​ളെ കൈയി​ലെ​ടു​ക്കു​ക​യും അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു. യേശു കൊച്ചു​കു​ട്ടി​ക​ളെ സ്‌നേ​ഹി​ക്കു​ന്നുണ്ട്‌ എന്നറി​യു​ന്നത്‌ എത്ര നല്ലതാണ്‌, അല്ലേ?