വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 101

യേശു കൊല്ലപ്പെടുന്നു

യേശു കൊല്ലപ്പെടുന്നു

ഇവിടെ എന്താണു സംഭവി​ക്കു​ന്നത്‌ എന്നു കണ്ടോ? യേശു കൊല്ല​പ്പെ​ടു​ക​യാണ്‌. അവർ അവനെ ഒരു സ്‌തം​ഭ​ത്തിൽ തറച്ചി​രി​ക്കു​ന്നു. അവന്റെ കൈക​ളി​ലും പാദങ്ങ​ളി​ലും ആണികൾ അടിച്ചു​ക​യ​റ്റി​യി​ട്ടുണ്ട്‌. യേശു​വി​നോട്‌ എന്തിനാണ്‌ ഇത്രയും ഭയങ്കര​മാ​യ ഒരു കാര്യം ചെയ്യു​ന്നത്‌?

ചിലർ യേശു​വി​നെ വെറു​ക്കു​ന്നു എന്നുള്ള​താണ്‌ അതിന്റെ കാരണം. അവർ ആരാ​ണെന്ന്‌ അറിയാ​മോ? അവരിൽ ഒരാൾ ദുഷ്ട ദൂതനായ പിശാ​ചാ​യ സാത്താ​നാണ്‌. യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കാൻ ആദാമി​നെ​യും ഹവ്വാ​യെ​യും പ്രേരി​പ്പി​ച്ചത്‌ അവനാണ്‌. ഈ ഭയങ്കര കുറ്റകൃ​ത്യം ചെയ്യാൻ യേശു​വി​ന്റെ ശത്രു​ക്ക​ളെ പ്രേരി​പ്പി​ച്ച​തും സാത്താ​നാണ്‌.

യേശു​വി​നെ ഇവിടെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്ന​തി​നു മുമ്പു​ത​ന്നെ അവന്റെ ശത്രുക്കൾ അവനോ​ടു ക്രൂര​മാ​യ പല കാര്യ​ങ്ങ​ളും ചെയ്യുന്നു. അവർ ഗെത്ത്‌ശെ​മന തോട്ട​ത്തിൽവന്ന്‌ അവനെ പിടി​ച്ചു​കൊ​ണ്ടു​പോ​യത്‌ എങ്ങനെ​യാ​യി​രു​ന്നെന്ന്‌ ഓർക്കു​ന്നി​ല്ലേ? ആ ശത്രുക്കൾ ആരായി​രു​ന്നു? അതേ, അവർ മതനേ​താ​ക്ക​ന്മാ​രാ​യി​രു​ന്നു. അടുത്ത​താ​യി എന്തു സംഭവി​ക്കു​ന്നു​വെ​ന്നു നമുക്കു നോക്കാം.

മതനേ​താ​ക്ക​ന്മാർ യേശു​വി​നെ പിടി​കൂ​ടു​മ്പോൾ അവന്റെ അപ്പൊ​സ്‌ത​ല​ന്മാർ ഓടി​പ്പോ​കു​ന്നു. അവർ ശത്രു​ക്ക​ളോ​ടൊ​പ്പം യേശു​വി​നെ ഒറ്റയ്‌ക്കു വിട്ടിട്ടു പോകു​ന്നു, കാരണം അവർക്കു പേടി​യാണ്‌. എന്നാൽ അപ്പൊ​സ്‌ത​ല​ന്മാ​രാ​യ പത്രൊ​സും യോഹ​ന്നാ​നും ഏറെ ദൂരം പോകു​ന്നി​ല്ല. യേശു​വിന്‌ എന്തു സംഭവി​ക്കു​ന്നു​വെ​ന്നു കാണാൻ അവർ പിന്നാലെ ചെല്ലുന്നു.

പുരോ​ഹി​ത​ന്മാർ ആദ്യം യേശു​വി​നെ, മുമ്പ്‌ മഹാപു​രോ​ഹി​ത​നാ​യി​രുന്ന വൃദ്ധനായ ഹന്നാവി​ന്റെ അടുക്ക​ലേ​ക്കാ​ണു കൊണ്ടു​പോ​കു​ന്നത്‌. ജനക്കൂട്ടം ഇവിടെ അധിക​സ​മ​യം തങ്ങുന്നില്ല. അവർ അടുത്ത​താ​യി ഇപ്പോൾ മഹാപു​രോ​ഹി​ത​നാ​യി​രി​ക്കുന്ന കയ്യാഫാ​വി​ന്റെ വീട്ടി​ലേ​ക്കു യേശു​വി​നെ കൊണ്ടു​പോ​കു​ന്നു. അനേകം മതനേ​താ​ക്ക​ന്മാർ അവിടെ കൂടി​യി​ട്ടുണ്ട്‌.

ഇവിടെ കയ്യഫാ​വി​ന്റെ വീട്ടിൽവെച്ച്‌ അവർ ഒരു വിസ്‌താ​രം നടത്തുന്നു. യേശു​വി​നെ​ക്കു​റി​ച്ചു കള്ളം പറയു​ന്ന​തിന്‌ ആളുകളെ കൊണ്ടു​വ​രു​ന്നു. ‘യേശു​വി​നെ കൊല്ലണം’ എന്ന്‌ മതനേ​താ​ക്ക​ന്മാർ എല്ലാവ​രും പറയുന്നു. പിന്നെ അവർ അവന്റെ മുഖത്തു തുപ്പു​ക​യും അവനെ കൈ ചുരുട്ടി ഇടിക്കു​ക​യും ചെയ്യുന്നു.

ഇതെല്ലാം സംഭവി​ക്കു​മ്പോൾ പത്രൊസ്‌ പുറത്ത്‌ മുറ്റത്ത്‌ ഇരിക്കു​ക​യാണ്‌. അത്‌ തണുപ്പുള്ള ഒരു രാത്രി​യാണ്‌, അതു​കൊണ്ട്‌ ആളുകൾ തീ കൂട്ടുന്നു. അവർ അതിനു ചുറ്റും തീ കാഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഒരു വേലക്കാ​ര​ത്തി പത്രൊ​സി​നെ നോക്കി, ‘ഈ മനുഷ്യ​നും യേശു​വി​ന്റെ കൂടെ ഉണ്ടായി​രു​ന്നു’ എന്നു പറയുന്നു.

‘ഇല്ല, ഞാൻ ഇല്ലായി​രു​ന്നു!’ എന്നു പത്രൊസ്‌ ഉത്തരം പറയുന്നു.

പത്രൊസ്‌ യേശു​വി​ന്റെ കൂടെ ഉണ്ടായി​രു​ന്നെന്ന്‌ ആളുകൾ മൂന്നു പ്രാവ​ശ്യം അവനോ​ടു പറയുന്നു. എന്നാൽ അതു ശരിയല്ല എന്ന്‌ ഓരോ പ്രാവ​ശ്യ​വും പത്രൊസ്‌ പറയുന്നു. പത്രൊസ്‌ മൂന്നാം പ്രാവ​ശ്യം ഇതു പറയു​മ്പോൾ യേശു തിരിഞ്ഞ്‌ അവനെ നോക്കു​ന്നു. നുണ പറഞ്ഞതിൽ പത്രൊ​സിന്‌ വളരെ വിഷമം തോന്നു​ന്നു, അവൻ മാറി​പ്പോ​യി​രു​ന്നു കരയുന്നു.

വെള്ളി​യാ​ഴ്‌ച രാവിലെ സൂര്യൻ ഉദിച്ചു തുടങ്ങു​മ്പോൾ പുരോ​ഹി​ത​ന്മാർ യേശു​വി​നെ അവരുടെ വലിയ യോഗ​സ്ഥ​ല​മാ​യ സൻഹെ​ദ്രിം ഹാളി​ലേ​ക്കു കൊണ്ടു​പോ​കു​ന്നു. യേശു​വി​നെ എന്തു ചെയ്യണം എന്നതി​നെ​ക്കു​റിച്ച്‌ അവർ ഇവി​ടെ​വെച്ച്‌ കൂടി​യാ​ലോ​ചി​ക്കു​ന്നു. അവർ അവനെ യെഹൂദ്യ ഡിസ്‌ട്രി​ക്‌റ്റി​ന്റെ ഭരണാ​ധി​പ​നാ​യ പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ അടുക്കൽ കൊണ്ടു​പോ​കു​ന്നു.

‘ഇവൻ ഒരു ദുഷ്ടനാണ്‌. ഇവനെ കൊ​ല്ലേ​ണ്ട​താണ്‌’ എന്ന്‌ പുരോ​ഹി​ത​ന്മാർ പീലാ​ത്തൊ​സി​നോ​ടു പറയുന്നു. യേശു​വി​നോ​ടു ചോദ്യ​ങ്ങൾ ചോദി​ച്ച​ശേ​ഷം പീലാ​ത്തൊസ്‌ പറയുന്നു: ‘അവൻ എന്തെങ്കി​ലും തെറ്റു ചെയ്‌തി​ട്ടു​ള്ള​താ​യി ഞാൻ കാണു​ന്നി​ല്ല.’ തുടർന്ന്‌ പീലാ​ത്തൊസ്‌ യേശു​വി​നെ ഹെരോ​ദാവ്‌ അന്തിപ്പാ​സി​ന്റെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു. ഗലീല​യു​ടെ ഭരണാ​ധി​പ​നാണ്‌ ഹെരോ​ദാവ്‌, എന്നാൽ അയാൾ യെരൂ​ശ​ലേ​മി​ലാ​ണു പാർക്കു​ന്നത്‌. യേശു എന്തെങ്കി​ലും തെറ്റു ചെയ്‌തി​ട്ടു​ള്ള​താ​യി ഹെരോ​ദാ​വി​നും കാണാൻ സാധി​ക്കു​ന്നി​ല്ല. അതു​കൊണ്ട്‌ അയാൾ അവനെ പീലാ​ത്തൊ​സി​ന്റെ അടുക്ക​ലേ​ക്കു​ത​ന്നെ തിരി​ച്ച​യ​യ്‌ക്കു​ന്നു.

പീലാ​ത്തൊസ്‌ യേശു​വി​നെ വിട്ടയ​യ്‌ക്കാൻ ആഗ്രഹി​ക്കു​ന്നു. പക്ഷേ യേശു​വി​ന്റെ ശത്രുക്കൾ അവനു പകരം മറ്റൊരു തടവു​കാ​ര​നെ വിട്ടു​കി​ട്ടാൻ ആഗ്രഹി​ക്കു​ന്നു. ഈ മനുഷ്യൻ ബറബ്ബാസ്‌ എന്ന കള്ളനാണ്‌. പീലാ​ത്തൊസ്‌ യേശു​വി​നെ വെളി​യിൽ കൊണ്ടു​വ​രു​മ്പോൾ ഏതാണ്ട്‌ ഉച്ചയാ​യി​രി​ക്കു​ന്നു. അവൻ ജനങ്ങ​ളോട്‌ ഇങ്ങനെ പറയുന്നു: ‘ഇതാ! നിങ്ങളു​ടെ രാജാവ്‌!’ എന്നാൽ മുഖ്യ​പു​രോ​ഹി​ത​ന്മാ​രോ ‘അവനെ കൊണ്ടു​പോ​കു​ക! അവനെ കൊന്നു​ക​ള​യു​ക! അവനെ കൊന്നു​ക​ള​യു​ക!’ എന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റ​യു​ന്നു. അതു​കൊണ്ട്‌ പീലാ​ത്തൊസ്‌ ബറബ്ബാ​സി​നെ വിട്ടയ​യ്‌ക്കു​ന്നു, അവർ യേശു​വി​നെ കൊല്ലാ​നാ​യി കൊണ്ടു​പോ​കു​ക​യും ചെയ്യുന്നു.

വെള്ളി​യാ​ഴ്‌ച ഉച്ചതി​രിഞ്ഞ്‌ അവർ യേശു​വി​നെ ഒരു സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു. ഈ ചിത്ര​ത്തിൽ കാണാൻ കഴിയി​ല്ലെ​ങ്കി​ലും യേശു​വി​ന്റെ ഓരോ വശത്തു​മാ​യി രണ്ടു കുറ്റവാ​ളി​ക​ളെ​യും ഓരോ സ്‌തം​ഭ​ത്തിൽ തറച്ചി​ട്ടുണ്ട്‌. യേശു മരിക്കു​ന്ന​തിന്‌ അൽപ്പം​മുമ്പ്‌ ആ കുറ്റവാ​ളി​ക​ളിൽ ഒരുവൻ അവനോട്‌ ‘നീ രാജാ​വാ​യി തീരു​മ്പോൾ എന്നെ ഓർക്കേ​ണ​മേ’ എന്നു പറയുന്നു. യേശു ഉത്തരമാ​യി: ‘നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കു​മെന്ന്‌ ഞാൻ നിന്നോ​ടു വാഗ്‌ദാ​നം ചെയ്യുന്നു’ എന്നു പറയുന്നു.

അത്‌ അത്ഭുത​ക​ര​മാ​യ ഒരു വാഗ്‌ദാ​ന​മ​ല്ലേ? യേശു ഏതു പറുദീ​സ​യെ​ക്കു​റി​ച്ചാ​യി​രി​ക്കും സംസാ​രി​ക്കു​ന്നത്‌? ദൈവം ആദ്യം ഉണ്ടാക്കിയ പറുദീസ എവി​ടെ​യാ​യി​രു​ന്നു? അതേ, അത്‌ ഈ ഭൂമി​യി​ലാ​യി​രു​ന്നു. യേശു സ്വർഗ​ത്തിൽ രാജാ​വാ​യി ഭരിക്കു​മ്പോൾ അവൻ ഈ മനുഷ്യ​നെ ഭൂമി​യി​ലെ പുതിയ പറുദീസ ആസ്വദി​ക്കാ​നാ​യി വീണ്ടും ജീവി​പ്പി​ക്കും. അതു നമുക്ക്‌ സന്തോഷം തരുന്ന കാര്യ​മ​ല്ലേ?