വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 97

യേശു രാജാവെന്ന നിലയിൽ വരുന്നു

യേശു രാജാവെന്ന നിലയിൽ വരുന്നു

കണ്ണു കാണാത്ത രണ്ടു ഭിക്ഷക്കാ​രെ സുഖ​പ്പെ​ടു​ത്തി അൽപ്പം കഴിഞ്ഞ്‌ യേശു യെരൂ​ശ​ലേ​മി​ന​ടു​ത്തുള്ള ഒരു ചെറിയ ഗ്രാമ​ത്തി​ലേ​ക്കു വരുന്നു. അവൻ ശിഷ്യ​ന്മാ​രിൽ രണ്ടു പേരോ​ടു പറയുന്നു: ‘നിങ്ങൾ ഗ്രാമ​ത്തി​ലേ​ക്കു ചെല്ലുക, അവിടെ നിങ്ങൾ ഒരു കഴുത​ക്കു​ട്ടി​യെ കാണും. അതിനെ അഴിച്ച്‌ എന്റെ അടുക്കൽ കൊണ്ടു​വ​രി​ക.’

കഴുതയെ തന്റെ അടുക്കൽ കൊണ്ടു​വ​രു​മ്പോൾ യേശു അതിന്റെ പുറത്ത്‌ കയറി​യി​രി​ക്കു​ന്നു. എന്നിട്ട്‌ അൽപ്പം അകലെ​യു​ള്ള യെരൂ​ശ​ലേ​മി​ലേ​ക്കു പോകു​ന്നു. അവൻ യെരൂ​ശ​ലേ​മി​നോട്‌ അടുക്കു​മ്പോൾ അവനെ എതി​രേൽക്കാൻ ഒരു വലിയ ജനക്കൂട്ടം വരുന്നു. അവരിൽ മിക്കവ​രും തങ്ങളുടെ മേലങ്കി​കൾ ഊരി വഴിയിൽ വിരി​ക്കു​ന്നു. മറ്റു ചിലർ പനകളിൽനിന്ന്‌ ഓലകൾ വെട്ടി വഴിയിൽ ഇട്ടിട്ട്‌ ‘യഹോ​വ​യു​ടെ നാമത്തിൽ വരുന്ന രാജാ​വി​നെ ദൈവം അനു​ഗ്ര​ഹി​ക്ക​ട്ടെ!’ എന്നു വിളി​ച്ചു​പ​റ​യു​ന്നു.

പണ്ടൊക്കെ ഇസ്രാ​യേ​ലിൽ പുതിയ രാജാ​ക്ക​ന്മാർ ജനങ്ങൾക്കു തങ്ങളെ​ത്ത​ന്നെ കാണി​ക്കാ​നാ​യി കഴുത​ക്കു​ട്ടി​യു​ടെ പുറത്തു കയറി യെരൂ​ശ​ലേ​മി​ലേക്ക്‌ എഴു​ന്നെ​ള്ളു​മാ​യി​രു​ന്നു. ഇതാണ്‌ യേശു ചെയ്യു​ന്നത്‌. യേശു​വി​നെ രാജാ​വാ​യി കിട്ടാൻ തങ്ങൾ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ ഈ ജനങ്ങൾ പ്രകട​മാ​ക്കു​ന്നു. എന്നാൽ എല്ലാവ​രും അത്‌ ആഗ്രഹി​ക്കു​ന്നി​ല്ല. യേശു ആലയത്തി​ലേ​ക്കു ചെല്ലു​മ്പോൾ സംഭവി​ക്കു​ന്ന​തിൽനിന്ന്‌ നമുക്ക്‌ ഇതു കാണാൻ കഴിയും.

ആലയത്തിൽവെച്ച്‌ യേശു കണ്ണു കാണാ​ത്ത​വ​രെ​യും മുടന്ത​രെ​യും സുഖ​പ്പെ​ടു​ത്തു​ന്നു. കൊച്ചു​കു​ട്ടി​കൾ ഇതു കാണു​മ്പോൾ അവർ യേശു​വി​നെ ഉച്ചത്തിൽ സ്‌തു​തി​ക്കു​ന്നു. എന്നാൽ ഇത്‌ പുരോ​ഹി​ത​ന്മാ​രെ ദേഷ്യം പിടി​പ്പി​ക്കു​ന്നു. അവർ യേശു​വി​നോട്‌: ‘കുട്ടികൾ പറയു​ന്ന​തു നീ കേൾക്കു​ന്നു​ണ്ടോ?’ എന്നു ചോദി​ക്കു​ന്നു.

‘ഉവ്വ്‌, ഞാൻ കേൾക്കു​ന്നുണ്ട്‌’ എന്ന്‌ യേശു ഉത്തരം പറയുന്നു. ‘“കൊച്ചു​കു​ട്ടി​ക​ളു​ടെ വായിൽനിന്ന്‌ ദൈവം സ്‌തുതി വരുത്തും” എന്നു പറയു​ന്ന​തു നിങ്ങൾ ബൈബി​ളിൽ ഒരിക്ക​ലും വായി​ച്ചി​ട്ടി​ല്ല​യോ?’ അതു​കൊണ്ട്‌ കുട്ടികൾ ദൈവ​ത്തി​ന്റെ രാജാ​വി​നെ സ്‌തു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

നാം ആ കുട്ടി​ക​ളെ​പ്പോ​ലെ ആയിരി​ക്കാൻ ആഗ്രഹി​ക്കു​ന്നു, ഇല്ലേ? ചില ആളുകൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്ന​തിൽനി​ന്നു നമ്മെ തടയാൻ ശ്രമി​ച്ചേ​ക്കാം. എങ്കിലും യേശു ആളുകൾക്കു​വേ​ണ്ടി ചെയ്യാ​നി​രി​ക്കു​ന്ന അത്ഭുത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു നാം മറ്റുള്ള​വ​രോ​ടു പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തിൽ തുടരും.

യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അവൻ രാജാ​വാ​യി ഭരിക്കാ​നു​ള്ള സമയം ആയിട്ടി​ല്ലാ​യി​രു​ന്നു. ഈ സമയം എപ്പോൾ വരും? യേശു​വി​ന്റെ ശിഷ്യ​ന്മാർ അത്‌ അറിയാൻ ആഗ്രഹി​ക്കു​ന്നു. അതി​നെ​ക്കു​റി​ച്ചാണ്‌ നാം അടുത്ത​താ​യി വായി​ക്കാൻ പോകു​ന്നത്‌.