വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 96

യേശു രോഗികളെ സുഖപ്പെടുത്തുന്നു

യേശു രോഗികളെ സുഖപ്പെടുത്തുന്നു

യേശു ദേശത്തു​ട​നീ​ളം സഞ്ചരി​ക്കു​ന്ന​തി​നി​ട​യിൽ രോഗി​ക​ളെ സുഖ​പ്പെ​ടു​ത്തു​ന്നു. ഈ അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാർത്ത ചുറ്റു​മു​ള്ള എല്ലാ പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും പരക്കുന്നു. അതു​കൊണ്ട്‌ ജനങ്ങൾ മുടന്ത​രെ​യും കണ്ണു കാണാ​ത്ത​വ​രെ​യും ചെവി കേൾക്കാ​ത്ത​വ​രെ​യും മറ്റ്‌ അനേകം രോഗി​ക​ളെ​യും അവന്റെ അടുക്കൽ കൊണ്ടു​വ​രു​ന്നു. യേശു അവരെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ന്നു.

യോഹ​ന്നാൻ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യിട്ട്‌ ഇപ്പോൾ മൂന്നു വർഷത്തിൽ അധികം കഴിഞ്ഞി​രി​ക്കു​ന്നു. താൻ ഉടൻതന്നെ യെരൂ​ശ​ലേ​മി​ലേ​ക്കു പോകു​മെ​ന്നും അവി​ടെ​വെ​ച്ചു കൊല്ല​പ്പെ​ടു​മെ​ന്നും തുടർന്ന്‌ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മെ​ന്നും യേശു തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോ​ടു പറയുന്നു. അതിനി​ട​യിൽ യേശു രോഗി​ക​ളെ സുഖ​പ്പെ​ടു​ത്തു​ന്ന​തിൽ തുടരു​ന്നു.

ഒരിക്കൽ യേശു ശബ്ബത്തിൽ പഠിപ്പി​ക്കു​ക​യാണ്‌. ശബ്ബത്ത്‌ യഹൂദ​ന്മാർക്ക്‌ സ്വസ്ഥത​യു​ടെ ഒരു ദിവസ​മാണ്‌, അന്ന്‌ അവർ ജോലി​യൊ​ന്നും ചെയ്യാൻ പാടില്ല. ഇവിടെ കാണുന്ന ഈ സ്‌ത്രീ​ക്കു തീരെ സുഖമി​ല്ലാ​യി​രു​ന്നു. 18 വർഷം അവൾ കൂനി​ക്കൂ​ടി​യാ​ണു നടന്നി​രു​ന്നത്‌. അവൾക്കു നിവർന്നു​നിൽക്കാൻ സാധി​ക്കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ യേശു അവളു​ടെ​മേൽ കൈകൾ വെക്കുന്നു. അപ്പോൾ അവൾ നിവർന്നു​നിൽക്കു​ന്നു. അതേ, അവൾ സുഖം​പ്രാ​പി​ച്ചു!

ഇതു മതനേ​താ​ക്ക​ളെ കോപി​പ്പി​ക്കു​ന്നു. ‘നമുക്കു വേല ചെയ്യാൻ ആറു ദിവസ​മു​ണ്ട​ല്ലോ. ആ ദിവസ​ങ്ങ​ളി​ലാ​ണു സുഖം​പ്രാ​പി​ക്കാൻ വരേണ്ടത്‌, അല്ലാതെ ശബ്ബത്തിലല്ല!’ എന്ന്‌ അവരി​ലൊ​രാൾ ജനക്കൂ​ട്ട​ത്തോ​ടു വിളി​ച്ചു​പ​റ​യു​ന്നു.

എന്നാൽ യേശു അവരോട്‌ ഇങ്ങനെ മറുപടി പറയുന്നു: ‘ദുഷ്ട മനുഷ്യ​രേ, ശബ്ബത്തു ദിവസം നിങ്ങൾ എല്ലാവ​രും നിങ്ങളു​ടെ കഴുതയെ അഴിച്ചു​കൊ​ണ്ടു​പോ​യി വെള്ളം കുടി​പ്പി​ക്കു​ന്നു. അപ്പോൾപ്പി​ന്നെ 18 വർഷമാ​യി രോഗി​യാ​യി​രി​ക്കു​ന്ന ഈ പാവം സ്‌ത്രീ​യെ ശബ്ബത്തിൽ സുഖ​പ്പെ​ടു​ത്തേ​ണ്ട​ത​ല്ല​യോ?’ യേശു​വി​ന്റെ മറുപടി കേട്ട്‌ ഈ ദുഷ്ട മനുഷ്യർ നാണി​ച്ചു​പോ​കു​ന്നു.

പിന്നീട്‌ യേശു​വും അവന്റെ അപ്പൊ​സ്‌ത​ല​ന്മാ​രും യെരൂ​ശ​ലേ​മി​ലേ​ക്കു പോകു​ന്നു. അവർ യെരീ​ഹോ പട്ടണത്തി​നു വെളി​യി​ലേ​ക്കു കടക്കു​മ്പോൾ കണ്ണുകാ​ണാ​ത്ത രണ്ടു ഭിക്ഷക്കാർ യേശു അടുത്തു​കൂ​ടെ പോകു​ന്നു​ണ്ടെ​ന്നു മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ അവർ, ‘യേശുവേ, ഞങ്ങളെ സഹായി​ക്കേ​ണ​മേ!’ എന്നു വിളി​ച്ചു​പ​റ​യു​ന്നു.

യേശു ആ ഭിക്ഷക്കാ​രെ വിളിച്ച്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: ‘ഞാൻ നിങ്ങൾക്ക്‌ എന്തു ചെയ്യണ​മെ​ന്നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?’ അവർ ഇങ്ങനെ പറയുന്നു: ‘കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നു​ത​രേ​ണ​മേ.’ യേശു അവരുടെ കണ്ണുക​ളിൽ തൊടു​ന്നു, ഉടൻതന്നെ അവർക്കു കാണാൻ കഴിയു​ന്നു! യേശു ഈ വലിയ അത്ഭുത​ങ്ങ​ളെ​ല്ലാം ചെയ്യു​ന്ന​തി​ന്റെ കാരണം എന്താ​ണെന്ന്‌ അറിയാ​മോ? ജനങ്ങ​ളോ​ടു​ള്ള സ്‌നേ​ഹ​വും അവർ തന്നിൽ വിശ്വ​സി​ക്ക​ണ​മെന്ന ആഗ്രഹ​വു​മാണ്‌ അവനെ അതിനു പ്രേരി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ അവൻ രാജാ​വാ​യി ഭരിക്കു​മ്പോൾ ഭൂമി​യിൽ രോഗി​ക​ളാ​യി ആരും ഉണ്ടായി​രി​ക്കു​ക​യി​ല്ല എന്ന്‌ നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും.