വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 88

യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തുന്നു

യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തുന്നു

ഒരു പ്രാവ്‌ ഈ മനുഷ്യ​ന്റെ തലയി​ലേക്ക്‌ ഇറങ്ങി​വ​രു​ന്ന​തു കണ്ടോ? ഈ മനുഷ്യൻ യേശു​വാണ്‌. അവന്‌ ഇപ്പോൾ ഏകദേശം 30 വയസ്സുണ്ട്‌. അവന്റെ കൂടെ​യു​ള്ള മനുഷ്യൻ യോഹ​ന്നാ​നാണ്‌. അവനെ​ക്കു​റിച്ച്‌ മുമ്പ്‌ നമ്മൾ ഈ പുസ്‌ത​ക​ത്തിൽ വായി​ച്ചി​ട്ടുണ്ട്‌. മറിയ തന്റെ ബന്ധുവായ എലീശ​ബെ​ത്തി​നെ കാണാൻ ചെന്ന​പ്പോൾ എലീശ​ബെ​ത്തി​ന്റെ വയറ്റിൽ കിടന്നി​രു​ന്ന കുഞ്ഞ്‌ സന്തോ​ഷം​കൊ​ണ്ടു തുള്ളി​ച്ചാ​ടി​യത്‌ ഓർക്കു​ന്നു​ണ്ടോ? ആ കുഞ്ഞ്‌ യോഹ​ന്നാൻ ആയിരു​ന്നു. എന്നാൽ യോഹ​ന്നാ​നും യേശു​വും ഇപ്പോൾ എന്താണു ചെയ്യു​ന്നത്‌?

യോഹ​ന്നാൻ യേശു​വി​നെ ഇപ്പോൾ യോർദ്ദാൻ നദിയി​ലെ വെള്ളത്തിൽ മുക്കി​യ​തേ​യു​ള്ളൂ. ഇങ്ങനെ​യാണ്‌ ഒരു വ്യക്തി സ്‌നാ​പ​ന​മേൽക്കു​ന്നത്‌. ആദ്യം അയാളെ വെള്ളത്തിൽ മുക്കുന്നു, പിന്നെ ഉയർത്തു​ന്നു. യോഹ​ന്നാൻ ഇങ്ങനെ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തു​ന്ന​തു​കൊണ്ട്‌ ആളുകൾ അവനെ യോഹ​ന്നാൻ സ്‌നാ​പ​കൻ എന്നു വിളി​ക്കു​ന്നു. എന്നാൽ യോഹ​ന്നാൻ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ എന്തു​കൊ​ണ്ടാണ്‌?

യേശു വന്നു പറഞ്ഞി​ട്ടാണ്‌ യോഹ​ന്നാൻ അതു ചെയ്‌തത്‌. തെറ്റുകൾ ചെയ്‌തു പോയ​തിൽ ഖേദമു​ണ്ടെ​ന്നു പ്രകട​മാ​ക്കാൻ ആഗ്രഹി​ക്കു​ന്ന ആളുക​ളെ​യാ​ണു യോഹ​ന്നാൻ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നത്‌. എന്നാൽ യേശു​വിന്‌ അങ്ങനെ ഖേദം തോന്നേണ്ട കാര്യ​മു​ണ്ടാ​യി​രു​ന്നോ? അവൻ എപ്പോ​ഴെ​ങ്കി​ലും എന്തെങ്കി​ലും തെറ്റു ചെയ്‌തി​രു​ന്നോ? ഇല്ല, കാരണം യേശു സ്വർഗ​ത്തിൽനി​ന്നു​ള്ള ദൈവ​ത്തി​ന്റെ സ്വന്തം പുത്ര​നാ​യി​രു​ന്നു. അതു​കൊണ്ട്‌ തന്നെ സ്‌നാ​ന​പ്പെ​ടു​ത്താൻ അവൻ യോഹ​ന്നാ​നോട്‌ ആവശ്യ​പ്പെ​ട്ട​തി​ന്റെ കാരണം മറ്റൊ​ന്നാ​യി​രു​ന്നു. അത്‌ എന്തായി​രു​ന്നു​വെന്ന്‌ നമുക്കു നോക്കാം.

യേശു ഇവിടെ യോഹ​ന്നാ​ന്റെ അടുക്കൽ വരുന്ന​തി​നു മുമ്പ്‌ ഒരു തച്ചൻ ആയിരു​ന്നു. തടി​കൊണ്ട്‌ മേശയും കസേര​യും ബെഞ്ചും ഒക്കെ ഉണ്ടാക്കുന്ന ആളാണ്‌ തച്ചൻ. മറിയ​യു​ടെ ഭർത്താ​വാ​യ യോ​സേഫ്‌ ഒരു തച്ചൻ ആയിരു​ന്നു. അവൻ യേശു​വി​നെ​യും ആ ജോലി പഠിപ്പി​ച്ചു. എന്നാൽ ഒരു തച്ചൻ ആയിരി​ക്കാ​നല്ല യഹോവ തന്റെ പുത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌. പകരം ഒരു പ്രത്യേക വേലയ്‌ക്കാ​യി​ട്ടാണ്‌. യേശു ആ വേല ചെയ്‌തു തുടങ്ങാ​നു​ള്ള സമയം ഇപ്പോൾ വന്നിരി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ തന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യാൻ താൻ വന്നിരി​ക്കു​ന്നു​വെ​ന്നു പ്രകട​മാ​ക്കാ​നാണ്‌, യേശു യോഹ​ന്നാ​നോ​ടു തന്നെ സ്‌നാ​ന​പ്പെ​ടു​ത്താൻ പറയു​ന്നത്‌. ദൈവം ഇതിൽ സന്തുഷ്ട​നാ​ണോ?

അതേ. എന്തെന്നാൽ യേശു സ്‌നാ​പ​ന​മേറ്റ ഉടനെ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം ഇങ്ങനെ പറയുന്നു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” കൂടാതെ സ്വർഗം തുറന്ന്‌ ഈ പ്രാവ്‌ യേശു​വി​ന്റെ​മേൽ ഇറങ്ങി​വ​രു​ന്ന​താ​യി കാണുന്നു. എന്നാൽ അത്‌ ശരിക്കു​മു​ള്ള ഒരു പ്രാവല്ല, കേട്ടോ. അത്‌ ഒരു പ്രാവി​നെ​പ്പോ​ലെ ഇരിക്കു​ന്നു​വെ​ന്നേ ഉള്ളൂ. അത്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വാണ്‌.

ഇപ്പോൾ യേശു​വിന്‌ അനേകം കാര്യങ്ങൾ ചിന്തി​ക്കാ​നുണ്ട്‌. അതു​കൊണ്ട്‌ അവൻ 40 ദിവസ​ത്തേക്ക്‌, തനിച്ച്‌ ആയിരി​ക്കാൻ കഴിയുന്ന ഒരു സ്ഥലത്തേക്കു പോകു​ന്നു. അവി​ടെ​വെച്ച്‌ സാത്താൻ അവനെ പരീക്ഷി​ക്കാൻ വരുന്നു. യേശു​വി​നെ​ക്കൊണ്ട്‌ ദൈവ​നി​യ​മ​ങ്ങൾക്ക്‌ എതിരാ​യി പ്രവർത്തി​പ്പി​ക്കാൻ സാത്താൻ മൂന്നു പ്രാവ​ശ്യം ശ്രമി​ക്കു​ന്നു. എന്നാൽ യേശു അതു ചെയ്യു​ക​യി​ല്ല.

അതിനു​ശേ​ഷം യേശു മടങ്ങി​പ്പോ​കു​ക​യും ചില പുരു​ഷ​ന്മാ​രെ കണ്ടുമു​ട്ടു​ക​യും ചെയ്യുന്നു. അവർ അവന്റെ ആദ്യ അനുഗാ​മി​കൾ അഥവാ ശിഷ്യ​ന്മാർ ആയിത്തീ​രു​ന്നു. അവരിൽ ചിലരു​ടെ പേരുകൾ അന്ത്രെ​യാസ്‌, പത്രൊസ്‌ (ശിമോൻ എന്നും പേരുണ്ട്‌), ഫിലി​പ്പോസ്‌, നഥനയേൽ (ബർത്തൊ​ലൊ​മാ​യി എന്നും പേരുണ്ട്‌) എന്നിവ​യാണ്‌. യേശു​വും ഈ പുതിയ ശിഷ്യ​ന്മാ​രും ഗലീല എന്ന ഡിസ്‌ട്രി​ക്‌റ്റി​ലേക്കു പുറ​പ്പെ​ടു​ന്നു. ഗലീല​യിൽ അവർ നഥന​യേ​ലി​ന്റെ സ്വദേ​ശ​മാ​യ കാനാ​യിൽ തങ്ങുന്നു. അവി​ടെ​വെച്ച്‌ യേശു ഒരു വലിയ കല്യാ​ണ​സ​ദ്യ​ക്കു പോകു​ക​യും തന്റെ ഒന്നാമത്തെ അത്ഭുതം പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. ആ അത്ഭുതം എന്താ​ണെന്ന്‌ അറിയാ​മോ? അവൻ വെള്ളം വീഞ്ഞാക്കി മാറ്റുന്നു.