വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 113

പൗലോസ്‌ റോമിൽ

പൗലോസ്‌ റോമിൽ

പൗലൊ​സി​നെ നോക്കൂ, അവന്റെ കൈകൾ ചങ്ങലയി​ട്ടു ബന്ധിച്ചി​രി​ക്കു​ന്ന​തു കണ്ടോ? ഒരു റോമൻ പടയാളി അവനു കാവൽ നിൽക്കു​ന്നു​മുണ്ട്‌. അവൻ റോമിൽ തടവി​ലാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. റോമൻ കൈസ​രു​ടെ തീരു​മാ​നം വരുന്ന​തു​വ​രെ അവൻ അവി​ടെ​ത്ത​ന്നെ കഴിയണം. അവൻ തടവി​ലാ​ണെ​ങ്കി​ലും ആളുകൾക്ക്‌ അവനെ വന്നു കാണാൻ അനുവാ​ദ​മുണ്ട്‌.

റോമി​ലെ​ത്തി മൂന്നു ദിവസം കഴിഞ്ഞ​പ്പോൾ തന്നെ വന്നു കാണാൻ പറഞ്ഞു​കൊണ്ട്‌ അവൻ ചില യഹൂദ​നേ​താ​ക്ക​ന്മാ​രു​ടെ അടുക്കൽ ആളയയ്‌ക്കു​ന്നു. അതിന്റെ ഫലമായി റോമി​ലു​ള്ള ധാരാളം യഹൂദ​ന്മാർ അവനെ കാണാൻ വരുന്നു. യേശു​വി​നെ​ക്കു​റി​ച്ചും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും പൗലൊസ്‌ അവരോ​ടു സംസാ​രി​ക്കു​ന്നു. ചിലർ വിശ്വ​സിച്ച്‌ ക്രിസ്‌ത്യാ​നി​കൾ ആയിത്തീ​രു​ന്നു, മറ്റു ചിലർ വിശ്വ​സി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ല.

തനിക്കു കാവൽ നിൽക്കുന്ന പടയാ​ളി​ക​ളോ​ടും പൗലൊസ്‌ പ്രസം​ഗി​ക്കു​ന്നു. അവിടെ തടവിൽ കഴിഞ്ഞ രണ്ടു വർഷവും കഴിയു​ന്ന​ത്ര ആളുക​ളോട്‌ അവൻ പ്രസം​ഗി​ക്കു​ന്നു. അതിന്റെ ഫലമായി കൈസ​രു​ടെ കുടും​ബാം​ഗ​ങ്ങൾപോ​ലും ദൈവ​രാ​ജ്യ സുവാർത്ത കേൾക്കാൻ ഇടയാ​കു​ക​യും അവരിൽ ചിലർ ക്രിസ്‌ത്യാ​നി​കൾആ​യി​ത്തീ​രു​ക​യും ചെയ്യുന്നു.

എന്നാൽ ആ മേശയ്‌ക്കൽ ഇരുന്ന്‌ എഴുതുന്ന ആളെ കണ്ടോ? അത്‌ ആരാ​ണെന്ന്‌ ഊഹി​ക്കാ​മോ? അതേ, അതു തിമൊ​ഥെ​യൊസ്‌ ആണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ച്ച​തിന്‌ അവനും തടവി​ലാ​യി​രു​ന്നു. ഇപ്പോൾ അവൻ വീണ്ടും സ്വത​ന്ത്ര​നാ​യി​രി​ക്കു​ക​യാണ്‌. പൗലൊ​സി​നെ സഹായി​ക്കാ​നാണ്‌ അവൻ ഇവിടെ വന്നിരി​ക്കു​ന്നത്‌. അവൻ എന്താണ്‌ എഴുതു​ന്ന​തെന്ന്‌ അറിയാ​മോ? നമുക്കു നോക്കാം.

110-ാം കഥയിൽ ഫിലിപ്പി, എഫെ​സൊസ്‌ എന്നീ പട്ടണങ്ങ​ളെ​ക്കു​റി​ച്ചു പറഞ്ഞത്‌ ഓർക്കു​ന്നി​ല്ലേ? ആ പട്ടണങ്ങ​ളിൽ ക്രിസ്‌തീ​യ സഭകൾ സ്ഥാപി​ക്കാൻ പൗലൊസ്‌ സഹായി​ച്ചു. ഇപ്പോൾ തടവിൽ ആയിരി​ക്കെ ആ സഭകളി​ലു​ള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ അവൻ കത്തെഴു​തു​ക​യാണ്‌. ഈ കത്തുകൾ ബൈബി​ളി​ലുണ്ട്‌. അവ എഫെസ്യർ, ഫിലി​പ്പി​യർ എന്നിങ്ങനെ അറിയ​പ്പെ​ടു​ന്നു. ഫിലി​പ്പി​യി​ലു​ള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴു​തേ​ണ്ടത്‌ എന്താ​ണെന്ന്‌ തിമൊ​ഥെ​യൊ​സി​നു പറഞ്ഞു​കൊ​ടു​ക്കു​ക​യാണ്‌ പൗലൊസ്‌.

ഫിലി​പ്പി​യർ പൗലൊ​സി​നോ​ടു വളരെ ദയ കാണി​ച്ചി​രു​ന്നു. തടവി​ലാ​യി​രു​ന്ന പൗലൊ​സിന്‌ അവർ ഒരു സമ്മാനം കൊടു​ത്ത​യ​ച്ചി​രു​ന്നു. പൗലൊസ്‌ അതിനു നന്ദി പറയുന്നു. എപ്പ​ഫ്രൊ​ദി​ത്തൊസ്‌ ആണ്‌ ആ സമ്മാനം അവന്‌ എത്തിച്ചു കൊടു​ത്തത്‌. പക്ഷേ അവി​ടെ​വെച്ച്‌ അവന്‌ അസുഖം പിടി​പെ​ടു​ക​യും അവൻ മരിക്കാ​റാ​കു​ക​യും ചെയ്‌തു. ആരോ​ഗ്യം വീണ്ടെ​ടു​ത്ത അവൻ ഇപ്പോൾ തിരികെ പോകു​ക​യാണ്‌. പൗലൊ​സി​ന്റെ​യും തിമൊ​ഥെ​യൊ​സി​ന്റെ​യും കത്ത്‌ അവൻ ഫിലി​പ്പി​യി​ലേ​ക്കു കൊണ്ടു​പോ​കും.

തടവിൽ ആയിരി​ക്കെ, പൗലൊസ്‌ രണ്ടു കത്തുകൾകൂ​ടെ എഴുതു​ന്നു. ഒന്ന്‌ കൊ​ലൊ​സ്സ്യ പട്ടണത്തി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​ള്ള​താണ്‌. അത്‌ ഏതാ​ണെന്ന്‌ അറിയാ​മോ? കൊ​ലൊ​സ്സ്യർ എന്ന ബൈബിൾ പുസ്‌ത​കം. മറ്റേത്‌ കൊ​ലൊ​സ്സ്യ​യിൽത്ത​ന്നെ താമസി​ക്കു​ന്ന ഫിലേ​മോൻ എന്ന അടുത്ത കൂട്ടു​കാ​ര​നു​ള്ള ഒരു കത്താണ്‌. ഫിലേ​മോ​ന്റെ ദാസനായ ഒനേസി​മൊ​സി​നെ​ക്കു​റി​ച്ചാണ്‌ കത്ത്‌.

ഒനേസി​മൊസ്‌ ഫിലേ​മോ​ന്റെ അടുത്തു​നിന്ന്‌ റോമി​ലേക്ക്‌ ഓടി​പ്പോ​യി. പൗലൊസ്‌ അവിടെ തടവിൽ ആയിരി​ക്കു​ന്ന വിവരം എങ്ങനെ​യോ അവന്റെ ചെവി​യി​ലെ​ത്തി. അവൻ പൗലൊ​സി​നെ പോയി കാണുന്നു, പൗലൊസ്‌ അവനോ​ടു പ്രസം​ഗി​ക്കു​ന്നു. താമസി​യാ​തെ അവനും ഒരു ക്രിസ്‌ത്യാ​നി ആയിത്തീ​രു​ന്നു. ഇപ്പോൾ അവന്‌ ഫിലേ​മോ​ന്റെ അടുക്കൽനി​ന്നു താൻ ഓടി​പ്പോ​ന്ന​തു ശരിയാ​യി​ല്ല എന്ന്‌ തോന്നു​ന്നു. അതു​കൊണ്ട്‌ പൗലൊസ്‌ എന്താണു കത്തി​ലെ​ഴു​തു​ന്ന​തെ​ന്നോ?

ഒനേസി​മൊ​സി​നോ​ടു ക്ഷമിക്കാൻ പൗലൊസ്‌ ഫിലേ​മോ​നോ​ടു പറയുന്നു. ‘ഞാൻ അവനെ നിന്റെ അടു​ത്തേക്ക്‌ തിരികെ അയയ്‌ക്കു​ക​യാണ്‌,’ പൗലൊസ്‌ എഴുതു​ന്നു. ‘എന്നാൽ ഇപ്പോൾ അവൻ നിന്റെ ദാസൻ മാത്രമല്ല, നല്ല ഒരു ക്രിസ്‌തീ​യ സഹോ​ദ​രൻ കൂടെ​യാണ്‌.’ ഒനേസി​മൊസ്‌ കൊ​ലൊ​സ്സ്യ​യി​ലേ​ക്കു തിരി​ച്ചു​പോ​കു​മ്പോൾ കൊ​ലൊ​സ്സ്യർക്കു​ള്ള കത്തും ഫിലേ​മോ​നു​ള്ള കത്തും കൂടെ കൊണ്ടു​പോ​കു​ന്നു. തന്റെ ദാസൻ ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്നി​രി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കു​മ്പോൾ ഫിലേ​മോന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും, അല്ലേ?

പൗലൊ​സിന്‌ ഫിലി​പ്പി​യ​രെ​യും ഫിലേ​മോ​നെ​യും അറിയി​ക്കാൻ ചില നല്ല വാർത്ത​ക​ളുണ്ട്‌. ‘ഞാൻ തിമൊ​ഥെ​യൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ക​യാണ്‌,’ പൗലൊസ്‌ ഫിലി​പ്പി​യ​രോ​ടു പറയുന്നു. ‘എന്നാൽ താമസി​യാ​തെ ഞാനും അങ്ങോട്ടു വരുന്നുണ്ട്‌.’ ഫിലേ​മോന്‌ അവൻ ഇങ്ങനെ എഴുതു​ന്നു, ‘എനിക്കു താമസി​ക്കാൻ ഒരു സ്ഥലം ഒരുക്കുക.’

പൗലൊസ്‌ മോചി​ത​നാ​യ ശേഷം അവൻ പലയി​ട​ത്തു​ള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പോയി കാണുന്നു. എന്നാൽ പിന്നീട്‌ അവൻ റോമിൽ വീണ്ടും തടവി​ലാ​ക്ക​പ്പെ​ടു​ന്നു. ഇത്തവണ താൻ കൊല്ല​പ്പെ​ടു​മെന്ന്‌ അവനറി​യാം. അതു​കൊണ്ട്‌ വേഗം വരാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ അവൻ തിമൊ​ഥെ​യൊ​സിന്‌ കത്തെഴു​തു​ന്നു. ‘ഞാൻ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു, അവൻ എനിക്കു പ്രതി​ഫ​ലം നൽകും,’ പൗലൊസ്‌ എഴുതു​ന്നു. അവൻ കൊല്ല​പ്പെട്ട്‌ ഏതാനും വർഷം കഴിഞ്ഞ്‌ യെരൂ​ശ​ലേം വീണ്ടും നശിപ്പി​ക്ക​പ്പെ​ടു​ന്നു, ഇത്തവണ റോമാ​ക്കാ​രാൽ.

ബൈബി​ളിൽ ഇനിയും പുസ്‌ത​ക​ങ്ങ​ളുണ്ട്‌. അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാ​നെ​ക്കൊണ്ട്‌ ദൈവം ബൈബി​ളി​ന്റെ അവസാ​ന​ത്തെ ചില പുസ്‌ത​ക​ങ്ങൾ എഴുതി​ക്കു​ന്നു. അതി​ലൊ​ന്നാണ്‌ വെളി​പ്പാ​ടു. വെളി​പ്പാ​ടിൽ ഭാവി​യെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നു. ഭാവി​യിൽ എന്താണു സംഭവി​ക്കാൻ പോകു​ന്ന​തെ​ന്നു നമുക്കു നോക്കാം.