വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 107

സ്‌തെഫാനൊസിനെ കല്ലെറിയുന്നു

സ്‌തെഫാനൊസിനെ കല്ലെറിയുന്നു

മുട്ടു​കു​ത്തി​നിൽക്കു​ന്ന ഈ മനുഷ്യൻ സ്‌തെ​ഫാ​നൊ​സാണ്‌. അവൻ യേശു​വി​ന്റെ വിശ്വ​സ്‌ത ശിഷ്യ​ന്മാ​രിൽ ഒരാളാണ്‌. എന്നാൽ ഇപ്പോൾ അവന്‌ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു നോക്കൂ! ഈ ആളുകൾ അവനു നേരെ വലിയ കല്ലുകൾ പെറുക്കി എറിയു​ക​യാണ്‌. ഇത്ര ഭയങ്കര​മാ​യ ഒരു കാര്യം അവർ സ്‌തെ​ഫാ​നൊ​സി​നോ​ടു ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവർക്ക്‌ അവനോട്‌ ഇത്ര ദേഷ്യം വരാൻ കാരണം എന്താണ്‌? നമുക്കു നോക്കാം.

ദൈവ​ത്തി​ന്റെ സഹായ​ത്താൽ സ്‌തെ​ഫാ​നൊസ്‌ വലിയ വലിയ അത്ഭുതങ്ങൾ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്‌ ഈ ആളുകൾക്കു തീരെ രസിക്കു​ന്നി​ല്ല. അതു​കൊണ്ട്‌ അവൻ ആളുകളെ സത്യം പഠിപ്പി​ക്കു​ന്ന​തു സംബന്ധിച്ച്‌ അവർ അവനു​മാ​യി തർക്കി​ക്കു​ന്നു. എന്നാൽ ദൈവം അവനു വളരെ ജ്ഞാനം നൽകുന്നു, അങ്ങനെ ആ പുരു​ഷ​ന്മാ​രു​ടെ പഠിപ്പി​ക്ക​ലു​കൾ തെറ്റാ​ണെ​ന്നു തെളി​യി​ക്കാൻ സ്‌തെ​ഫാ​നൊ​സി​നു കഴിയു​ന്നു. ഇത്‌ അവരുടെ കോപം ആളിക്ക​ത്താൻ ഇടയാ​ക്കു​ന്നു. അവർ അവനെ പിടി​കൂ​ടു​ന്നു, അവനെ​ക്കു​റി​ച്ചു നുണകൾ പറയു​ന്ന​തിന്‌ ആളുകളെ വിളി​ച്ചു​കൂ​ട്ടു​ക​യും ചെയ്യുന്നു.

മഹാപു​രോ​ഹി​തൻ സ്‌തെ​ഫാ​നൊ​സി​നോ​ടു ചോദി​ക്കു​ന്നു: ‘ഇവർ പറയുന്ന ഈ കാര്യങ്ങൾ സത്യമാ​ണോ?’ ബൈബി​ളിൽനി​ന്നു നല്ലൊരു പ്രസം​ഗം​ത​ന്നെ നടത്തി​ക്കൊ​ണ്ടാണ്‌ സ്‌തെ​ഫാ​നൊസ്‌ അതിന്‌ ഉത്തരം കൊടു​ക്കു​ന്നത്‌. ദുഷ്ടമ​നു​ഷ്യർ യഹോ​വ​യു​ടെ മുൻകാല പ്രവാ​ച​ക​ന്മാ​രെ വെറു​ത്തി​രു​ന്നു​വെന്ന്‌ അവൻ പറയുന്നു. തുടർന്ന്‌ അവൻ പറയുന്നു: ‘നിങ്ങളും അവരെ​പ്പോ​ലെ തന്നെ. നിങ്ങൾ ദൈവ​ത്തി​ന്റെ ദാസനായ യേശു​വി​നെ കൊന്നു; ദൈവ​ത്തി​ന്റെ നിയമങ്ങൾ അനുസ​രി​ച്ചി​ട്ടു​മി​ല്ല.’

ഇത്‌ മതനേ​താ​ക്ക​ന്മാ​രെ വല്ലാതെ ദേഷ്യം പിടി​പ്പി​ക്കു​ന്നു! അവർ പല്ലിറു​മ്മു​ന്നു. അപ്പോൾ സ്‌തെ​ഫാ​നൊസ്‌ തലയു​യർത്തി നോക്കി​ക്കൊണ്ട്‌ പറയുന്നു: ‘നോക്കൂ! യേശു സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ വലതു ഭാഗത്തു നിൽക്കു​ന്ന​തു ഞാൻ കാണുന്നു.’ അപ്പോൾ ആ മനുഷ്യർ ചെവി പൊത്തി​ക്കൊണ്ട്‌ അവനു നേരെ പാഞ്ഞടു​ക്കു​ന്നു. അവർ അവനെ പിടി​കൂ​ടി പട്ടണത്തി​നു പുറ​ത്തേ​ക്കു വലിച്ചി​ഴ​ച്ചു കൊണ്ടു​പോ​കു​ന്നു.

അവി​ടെ​വെച്ച്‌ അവർ തങ്ങളുടെ മേലങ്കി​കൾ ഊരി ചെറു​പ്പ​ക്കാ​ര​നാ​യ ശൗലിന്റെ പക്കൽ ഏൽപ്പി​ക്കു​ന്നു. ശൗൽ അവിടെ നിൽക്കു​ന്ന​തു കണ്ടോ? പുരു​ഷ​ന്മാ​രിൽ ചിലർ സ്‌തെ​ഫാ​നൊ​സി​നു നേരെ കല്ലെറി​യാൻ തുടങ്ങു​ന്നു. എന്നാൽ ഈ ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, സ്‌തെ​ഫാ​നൊസ്‌ മുട്ടു​കു​ത്തി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നു: ‘യഹോവേ, ഈ ദുഷ്ടകാ​ര്യ​ത്തിന്‌ അവരെ ശിക്ഷി​ക്ക​രു​തേ.’ അവരിൽ ചിലർ അങ്ങനെ ചെയ്യു​ന്നത്‌ മതനേ​താ​ക്ക​ന്മാർ പറഞ്ഞു​കൊ​ടു​ത്ത നുണകൾ വിശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണെന്ന്‌ അവനറി​യാം. അതിനു​ശേ​ഷം സ്‌തെ​ഫാ​നൊസ്‌ മരിക്കു​ന്നു.

ആരെങ്കി​ലും മോശ​മാ​യി പെരു​മാ​റി​യാൽ അവരോ​ടു പകരം​വീ​ട്ടാൻ നിങ്ങൾ ശ്രമി​ക്കു​മോ? അവരോ​ടു പ്രതി​കാ​രം ചെയ്യാൻ ദൈവ​ത്തോട്‌ അപേക്ഷി​ക്കു​മോ? സ്‌തെ​ഫാ​നൊ​സും യേശു​വും ഒരിക്ക​ലും അങ്ങനെ ചെയ്‌തി​ല്ല. തങ്ങളോ​ടു ക്രൂരത കാട്ടി​യ​വ​രോ​ടു പോലും അവർ ദയ കാണിച്ചു. നമുക്കും അവരെ​പ്പോ​ലെ ആയിരി​ക്കാൻ ശ്രമി​ക്കാം.