ഭാഗം 8
ബൈബിൾ മുൻകൂട്ടിപ്പറയുന്നത് സത്യമായിത്തീരുന്നു
ബൈബിൾ കഴിഞ്ഞകാലത്തെ സംഭവങ്ങൾ സത്യമായി വിവരിക്കുക മാത്രമല്ല, ഭാവിയിൽ സംഭവിക്കാനിരിക്കുന്നതു മുൻകൂട്ടിപ്പറയുകയും ചെയ്യുന്നു. ഭാവിയിൽ എന്തു സംഭവിക്കും എന്നു പറയാനുള്ള കഴിവ് മനുഷ്യർക്കില്ല. അതുകൊണ്ട് ബൈബിൾ ദൈവത്തിൽനിന്നുള്ളതാണെന്ന് നാം മനസ്സിലാക്കുന്നു. ഭാവിയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ദൈവത്തിന്റെ ഒരു മഹായുദ്ധത്തെക്കുറിച്ച് അതു പറയുന്നു. ആ യുദ്ധത്തിലൂടെ ദൈവം ഭൂമിയിൽനിന്നു സകല ദുഷ്ടതയെയും ദുഷ്ടമനുഷ്യരെയും തുടച്ചുനീക്കും. എന്നാൽ തന്നെ സേവിക്കുന്നവരെ അവൻ സംരക്ഷിക്കും. ദൈവത്തിന്റെ ദാസന്മാർ സമാധാനവും സന്തോഷവും ആസ്വദിക്കുന്നുവെന്നും അവർ പിന്നെ ഒരിക്കലും രോഗികളാകുകയോ മരിക്കുകയോ ചെയ്യുകയില്ലെന്നും ദൈവം രാജാവായി തിരഞ്ഞെടുത്തിട്ടുള്ള യേശുക്രിസ്തു ഉറപ്പുവരുത്തും.
ദൈവം ഭൂമിയിൽ ഒരു പുതിയ പറുദീസ സൃഷ്ടിക്കാൻ പോകുന്നു എന്നതിൽ നാം സന്തുഷ്ടരാണ്, അല്ലേ? എന്നാൽ ഈ പറുദീസയിൽ ജീവിക്കണമെങ്കിൽ നാം ചിലതു ചെയ്യേണ്ടതുണ്ട്. തന്നെ സേവിക്കുന്നവർക്കായി ദൈവം കരുതിവെച്ചിരിക്കുന്ന അത്ഭുത കാര്യങ്ങൾ ആസ്വദിക്കണമെങ്കിൽ നാം എന്താണു ചെയ്യേണ്ടതെന്ന് ഈ പുസ്തകത്തിലെ അവസാനത്തെ കഥയിൽ നാം പഠിക്കും. അതുകൊണ്ട് 8-ാം ഭാഗം വായിച്ച് ബൈബിൾ ഭാവിയെക്കുറിച്ചു പറയുന്നത് നമുക്കു മനസ്സിലാക്കാം.
ഈ വിഭാഗത്തിൽ
കഥ 114
സകല ദുഷ്ടതയുടെയും അവസാനം
അർമഗെദോൻ യുദ്ധത്തിൽ യേശുവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ ദൈവം അയയ്ക്കുന്നത് എന്തിനുവേണ്ടിയാണ്?
കഥ 115
ഭൂമിയിൽ പുതിയ ഒരു പറുദീസ
ഒരിക്കൽ ആളുകൾ പറുദീസാഭൂമിയിൽ ജീവിച്ചിരുന്നു. അങ്ങനെയൊരു അവസ്ഥ വീണ്ടും വരും.
കഥ 116
നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം
യഹോവയെയും യേശുവിനെയും കുറിച്ച് വെറുതെ അറിഞ്ഞാൽ മാത്രം മതിയോ? വേറെ എന്തുകൂടെ ചെയ്യണം?