വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 114

സകല ദുഷ്ടതയുടെയും അവസാനം

സകല ദുഷ്ടതയുടെയും അവസാനം

ഇവിടെ എന്താണു കാണു​ന്നത്‌? വെള്ളക്കു​തി​ര​പ്പു​റ​ത്തു സവാരി ചെയ്യുന്ന ഒരു സൈന്യം, അല്ലേ? എന്നാൽ അവർ എവിടെ നിന്നാണു വരുന്ന​തെ​ന്നു നോക്കൂ. മേഘങ്ങ​ളിൽ സഞ്ചരി​ക്കു​ന്ന ഈ കുതി​ര​കൾ കുതിച്ചു വരുന്നത്‌ സ്വർഗ​ത്തിൽ നിന്നാണ്‌! സ്വർഗ​ത്തിൽ കുതി​ര​കൾ ഉണ്ടോ?

ഇല്ല, ഇവ ശരിക്കു​മു​ള്ള കുതി​ര​ക​ളല്ല. കുതി​ര​കൾക്ക്‌ മേഘങ്ങ​ളിൽക്കൂ​ടി ഓടാൻ കഴിയില്ല, കഴിയു​മോ? എന്നാൽ സ്വർഗ​ത്തി​ലെ കുതി​ര​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. എന്തു​കൊ​ണ്ടെന്ന്‌ അറിയാ​മോ?

ഒരു കാലത്ത്‌ യുദ്ധങ്ങ​ളിൽ കുതി​ര​ക​ളെ ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ സ്വർഗ​ത്തിൽനിന്ന്‌ താഴെ ഭൂമി​യി​ലേക്ക്‌ ആളുകൾ കുതി​ര​ക​ളെ ഓടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നെക്കു​റി​ച്ചു ബൈബിൾ പറയു​ന്നത്‌ ഭൂമി​യി​ലു​ള്ള മനുഷ്യ​രു​മാ​യി ദൈവ​ത്തിന്‌ ഒരു യുദ്ധമുണ്ട്‌ എന്നു കാണി​ക്കാ​നാണ്‌. ഈ യുദ്ധം നടക്കുന്ന സ്ഥലത്തെ എന്താണു വിളി​ക്കു​ന്ന​തെന്ന്‌ അറിയാ​മോ? അർമ​ഗെ​ദോൻ എന്ന്‌. ഭൂമി​യിൽനി​ന്നു ദുഷ്ടത തുടച്ചു​നീ​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌ ഈ യുദ്ധം.

അർമ​ഗെ​ദോ​നിൽ യുദ്ധത്തി​നു നേതൃ​ത്വം നൽകു​ന്നത്‌ യേശു​വാണ്‌. തന്റെ ഗവൺമെ​ന്റി​ന്റെ രാജാ​വാ​യി​രി​ക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ യേശു​വി​നെ​യാണ്‌ എന്ന്‌ ഓർക്കുക. അതു​കൊ​ണ്ടാണ്‌ അവന്റെ തലയിൽ ഒരു കിരീടം ഉള്ളത്‌. ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളെ​യെ​ല്ലാം അവൻ കൊ​ന്നൊ​ടു​ക്കു​മെന്ന്‌ അവന്റെ കൈയി​ലു​ള്ള വാൾ സൂചി​പ്പി​ക്കു​ന്നു. ദൈവം ദുഷ്ടമ​നു​ഷ്യ​രെ​യെ​ല്ലാം നശിപ്പി​ക്കു​മെ​ന്ന​തിൽ നാം അതിശ​യി​ക്കേ​ണ്ട​തു​ണ്ടോ?

10-ാമത്തെ കഥയൊ​ന്നു നോക്കൂ. അവിടെ എന്താണു കാണു​ന്നത്‌? ദുഷ്ടമ​നു​ഷ്യ​രെ നശിപ്പിച്ച മഹാ​പ്ര​ള​യം, അല്ലേ? ആരാണു പ്രളയം വരുത്തി​യത്‌? യഹോ​വ​യാം ദൈവം. ഇനി 15-ാമത്തെ കഥ നോക്കൂ. ആ ചിത്ര​ത്തിൽ എന്താണു കാണു​ന്നത്‌? യഹോവ അയച്ച തീയാൽ സൊ​ദോ​മും ഗൊ​മോ​ര​യും നശിപ്പി​ക്ക​പ്പെ​ടു​ന്നു.

33-ാമത്തെ കഥയി​ലേ​ക്കു മറിച്ച്‌ ഈജി​പ്‌തു​കാ​രു​ടെ കുതി​ര​കൾക്കും യുദ്ധര​ഥ​ങ്ങൾക്കും എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു നോക്കൂ. അവർ വെള്ളത്തിൽ മുങ്ങി​പ്പോ​കാൻ ഇടയാ​ക്കി​യത്‌ ആരാണ്‌? യഹോവ. തന്റെ ജനത്തെ രക്ഷിക്കാൻ വേണ്ടി​യാണ്‌ അവൻ അതു ചെയ്‌തത്‌. 76-ാമത്തെ കഥ നോക്കൂ. ഇസ്രാ​യേ​ല്യർ തന്റെ സ്വന്തം ജനം ആയിരു​ന്നി​ട്ടു​കൂ​ടി അവർ ദുഷ്ടരാ​യി​ത്തീർന്ന​പ്പോൾ അവരെ നശിപ്പി​ക്കാൻ യഹോവ ശത്രു​ക്ക​ളെ അനുവ​ദി​ക്കു​ന്ന​താണ്‌ അവിടെ കാണു​ന്നത്‌, അല്ലേ?

അതു​കൊണ്ട്‌ ഭൂമി​യിൽനി​ന്നു ദുഷ്ടത തുടച്ചു​നീ​ക്കാൻ യഹോവ തന്റെ സ്വർഗീയ സൈന്യ​ത്തെ അയയ്‌ക്കാൻ പോകു​ന്ന​തിൽ നാം അതിശ​യി​ക്കേ​ണ്ട​തി​ല്ല. എന്നാൽ അത്‌ എന്തർഥ​മാ​ക്കു​മെ​ന്നു ചിന്തി​ക്കു​ക! അടുത്ത പേജി​ലേ​ക്കു മറിക്കൂ, നമുക്കു നോക്കാം.