വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം മൂന്ന്

മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

1. മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

മനുഷ്യരെക്കുറിച്ച് ദൈവത്തിനു മഹത്തായ ഉദ്ദേശ്യമാണുള്ളത്‌. ദൈവം ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച് ഏദെൻ എന്നു പേരുള്ള തോട്ടത്തിലാക്കി. പൂച്ചെടിളും ഫലവൃക്ഷങ്ങളും എല്ലാം നിറഞ്ഞ മനോമായ ഒരു സ്ഥലമായിരുന്നു അത്‌. അവർക്കു മക്കൾ ഉണ്ടാകമെന്നും അവർ ഭൂമി മുഴുവൻ ഒരു പറുദീയാക്കി അവിടെയുള്ള മൃഗങ്ങളെ പരിപാലിച്ച് ജീവിക്കമെന്നും ആയിരുന്നു ദൈവത്തിന്‍റെ ഉദ്ദേശ്യം.—ഉൽപത്തി 1:28; 2:8, 9, 15; പിൻകുറിപ്പ് 6 കാണുക.

2. (എ) ദൈവം ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കുമെന്ന് എങ്ങനെ അറിയാം? (ബി) എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്‌?

2 എന്നെങ്കിലും പറുദീയിൽ ജീവിക്കാനാകുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? യഹോവ നമ്മളോടു പറയുന്നു: “ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.” (യശയ്യ 46:9-11; 55:11) കണ്ടോ, ഉദ്ദേശിച്ചിരിക്കുന്ന ഏതു കാര്യവും ദൈവം നടപ്പിലാക്കും. ദൈവത്തെ തടയാൻ ആർക്കും, ഒന്നിനും കഴിയില്ല. ഭൂമിയെ സൃഷ്ടിച്ചതിന്‌ ഒരു കാരണമുണ്ടെന്ന് യഹോവ പറയുന്നു. അല്ലാതെ ദൈവം ‘ഭൂമിയെ വെറുതേയല്ല സൃഷ്ടിച്ചത്‌.’ (യശയ്യ 45:18) മനുഷ്യർ ഭൂമിയിലെങ്ങും ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. എങ്ങനെയുള്ള ആളുകൾ, എത്ര നാൾ ഇവിടെ ജീവിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്‌? ബൈബിൾ പറയുന്നു: “നീതിമാന്മാർ (അഥവാ, അനുസമുള്ളവർ) ഭൂമി കൈവമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29; വെളിപാട്‌ 21:3, 4.

3. ഇന്ന് ആളുകൾ രോഗിളാകുയും മരിക്കുയും ചെയ്യുന്നതുകൊണ്ട് നിങ്ങൾ എന്തു ചോദിച്ചേക്കാം?

3 എന്നാൽ ഇന്ന് ആളുകൾ രോഗിളാകുന്നു, മരിക്കുന്നു. പല സ്ഥലങ്ങളിലും ആളുകൾ പരസ്‌പരം പോരാടുന്നു, കൊല്ലുന്നു. ഇതു ദൈവം ഉദ്ദേശിച്ചതേ അല്ല. അപ്പോൾപ്പിന്നെ കുഴപ്പം പറ്റിയത്‌ എവിടെയാണ്‌? എങ്ങനെയാണ്‌? ബൈബിളിൽ മാത്രമേ ഇതിനുള്ള ഉത്തരമുള്ളൂ.

ദൈവത്തിന്‍റെ ഒരു ശത്രു

4, 5. (എ) ഏദെൻ തോട്ടത്തിൽ ഹവ്വയോട്‌ ഒരു പാമ്പിനെ ഉപയോഗിച്ച് സംസാരിച്ചത്‌ ആരാണ്‌? (ബി) സത്യസന്ധനായ ഒരു വ്യക്തി ഒരു കള്ളനായി മാറിയേക്കാവുന്നത്‌ എങ്ങനെ?

4 പിശാച്‌ എന്നും സാത്താൻ എന്നും അറിയപ്പെടുന്ന” ഒരു ശത്രു ദൈവത്തിനുണ്ടെന്നു ബൈബിൾ പറയുന്നു. ഏദെൻ തോട്ടത്തിൽ സാത്താൻ ഒരു പാമ്പിനെ ഉപയോഗിച്ച് ഹവ്വയോടു സംസാരിച്ചു. (വെളിപാട്‌ 12:9; ഉൽപത്തി 3:1) പാമ്പുന്നെയാണു സംസാരിക്കുന്നതെന്നു തോന്നുന്ന വിധത്തിൽ സാത്താൻ സംസാരിച്ചു.—പിൻകുറിപ്പ് 7 കാണുക.

5 പിശാചായ സാത്താനെ ദൈവമാണോ സൃഷ്ടിച്ചത്‌? അല്ല. ആദാമിനും ഹവ്വയ്‌ക്കും വേണ്ടി ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ സ്വർഗത്തിലുണ്ടായിരുന്ന ഒരു ദൈവദൂതൻ സ്വയം സാത്താനായി മാറിതാണ്‌. (ഇയ്യോബ്‌ 38:4, 6) അത്‌ എങ്ങനെ സംഭവിക്കും? സത്യസന്ധനായ ഒരു വ്യക്തി ഒരു കള്ളനായി മാറുന്നതുപോലെയാണ്‌ അത്‌. അയാൾ കള്ളനായിട്ടല്ല ജനിക്കുന്നത്‌. എന്നാൽ മറ്റുള്ളരുടെ സാധനങ്ങൾ അയാൾ മോഹിക്കുന്നു, സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നു. ആ തെറ്റായ മോഹം വളർന്നിട്ട് ഒരു അവസരം കിട്ടുമ്പോൾ മോഷ്ടിക്കുന്നു. അങ്ങനെ അയാൾ സ്വയം ഒരു കള്ളനായി മാറുന്നു.യാക്കോബ്‌ 1:13-15 വായിക്കുക; പിൻകുറിപ്പ് 8 കാണുക.

6. എങ്ങനെയാണ്‌ ഒരു ദൂതൻ ദൈവത്തിന്‍റെ ശത്രുവായി മാറിയത്‌?

6 ഇതുതന്നെയാണ്‌ ആ ദൈവദൂതനു സംഭവിച്ചതും. ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചശേഷം യഹോവ അവരോടു മക്കൾക്കു ജന്മം നൽകി ‘ഭൂമിയിൽ നിറയാൻ’ ആവശ്യപ്പെട്ടു. (ഉൽപത്തി 1:27, 28) ‘ഈ മനുഷ്യരെല്ലാം യഹോവയ്‌ക്കു പകരം എന്നെ ആരാധിച്ചിരുന്നെങ്കിൽ!’ എന്ന് ആ ദൂതൻ ചിന്തിച്ചിരിക്കാം. യഹോവയ്‌ക്കു മാത്രം കിട്ടേണ്ട ആരാധയെക്കുറിച്ച് എത്ര കൂടുതൽ ചിന്തിച്ചോ അത്രയധികം ദൂതൻ അതു മോഹിച്ചു. ആളുകൾ തന്നെ ആരാധിക്കാൻ ദൂതൻ ആഗ്രഹിച്ചു. അതിനുവേണ്ടി നുണകൾ പറഞ്ഞ് ഹവ്വയെ വഴിതെറ്റിച്ചു. (ഉൽപത്തി 3:1-5 വായിക്കുക.) അങ്ങനെ ചെയ്‌തുകൊണ്ട് ആ ദൂതൻ ദൈവത്തിന്‍റെ ശത്രുവായ പിശാചായ സാത്താനായി മാറി.

7. (എ) ആദാമും ഹവ്വയും മരിക്കാൻ കാരണം എന്ത്? (ബി) നമ്മൾ പ്രായം ചെല്ലുയും മരിക്കുയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌?

7 ദൈവം തിന്നരുതെന്നു പറഞ്ഞ പഴം കഴിച്ചുകൊണ്ട് ആദാമും ഹവ്വയും ദൈവത്തോട്‌ അനുസക്കേടു കാണിച്ചു. (ഉൽപത്തി 2:17; 3:6) യഹോവയ്‌ക്കെതിരെ പാപം ചെയ്‌ത അവർ യഹോവ പറഞ്ഞതുപോലെ കാലക്രമേണ മരിച്ചു. (ഉൽപത്തി 3:17-19) ആദാമിനും ഹവ്വയ്‌ക്കും ഉണ്ടായ മക്കളും പാപിളാതുകൊണ്ട് അവരും മരിച്ചു. (റോമർ 5:12 വായിക്കുക.) ആദാമിന്‍റെയും ഹവ്വയുടെയും മക്കൾ പാപിളായത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. ചളുങ്ങിയ ഒരു പാത്രത്തിൽ അപ്പം ഉണ്ടാക്കുന്നതായി സങ്കൽപ്പിക്കുക. പാത്രത്തിലുള്ള ചളുക്കം നമ്മൾ ഉണ്ടാക്കുന്ന അപ്പത്തിലുമുണ്ടാകും, അല്ലേ? അതുപോലെ, ദൈവത്തോട്‌ അനുസക്കേടു കാണിച്ചപ്പോൾ ആദാം ഒരു പാപിയായിത്തീർന്നു. ആദാമിന്‍റെ മക്കളാതുകൊണ്ട് ആദാമിനുണ്ടായ അതേ ‘ചളുക്കം’ നമ്മളിലുമുണ്ടായി; അതായത്‌ നമ്മളും പാപിളായിത്തീർന്നു. അങ്ങനെ നമ്മൾ എല്ലാവരും പാപിളാതുകൊണ്ട് നമ്മൾ പ്രായം ചെല്ലുയും മരിക്കുയും ചെയ്യുന്നു.—റോമർ 3:23; പിൻകുറിപ്പ് 9 കാണുക.

8, 9. (എ) ആദാമിനെയും ഹവ്വയെയും എന്തു വിശ്വസിപ്പിക്കാനായിരുന്നു സാത്താന്‍റെ ശ്രമം? (ബി) എന്തുകൊണ്ടാണ്‌ യഹോവ ധിക്കാരികളെ ഉടൻ നശിപ്പിക്കാതിരുന്നത്‌?

8 ദൈവത്തോട്‌ അനുസക്കേടു കാണിക്കാൻ ആദാമിനെയും ഹവ്വയെയും സ്വാധീനിച്ചുകൊണ്ട് സാത്താൻ യഹോവയെ ധിക്കരിക്കാൻ തുടങ്ങി. യഹോവ ഒരു നുണയനും ആദാമിനും ഹവ്വയ്‌ക്കും ഗുണം ചെയ്യുന്ന കാര്യങ്ങൾ ആഗ്രഹിക്കാത്ത മോശം ഭരണാധികാരിയും ആണെന്ന് അവരെ വിശ്വസിപ്പിക്കാനായിരുന്നു സാത്താന്‍റെ ശ്രമം. ഒരർഥത്തിൽ, മനുഷ്യർ എന്തൊക്കെ ചെയ്യണമെന്നു ദൈവം പറഞ്ഞുരേണ്ട ആവശ്യമില്ലെന്നും ശരിയും തെറ്റും ആദാമിനും ഹവ്വയ്‌ക്കും സ്വയം തീരുമാനിക്കാമെന്നും സാത്താൻ പറയുയായിരുന്നു. ഇപ്പോൾ യഹോവ എന്തു ചെയ്യും? തന്നെ ധിക്കരിച്ചവരെ നശിപ്പിച്ച് ദൈവത്തിന്‌ ആ മത്സരം അവസാനിപ്പിക്കാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്‌താൽ സാത്താൻ ഒരു നുണയനാണെന്നു തെളിയുമായിരുന്നോ? ഒരിക്കലുമില്ല.

9 യഹോവ ധിക്കാരികളെ ഉടൻതന്നെ നശിപ്പിച്ചില്ല. പകരം മനുഷ്യർക്കു തങ്ങളെത്തന്നെ ഭരിക്കാനുള്ള സമയം ദൈവം അനുവദിച്ചു. അങ്ങനെ ചെയ്യുവഴി സാത്താൻ ഒരു നുണയനാണെന്നും മനുഷ്യർക്ക് ഏറ്റവും ഗുണം ചെയ്യുന്നത്‌ എന്താണെന്ന് യഹോവയ്‌ക്ക് അറിയാമെന്നും വ്യക്തമാകുമായിരുന്നു. അതെക്കുറിച്ച് 11-‍ാ‍ം അധ്യാത്തിൽ നമ്മൾ കൂടുലായി പഠിക്കും. ആദാമും ഹവ്വയും എടുത്ത തീരുമാത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? സാത്താനെ വിശ്വസിച്ചതും യഹോയോട്‌ അനുസക്കേടു കാണിച്ചതും ശരിയായിരുന്നോ? ഒന്ന് ഓർത്തുനോക്കിയേ: ആദാമിനും ഹവ്വയ്‌ക്കും ഉണ്ടായിരുന്നതെല്ലാം കൊടുത്തത്‌ യഹോയാണ്‌. അവർക്കു പൂർണജീനും താമസിക്കാൻ മനോമായ ഒരിടവും ആസ്വാദ്യമായ ജോലിയും യഹോവ കൊടുത്തു. സാത്താൻ പക്ഷേ, അവർക്ക് ഒരു നല്ല കാര്യവും ചെയ്‌തിരുന്നില്ല. അവരുടെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്‌തേനേ?

10. നമ്മൾ ഓരോരുത്തരും ഏതു പ്രധാപ്പെട്ട തീരുമാമെടുക്കണം?

10 ഇന്ന് നമ്മളും സമാനമായ ഒരു തീരുമാമെടുക്കേണ്ടതുണ്ട്. നമ്മുടെ ജീവൻ ആ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്നുകിൽ യഹോവയെ അനുസരിച്ചുകൊണ്ട് യഹോവയെ ഭരണാധികാരിയായി അംഗീരിക്കാനും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനും നമുക്കാകും. അല്ലെങ്കിൽ സാത്താനെ നമ്മുടെ ഭരണാധികാരിയായി അംഗീരിക്കാം. (സങ്കീർത്തനം 73:28; സുഭാഷിതങ്ങൾ 27:11 വായിക്കുക.) ഇന്നു ചുരുക്കം ചില ആളുകൾ മാത്രമേ ദൈവത്തെ അനുസരിക്കുന്നുള്ളൂ. ശരിക്കും പറഞ്ഞാൽ, ദൈവമല്ല ഈ ലോകത്തിന്‍റെ ഭരണാധികാരി. അങ്ങനെയെങ്കിൽ പിന്നെ ആരാണ്‌?

ആരാണു ലോകം ഭരിക്കുന്നത്‌?

ലോകത്തിലെ രാജ്യങ്ങൾ സാത്താന്‍റേല്ലായിരുന്നെങ്കിൽ അതു യേശുവിന്‌ കൊടുക്കാമെന്നു പറയാൻ സാത്താനു കഴിയുമായിരുന്നോ?

11, 12. (എ) ലോകത്തിലെ രാജ്യങ്ങൾ യേശുവിനു തരാമെന്നു സാത്താൻ പറഞ്ഞതിൽനിന്ന് എന്തു മനസ്സിലാക്കാം? (ബി) ഈ ലോകം ഭരിക്കുന്നത്‌ സാത്താനാണെന്ന് ഏതെല്ലാം തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു?

11 ലോകം ഭരിക്കുന്നത്‌ ആരാണെന്നു യേശുവിന്‌ അറിയാമായിരുന്നു. ഒരിക്കൽ സാത്താൻ യേശുവിന്‌ “ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാവും കാണിച്ചുകൊടുത്തു.” എന്നിട്ട് യേശുവിന്‌ ഈ ഉറപ്പു നൽകി: “നീ എന്‍റെ മുന്നിൽ വീണ്‌ (അഥവാ, വണങ്ങി) എന്നെയൊന്ന് ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം.” (മത്തായി 4:8, 9; ലൂക്കോസ്‌ 4:5, 6) ഒന്നു ചിന്തിച്ചുനോക്കിയേ: ‘ലോകത്തിലെ രാജ്യങ്ങൾ സാത്താന്‍റേല്ലായിരുന്നെങ്കിൽ യേശുവിന്‌ അതു കൊടുക്കാമെന്നു പറയാൻ സാത്താനു കഴിയുമായിരുന്നോ?’ ഇല്ല. കണ്ടോ, എല്ലാ ഭരണകൂങ്ങളും സാത്താന്‍റേതാണ്‌!

12 നിങ്ങൾ സംശയിച്ചേക്കാം: ‘സാത്താൻ എങ്ങനെ ഈ ലോകത്തിന്‍റെ ഭരണാധികാരിയാകും? ഈ പ്രപഞ്ചം സൃഷ്ടിച്ചതു സർവശക്തനായ ദൈവമായ യഹോയല്ലേ?’ (വെളിപാട്‌ 4:11) അതെ, അതു ശരിയാണ്‌. എന്നാൽ യേശു സാത്താനെ “ഈ ലോകത്തിന്‍റെ ഭരണാധികാരി” എന്നു വിളിച്ചു. (യോഹന്നാൻ 12:31; 14:30; 16:11) പൗലോസ്‌ അപ്പോസ്‌തലൻ പിശാചായ സാത്താനെ “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നും വിളിച്ചു. (2 കൊരിന്ത്യർ 4:3, 4) “ലോകം മുഴുനും ദുഷ്ടന്‍റെ നിയന്ത്രത്തിലാണ്‌” എന്നു യോഹന്നാൻ അപ്പോസ്‌തനും എഴുതി.—1 യോഹന്നാൻ 5:19.

സാത്താന്‍റെ ലോകത്തെ നശിപ്പിക്കുന്ന വിധം

13. നമുക്ക് ഒരു പുതിയ ലോകം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

13 ഇന്നത്തെ ലോകം ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുയാണ്‌. യുദ്ധം, അഴിമതി, കാപട്യം, കുറ്റകൃത്യം തുടങ്ങിയാണു നമുക്കു ചുറ്റും! എത്ര കിണഞ്ഞ് പരിശ്രമിച്ചാലും മനുഷ്യർക്ക് ഈ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാനാകില്ല. എന്നാൽ ദൈവം പെട്ടെന്നുതന്നെ അർമഗെദോൻ യുദ്ധത്തിലൂടെ ഈ ദുഷ്ടലോകം നശിപ്പിച്ച് നീതിയുള്ള ഒരു പുതിയ ലോകം കൊണ്ടുരും.—വെളിപാട്‌ 16:14-16; പിൻകുറിപ്പ് 10 കാണുക.

14. ദൈവം തന്‍റെ രാജ്യത്തിന്‍റെ രാജാവായി ആരെയാണു നിയമിച്ചിരിക്കുന്നത്‌? യേശുവിനെക്കുറിച്ച് ബൈബിൾ എന്തു മുൻകൂട്ടിപ്പറഞ്ഞു?

14 സ്വർഗീവൺമെന്‍റിന്‍റെ അഥവാ ദൈവരാജ്യത്തിന്‍റെ രാജാവായി യഹോവ നിയമിച്ചിരിക്കുന്നത്‌ യേശുക്രിസ്‌തുവിനെയാണ്‌. യേശു “സമാധാപ്രഭു”വായി ഭരിക്കുമെന്നും യേശുവിന്‍റെ ഭരണം എന്നും നിലനിൽക്കുമെന്നും ആയിരക്കക്കിനു വർഷങ്ങൾക്കു മുമ്പ് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞു. (യശയ്യ 9:6, 7) ഈ ഗവൺമെന്‍റിനുവേണ്ടി ഇങ്ങനെ പ്രാർഥിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു: “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലേപ്പോലെ ഭൂമിയിലും നടക്കേണമേ.” (മത്തായി 6:10) ലോകത്തിലെ ഗവൺമെന്‍റുളുടെ സ്ഥാനത്ത്‌ ദൈവരാജ്യം വരുന്നത്‌ എങ്ങനെയെന്ന് 8-‍ാ‍ം അധ്യാത്തിൽനിന്ന് നമ്മൾ മനസ്സിലാക്കും. (ദാനിയേൽ 2:44 വായിക്കുക.) അങ്ങനെ ദൈവരാജ്യം, ഭൂമിയെ മനോമായ ഒരു പറുദീയാക്കി മാറ്റും.—പിൻകുറിപ്പ് 11 കാണുക.

ഒരു പുതിയ ലോകം തൊട്ടുമുന്നിൽ!

15. എന്താണ്‌ “പുതിയ ഭൂമി?”

15 ബൈബിൾ ഉറപ്പു നൽകുന്നു: “പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുയാണു നമ്മൾ; അവിടെ നീതി കളിയാടും.” (2 പത്രോസ്‌ 3:13; യശയ്യ 65:17) ബൈബിളിൽ “ഭൂമി”യെക്കുറിച്ച് പറയുമ്പോൾ ചിലപ്പോഴൊക്കെ അത്‌ അർഥമാക്കുന്നതു ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെയാണ്‌. (ഉൽപത്തി 11:1) അതുകൊണ്ട് നീതിയുള്ള “പുതിയ ഭൂമി” എന്നത്‌ ദൈവത്തെ അനുസരിക്കുന്ന, ദൈവത്തിന്‍റെ അനുഗ്രമുള്ള എല്ലാ മനുഷ്യരെയും കുറിക്കുന്നു.

16. ദൈവത്തിന്‍റെ പുതിയ ലോകത്തിൽ ജീവിക്കുന്നവർക്ക് ഏതു മഹത്തായ സമ്മാനമാണു ദൈവം കൊടുക്കാൻ പോകുന്നത്‌, ആ സമ്മാനം കിട്ടാൻ നമ്മൾ എന്തു ചെയ്യണം?

16 ദൈവത്തിന്‍റെ പുതിയ ലോകത്തിൽ ജീവിക്കുന്നവർക്കു ‘നിത്യജീവൻ’ നൽകുമെന്നു യേശു ഉറപ്പു പറഞ്ഞു. (മർക്കോസ്‌ 10:30) ഈ സമ്മാനം ലഭിക്കാൻ നമ്മൾ എന്തു ചെയ്യണം? ഉത്തരം അറിയാൻ ദയവായി യോഹന്നാൻ 3:16-ഉം 17:3-ഉം വായിക്കുക. ഭൂമിയിലെ പറുദീയിലെ ജീവിത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു നമുക്കു നോക്കാം.

17, 18. ഭൂമിയിലെങ്ങും സമാധാനം കളിയാടുമെന്നും പേടികൂടാതെ നമ്മൾ ജീവിക്കുമെന്നും എങ്ങനെ അറിയാം?

17 ദുഷ്ടത, യുദ്ധം, കുറ്റകൃത്യം, അക്രമം തുടങ്ങിയവ ഇല്ലാതാകും. ഭൂമിയിൽ പിന്നെ ഒരു ദുഷ്ടൻപോലും ഉണ്ടായിരിക്കില്ല. (സങ്കീർത്തനം 37:10, 11) ദൈവം ‘മുഴുഭൂമിയിൽനിന്നും യുദ്ധങ്ങൾ നിറുത്തലാക്കും.’ (സങ്കീർത്തനം 46:9; യശയ്യ 2:4) ദൈവത്തെ സ്‌നേഹിക്കുയും അനുസരിക്കുയും ചെയ്യുന്ന ആളുകൾ മാത്രമേ ഭൂമിയിൽ ഉണ്ടാകൂ. എന്നെന്നും സമാധാനം കളിയാടും!—സങ്കീർത്തനം 72:7.

18 യഹോയുടെ ജനം പേടികൂടാതെ സുരക്ഷിരായി ജീവിക്കും. ബൈബിൾക്കാങ്ങളിൽ ഇസ്രായേല്യർ യഹോവയെ അനുസരിച്ചപ്പോൾ അവർക്ക് യഹോയുടെ സംരക്ഷണം ലഭിച്ചു. അവർ സുരക്ഷിരായിരുന്നു. (ലേവ്യ 25:18, 19) പറുദീസാഭൂമിയിൽ നമ്മൾ ആരെയും, ഒന്നിനെയും പേടിക്കേണ്ടതില്ല. നമ്മൾ എന്നും പേടികൂടാതെ സുരക്ഷിരായി ജീവിക്കും.യശയ്യ 32:18; മീഖ 4:4 വായിക്കുക.

19. ദൈവത്തിന്‍റെ പുതിയ ലോകത്തിൽ ആഹാരം സമൃദ്ധമായുണ്ടായിരിക്കുമെന്ന് നമുക്ക് എങ്ങനെ അറിയാം?

19 ആഹാരം സമൃദ്ധമായുണ്ടായിരിക്കും. “ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുളിൽ അതു നിറഞ്ഞുവിയും.” (സങ്കീർത്തനം 72:16) യഹോവ, “നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.” “ഭൂമി അതിന്‍റെ ഫലം തരും.”—സങ്കീർത്തനം 67:6.

20. ഭൂമി പറുദീയാകുമെന്നു നമുക്ക് എങ്ങനെ അറിയാം?

20 ഭൂമി മുഴുവൻ പറുദീയാകും. ആളുകൾക്കു മനോമായ വീടുളും പൂന്തോട്ടങ്ങളും ഉണ്ടായിരിക്കും. (യശയ്യ 65:21-24; വെളിപാട്‌ 11:18 വായിക്കുക.) ഭൂമി മുഴുവൻ ഏദെൻ തോട്ടംപോലെ മനോമായിരിക്കും. നമുക്ക് ആവശ്യമുള്ളതെല്ലാം യഹോവ എപ്പോഴും തരും. ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അങ്ങ് കൈ തുറന്ന് ജീവനുള്ളതിന്‍റെയെല്ലാം ആഗ്രഹം തൃപ്‌തിപ്പെടുത്തുന്നു.”—സങ്കീർത്തനം 145:16.

21. മനുഷ്യരും മൃഗങ്ങളും പരസ്‌പരം സ്‌നേത്തിലായിരിക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?

21 മനുഷ്യരും മൃഗങ്ങളും പരസ്‌പരം സ്‌നേത്തിൽ കഴിയും. മൃഗങ്ങൾ മനുഷ്യരെ മേലാൽ ഉപദ്രവിക്കില്ല. കൊച്ചുകുട്ടികൾവരെ ഇന്നു നമ്മളെ ഉപദ്രവിക്കുന്ന മൃഗങ്ങളുടെ അടുത്ത്‌ സുരക്ഷിരായിരിക്കും.യശയ്യ 11:6-9; 65:25 വായിക്കുക.

22. രോഗികൾക്കുവേണ്ടി യേശു എന്തു ചെയ്യും?

22 ആരും രോഗിളാകില്ല. യേശു ഭൂമിയിലായിരുന്നപ്പോൾ പലരെയും സുഖപ്പെടുത്തി. (മത്തായി 9:35; മർക്കോസ്‌ 1:40-42; യോഹന്നാൻ 5:5-9) എന്നാൽ ദൈവരാജ്യത്തിന്‍റെ രാജാവെന്ന നിലയിൽ യേശു എല്ലാവരെയും സുഖപ്പെടുത്തും. “എനിക്കു രോഗമാണ്‌” എന്ന് ആരും പറയില്ല.—യശയ്യ 33:24; 35:5, 6.

23. മരിച്ചരുടെ കാര്യത്തിൽ ദൈവം എന്തു ചെയ്യും?

23 മരിച്ചവർ വീണ്ടും ജീവിക്കും. മരിച്ചുപോയ ലക്ഷക്കണക്കിന്‌ ആളുകളെ വീണ്ടും ജീവനിലേക്കു കൊണ്ടുരുമെന്നു ദൈവം വാഗ്‌ദാനം ചെയ്യുന്നു. “നീതിമാന്മാരുടെയും നീതികെട്ടരുടെയും പുനരുത്ഥാനം” ഉണ്ടാകും.യോഹന്നാൻ 5:28, 29 വായിക്കുക; പ്രവൃത്തികൾ 24:15.

24. പറുദീയിൽ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?

24 നമ്മളെല്ലാം ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്: ഒന്നുകിൽ യഹോയെക്കുറിച്ച് പഠിച്ച് യഹോവയെ ആരാധിക്കാൻ തീരുമാനിക്കാം; അല്ലെങ്കിൽ സ്വന്തം ഇഷ്ടമനുരിച്ച് ജീവിക്കാം. യഹോവയെ സേവിക്കാനാണു തീരുമാനിക്കുന്നതെങ്കിൽ മഹത്തായ ഒരു ഭാവിയാണു നമുക്കുള്ളത്‌. താൻ മരിച്ചതിനു ശേഷം തന്നെ ഓർക്കമെന്ന് ഒരിക്കൽ ഒരാൾ യേശുവിനോട്‌ ആവശ്യപ്പെട്ടു. യേശു അയാളോടു പറഞ്ഞു: “നീ എന്‍റെകൂടെ പറുദീയിലുണ്ടായിരിക്കും.” (ലൂക്കോസ്‌ 23:43) ഇനി നമുക്ക് യേശുക്രിസ്‌തുവിനെക്കുറിച്ച് കൂടുലായി പഠിക്കാം. ദൈവത്തിന്‍റെ മഹത്തായ വാഗ്‌ദാനങ്ങൾ യേശു നിറവേറ്റുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാം.