അനുബന്ധം
പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ച സത്യം
ത്രിത്വവാദികൾ പറയുന്നതനുസരിച്ച്, ദൈവത്തിൽ മൂന്ന് ആളുകൾ ഉണ്ട്—പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്. ഈ മൂന്നുപേരും തുല്യരും സർവശക്തരും ആരംഭമില്ലാത്തവരും ആണെന്നു പറയപ്പെടുന്നു. അതിനാൽ ത്രിത്വോപദേശപ്രകാരം പിതാവ് ദൈവമാണ്, പുത്രൻ ദൈവമാണ്, പരിശുദ്ധാത്മാവ് ദൈവമാണ്, എങ്കിലും ഒരേയൊരു ദൈവമേയുള്ളൂ.
ത്രിത്വോപദേശം തങ്ങൾക്കു വിശദീകരിക്കാനാവില്ലെന്ന് അതിൽ വിശ്വസിക്കുന്ന പലരും അംഗീകരിക്കുന്നു. എങ്കിലും, ബൈബിൾ അതു
പഠിപ്പിക്കുന്നുണ്ടെന്ന് അവർ വിചാരിച്ചേക്കാം. എന്നാൽ, “ത്രിത്വം” എന്ന പദമേ ബൈബിളിൽ ഇല്ലെന്ന കാര്യം ശ്രദ്ധിക്കുക. എങ്കിൽപ്പിന്നെ, ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകാനായി, ത്രിത്വവാദികൾ കൂടെക്കൂടെ ഉപയോഗിക്കുന്ന ഒരു തിരുവെഴുത്ത് നമുക്കിപ്പോൾ പരിശോധിക്കാം.“വചനം ദൈവം ആയിരുന്നു”
യോഹന്നാൻ 1:1 പ്രസ്താവിക്കുന്നു: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” ഇതു രേഖപ്പെടുത്തിയ യോഹന്നാൻ അപ്പൊസ്തലൻ, “വചനം” യേശുവാണെന്ന് പിന്നീട് അതേ അധ്യായത്തിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്. (യോഹന്നാൻ 1:14) എന്നാൽ, വചനത്തെ ദൈവമെന്നു വിളിക്കുന്നതിനാൽ പുത്രനും പിതാവും ഒരേ ദൈവത്തിന്റെ ഭാഗമായിരിക്കണമെന്നു ചിലർ നിഗമനം ചെയ്യുന്നു.
ബൈബിളിന്റെ ഈ ഭാഗം ആദ്യം എഴുതപ്പെട്ടത് ഗ്രീക്കിൽ ആണെന്ന വസ്തുത മനസ്സിൽപ്പിടിക്കുക. പിൽക്കാലത്ത്, വിവർത്തകർ ഗ്രീക്ക് പാഠം മറ്റു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി. എന്നാൽ, നിരവധി ബൈബിൾ പരിഭാഷകർ മൂലപാഠഭാഗം “വചനം ദൈവം ആയിരുന്നു” എന്നല്ല പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ട്? ബൈബിൾ എഴുതാൻ ഉപയോഗിച്ച ഗ്രീക്കുഭാഷയിൽ തങ്ങൾക്കുള്ള അറിവിന്റെ അടിസ്ഥാനത്തിൽ, “വചനം ദൈവം ആയിരുന്നു” എന്ന ഭാഗം വ്യത്യസ്തമായ ഒരു വിധത്തിൽ പരിഭാഷപ്പെടുത്തേണ്ടതാണെന്ന് അവർക്കു തോന്നി. അവരുടെ അഭിപ്രായത്തിൽ എങ്ങനെയാണ് അത് പരിഭാഷപ്പെടുത്തേണ്ടിയിരുന്നത്? ഏതാനും ഉദാഹരണങ്ങൾ നോക്കുക: “ലോഗോസ് [വചനം] ദിവ്യനായിരുന്നു.” (ബൈബിളിന്റെ ഒരു പുതിയ പരിഭാഷ) “വചനം ഒരു ദൈവമായിരുന്നു.” (പുതിയ നിയമം, ഒരു പരിഷ്കരിച്ച പരിഭാഷയിൽ) “വചനം ദൈവത്തോടുകൂടെ ആയിരുന്നു, ദൈവത്തിന്റെ അതേ പ്രകൃതമുള്ളവനായിരുന്നു.” (പരിഭാഷകന്റെ പുതിയ നിയമം) ഈ പരിഭാഷകൾ അനുസരിച്ച് വചനം ദൈവംതന്നെയല്ല. a യഹോവയുടെ സൃഷ്ടികൾക്കിടയിൽ വഹിക്കുന്ന ഉന്നതസ്ഥാനം നിമിത്തമാണ് വചനത്തെ “ഒരു ദൈവം” എന്നു വിളിച്ചിരിക്കുന്നത്. ഇവിടെ “ദൈവം” എന്ന പദത്തിന്റെ അർഥം “ശക്തനായ ഒരുവൻ” എന്നാണ്.
കൂടുതൽ വസ്തുതകൾ ശേഖരിക്കുക
ബൈബിൾ എഴുതപ്പെട്ട ഗ്രീക്ക് പലർക്കും അറിയില്ല. ആ സ്ഥിതിക്ക് അപ്പൊസ്തലനായ യോഹന്നാൻ യഥാർഥത്തിൽ അർഥമാക്കിയത് എന്താണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാനാകും? ഈ ഉദാഹരണം പരിചിന്തിക്കുക: ഒരു അധ്യാപകൻ കുട്ടികൾക്ക് ഒരു വിഷയം വിശദീകരിച്ചുകൊടുക്കുന്നു. കുറച്ചുകഴിഞ്ഞ്, അധ്യാപകൻ പറഞ്ഞതിന്റെ അർഥം സംബന്ധിച്ച് കുട്ടികൾക്കിടയിൽ വിയോജിപ്പുണ്ടാകുന്നു. വിദ്യാർഥികൾക്ക് എങ്ങനെ ഈ പ്രശ്നം പരിഹരിക്കാൻ യോഹന്നാൻ 1:1-ന്റെ അർഥം ഗ്രഹിക്കുന്നതിന്, യേശുവിന്റെ സ്ഥാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി യോഹന്നാന്റെ സുവിശേഷം നിങ്ങൾക്കു പരിശോധിക്കാവുന്നതാണ്. ഇതു സംബന്ധിച്ച് കൂടുതലായി മനസ്സിലാക്കുന്നതു ശരിയായ നിഗമനത്തിലെത്താൻ നിങ്ങളെ സഹായിക്കും.
കഴിയും? അവർക്ക് അധ്യാപകനോടു കൂടുതൽ വിവരങ്ങൾ ചോദിക്കാനാകും. പ്രസ്തുത വിഷയം മെച്ചമായി മനസ്സിലാക്കാൻ കൂടുതലായ വസ്തുതകൾ അറിയുന്നതു സഹായകമാകുമെന്ന കാര്യത്തിൽ സംശയമില്ല. സമാനമായി,ഉദാഹരണത്തിന്, 1-ാം അധ്യായത്തിന്റെ 18-ാം വാക്യത്തിൽ യോഹന്നാൻ കൂടുതലായി എന്തു രേഖപ്പെടുത്തുന്നെന്നു ശ്രദ്ധിക്കുക: “[സർവശക്തനായ] ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” എന്നാൽ മനുഷ്യർ പുത്രനെ അഥവാ യേശുവിനെ കണ്ടിട്ടുണ്ട്. എന്തെന്നാൽ യോഹന്നാൻ ഇങ്ങനെ പറയുന്നു: “വചനം [യേശു] ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് . . . കണ്ടു.” (യോഹന്നാൻ 1:14) അങ്ങനെയെങ്കിൽ, പുത്രന് സർവശക്തനായ ദൈവത്തിന്റെ ഒരു ഭാഗമായിരിക്കാൻ കഴിയുന്നതെങ്ങനെ? കൂടാതെ, വചനം “ദൈവത്തോടുകൂടെ” ആയിരുന്നെന്നും യോഹന്നാൻ പറയുന്നു. ഒരു വ്യക്തിക്ക് വേറൊരാളോട് ഒപ്പം ആയിരിക്കാനും അതേസമയം ആ വ്യക്തിതന്നെ ആയിരിക്കാനും എങ്ങനെ സാധിക്കും? മാത്രമല്ല, യോഹന്നാൻ 17:3-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം, യേശു തന്നെത്തന്നെയും സ്വർഗീയ പിതാവിനെയും വ്യത്യസ്ത വ്യക്തികളായി വ്യക്തമായും വരച്ചുകാട്ടുകയുണ്ടായി. പിതാവിനെ അവൻ “ഏകസത്യദൈവം” എന്നാണു വിളിക്കുന്നത്. തന്റെ സുവിശേഷത്തിന്റെ അവസാന ഭാഗത്ത് യോഹന്നാൻ ഇപ്രകാരം പറഞ്ഞുകൊണ്ട് കാര്യങ്ങൾ സംക്ഷേപിക്കുന്നു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു . . . ഇതു എഴുതിയിരിക്കുന്നു.” (യോഹന്നാൻ 20:31) യേശുവിനെ ദൈവമെന്നല്ല ദൈവപുത്രനെന്നാണ് വിളിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക. യോഹന്നാൻ 1:1 എങ്ങനെ മനസ്സിലാക്കണമെന്ന് യോഹന്നാന്റെ സുവിശേഷം നൽകുന്ന കൂടുതലായ ഈ വിവരങ്ങൾ വ്യക്തമാക്കുന്നു. ഉന്നത സ്ഥാനം അലങ്കരിക്കുന്നുവെന്ന അർഥത്തിൽ വചനം “ഒരു ദൈവ”മാണ്. എന്നാൽ സർവശക്തനായ ദൈവത്തോടു സമനല്ല.
വസ്തുതകൾ സ്ഥിരീകരിക്കുക
അധ്യാപകന്റെയും വിദ്യാർഥികളുടെയും ദൃഷ്ടാന്തത്തെക്കുറിച്ച് ഇപ്പോൾ വീണ്ടും ചിന്തിക്കുക. അധ്യാപകൻ കൂടുതലായ വിശദീകരണം നൽകിയിട്ടും ചിലർക്കു സംശയങ്ങൾ ബാക്കിയുണ്ടെന്നു വിചാരിക്കുക. അവർക്ക് എന്തു ചെയ്യാനാകും? അതേ വിഷയത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായി അവർക്കു മറ്റൊരു അധ്യാപകനെ സമീപിക്കാവുന്നതാണ്. രണ്ടാമത്തെ അധ്യാപകൻ ആദ്യത്തെ അധ്യാപകന്റെ വിശദീകരണം സ്ഥിരീകരിച്ചാൽ, മിക്ക വിദ്യാർഥികളുടെയും സംശയം ദൂരീകരിക്കപ്പെടും. സമാനമായി, യേശുക്രിസ്തുവും സർവശക്തനായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ബൈബിളെഴുത്തുകാരനായ യോഹന്നാൻ പറയുന്നത് എന്താണെന്നു നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ കൂടുതലായ വിവരങ്ങൾക്കായി മറ്റു ബൈബിളെഴുത്തുകാരിലേക്കു മത്തായി 24:36) യേശു സർവശക്തനല്ലെന്ന് ഈ വാക്കുകൾ സ്ഥിരീകരിക്കുന്നത് എങ്ങനെ?
തിരിയാവുന്നതാണ്. ഉദാഹരണത്തിന് മത്തായി എഴുതിയത് എന്താണെന്നു നോക്കുക. ഈ വ്യവസ്ഥിതിയുടെ അവസാനം സംബന്ധിച്ച് യേശു പിൻവരുന്നവിധം പറഞ്ഞതായി മത്തായി ഉദ്ധരിക്കുന്നു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (പുത്രനെ അപേക്ഷിച്ച് പിതാവിനു കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് യേശു പറയുന്നത്. യേശു സർവശക്തനായ ദൈവത്തിന്റെ ഭാഗമാണെങ്കിൽ തന്റെ പിതാവിന് അറിയാവുന്ന അതേ കാര്യങ്ങൾ അവനും അറിയാമായിരിക്കേണ്ടതല്ലേ? അതിനാൽ, പിതാവും പുത്രനും തുല്യരാണെന്നു പറയാനാവില്ല. എങ്കിലും ചിലർ ഇങ്ങനെ പറഞ്ഞേക്കാം: ‘യേശുവിന് രണ്ടു പ്രകൃതമുണ്ടായിരുന്നു. ഇവിടെ അവൻ ഒരു മനുഷ്യനെന്ന നിലയിലാണു സംസാരിക്കുന്നത്.’ ഈ ആശയം ശരിയാണെങ്കിൽത്തന്നെ, പരിശുദ്ധാത്മാവിനെ സംബന്ധിച്ചോ? പിതാവും പരിശുദ്ധാത്മാവും ഒരേ ദൈവത്തിന്റെ ഭാഗമാണെങ്കിൽ പിതാവിന് അറിയാവുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവിന് അറിയാമെന്ന് യേശു പറയാതിരുന്നത് എന്തുകൊണ്ട്?
ബൈബിൾ പഠനം തുടരുമ്പോൾ, ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി തിരുവെഴുത്തു ഭാഗങ്ങളുമായി നിങ്ങൾ പരിചിതരാകും. ഇവ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ച സത്യം സ്ഥിരീകരിക്കുന്നു.—സങ്കീർത്തനം 90:2; പ്രവൃത്തികൾ 7:55; കൊലൊസ്സ്യർ 1:15.
a യോഹന്നാൻ 1:1-നു ബാധകമാകുന്ന ഗ്രീക്ക് വ്യാകരണം സംബന്ധിച്ച വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയുടെ 26-9 പേജുകൾ കാണുക.