മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?
രാജ്യവാർത്ത നമ്പർ 37
മുഴുലോകത്തിനുമുള്ള ഒരു സന്ദേശം
മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?
▪ മതത്തിന്റെ പേരിൽ ചെയ്യുന്ന ചില ഹീനകൃത്യങ്ങൾ ഏവ?
▪ അവ എങ്ങനെ അവസാനിക്കും?
▪ വ്യാജമതങ്ങളുടെ നാശത്തെ നിങ്ങൾ അതിജീവിക്കുമോ?
മതത്തിന്റെ പേരിൽ ചെയ്യുന്ന ചില ഹീനകൃത്യങ്ങൾ ഏവ?
മതത്തിന്റെ പേരിൽ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കണ്ട് വേദനിക്കുന്ന ആളാണോ നിങ്ങൾ? ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന യുദ്ധം, ഭീകരപ്രവർത്തനം, അഴിമതി എന്നിവ നിങ്ങളുടെ നീതിബോധത്തെ മുറിപ്പെടുത്തുന്നുവോ? നിരവധി പ്രശ്നങ്ങളുടെയും മൂലകാരണം മതമാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
എല്ലാ മതങ്ങളും പ്രശ്നങ്ങൾക്കു കാരണമല്ല. ഹീനകൃത്യങ്ങൾക്കു വളംവെച്ചുകൊടുക്കുന്ന മതങ്ങൾ മാത്രമാണ് അതിന് ഉത്തരവാദികൾ. മതപരമായി പരക്കെ ആളുകൾ ആദരിക്കുന്ന ഒരു വ്യക്തിയായ യേശു അത്തരം മതങ്ങൾ ‘ആകാത്ത വൃക്ഷം ആകാത്ത ഫലം കായ്ക്കുന്ന’തുപോലെ മോശമാണെന്നു സൂചിപ്പിച്ചു. (മത്തായി 7:15-17) a അത്തരം മതങ്ങൾ പുറപ്പെടുവിക്കുന്ന ‘ഫലങ്ങളിൽ’ ചിലത് ഏവയാണ്?
മതത്തിന്റെ പേരിൽ ചെയ്തിരിക്കുന്ന ചില കാര്യങ്ങളാണ് . . .
◼ യുദ്ധത്തിലും രാഷ്ട്രീയത്തിലുമുള്ള ഇടപെടൽ: “ഏഷ്യക്ക് അകത്തും പുറത്തും അധികാരത്വരയുള്ള മതനേതാക്കന്മാർ തങ്ങളുടെ സ്വാർഥ താത്പര്യങ്ങൾക്കായി വിശ്വാസികളുടെ മതവികാരങ്ങളെ മുതലെടുക്കുകയാണ്” എന്ന് ഏഷ്യാവീക്ക് പറയുന്നു. അതുകൊണ്ട് അത് ഈ മുന്നറിയിപ്പു നൽകുന്നു: “ലോകത്തിനുതന്നെ ഭ്രാന്ത് പിടിക്കാമെന്ന സ്ഥിതിയാണുള്ളത്.” ഐക്യനാടുകളിലെ ഒരു പ്രമുഖ മതനേതാവ് ഇങ്ങനെ പറഞ്ഞു: “നരഹത്യ അവസാനിക്കണമെങ്കിൽ ഭീകരപ്രവർത്തകരെ മുഴുവൻ കൊല്ലേണ്ടതുണ്ട്.” അതിനുള്ള മാർഗമോ? “കർത്താവിന്റെ നാമത്തിൽ അവരെയെല്ലാം ഉന്മൂലനം ചെയ്യുക.” അതിനു വിപരീതമായി ബൈബിൾ ഇങ്ങനെ പറയുന്നു: “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു.” (1 യോഹന്നാൻ 4:20) “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിൽ തുടരുവിൻ” എന്നുപോലും യേശു പറഞ്ഞു. (മത്തായി 5:44, NW) അണികൾ യുദ്ധത്തിൽ ഏർപ്പെടുന്ന എത്ര മതങ്ങളെ നിങ്ങൾക്കറിയാം?
◼ വ്യാജോപദേശം പ്രചരിപ്പിക്കൽ: ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന, മനുഷ്യനിലെ അദൃശ്യമായ ഒരു ഭാഗമാണ് ദേഹി അല്ലെങ്കിൽ ആത്മാവ് എന്ന് മിക്ക മതങ്ങളും പഠിപ്പിക്കുന്നു. ആ പഠിപ്പിക്കലിനെ മറയാക്കി അത്തരം മതങ്ങൾ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ദേഹികൾക്കോ ആത്മാക്കൾക്കോവേണ്ടി പ്രാർഥിക്കാൻ പണം ഈടാക്കിക്കൊണ്ട് തങ്ങളുടെ വിശ്വാസികളെ ചൂഷണം ചെയ്യുന്നു. എന്നാൽ ബൈബിളിന്റെ പഠിപ്പിക്കൽ മറ്റൊന്നാണ്. “പാപം ചെയ്യുന്ന ദേഹി മരിക്കും.” (യെഹെസ്കേൽ 18:4) “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുമെന്നു യേശു പഠിപ്പിച്ചു—മനുഷ്യർക്ക് ഒരു അമർത്യദേഹിയോ മരണാനന്തരം ജീവിക്കുന്ന ആത്മാവോ ഉണ്ടെങ്കിൽ അതൊരു പാഴ്വേല ആയിരിക്കുമായിരുന്നു. (യോഹന്നാൻ 11:11-25) മരണാനന്തരം ആളുകൾ ഏതെങ്കിലും രൂപത്തിൽ തുടർന്നു ജീവിക്കുന്നതായി നിങ്ങളുടെ മതം പഠിപ്പിക്കുന്നുണ്ടോ?
◼ അധാർമിക ലൈംഗികതയെ അനുവദിക്കൽ: പാശ്ചാത്യ നാടുകളിലെ മതസംഘടനകൾ, സ്വവർഗഭോഗികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും പൗരോഹിത്യ പദവി നൽകുകയും ഒരേ ലിംഗവർഗത്തിൽപ്പെട്ടവരുടെ വിവാഹത്തിന് നിയമാംഗീകാരം നൽകാൻ ഗവൺമെന്റുകളുടെമേൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. അധാർമികതയെ എതിർക്കുന്ന മതങ്ങൾപോലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പുരോഹിതന്മാരെ വെച്ചുപൊറുപ്പിച്ചിരിക്കുന്നു. എന്നാൽ ബൈബിൾ എന്താണു പഠിപ്പിക്കുന്നത്? അതു വ്യക്തമായി ഇപ്രകാരം പറയുന്നു: “നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) അധാർമിക ലൈംഗികതയ്ക്കു നേരെ കണ്ണടയ്ക്കുന്ന മതങ്ങളെ നിങ്ങൾക്കറിയാമോ?
മത്തായി 7:19) അത്തരം മതങ്ങൾ വെട്ടിയിടപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യും! എന്നാൽ അത് എങ്ങനെ, എപ്പോൾ സംഭവിക്കും? വെളിപ്പാടു എന്ന ബൈബിൾ പുസ്തകത്തിന്റെ 17, 18 അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന ഒരു പ്രാവചനിക ദർശനം അതിനുള്ള ഉത്തരം നൽകുന്നു.
‘ആകാത്ത ഫലം പുറപ്പെടുവിക്കുന്ന’ മതങ്ങളുടെ ഭാവി എന്തായിരിക്കും? യേശു പിൻവരുന്ന മുന്നറിയിപ്പു നൽകി: “നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.” (ഹീനകൃത്യങ്ങൾക്കു കൂട്ടുനിൽക്കുന്ന മതങ്ങൾ എങ്ങനെ നശിപ്പിക്കപ്പെടും?
ഈ രംഗമൊന്നു ഭാവനയിൽ കാണുക. ഒരു വേശ്യ ഒരു ഘോരമൃഗത്തിന്റെ പുറത്തിരിക്കുന്നു. മൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ട്. (വെളിപ്പാടു 17:1-4) ഈ വേശ്യ ആരെയാണ് പ്രതിനിധീകരിക്കുന്നത്? അവൾ ‘ഭൂമിയിലെ രാജാക്കന്മാരുടെമേൽ’ തന്റെ സ്വാധീനം പ്രയോഗിക്കുന്നു. കടുംചുവപ്പ് വസ്ത്രം ധരിക്കുകയും ധൂപവർഗം ഉപയോഗിക്കുകയും ചെയ്യുന്ന അവൾ അത്യന്തം ധനാഢ്യയാണ്. അതിനുപുറമേ അവളുടെ ക്ഷുദ്രത്താൽ ‘സകലജാതികളും വശീകരിക്കപ്പെട്ടിരിക്കുന്നു.’ (വെളിപ്പാടു 17:18; 18:12, 13, 23) ഈ വേശ്യ ലോകവ്യാപകമായ ഒരു മതപ്രസ്ഥാനമാണെന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. അവൾ ഏതെങ്കിലും ഒരു മതത്തെയല്ല, പകരം ആകാത്ത ഫലം പുറപ്പെടുവിക്കുന്ന സകല മതങ്ങളെയുമാണ് ചിത്രീകരിക്കുന്നത്.
വേശ്യ സവാരിചെയ്യുന്ന മൃഗം ലോകത്തിലെ രാഷ്ട്രീയ ശക്തികളെ ചിത്രീകരിക്കുന്നു. b (വെളിപ്പാടു 17:10-13) ഹീനകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന മതങ്ങൾ ആ രാഷ്ട്രീയ മൃഗത്തിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചുകൊണ്ടും അതിന്റെ ഗതിയെ നിയന്ത്രിച്ചുകൊണ്ടും അതിന്റെ പുറത്തു സവാരിചെയ്യുകയാണ്.
എന്നാൽ പെട്ടെന്ന് ആശ്ചര്യജനകമായ ഒരു സംഭവം നടക്കും. “നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” (വെളിപ്പാടു 17:16) പെട്ടെന്നുള്ള, ഞെട്ടിക്കുന്ന ഒരു നീക്കത്തിലൂടെ ലോകത്തിലെ രാഷ്ട്രീയ അധികാരികൾ അത്തരം മതങ്ങൾക്കെതിരെ തിരിയുകയും അവയെ പൂർണമായി നശിപ്പിക്കുകയും ചെയ്യും! അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്താണ്? വെളിപ്പാടു എന്ന ബൈബിൾ പുസ്തകം ഉത്തരം നൽകുന്നു: “തന്റെ ഹിതം ചെയ്വാ[ൻ] . . . ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.” (വെളിപ്പാടു 17:17) ദൈവനാമത്തിൽ കാട്ടിക്കൂട്ടിയ നിന്ദ്യമായ സകല പ്രവൃത്തികൾക്കും ആ മതങ്ങളോട് അവൻ കണക്കു ചോദിക്കുകതന്നെ ചെയ്യും. ആ മതങ്ങളുടെതന്നെ രാഷ്ട്രീയ ജാരന്മാരെ ഉപയോഗിച്ചുകൊണ്ട് അവൻ ന്യായവിധി നിർവഹിക്കുകയും സമ്പൂർണ നീതി നടപ്പാക്കുകയും ചെയ്യും.
ഈ മതവേശ്യയുടെ ന്യായവിധിയിൽ ഓഹരിക്കാരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? “എന്റെ ജനമായുള്ളോരേ, . . . അവളെ വിട്ടുപോരുവിൻ” എന്ന് ദൈവത്തിന്റെ സന്ദേശവാഹകൻ ആഹ്വാനം ചെയ്യുന്നു. (വെളിപ്പാടു 18:4) വാസ്തവത്തിൽ അത്തരം മതങ്ങളെ വിട്ടോടാനുള്ള സമയം ഇപ്പോഴാണ്! എന്നാൽ നിങ്ങൾക്ക് എവിടേക്ക് ഓടാനാകും? നിരീശ്വരവാദത്തിലേക്കല്ല, കാരണം അതിന്റെ ഭാവിയും ഇരുളടഞ്ഞതാണ്. (2 തെസ്സലൊനീക്യർ 1:6-9) ഒരേയൊരു അഭയസ്ഥാനം സത്യമതമാണ്. സത്യമതത്തെ നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാനാകും?
സത്യമതത്തെ തിരിച്ചറിയാനാകുന്ന വിധം
സത്യമതം പുറപ്പെടുവിക്കേണ്ട നല്ല ഫലം എന്താണ്?—മത്തായി 7:17.
സത്യമതം . . .
◼ സ്നേഹം പ്രകടമാക്കുന്നു: സത്യാരാധകർ ‘ഈ ലോകത്തിന്റെ ഭാഗമല്ല;’ അവർക്കിടയിൽ ജാതിയുടെയോ സംസ്കാരത്തിന്റെയോ പേരിലുള്ള ഭിന്നതകളില്ല. പകരം അവർ ‘തമ്മിൽ തമ്മിൽ സ്നേഹം പ്രകടമാക്കുന്നു.’ (യോഹന്നാൻ 13:35; 17:16; പ്രവൃത്തികൾ 10:34, 35) മറ്റുള്ളവരെ കൊല്ലുന്നതിനു പകരം അവർ മറ്റുള്ളവർക്കുവേണ്ടി മരിക്കാൻ തയ്യാറാണ്.—1 യോഹന്നാൻ 3:16.
◼ ദൈവവചനത്തിൽ വിശ്വാസമർപ്പിക്കുന്നു: “മാനുഷകല്പനകളായ ഉപദേശ”ങ്ങളും “സമ്പ്രദായങ്ങ”ളും അഥവാ പാരമ്പര്യങ്ങളും പഠിപ്പിക്കുന്നതിനുപകരം സത്യമതത്തിന്റെ ഉപദേശങ്ങൾ ദൈവവചനമായ ബൈബിളിൽ അധിഷ്ഠിതമാണ്. (മത്തായി 15:6-9) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊഥെയൊസ് 3:16, 17.
◼ കുടുംബങ്ങളെ ബലിഷ്ഠമാക്കുകയും ഉന്നത ധാർമിക നിലവാരങ്ങൾ പിൻപറ്റുകയും ചെയ്യുന്നു: സത്യമതം,‘ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കാൻ’ ഭർത്താക്കന്മാരെ പരിശീലിപ്പിക്കുന്നു, ‘ഭർത്താക്കന്മാരോട് ആഴമായ ബഹുമാനം നട്ടുവളർത്താൻ’ ഭാര്യമാരെ സഹായിക്കുന്നു, ‘അമ്മയപ്പന്മാരെ അനുസരിക്കാൻ’ കുട്ടികളെ പഠിപ്പിക്കുന്നു. (എഫെസ്യർ 5:28, 33; 6:1) അതിനുപുറമേ, മാതൃകായോഗ്യമായ ധാർമിക നിലവാരം പുലർത്തുന്നവരെ മാത്രമേ അധികാരസ്ഥാനങ്ങളിൽ നിയമിക്കുകയുള്ളൂ.—1 തിമൊഥെയൊസ് 3:1-10.
ഏതെങ്കിലും മതം മേൽപ്പറഞ്ഞ നിലവാരങ്ങൾ പുലർത്തുന്നുണ്ടോ? 2001-ൽ പ്രസിദ്ധീകരിച്ച കൂട്ടക്കൊലയും രാഷ്ട്രീയവും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ ആളുകൾ പിൻപറ്റിയിരുന്നെങ്കിൽ നാസി ഭരണകാലത്തെ കൂട്ടക്കൊലകൾ തടയാമായിരുന്നു. മാത്രമല്ല വംശഹത്യകൾ വീണ്ടുമൊരിക്കലും ലോകത്തിൽ നടമാടുകയും ചെയ്യില്ലായിരുന്നു.”
യഥാർഥത്തിൽ 235 രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ പ്രസംഗിക്കുക മാത്രമല്ല അവയനുസരിച്ചു ജീവിക്കുകയും ചെയ്യുന്നു. ദൈവത്തെ സ്വീകാര്യമായ രീതിയിൽ ആരാധിക്കുന്നതിന് അവൻ നിങ്ങളിൽനിന്ന് എന്താവശ്യപ്പെടുന്നുവെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികളെ സമീപിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിനുള്ള സമയം ഇപ്പോഴാണ്. താമസിക്കരുത്. ഹീനകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന മതങ്ങളുടെ അന്ത്യം സമീപിച്ചിരിക്കുന്നു!—സെഫന്യാവു 2:2, 3.
യഹോവയുടെ സാക്ഷികൾ ഉദ്ഘോഷിക്കുന്ന ബൈബിളധിഷ്ഠിത സന്ദേശത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി താഴെക്കാണുന്ന മേൽവിലാസത്തിൽ എഴുതുക.
□ കടപ്പാടുകളൊന്നും കൂടാതെ, ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു:
[അടിക്കുറിപ്പുകൾ]
a മറ്റു പ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്ന് ഉള്ളതാണ്. NW വരുന്നിടത്ത് ഉപയോഗിച്ചിരിക്കുന്നത് ആധുനിക ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം —റഫറൻസുകളോടു കൂടിയത് ആണ്. ചില ഉദ്ധരണികളിൽ ഊന്നലിനായി ചെരിവെഴുത്ത് ഉപയോഗിച്ചിരിക്കുന്നു.
b ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിശദീകരണത്തിനായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം കാണുക.
[3-ാം പേജിലെ ആകർഷക വാക്യം]
ഹീനകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന മതങ്ങൾ ‘ഭൂമിയിലെ രാജാക്കന്മാരുടെമേൽ’ സ്വാധീനം ചെലുത്തുന്നു
[3-ാം പേജിലെ ആകർഷക വാക്യം]
“എന്റെ ജനമായുള്ളോരേ, . . . അവളെ വിട്ടുപോരുവിൻ”