വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആളുകൾ ചീത്തക്കാര്യങ്ങൾ ചെയ്യുന്നതിന്റെ കാരണം

ആളുകൾ ചീത്തക്കാര്യങ്ങൾ ചെയ്യുന്നതിന്റെ കാരണം

അധ്യായം 18

ആളുകൾ ചീത്തക്കാ​ര്യ​ങ്ങൾ ചെ​യ്യു​ന്ന​തി​ന്റെ കാരണം

എല്ലാവ​രും നല്ലവരാ​ണെ​ങ്കിൽ അത്ഭുത​ക​ര​മാ​യി​രി​ക്കു​ക​യി​ല്ല​യോ?—അപ്പോൾ ആരും മററാ​രെ​യും ഉപദ്ര​വി​ക്കു​ക​യില്ല.

എന്നാൽ എല്ലായ്‌പോ​ഴും യഥാർഥ​ത്തിൽ നല്ലവനാ​യി​രി​ക്കുന്ന ആരെങ്കി​ലു​മു​ണ്ടോ? നീ എന്തു വിചാ​രി​ക്കു​ന്നു?—യഹോ​വ​യാം ദൈവം എല്ലായ്‌പോ​ഴും നല്ലവനാ​ണെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. മഹദ്‌ഗു​രു​വായ യേശു എല്ലായ്‌പോ​ഴും ശരിയാ​യതു ചെയ്യുന്നു. എന്നാൽ നമ്മിലാ​രും എല്ലാ സമയത്തും നല്ലവരല്ല.

നാം നല്ലവരാ​യി​രി​ക്കാൻ ശ്രമി​ച്ചേ​ക്കാം. എന്നാൽ നാം ചീത്തക്കാ​ര്യ​ങ്ങൾ ചിന്തി​ക്കുന്ന സമയങ്ങ​ളുണ്ട്‌, ഇല്ലയോ?—നാം ചില​പ്പോൾ ചീത്തക്കാ​ര്യ​ങ്ങൾ ചെയ്യുന്നു. ഒന്നാം​മ​നു​ഷ്യ​നായ ആദാം മനഃപൂർവം ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. അവൻ ചെയ്‌തതു വലിയ തെററാ​യി​രു​ന്നു. തൽഫല​മാ​യി നാമെ​ല്ലാം അപൂർണ​രാ​യി ജനിച്ചു. നാമെ​ല്ലാം ആദാമി​ന്റെ മക്കളാണ്‌. ആളുകൾ ദുഷ്‌ട​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കി​ലും അവർ ചീത്തക്കാ​ര്യ​ങ്ങൾ ചെയ്യു​ന്ന​തി​ന്റെ ഒരു കാരണം അതാണ്‌.

എന്നാൽ ചിലയാ​ളു​കൾ കരുതി​ക്കൂ​ട്ടി ദുഷ്ടകാ​ര്യ​ങ്ങൾ ചെയ്യുന്നു. അവർ മററു​ള​ള​വരെ വെറു​ക്കു​ക​യും അവരെ ഉപദ്ര​വി​ക്കാ​നു​ളള കാര്യങ്ങൾ ചെയ്യു​ക​യും ചെയ്യുന്നു. അതു​പോ​ലെ​യു​ളള ഒരാൾക്ക്‌ എന്നെങ്കി​ലും മാററം​വ​രു​ത്തി നല്ലവനാ​യി​രി​ക്കാൻ പഠിക്കാൻ കഴിയു​മെന്നു നീ വിചാ​രി​ക്കു​ന്നു​വോ?—

മാററം വരുത്തിയ ദുഷ്ടരായ ആളുക​ളു​ടെ ദൃഷ്ടാ​ന്തങ്ങൾ ബൈബിൾ നല്‌കു​ന്നുണ്ട്‌. അവരിൽ ഒരാ​ളെ​ക്കു​റി​ച്ചു ഞാൻ നിന്നോ​ടു പറയാൻ പോകു​ക​യാണ്‌. അവൻ ദുഷ്ടനാ​യി​രു​ന്ന​തെ​ന്തു​കൊ​ണ്ടെന്നു നമു​ക്കൊ​രു​മി​ച്ചു കണ്ടുപി​ടി​ക്കാൻ കഴിയു​മോ​യെന്നു നോക്കാം.

ആ മനുഷ്യ​ന്റെ പേർ ശൗൽ എന്നായി​രു​ന്നു. ശൗൽ വളരെ മതഭക്ത​നായ ഒരാളാ​യി​രു​ന്നു. അയാൾ പരീശൻമാർ എന്നു വിളി​ക്ക​പ്പെ​ട്ടി​രുന്ന ഒരു മതസം​ഘ​ത്തിൽപ്പെ​ട്ട​യാ​ളാ​യി​രു​ന്നു. അവർക്കു ദൈവ​വ​ച​ന​മു​ണ്ടാ​യി​രു​ന്നു, എന്നാൽ അവർ തങ്ങളുടെ സ്വന്തം നേതാ​ക്കൻമാ​രിൽ ചിലരു​ടെ ഉപദേ​ശ​ങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടു​ത്തു. അതു ബുദ്ധി​പൂർവ​ക​മാ​യി​രു​ന്നു​വെന്നു നീ വിചാ​രി​ക്കു​ന്നു​വോ?—അതിനു വളരെ​യ​ധി​കം കുഴപ്പ​ത്തി​ലേക്കു നയിക്കാൻ കഴിയും.

ഒരുദി​വ​സം ശൗൽ യെരൂ​ശ​ലേ​മി​ലാ​യി​രു​ന്ന​പ്പോൾ സ്‌തേ​ഫാ​നൊസ്‌ എന്നു പേരുളള, യേശു​വി​ന്റെ ഒരു ശിഷ്യൻ അറസ്‌ററു ചെയ്യ​പ്പെട്ടു. അവർ അവനെ കോട​തി​യിൽ ഹാജരാ​ക്കി. കോട​തി​യി​ലെ ചില ന്യായാ​ധി​പൻമാർ പരീശൻമാ​രാ​യി​രു​ന്നു. സ്‌തേ​ഫാ​നൊ​സി​നെ​ക്കു​റി​ച്ചു ദുഷ്ടകാ​ര്യ​ങ്ങൾ പറയ​പ്പെ​ട്ടെ​ങ്കി​ലും അവനു ഭയമി​ല്ലാ​യി​രു​ന്നു. അവൻ ദീർഘ​മാ​യി സംസാ​രി​ക്ക​യും ന്യായാ​ധി​പൻമാർക്കു ദൈവ​ത്തെ​യും യേശു​വി​നെ​യും കുറിച്ചു നല്ല സാക്ഷ്യം കൊടു​ക്കു​ക​യും ചെയ്‌തു.

എന്നാൽ ആ ന്യായാ​ധി​പൻമാർക്കു തങ്ങൾ കേട്ടത്‌ ഇഷ്ടപ്പെ​ട്ടില്ല. അവർ വളരെ ആവേശ​ഭ​രി​ത​രാ​യി. അവർ സ്‌തേ​ഫാ​നൊ​സി​നെ പിടിച്ചു നഗരത്തി​നു പുറത്തു കൊണ്ടു​പോ​യി. അവർ അവനെ ഇടിച്ചു വീഴി​ക്കു​ക​യും കല്ലെറി​ഞ്ഞു കൊല്ലു​ക​യും ചെയ്‌തു.

സ്‌തേ​ഫാ​നൊ​സി​നെ കൊന്ന​പ്പോൾ ശൗൽ വീക്ഷി​ച്ചു​കൊണ്ട്‌ അവിടെ നിൽപ്പു​ണ്ടാ​യി​രു​ന്നു. അവനെ കൊല്ലു​ന്നതു നല്ലതാ​ണെന്ന്‌ അവൻ വിചാ​രി​ച്ചു. എന്നാൽ അത്ര നികൃ​ഷ്ട​മായ കാര്യം അവന്‌ എങ്ങനെ ചിന്തി​ക്കാൻ കഴിയു​മാ​യി​രു​ന്നു?—

ശൗൽ ഒരു പരീശ​നാ​യി​ട്ടാ​ണു വളർന്നത്‌. അവർ പറയു​ന്നതു ശരിയാ​ണെന്നു അവന്റെ ജീവി​ത​കാ​ലം മുഴുവൻ അവൻ പഠിപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. മാതൃ​ക​യാ​യി അവൻ ഈ മനുഷ്യ​രി​ലേക്കു നോക്കി. അതു​കൊണ്ട്‌ അവൻ അവരെ അനുക​രി​ച്ചു.

സ്‌തേ​ഫാ​നൊസ്‌ മരിച്ച സ്ഥിതിക്കു യേശു​വി​ന്റെ ശേഷിച്ച ശിഷ്യൻമാ​രെ നശിപ്പി​ക്കാൻ ശൗൽ ആഗ്രഹി​ച്ചു. അവൻ അവരുടെ വീട്ടി​ലേ​ക്കു​തന്നെ ചെന്നു സ്‌ത്രീ​ക​ളെ​യും പുരു​ഷൻമാ​രെ​യും വലിച്ചി​ഴ​യ്‌ക്കാൻ തുടങ്ങി. അനന്തരം അവൻ അവരെ തടവി​ലാ​ക്കി​ച്ചു. ശിഷ്യൻമാ​രി​ല​നേകർ ശൗലിൽനി​ന്നു രക്ഷപെ​ടാൻ യെരൂ​ശ​ലേം വിട്ടു​പോ​യി. എങ്കിലും അവർ യേശു​വി​നെ​ക്കു​റി​ച്ചു​ളള പ്രസംഗം നിർത്തി​ക്ക​ള​ഞ്ഞില്ല.—പ്രവൃ​ത്തി​കൾ 8:1-4.

ഇതു ശൗൽ യേശു​വി​ന്റെ ശിഷ്യൻമാ​രെ പൂർവാ​ധി​കം ദ്വേഷി​ക്കാ​നി​ട​യാ​ക്കി. അതു​കൊണ്ട്‌ അവൻ മഹാപു​രോ​ഹി​തന്റെ അടുക്കൽ പോയി ദമസ്‌ക്കോസ്‌ നഗരത്തി​ലെ ക്രിസ്‌ത്യാ​നി​കളെ അറസ്‌ററ്‌ ചെയ്യാ​നു​ളള അനുവാ​ദം വാങ്ങി. എന്നാൽ ദമസ്‌ക്കോ​സി​ലേ​ക്കു​ളള വഴിമ​ദ്ധ്യേ ഒരു അത്ഭുത​കാ​ര്യം സംഭവി​ച്ചു.

ശൗലിനെ അന്ധനാ​ക്ക​ത്ത​ക്ക​വണ്ണം അത്ര ഉജ്ജ്വല​മായ ഒരു വെളിച്ചം സ്വർഗ​ത്തിൽനി​ന്നു വെട്ടി​ത്തി​ളങ്ങി. “ശൗലേ, ശൗലേ, നീ എന്നെ പീഡി​പ്പി​ക്കു​ന്ന​തെ​ന്തിന്‌?” എന്ന്‌ ഒരു ശബ്ദം പറയു​ക​യും ചെയ്‌തു. അതു കർത്താ​വായ യേശു സ്വർഗ​ത്തിൽനി​ന്നു സംസാ​രി​ക്കു​ന്ന​താ​യി​രു​ന്നു! അങ്ങനെ ശൗൽ ദമസ്‌ക്കോ​സി​ലേക്ക്‌ അന്ധനായി നയിക്ക​പ്പെട്ടു!

മൂന്നു ദിവസം കഴിഞ്ഞു യേശു ശിഷ്യൻമാ​രിൽ അനന്യാസ്‌ എന്നു പേരു​ണ്ടാ​യി​രുന്ന ഒരുവന്‌ ഒരു ദർശന​ത്തിൽ പ്രത്യ​ക്ഷ​നാ​യി. ശൗലിന്റെ അന്ധത നീക്കു​ന്ന​തി​നും അവനോ​ടു സംസാ​രി​ക്കു​ന്ന​തി​നും ശൗലിനെ സന്ദർശി​ക്കാൻ യേശു അനന്യാ​സി​നോ​ടു പറഞ്ഞു. ശൗൽ ഇപ്പോൾ ശ്രദ്ധി​ക്കാൻ ഒരുക്ക​മു​ള​ള​വ​നാ​യി​രു​ന്നു. അനന്യാസ്‌ ശൗലി​നോ​ടു സംസാ​രി​ച്ച​പ്പോൾ അവൻ യേശു​വി​നെ​ക്കു​റി​ച്ചു​ളള സത്യം സ്വീക​രി​ച്ചു. അവന്റെ കണ്ണുകൾക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടി. അവന്റെ മുഴു​ജീ​വി​ത​രീ​തി​ക്കും മാററം വന്നു. അവൻ ദൈവ​ത്തി​ന്റെ ഒരു വിശ്വസ്‌ത ദാസനാ​യി​ത്തീർന്നു.—പ്രവൃ​ത്തി​കൾ 9:1-22.

ശൗൽ ഇത്ര ദുഷ്ടനാ​യി​രു​ന്ന​തി​ന്റെ കാരണ​മെ​ന്തെന്നു നിനക്കു മനസ്സി​ലാ​യോ?— അവനെ തെററായ കാര്യങ്ങൾ പഠിപ്പി​ച്ചി​രു​ന്നു. അവൻ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​ര​ല്ലാഞ്ഞ ആളുകളെ പിന്തു​ട​രു​ക​യാ​യി​രു​ന്നു. അവൻ മനുഷ്യ​രു​ടെ ആശയങ്ങൾക്കു ദൈവ​വ​ച​ന​ത്തെ​ക്കാൾ കൂടുതൽ പ്രാധാ​ന്യം​കൊ​ടുത്ത ഒരു സംഘം ആളുക​ളിൽപ്പെ​ട്ട​വ​നാ​യി​രു​ന്നു. എന്നാൽ ശൗൽ യഥാർഥ​ത്തിൽ സത്യത്തെ വെറു​ക്കാ​ഞ്ഞ​തു​കൊ​ണ്ടു അവൻ മാററം വരുത്തി.

ഇന്നു ശൗലി​നെ​പ്പോ​ലെ​യു​ളള അനേക​രുണ്ട്‌. അവർക്കു മാററം വരുത്താൻ കഴിയും; എന്നാൽ അത്‌ എളുപ്പമല്ല. ഒരു കാരണം എല്ലാവ​രെ​യും​കൊ​ണ്ടു ദുഷ്ടത പ്രവർത്തി​പ്പി​ക്കാൻ ഒരാൾ കഠിന​ശ്രമം ചെയ്യു​ന്നു​ണ്ടെ​ന്നു​ള​ള​താണ്‌. അതാരാ​ണെന്നു നിനക്ക​റി​യാ​മോ?—യേശു സ്വർഗ​ത്തിൽനി​ന്നു ശൗലി​നോ​ടു സംസാ​രി​ച്ച​പ്പോൾ അവനെ​ക്കു​റി​ച്ചു പറഞ്ഞു. അവൻ ശൗലി​നോ​ടി​ങ്ങനെ പറഞ്ഞു: “ജനങ്ങളു​ടെ കണ്ണുതു​റ​ക്കാ​നും അവരെ ഇരുട്ടിൽനി​ന്നു വെളി​ച്ച​ത്തി​ലേ​ക്കും സാത്താന്റെ അധികാ​ര​ത്തിൽനി​ന്നു ദൈവ​ത്തി​ലേ​ക്കും തിരി​ക്കാ​നും ഞാൻ നിന്നെ അയയ്‌ക്കു​ക​യാ​കു​ന്നു.”—പ്രവൃ​ത്തി​കൾ 26:17, 18.

അതെ, സകല ദുഷ്‌കാ​ര്യ​ങ്ങ​ളു​ടെ​യും പഠിപ്പി​ക്ക​ലി​നി​ട​യാ​ക്കി​യി​ട്ടു​ള​ളതു പിശാ​ചായ സാത്താ​നാണ്‌. ആളുകൾ ദുഷ്ടരാ​യി​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ നാം ദുഷ്ടത ചെയ്യു​ന്നു​വെ​ങ്കിൽ അപ്പോൾ പിശാച്‌ പ്രസാ​ദി​ക്കു​ന്നു. എന്നാൽ നാം യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു, ഇല്ലയോ?—ഇതു ചെയ്യു​ന്ന​തിൽ നമുക്കു തീർച്ച​യു​ണ്ടാ​യി​രി​ക്കാൻ എങ്ങനെ കഴിയും?—

നാം എല്ലായ്‌പോ​ഴും ബൈബി​ളി​നു ശ്രദ്ധ​കൊ​ടു​ക്കു​ക​യും അതു പറയു​ന്നതു ചെയ്യു​ക​യു​മാ​ണെ​ങ്കിൽ നാം ദൈവത്തെ പ്രസാ​ദി​പ്പി​ക്കും. നാം എന്തെങ്കി​ലും ദുഷ്ടത ചെയ്‌തു​കൊ​ണ്ടാ​ണി​രി​ക്കു​ന്ന​തെന്നു ബൈബിൾ കാണി​ച്ചു​ത​രു​മ്പോൾ നാം അതു ചെയ്യു​ന്നതു നിർത്തണം. നാം ചെയ്യണ​മെന്നു ദൈവം ആഗ്രഹി​ക്കുന്ന കാര്യങ്ങൾ ബൈബി​ളിൽനി​ന്നു പഠിക്കു​മ്പോൾ അവ ചെയ്യാൻ നാം ഉത്സാഹ​മു​ള​ള​വ​രാ​യി​രി​ക്കണം. നാം ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മാ​യതു ചെയ്യു​മ്പോൾ നാം നല്ല കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്നത്‌. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം നല്ലവനാണ്‌.

(ദുഷ്ടത ഒഴിവാ​ക്കു​ന്ന​തിൽ സഹായി​ക്കു​ന്ന​തി​നു സദൃശ​വാ​ക്യ​ങ്ങൾ 3:5-7; 12:15; 2:10-14; സങ്കീർത്തനം 119:9-11 [118:9-11, Dy] എന്നിവ ഒന്നിച്ചു വായി​ക്കുക.)