എന്നേക്കും ജീവിക്കാനുളള മാർഗം
അധ്യായം 46
എന്നേക്കും ജീവിക്കാനുളള മാർഗം
യഹോവ നമുക്ക് അത്ഭുതകരമായ അനേകം ദാനങ്ങൾ നൽകിയിട്ടുണ്ട്. നമുക്കു ലഭിച്ചിട്ടുളള അവന്റെ നല്ല ദാനങ്ങളിലൊന്നു ജീവനാണ്. അതില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല, ആണോ?—എന്നാൽ നാം ആ ദാനം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ആ കാര്യങ്ങളിലൊന്നു നീ ഇപ്പോൾത്തന്നെ ചെയ്യുന്നുണ്ട്. ഞാനും ചെയ്യുന്നുണ്ട്. നാം ഉറങ്ങുമ്പോൾപ്പോലും നാം അതു രാവും പകലും ചെയ്യുന്നുണ്ട്. നാം അതു നിർത്തിയാൽ നാം പെട്ടെന്നു മരിക്കും. അത് എന്താണെന്നു നിനക്കറിയാമോ?—അതേ, നാം ശ്വാസോച്ഛ്വാസം ചെയ്യുന്നു.
ജീവിച്ചിരിക്കാൻ നാം ദിവസേന ചെയ്യുന്ന മററു കാര്യങ്ങളുണ്ട്. നിനക്ക് അവയിൽ ചിലതു പറയാൻ കഴിയുമോ?—നാം ഭക്ഷണം കഴിക്കുന്നു. നാം വെളളം കുടിക്കുന്നു. നാം ഉറങ്ങുകയും ചെയ്യുന്നു. ഈ കാര്യങ്ങൾ കൂടാതെ നമുക്കു ജീവിച്ചിരിക്കാൻ സാദ്ധ്യമാകാത്ത വിധത്തിലാണു ദൈവം നമ്മെ ഉണ്ടാക്കിയത്.
അവയിലൊന്നും ചെയ്യാൻ പ്രയാസമുളളതല്ല. യഥാർഥത്തിൽ, തിന്നുന്നത് എനിക്കിഷ്ടമാണ്. നിനക്കിഷ്ടമില്ലേ?—എന്നാൽ ഭക്ഷണം എങ്ങനെയാണു നമ്മെ ജീവനുളളവരാക്കി നിലനിർത്തുന്നത്? നിനക്കറിയാമോ? നാം അതു വിഴുങ്ങിയശേഷം അതിന് എന്തു സംഭവിക്കുന്നു?—
നമ്മുടെ ശരീരം ഭക്ഷണത്തെ വളരെ ചെറിയ കഷണങ്ങളായി നുറുക്കുന്നു. അനന്തരം രക്തം ഇവയെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കൊണ്ടുപോകുന്നു. പുതിയ അസ്ഥിയും പുതിയ മാംസവും പുതിയ മുടിയും നഖങ്ങളും കണ്ണുകളും മററു ശരീരഭാഗങ്ങളും നിർമിക്കുന്നതിന് ഈ ഭക്ഷണം അത്ഭുതകരമായവിധത്തിൽ ഉപയോഗിക്കപ്പെടുന്നു. നിനക്ക് അതറിയാമായിരുന്നോ?—
പഴയ ശരീരഭാഗങ്ങൾക്ക് എന്തു സംഭവിക്കുന്നുവെന്നു നീ അതിശയിച്ചേക്കാം. ഇവ ഒരോ സമയത്തും അല്പാല്പം മരിക്കുകയും
പാഴ്വസ്തുക്കളായി നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു. പുതിയവ അവയുടെ സ്ഥാനത്തു വരുന്നു.ഈ മാററങ്ങൾ നമ്മുടെ ശരീരത്തിൽ എല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ മുഴുശരീരവും പുതുക്കപ്പെടുന്നതിനു ദീർഘകാലം ആവശ്യമില്ല. നമ്മുടെ ശരീരം ഇതു ചെയ്യത്തക്കവിധമാണു യഹോവ അതുണ്ടാക്കിയിരിക്കുന്നത്. അത് എന്നേക്കും അതു ചെയ്തുകൊണ്ടിരിക്കത്തക്കവണ്ണമാണ് അവൻ അതുണ്ടാക്കിയത്. അതെ, മനുഷ്യൻ എന്നേക്കും ജീവിക്കാൻ വേണ്ടിയാണ് അവൻ മനുഷ്യനെ ഉണ്ടാക്കിയത്.
എങ്കിലും ആളുകൾ മരിക്കുന്നു. എന്തുകൊണ്ട്?—എന്തുകൊണ്ടെന്നാൽ ആദാം ദൈവത്തിനെതിരായി പാപം ചെയ്തു. നമുക്ക് ആദാമിൽനിന്നു പാപം കിട്ടി. അവൻ ദൈവത്തോടുളള മമനുഷ്യന്റെ നല്ല ബന്ധത്തെ പാഴാക്കി. നമ്മുടെ ജീവൻ ദൈവത്തെ ആശ്രയിച്ചിരിക്കുന്നു.
എന്നേക്കും ജീവിക്കുന്നതിനു നമുക്കു വായു, വെളളം, ഭക്ഷണം, ഉറക്കം എന്നിവയെക്കാൾ കൂടുതലാവശ്യമാണ്. നമുക്കു ദൈവവുമായി നല്ല നില ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
നമ്മെ എന്നേക്കും ജീവിപ്പിക്കാൻ കഴിയുന്ന ഡോക്ടർ ഇല്ല. നമ്മെ മരിക്കാതെ സൂക്ഷിക്കാൻ കഴിയുന്ന മാജിക്ക് ഗുളിക ഇല്ല. നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്ന ഏകമാർഗം ദൈവത്തോട് അടുത്തുചെല്ലുകയാണ്. അതു ചെയ്യേണ്ടതെങ്ങനെയെന്നു മഹദ്ഗുരു നമ്മോടു പറയുന്നു.
നമുക്കു നമ്മുടെ ബൈബിളുകൾ എടുത്തുകൊണ്ടുവന്നു യോഹന്നാൻ 17-ാം അധ്യായം 3-ാം വാക്യത്തിലേക്കു തുറക്കാം. ഇവിടെ യേശു പറഞ്ഞതു നാം കണ്ടെത്തുന്നു: “ഇതിന്റെ അർഥം നിത്യജീവൻ എന്നാകുന്നു, അവർ ഏകസത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയുംകുറിച്ചുളള അറിവ് ഉൾക്കൊളളുന്നതുതന്നെ.”
എന്നേക്കും ജീവിക്കുന്നതിനു നാം എന്തുചെയ്യേണ്ടയാവശ്യമുണ്ടെന്നാണു മഹദ്ഗുരു പറഞ്ഞത്?—നാം അറിവ് ഉൾക്കൊളേളണ്ട ആവശ്യമുണ്ട്. അതിന്റെ അർഥം നാം പഠിക്കേണ്ട ആവശ്യമുണ്ടെന്നാണ്. അതുകൊണ്ടാണു നാം ബൈബിൾ പഠിക്കുന്നത്.
എന്നാൽ യഹോവയെക്കുറിച്ചു പഠിക്കുന്നത് എന്നേക്കും ജീവിക്കാൻ നമ്മെ എങ്ങനെ സഹായിക്കും?—സകല ജീവനും മത്തായി 4:4.
അതിൽനിന്നു വരുന്നുവെന്നോർക്കുക. അവന്റെ പ്രീതി ലഭിക്കുന്നതിനു, നാം അവനെ ഏകസത്യദൈവമായി ആരാധിക്കണം. എന്നാൽ അവൻ പറയുന്നതു നാം ശ്രദ്ധിക്കാത്തപക്ഷം നമുക്ക് അവനെ ശരിയായ വിധത്തിൽ ആരാധിക്കാൻ സാധ്യമല്ല. നമുക്ക് ഓരോ ദിവസവും ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ, നാം യഹോവയെക്കുറിച്ച് ഓരോ ദിവസവും പഠിക്കേണ്ടയാവശ്യമുണ്ട്. ഇതു നമ്മെ അവനോട് അടുപ്പിച്ചു നിർത്തുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: ‘മനുഷ്യൻ ജീവിക്കേണ്ടത് അപ്പംകൊണ്ടു മാത്രമല്ല, പിന്നെയോ യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനങ്ങളാലുമാണ്.’—നാം ദൈവത്തിനുപുറമേ, മറെറാരാളെക്കുറിച്ചും അറിവ് ഉൾക്കൊളേളണ്ട ആവശ്യമുണ്ട്. അതാരാണ്?—യേശുക്രിസ്തു. ഇതു ദൈവം യേശുവിനെ പാപത്തെ നീക്കിക്കളയാൻ അയച്ചതുകൊണ്ടാണ്. ആദാം ദൈവത്തിനെതിരായി പാപംചെയ്തപ്പോൾ വരുത്തിയ ദ്രോഹം അവനു നീക്കാൻ കഴിയും. ദൈവവുമായുളള ഒരു നല്ല ബന്ധത്തിലേക്കു തിരികെ വരാൻ യേശുവിനു നമ്മെ സഹായിക്കാൻ കഴിയും. അതു മറെറാരു വിധത്തിലും സാധ്യമല്ല!
അതുകൊണ്ടാണു ബൈബിൾ “മററാരിലും രക്ഷയില്ല” എന്നു പറയുന്നത്. നാം എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാം യേശുവിനെക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു. നമുക്കു യഥാർഥത്തിൽ അവനിൽ വിശ്വാസമുണ്ടെങ്കിൽ നാം എന്നേക്കും ജീവിക്കാൻ പ്രാപ്തരായിരിക്കും. അവൻ സർവഭൂമിയിലും നല്ല അവസ്ഥകൾ വരുത്തുമ്പോൾ എന്നേക്കും ജീവിക്കുന്നതിനു സന്തുഷ്ടരായിരിക്കുന്നതിനും അവൻ നമ്മെ സഹായിക്കും അതു തീർച്ചയായ സംഗതിയാണ്. അതുകൊണ്ടാണു പ്രവൃത്തികൾ 4:12; യോഹന്നാൻ 3:36.
ബൈബിൾ, “പുത്രനിൽ വിശ്വാസം പ്രകടിപ്പിക്കുന്നവനു നിത്യജീവൻ ഉണ്ട്” എന്നു പറയുന്നത്.—യേശുവിൽ ‘വിശ്വാസം പ്രകടിപ്പിക്കുക’യെന്നതിന്റെ അർഥമെന്താണ്?—അതിന്റെയർഥം അവനെക്കൂടാതെ നമുക്കു ജീവനോടെ വസിക്കാൻ സാധ്യമല്ലെന്നു നാം യഥാർഥമായി വിശ്വസിക്കുന്നവെന്നാണ്. ദൈവം യേശുമുഖാന്തരം നമുക്കു നിത്യജീവൻ നൽകുന്നുവെന്നു നാം വിശ്വസിക്കുന്നു. നീ അതു വിശ്വസിക്കുന്നുവോ?—
യേശുവിൽ ‘വിശ്വാസം പ്രകടിപ്പിക്കുന്നതിനു’ മറെറാരു അർഥവുംകൂടെയുണ്ട്. അതിന്റെ അർഥം അവൻ പറയുന്നതു നാം ചെയ്യത്തക്കവണ്ണം അത്രയധികമായി നാം അവനിൽ വിശ്വസിക്കുന്നുവെന്നാണ്. നാം കുറെ കാര്യങ്ങൾ മാത്രം ചെയ്യുകയും മററുളളവ ചെയ്യാതിരിക്കുകയും ചെയ്യുകയില്ല. അവൻ പറയുന്ന സകല കാര്യങ്ങളും നാം ചെയ്യുന്നു. നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നതുകൊണ്ടാണ് അവ ചെയ്യുന്നത്. അതാണോ നീ ചെയ്യാനാഗ്രഹിക്കുന്നത്?—
നാം ചെയ്യാൻ മഹദ്ഗുരു പറയുന്ന കാര്യങ്ങളിലൊന്നു ദൈവത്തെയും അവന്റെ രാജ്യത്തെയുംകുറിച്ചു മററാളുകളോടു സംസാരിക്കാനാണ്. എങ്ങനെയെന്നു നമ്മെ കാണിക്കാൻ അവൻതന്നെ അതു ചെയ്തു. അതുകൊണ്ട് യഥാർഥത്തിൽ നാം യേശുവിൽനിന്നു പഠിച്ചിട്ടുണ്ടെങ്കിൽ അതു നാം ചെയ്യുന്നതായിരിക്കും. നീ അതു ചെയ്യുന്നുവോ?—
എന്നാൽ അതു മാത്രമല്ല ഗണ്യമായിട്ടുളളത്. ബൈബിൾ ശരിയെന്നു പറയുന്ന കാര്യങ്ങൾ എല്ലാദിവസവും നാം ചെയ്യണം. നാം ചീത്തക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധയുളളവരായിരിക്കണം. നാം സത്യമായി അന്യോന്യം സ്നേഹിക്കുന്നുവെന്നു പ്രകടമാക്കണം.
നാം ഈ കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ, നാം യഥാർഥത്തിൽ മഹദ്ഗുരുവിനെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നതെന്ന് അതു പ്രകടമാക്കുന്നു.
(യേശുക്രിസ്തുവിന്റെ യഥാർഥ ശിഷ്യൻമാർ ഈ ഭൂമിയിൽത്തന്നെ സൗഭാഗ്യത്തിൽ എന്നേക്കും ജീവിക്കാൻ പ്രാപ്തരായിരിക്കും. ഇതിനെക്കുറിച്ചു സങ്കീർത്തനം 37:29, 34 [36:29, 34 Dy]; മത്തായി 19:16-21; റോമർ 6:23 എന്നിവിടങ്ങളിൽ ബൈബിൾ പറയുന്നതു വായിക്കുക.)