വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ഒഴിഞ്ഞ കല്ലറ

ഒരു ഒഴിഞ്ഞ കല്ലറ

അധ്യായം 42

ഒരു ഒഴിഞ്ഞ കല്ലറ

മഹദ്‌ഗു​രു യഥാർഥ​ത്തിൽ ഒരു ദണ്ഡനസ്‌തം​ഭ​ത്തിൽ മരിച്ചോ?—ഉവ്വ്‌, മരിച്ചു. അതു സംഭവി​ക്കു​ന്നത്‌ അനേകർ കണ്ടു. ഒരു പടയാളി വന്നു യേശു​വി​ന്റെ വശത്തു ഒരു കുന്തം കുത്തി​യി​റ​ക്കി​യ​തു​പോ​ലും ചിലർ കണ്ടു. രക്തം ഒഴുകു​ന്നത്‌ അവർ കണ്ടു. ഉവ്വ്‌, മഹദ്‌ഗു​രു മരിച്ചി​രു​ന്നു.

പിന്നീടു യോ​സേഫ്‌ എന്നു പേരു​ണ്ടാ​യി​രുന്ന ഒരു മനുഷ്യൻ റോമൻഗ​വർണ​റു​ടെ അടുക്കൽ ചെന്നു. യോ​സേഫ്‌ മഹദ്‌ഗു​രു​വിൽ വിശ്വ​സി​ച്ചി​രു​ന്നു. അവൻ ‘യേശു​വി​ന്റെ ശരീരം സ്‌തം​ഭ​ത്തിൽ നിന്നി​റക്കി കുഴി​ച്ചി​ടു​ന്ന​തി​നു നീ എന്നെ അനുവ​ദി​ക്കു​മോ?’ എന്നു ചോദി​ച്ചു. ഗവർണർ ‘ഉവ്വ്‌, എടുത്തു​കൊ​ളളൂ’ എന്നു പറഞ്ഞു. അങ്ങനെ യോ​സേഫ്‌ യേശു​വി​ന്റെ ശരീരം ഒരു കല്ലറയു​ണ്ടാ​യി​രുന്ന ഒരു തോട്ട​ത്തി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​യി. ഒരു കല്ലറ എന്താ​ണെന്നു നിനക്ക​റി​യാ​മോ?—

അതു ശവശരീ​രങ്ങൾ വെക്കുന്ന സ്ഥലമാണ്‌. യേശു​വി​ന്റെ ശരീരം കല്ലറയ്‌ക്ക​കത്തു വച്ചു. അനന്തരം ഒരു വലിയ ഉരുണ്ട​കല്ല്‌ കല്ലറയു​ടെ വാതിൽക്കൽ ഉരുട്ടി​വച്ചു. കല്ലറ അടച്ചു.

യേശു മരിച്ചി​രു​ന്നു. എന്നാൽ ദൈവം അവനെ വീണ്ടും ജീവി​പ്പി​ക്കു​മെന്നു യേശു അവന്റെ ശിഷ്യൻമാ​രോ​ടു പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. എപ്പോൾ? ‘ഞാൻ മരിക്കു​ന്ന​തി​ന്റെ മൂന്നാം ദിവസം’ എന്നു യേശു പറഞ്ഞി​രു​ന്നു. അതാണോ സംഭവി​ച്ചത്‌? നമുക്കു കാണാം.

അതു സൂര്യോ​ദ​യ​ത്തി​നു​മുമ്പ്‌ അതിരാ​വി​ലെ​യാണ്‌. അതു​കൊണ്ട്‌ അപ്പോ​ഴും ഇരുട്ടാണ്‌. ചില പടയാ​ളി​കൾ കല്ലറ കാത്തു​കൊണ്ട്‌ അവിടെ നിൽപ്പുണ്ട്‌. അതു ചെയ്യു​ന്ന​തി​നു മുഖ്യ​പു​രോ​ഹി​തൻമാർ അവരെ അയച്ചി​രു​ന്ന​താണ്‌. എന്തു​കൊണ്ട്‌? യേശു​വി​ന്റെ ശിഷ്യൻമാ​രെ അകററി​നി​റു​ത്താൻ. എന്നാൽ ഇപ്പോൾ ഉദ്വേ​ഗ​ജ​ന​ക​മായ ചിലതു സംഭവി​ക്കു​ന്നു.

പെട്ടെന്നു ഭൂമി കുലു​ങ്ങി​ത്തു​ട​ങ്ങു​ന്നു. ഇരുട്ടിൽ വെളിച്ചം വെട്ടി​ത്തി​ള​ങ്ങു​ന്നു. നോക്കൂ! അതു യഹോ​വ​യു​ടെ ഒരു ദൂതനാണ്‌! തങ്ങൾക്ക്‌ അനങ്ങാൻ കഴിയാ​തെ​വണ്ണം പടയാ​ളി​കൾ വളരെ​യ​ധി​കം ഭയപ്പെ​ടു​ന്നു. ദൂതൻ കല്ലറയി​ങ്ക​ലേക്കു പോകു​ന്നു. അവൻ കല്ല്‌ ഉരുട്ടി​മാ​റ​റു​ന്നു. അകത്തു നോക്കൂ. കല്ലറ ഒഴിഞ്ഞി​രി​ക്കു​ന്നു!

അതെ, യഹോ​വ​യാം ദൈവം യേശു​വി​നെ ജീവനി​ലേക്കു തിരികെ വരുത്തി​യി​രി​ക്കു​ന്നു. എന്നാൽ യേശു ഭൂമി​യി​ലേക്കു വരുന്ന​തി​നു​മുമ്പ്‌ അവന്‌ ഉണ്ടായി​രു​ന്ന​തു​പോ​ലു​ളള ഒരു ശരീര​ത്തോ​ടെ അവൻ യേശു​വി​നെ ജീവി​പ്പി​ച്ചി​രി​ക്കു​ന്നു. അത്‌ ഏതുതരം ശരീര​മാ​യി​രു​ന്നു​വെന്നു നീ ഓർക്കു​ന്നു​ണ്ടോ?—അതു ദൂതൻമാർക്കു​ള​ള​തു​പോ​ലെ​യു​ളള ഒരു ആത്മീയ​ശ​രീ​ര​മാ​യി​രു​ന്നു.—1 പത്രോസ്‌ 3:18.

നിനക്ക്‌ ഒരു ആത്മീയ​ശ​രീ​രത്തെ കാണാൻ കഴിയു​മോ?—ഇല്ല. അതു​കൊണ്ട്‌, ആളുകൾ തന്നെ കാണണ​മെന്ന്‌ ഒരു ദൂതൻ ആഗ്രഹി​ച്ചാൽ, അവൻ നമ്മു​ടേ​തു​പോ​ലെ​യു​ളള ഒരു ശരീരം നിർമി​ക്കേ​ണ്ടി​യി​രു​ന്നു. അപ്പോൾ ആളുകൾക്ക്‌ അവനെ​കാ​ണാൻ കഴിയും. അതിനു​ശേഷം ദൂതൻ അപ്രത്യ​ക്ഷ​പ്പെ​ടും.

ഇപ്പോൾ സൂര്യൻ ഉയർന്നു​വ​രു​ന്നു. പടയാ​ളി​കൾ പോയി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. യേശു​വി​നെ സ്‌നേ​ഹിച്ച ചില സ്‌ത്രീ​കൾ കല്ലറയ്‌ക്ക​ലേക്കു വരുന്നു. അവർ തങ്ങളോ​ടു​തന്നെ ചോദി​ക്കു​ക​യാണ്‌: ‘ആ ഭാര​മേ​റിയ കല്ല്‌ നമുക്കു​വേണ്ടി ഉരുട്ടി​മാ​റ​റാൻ നമുക്കു ആരെ കിട്ടും?’ എന്നാൽ അവർ നോക്കു​മ്പോൾ കല്ല്‌ ഉരുട്ടി​മാ​റ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാണ്‌. നോക്കൂ, കല്ലറ ഒഴിഞ്ഞി​രി​ക്കു​ന്നു! യേശു​വി​ന്റെ ജഡശവ​ശ​രീ​രം പൊയ്‌പോ​യി​രി​ക്കു​ന്നു! സ്‌ത്രീ​ക​ളി​ലൊ​രാൾ ഉടൻതന്നെ യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രിൽ ചില​രോ​ടു പറയാൻ ഓടി​പ്പോ​കു​ന്നു.

മററു സ്‌ത്രീ​കൾ കല്ലറയ്‌ക്കൽ നില്‌ക്കു​ന്നു. അവർ: ‘യേശു​വി​ന്റെ ശരീരം എവി​ടെ​യാ​യി​രി​ക്കാം’ എന്നു പറയുന്നു. പെട്ടെന്ന്‌, തിളങ്ങുന്ന വസ്‌ത്രം ധരിച്ച രണ്ടു മനുഷ്യർ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അവർ ദൂതൻമാ​രാണ്‌! അവർ സ്‌ത്രീ​ക​ളോട്‌: ‘നിങ്ങൾ യേശു​വി​നെ ഇവിടെ അന്വേ​ഷി​ക്കു​ന്ന​തെ​ന്തിന്‌? അവൻ ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വേഗം പോയി അവന്റെ ശിഷ്യൻമാ​രോ​ടു പറയു​വിൻ’ എന്നു പറയുന്നു.

ആ സ്‌ത്രീ​കൾ എത്ര​വേഗം ഓടു​ന്നു​വെന്നു നിനക്കു സങ്കല്‌പി​ക്കാൻ കഴിയും! വഴിക്ക്‌ ഒരു പുരുഷൻ അവരെ കണ്ടുമു​ട്ടു​ന്നു. അതാരാ​ണെന്നു നിനക്ക​റി​യാ​മോ?—അതു യേശു​വാണ്‌! അവനും സ്‌ത്രീ​ക​ളോട്‌: ‘പോയി എന്റെ ശിഷ്യൻമാ​രോ​ടു പറയു​വിൻ’ എന്നു പറയുന്നു.

സ്‌ത്രീ​കൾ ഉദ്വേ​ഗ​ഭ​രി​ത​രാ​കു​ന്നു. അവർ ശിഷ്യൻമാ​രെ കണ്ട്‌ ‘യേശു ജീവി​ച്ചി​രി​ക്കു​ന്നു! ഞങ്ങൾ അവനെ കണ്ടു!’ എന്നു പറയുന്നു.

ആദ്യം ശിഷ്യൻമാർ ഇതു വിശ്വ​സി​ക്കാൻ പ്രയാ​സ​മെന്നു കണ്ടെത്തു​ന്നു. എന്നിട്ടും, കല്ലറ ഒഴിഞ്ഞി​രി​ക്കു​ന്ന​താ​യി അവർക്ക​റി​യാം. പത്രോ​സും യോഹ​ന്നാ​നും അവിടെ എത്തി അത്‌ ഒഴിഞ്ഞി​രി​ക്കു​ന്ന​താ​യി കണ്ടു. യേശു വീണ്ടും ജീവി​ക്കു​ന്നു​വെന്നു വിശ്വ​സി​ക്കാൻ ശിഷ്യൻമാർ ആഗ്രഹി​ക്കു​ന്നു. എന്നാൽ അതു സത്യമാ​യി​രി​ക്കാൻ സാധി​ക്കാ​ത്ത​വി​ധം അത്ര അത്ഭുത​ക​ര​മാ​യി തോന്നു​ന്നു. അവരെ എന്താണ്‌ അതു വിശ്വ​സി​പ്പി​ക്കു​ന്നത്‌?—

പിന്നീടു യേശു ആ ശിഷ്യൻമാ​രിൽ ചിലർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അവരിൽ രണ്ടുപേർ ഒരു വഴിയി​ലൂ​ടെ നടക്കു​മ്പോൾ യേശു അവരോ​ടു​കൂ​ടെ നടന്നു​തു​ട​ങ്ങു​ന്നു. അവൻ അവരോ​ടു സംസാ​രി​ക്കു​ക​യും അനന്തരം അപ്രത്യ​ക്ഷ​പ്പെ​ടു​ക​യും ചെയ്യുന്നു. അവൻ പത്രോ​സി​നും പ്രത്യ​ക്ഷ​പ്പെ​ടു​ന്നു.

പിന്നീട്‌ അതേദി​വസം അനേകം ശിഷ്യൻമാർ ഒരു മുറി​യിൽ കൂടി​വ​ന്നി​രി​ക്കു​ന്നു. വാതി​ലു​കൾ അടച്ചി​രി​ക്കു​ക​യാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ അവർക്കു പുരോ​ഹി​തൻമാ​രെ പേടി​യാണ്‌. പെട്ടെന്നു യേശു അവരോ​ടു​കൂ​ടെ മുറി​യിൽ നിൽക്കു​ന്നു! മഹദ്‌ഗു​രു യഥാർഥ​ത്തിൽ വീണ്ടും ജീവി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ഇപ്പോൾ അവർ അറിയു​ന്നു. അവർ എത്ര സന്തുഷ്ട​രാ​ണെന്നു സങ്കല്‌പി​ക്കുക!—മത്തായി 28:1-15; ലൂക്കോസ്‌ 24:1-49. യോഹ​ന്നാൻ 19:38-20:21.

അനേകം ദിവസ​ങ്ങൾക്കു ശേഷം, യേശു ഭൂമി​വി​ട്ടു സ്വർഗ​ത്തി​ലെ തന്റെ പിതാ​വി​ന്റെ അടുക്ക​ലേക്കു തിരി​ച്ചു​പോ​കു​ന്നു. പെട്ടെന്നു ശിഷ്യൻമാർ ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു​വെന്ന്‌ എല്ലാവ​രോ​ടും പറഞ്ഞു​തു​ട​ങ്ങു​ന്നു. അനേക​മാ​ളു​കൾ വിശ്വ​സി​ക്കു​ക​യും ശിഷ്യൻമാ​രാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.

ഇതു മുഖ്യ​പു​രോ​ഹി​തൻമാ​രെ കോപി​ഷ്‌ഠ​രാ​ക്കു​ന്നു. അവർ അപ്പോ​സ്‌ത​ലൻമാ​രെ അറസ്‌ററു ചെയ്യി​ക്കു​ന്നു. ‘ഈ കാര്യങ്ങൾ പഠിപ്പി​ക്കു​ന്നതു നിർത്തു​വിൻ! എന്ന്‌ അവർ അവരോ​ടു പറയുന്നു. അവർ ചാട്ട​കൊണ്ട്‌ അപ്പോ​സ്‌ത​ലൻമാ​രെ അടിപ്പി​ക്കു​ക​പോ​ലും ചെയ്യുന്നു. അവർ ജനങ്ങളെ പഠിപ്പി​ക്കു​ന്നതു നിർത്തി​ക്ക​ള​യു​ന്നു​ണ്ടോ? നീ എന്തു ചെയ്യു​മാ​യി​രു​ന്നു?—

അപ്പോ​സ്‌ത​ലൻമാർ നിർത്തു​ന്നില്ല. അവർക്ക്‌ ഇപ്പോൾ ഭയമില്ല. അവർ വേണ്ടി​വ​ന്നാൽ മരിക്കാൻപോ​ലും സന്നദ്ധരാണ്‌. ദൈവം യേശു​വി​നെ വീണ്ടും ജീവി​പ്പി​ച്ചു​വെന്ന്‌ അവർക്ക​റി​യാം യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​ശേഷം അവർ അവനെ കണ്ടു. അവർ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി മരിച്ചാൽ അവന്‌ അവരെ​യും ജീവി​പ്പി​ക്കാൻ കഴിയു​മെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌.—പ്രവൃ​ത്തി​കൾ 1:3-11; 5:40-42.

അവർ ഇന്നത്തെ അനേക​രിൽനിന്ന്‌ എത്ര വ്യത്യ​സ്‌തർ! ചിലയാ​ളു​കൾ യേശു ഉയിർപ്പി​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ ഈസ്‌റ​റർമു​യ​ലു​ക​ളെ​ക്കു​റി​ച്ചും നിറം​പി​ടി​പ്പിച്ച ഈസ്‌റ​റർമു​ട്ട​ക​ളെ​ക്കു​റി​ച്ചും മാത്രമേ ചിന്തി​ക്കു​ന്നു​ളളു. എന്നാൽ ഈസ്‌റ​റർമു​ട്ട​കളെ സംബന്ധി​ച്ചും മുയലു​കളെ സംബന്ധി​ച്ചും ബൈബിൾ യാതൊ​ന്നും പറയു​ന്നില്ല. അതു ദൈവത്തെ സേവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നു.

നമുക്കു യേശു​വി​ന്റെ ശിഷ്യൻമാ​രേ​പ്പോ​ലെ​യാ​യി​രി​ക്കാൻ കഴിയും. ദൈവം തന്റെ പുത്രനെ വീണ്ടും ജീവി​പ്പി​ച്ച​പ്പോൾ ദൈവം എത്ര അത്ഭുത​ക​ര​മായ കാര്യം ചെയ്‌തു​വെന്നു നമുക്ക്‌ ആളുക​ളോ​ടു പറയാൻ കഴിയും. യേശു ചെയ്‌ത​തു​പോ​ലെ നമുക്കു ദൈവത്തെ അനുസ​രി​ക്കാൻ കഴിയും. എന്നാൽ നാം ദൈവത്തെ അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടു യേശു മരിച്ച​തു​പോ​ലെ, നാം മരിച്ചാ​ലോ?—നാം ഒരിക്ക​ലും ഭയപ്പേ​ടേണ്ട ആവശ്യ​മില്ല. യഹോ​വ​യ്‌ക്കു നമ്മെ വീണ്ടും അവന്റെ നീതി​യു​ളള രാജ്യ​ത്തിൻകീ​ഴിൽ ജീവി​പ്പി​ക്കാൻ കഴിയും.

(യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ലു​ളള വിശ്വാ​സം നമുക്ക്‌ ഒരു ഉറച്ച പ്രത്യാശ നൽകു​ക​യും നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ക​യും ചെയ്യണം. 1 കൊരി​ന്ത്യർ 15:3-8, 20-23; പ്രവൃ​ത്തി​കൾ 2:22-36; 4:18-20 എന്നിവ വായി​ക്കുക.)