ഒരു മോഷ്ടാവായിത്തീർന്ന അപ്പോസ്തലൻ
അധ്യായം 37
ഒരു മോഷ്ടാവായിത്തീർന്ന അപ്പോസ്തലൻ
ആരെങ്കിലും എന്തെങ്കിലും നിന്നിൽ നിന്ന് എന്നെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ?—നീ അതിനെക്കുറിച്ച് എങ്ങനെ വിചാരിച്ചു?—ആരു മോഷ്ടിച്ചാലും അത് ഒരു മോഷ്ടാവായിരുന്നു. ആരും മോഷ്ടാവിനെ ഇഷ്ടപ്പെടുന്നില്ല.
യേശുവിന്റെ അപ്പോസ്തലൻമാരിലൊരാൾ ഒരു മോഷ്ടാവായിത്തീർന്നെന്നു നിനക്കറിയാമോ?—അവന്റെ പേര് ഇസ്കര്യോത്താ യൂദാ എന്നായിരുന്നു.
ചെയ്യേണ്ട ശരിയായ കാര്യങ്ങൾ യൂദായിക്ക് അറിയാമായിരുന്നു. അവൻ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾപ്പോലും അവൻ ദൈവത്തിന്റെ നിയമം കേട്ടിരുന്നു. ഒരിക്കൽ ദൈവം സ്വർഗത്തിൽനിന്നു തന്റെ ജനത്തോട് ഉറച്ച ശബ്ദത്തിൽ ‘നീ മോഷ്ടിക്കരുത്’ എന്നു പറഞ്ഞിരുന്നുവെന്നുപോലും അവനറിയാമായിരുന്നു. ദൈവത്തിന്റെ നിയമം ശരിയായിരുന്നുവെന്നു യൂദായിക്കറിയാമായിരുന്നു.—പുറപ്പാടു 20:15.
അവൻ വളർന്നപ്പോൾ അവൻ മഹദ്ഗുരുവിനെ കണ്ടുമുട്ടി. യേശു പറഞ്ഞ കാര്യങ്ങൾ യൂദായിക്ക് ഇഷ്ടപ്പെട്ടു. യൂദാ യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നു. പിന്നീടു യേശു യൂദായെ തന്റെ പന്ത്രണ്ടപ്പോസ്തലൻമാരിലൊരുവനായി തെരഞ്ഞെടുക്കുകപോലും ചെയ്തു.
യേശുവും അവന്റെ അപ്പോസ്തലൻമാരും ഒരുമിച്ചു ധാരാളം സമയം ചെലവഴിച്ചു. അവർ ഒരുമിച്ചു സഞ്ചരിച്ചു. അവർ ഒരുമിച്ചു ഭക്ഷിച്ചു. സംഘത്തിനുവേണ്ടിയുളള പണം ഒരു പെട്ടിയിൽ ഒന്നിച്ചു സൂക്ഷിച്ചിരുന്നു. യേശു ആ പെട്ടി സൂക്ഷിക്കുന്നതിനു യൂദായെ ഏല്പിച്ചു.
തീർച്ചയായും പണം യൂദായിക്കുളളതല്ലായിരുന്നു. യേശു ആയിരുന്നു അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവനോടു പറയുന്നവൻ. എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ യൂദാ ചെയ്തതെന്താണെന്നു
നിനക്കറിയാമോ? അവൻ എടുക്കരുതാഞ്ഞപ്പോൾ അവൻ പെട്ടിയിൽ നിന്നു പണം എടുക്കാൻ തുടങ്ങി. മററുളളവർ കാണാതെയാണ് അവൻ എടുക്കുന്നത്. അവൻ ഒരു മോഷ്ടാവായിത്തീർന്നു. ഇപ്പോൾ അവൻ സദാ പണത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. അതു കൂടുതൽ ലഭിക്കാനുളള വഴികൾ കണ്ടുപിടിക്കാൻ അവൻ ശ്രമിച്ചു.ഒരിക്കൽ ഒരു സ്ത്രീ വളരെ വിശിഷ്ടമായ കുറെ തൈലം എടുത്തു യേശുവിനെ സന്തോഷിപ്പിക്കാൻ അവന്റെ പാദങ്ങളിൻമേൽ ഉപയോഗിച്ചു. എന്നാൽ യൂദാ പരാതിപറഞ്ഞു. ദരിദ്രജനങ്ങൾക്കു കൊടുക്കാൻ കൂടുതൽ പണം ലഭിക്കത്തക്കവണ്ണം തൈലം വിൽക്കാമായിരുന്നല്ലോയെന്ന് അവൻ പറഞ്ഞു. യഥാർഥത്തിൽ, തനിക്കു മോഷ്ടിക്കാൻ പെട്ടിയിൽ കൂടുതൽ പണം ലഭിക്കാൻ അവൻ ആഗ്രഹിച്ചു. അതുപോലെയുളള ഒരാളെക്കുറിച്ചു നീ എന്തു വിചാരിക്കുന്നു?——യോഹന്നാൻ 12:1-6.
അവൻ ഒരു മോഷ്ടാവാണെന്നു യേശു അന്നേരംതന്നെ യൂദായോടു പറഞ്ഞില്ല. എന്നാൽ വളരെ ദയാലുവായിരുന്ന ആ സ്ത്രീയെ ശല്യപ്പെടുത്താതിരിക്കാൻ അവൻ അവനോടു പറയുകതന്നെ ചെയ്തു. യൂദായിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൻ എന്തുചെയ്യും?
അവൻ പശ്ചാത്തപിക്കേണ്ടിയിരുന്നു. അവൻ മോഷ്ടിക്കുന്നുണ്ടായിരുന്നുവെന്നു അവൻ യേശുവിനോടു പറയേണ്ടതായിരുന്നു; അവൻ പണം തിരികെ ഇടുകയും ചെയ്യണമായിരുന്നു. പകരം അവൻ ഒരു ഭീകരപ്രവൃത്തി ചെയ്തു.
അവൻ യേശുവിന്റെ ശത്രുക്കളായിരുന്ന മുഖ്യപുരോഹിതൻമാരുടെ അടുക്കൽ പോയി. അവർ യേശുവിനെ അറസ്ററുചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആളുകൾ തങ്ങളെ കാണാതിരിക്കാൻ അതു രാത്രിയിൽ ചെയ്യാനാണ് അവർ ആഗ്രഹിച്ചത്. യൂദാ അവരോട്: ‘നിങ്ങൾ എനിക്കു പണം തന്നാൽ നിങ്ങൾക്ക് മത്തായി 26:14-16.
അവനെ എങ്ങനെ പിടികൂടാൻ കഴിയുമെന്നു ഞാൻ പറയാം. നിങ്ങൾ എനിക്ക് എത്ര തരും?’ എന്നു പറഞ്ഞു. പുരോഹിതൻമാർ ‘ഞങ്ങൾ നിനക്കു മുപ്പതു വെളളിക്കാശു തരാം!’ എന്നു പറഞ്ഞു. അതു ധാരാളമായിരുന്നു.—ദുഷ്ടനായ യൂദാ പണം വാങ്ങി. അത് അവൻ മഹദ്ഗുരുവിനെ ആ മനുഷ്യർക്കു വിൽക്കുന്നതുപോലെയായിരുന്നു. ഇത്ര ഭീകരമായ ഒരു സംഗതി ആരെങ്കിലും ചെയ്യുന്നതിനെക്കുറിച്ചു നിനക്കു സങ്കല്പിക്കാൻ കഴിയുമോ?—അതാണ് ഒരു വ്യക്തി മോഷ്ടാവായിത്തീരുമ്പോൾ സംഭവിക്കുന്നത്. അവൻ ദൈവത്തെക്കാളധികം പണത്തെ സ്നേഹിക്കുന്നു.
ഇപ്പോൾ നമുക്ക് ഈ സംഗതി വ്യക്തമായി മനസ്സിലാകുന്നുണ്ടോയെന്നു തിട്ടപ്പെടുത്താം. ഒരു മോഷ്ടാവ് എന്നുവച്ചാൽ എന്താണെന്നു മനസ്സിലാക്കാൻ എന്തെങ്കിലും സ്വന്തമായി ഉണ്ടായിരിക്കുക എന്നതിന്റെ അർഥമെന്തെന്നു നാം അറിയേണ്ട ആവശ്യമുണ്ട്. ആളുകൾക്കു വസ്തുക്കളുടെ ഉടമസ്ഥാവകാശമുളളത് അവർ അതിനുവേണ്ടി പ്രവർത്തിച്ചിട്ടുളളതുകൊണ്ടാണ്. അല്ലെങ്കിൽ അവർ അവ പണംകൊടുത്തു വാങ്ങിച്ചതാണ്. അല്ലെങ്കിൽ അവ അവർക്കു സമ്മാനമായി കിട്ടിയിരിക്കാം.
നിന്റെ പിതാവ് ജോലി ചെയ്യുമ്പോൾ അതിനു പണം ലഭിക്കുന്നു. ആ പണം പിതാവിനുളളതാണോ?—അതെ, എന്തുകൊണ്ടെന്നാൽ പിതാവ് അതിനുവേണ്ടി ജോലി ചെയ്തു. അതു നിന്റേതല്ല; അതു പിതാവിന്റേതാണ്.
ആ പണംകൊണ്ടു പിതാവ് നിന്റെ വീട്ടിലെ സാധനങ്ങൾ വാങ്ങുന്നു. പിതാവാണ് അവയുടെ ഉടമ. അദ്ദേഹം അവയുടെ ഉടമസ്ഥനായിരിക്കുന്നതുകൊണ്ട്, അവയെ ആർക്കുപയോഗിക്കാമെന്നു പറയാനുളള അവകാശം അദ്ദേഹത്തിനുണ്ട്. നിനക്ക് അവകൊണ്ടു കളിക്കാമോ ഇല്ലയോ എന്ന് അദ്ദേഹമാണു പറയുന്നത്. അദ്ദേഹം നിന്റെ അമ്മയെയും ഇതു നിന്നോടു പറയാനനുവദിക്കാനിടയുണ്ട്.
ചിലപ്പോൾ നീ മററു കുട്ടികളോടുകൂടെ കളിക്കാൻ അവരുടെ വീട്ടിൽ പോകുന്നു, ഇല്ലയോ?—അവരുടെ വീട്ടിലെ സാധനങ്ങൾ അവരുടെ പിതാവിന്റെ വകയാണ്. അവരുടെ വീട്ടിൽനിന്ന് എന്തെങ്കിലും എടുത്തു നിന്റെ വീട്ടിൽ കൊണ്ടുവരുന്നത് ഉചിതമായിരിക്കുമോ? നിനക്ക് അതു ചെയ്യാമെന്ന് അവരുടെ
അപ്പനോ അമ്മയോ നിന്നോടു പറയാത്തപക്ഷം ഉചിതമല്ല. അവരോടു ചോദിക്കാതെ എന്തെങ്കിലും നീ വീട്ടിൽ കൊണ്ടുപോന്നാൽ അതു മോഷണമാണ്.എന്തുകൊണ്ടാണ് ഒരുവൻ മോഷ്ടിക്കുന്നത്?—മറെറാരാളുടെ എന്തെങ്കിലും സാധനം അയാൾ കണ്ടേക്കാം. ഒരുപക്ഷേ, അത് ഒരു സൈക്കിളായിരിക്കാം. അയാൾ ആ സൈക്കിളിനെ എത്രയധികം നോക്കുകയും അതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നുവോ അത്രയധികം അയാൾ അതിനെ ഇഷ്ടപ്പെടുന്നു. അയാൾ സ്നേഹമുളള ഒരാളല്ലെങ്കിൽ, മറേറയാൾ എന്തു വിചാരിക്കുമെന്ന് അയാൾ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ട് അയാൾ മറേറയാളെ ഇടിച്ചുവീഴിച്ചിട്ടു സൈക്കിൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചേക്കാം. അല്ലെങ്കിൽ മറേറയാൾ നോക്കാതിരിക്കുന്ന സമയംവരെ അയാൾ കാത്തിരുന്നേക്കാം. അനന്തരം അയാൾ സൈക്കിൾ എടുത്തുകൊണ്ടു പോകുന്നു. അയാൾ യഥാർഥത്തിൽ എന്താണു ചെയ്യുന്നത്?—അയാൾ മോഷ്ടിക്കുകയാണ്.
ഒരുപക്ഷേ, മറേറയാൾ, അയാൾ സൈക്കിൾ മോഷ്ടിക്കുന്നതു കാണുന്നില്ലായിരിക്കും. എന്നാൽ അയാൾ അതു ചെയ്യുന്നത് ഒരാൾ കാണുന്നുണ്ട്. ആരാണെന്നു നിനക്കറിയാമോ?—അയാൾ അതു ചെയ്യുന്നതു യഹോവയാം ദൈവം കാണുന്നുണ്ട്. അയാൾ ഒരു മോഷ്ടാവാണെന്നു ദൈവം കാണുന്നു.
മറേറയാൾക്ക് അനേകം വസ്തുക്കളുണ്ടെന്നുളളത് അല്ലെങ്കിൽ കുറച്ചു മാത്രമേ ഉളളുവെന്നതു ഒരു വ്യത്യാസവുമുളവാക്കുന്നില്ല. ചിലയാളുകൾ ഒരു കടയിൽ പോകുകയും അവിടെ ധാരാളം വസ്തുക്കൾ കാണുകയും ചെയ്യുന്നു. അവർ വളരെയധികം ആഗ്രഹിക്കുന്ന എന്തെങ്കിലും കാണുന്നു. ഒരെണ്ണം നഷ്ടപ്പെടുന്നത് ആരും അറിയുകയില്ലെന്ന് അവർ തങ്ങളോടു തന്നെ പറഞ്ഞേക്കാം. അതുകൊണ്ട് അവർ അതെടുക്കുന്നു, എന്നാൽ അവർ അതിനു പണം കൊടുക്കുന്നില്ല. അതു ശരിയാണോ?—അല്ല, അതു മോഷണമാണ്.
ആളുകൾ അതു ചെയ്യുമ്പോൾ അവർ യൂദായെപ്പോലെയാകുകയാണ്. എന്തുകൊണ്ടെന്നാൽ യൂദാ ഒരു മോഷ്ടാവായിരുന്നു! നാം ഒരിക്കലും അവനെപ്പോലെയല്ലെന്നു നമുക്കു തിട്ടപ്പെടുത്താം.
(മോഷ്ടിക്കുന്നതു തെററാണ്. ബൈബിൾ ഇതു മർക്കോസ് 10:17-19; റോമർ 13:9; എഫേസ്യർ 4:28 എന്നിവിടങ്ങളിൽ വ്യക്തമാക്കുന്നു.)