വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാററിൻമേലും തിരകളിൻമേലും അധികാരം

കാററിൻമേലും തിരകളിൻമേലും അധികാരം

അധ്യായം 14

കാററിൻമേ​ലും തി​ര​ക​ളിൻമേ​ലും അധികാ​രം

നീഎ​ന്നെ​ങ്കി​ലും വളരെ ഉഗ്രമാ​യി അടിച്ചു​കൊ​ണ്ടി​രുന്ന ഒരു കൊടു​ങ്കാ​റ​റിൽ അകപ്പെ​ട്ടി​ട്ടു​ണ്ടോ?—നീ ഭയപ്പെ​ട്ടോ?—അതു​പോ​ലെ​യു​ളള ഒരു സന്ദർഭ​ത്തിൽ ജാഗ്ര​ത​യു​ള​ള​വ​നാ​യി​രി​ക്കു​ന്നതു നല്ലതാണ്‌. കാരണം ഒരു മോശ​മായ കൊടു​ങ്കാ​റ​റിൽ നിനക്ക്‌ അപകട​മു​ണ്ടാ​കാ​വു​ന്ന​താണ്‌.

അതു​കൊ​ണ്ടു കാററ്‌ ഉഗ്രമാ​യി അടിച്ചു​തു​ട​ങ്ങു​മ്പോ​ഴോ ആകാശ​ത്തിൽ മിന്നൽ വെട്ടി​ത്തി​ള​ങ്ങു​ന്നതു കാണു​മ്പോ​ഴോ നീ എന്തു ചെയ്യണം? നീ എന്തു വിചാ​രി​ക്കു​ന്നു?—ചെയ്യേണ്ട ബുദ്ധി​പൂർവ​മായ സംഗതി വീട്ടി​ന​ക​ത്തേക്കു പോകു​ക​യാണ്‌. നീ അതു ചെയ്യു​ന്നി​ല്ലെ​ങ്കിൽ, നിന്റെ​മേൽ ഒരു മരക്കൊ​മ്പു കാററിൽ ഒടിഞ്ഞു​വീ​ണേ​ക്കാം. അല്ലെങ്കിൽ നിനക്ക്‌ ഇടി​വെ​ട്ടേ​റേ​റ​ക്കാം. ഓരോ വർഷവും ശതക്കണ​ക്കി​നാ​ളു​കൾ കൊടു​ങ്കാ​റ​റിൽ കൊല്ല​പ്പെ​ടു​ന്നുണ്ട്‌.

എനിക്കോ നിനക്കോ ഉഗ്രമായ കാററ​ടി​ക്കു​ന്ന​തി​നെ തടയാൻ സാദ്ധ്യമല്ല. നമുക്കു സമു​ദ്ര​ത്തി​ലെ വലിയ തിരകളെ ശാന്തമാ​ക്കാൻ കഴിയു​ക​യില്ല. യഥാർഥ​ത്തിൽ ഇതു ചെയ്യു​വാൻ കഴിവു​ളള യാതൊ​രു മനുഷ്യ​നും ജീവി​ച്ചി​രി​പ്പില്ല. എന്നാൽ കാററിൻമേ​ലും തിരക​ളിൻമേ​ലും അധികാ​ര​മു​ണ്ടാ​യി​രുന്ന ഒരാൾ ഒരിക്കൽ ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന​താ​യി നിനക്ക​റി​യാ​മോ?—അതു മഹദ്‌ഗു​രു​വായ യേശു​ക്രി​സ്‌തു ആയിരു​ന്നു. അവൻ ചെയ്‌തതു കേൾക്കാൻ നീ ഇഷ്ടപ്പെ​ടു​ന്നു​വോ?—

ഒരു ദിവസം ഗലീല​ക്ക​ട​ലി​നു സമീപം പഠിപ്പി​ച്ച​ശേഷം വൈകിയ നേരത്ത്‌ അവൻ തന്റെ ശിഷ്യൻമാ​രോട്‌: “നമുക്കു തടാക​ത്തി​ന്റെ മറുവ​ശ​ത്തേക്കു കുറുകെ കടക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ ഒരു വളളത്തിൽ പുറ​പ്പെട്ടു, തടാക​ത്തി​നു കുറുകെ യാത്ര​ചെ​യ്യാൻ തുടങ്ങി.

യേശു വളരെ ക്ഷീണി​ച്ചി​രു​ന്നു. അവൻ ദിവസം മുഴുവൻ കഠിന​വേല ചെയ്‌തി​രു​ന്നു. അതു​കൊണ്ട്‌ അവൻ വളളത്തി​ന്റെ അമരത്തു​പോ​യി തലയണ വച്ചു കിടന്നു. പെട്ടെന്ന്‌ അവൻ ഗാഢനി​ദ്ര​യി​ലാ​യി.

വളളം അതിന്റെ മാർഗ​ത്തിൽ ഓടി​ക്കു​ന്ന​തി​നു ശിഷ്യൻമാർ ഉണർന്നി​രു​ന്നു. കുറേ സമയ​ത്തേക്കു ഒരു കുഴപ്പ​വു​മി​ല്ലാ​യി​രു​ന്നു. എന്നാൽ പെട്ടെന്ന്‌ ഉഗ്രമായ ഒരു കാററ്‌ ഉണ്ടായി. അതിനു ശക്തി കൂടി​ക്കൂ​ടി​വന്നു. തിരകൾക്കു വലിപ്പം​കൂ​ടി​ക്കൊ​ണ്ടി​രു​ന്നു. തിരകൾ വളളത്തിൻമേൽ ആഞ്ഞടി​ച്ചു​ക​യ​റാൻ തുടങ്ങി. വളളത്തിൽ വെളളം നിറഞ്ഞു​തു​ടങ്ങി. ശിഷ്യൻമാർക്കു മുങ്ങി​പ്പോ​കു​മെന്നു ഭയമായി.

എന്നാൽ യേശു​വി​നു ഭയമി​ല്ലാ​യി​രു​ന്നു. അവൻ അപ്പോ​ഴും വളളത്തി​ന്റെ അമരത്തു കിടന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒടുവിൽ ശിഷ്യൻമാർ അവനെ ഉണർത്തി അവനോട്‌ ‘ഗുരോ, ഗുരോ, ഞങ്ങളെ രക്ഷി​ക്കേ​ണമേ; ഞങ്ങൾ ഈ കൊടു​ങ്കാ​റ​റിൽപ്പെട്ടു മരിക്കും’ എന്നു പറഞ്ഞു.

അതിങ്കൽ യേശു എഴു​ന്നേ​ററു കാററി​നോ​ടും തിരക​ളോ​ടും സംസാ​രി​ച്ചു. “ശമിക്കൂ! ശാന്തമാ​കൂ!” എന്ന്‌ അവൻ പറഞ്ഞു. ഉടൻതന്നെ കാററു നിന്നു. തടാകം ശാന്തമാ​യി.

ശിഷ്യൻമാർ വിസ്‌മ​യി​ച്ചു. അവർ ഇതിനു​മുമ്പ്‌ ഒരിക്ക​ലും ഇതു​പോ​ലൊ​ന്നു കണ്ടിട്ടി​ല്ലാ​യി​രു​ന്നു. അവർ അന്യോ​ന്യം ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “ഇതു യഥാർഥ​ത്തിൽ ആരാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവൻ കാററു​ക​ളോ​ടും വെളള​ത്തോ​ടും​പോ​ലും ആജ്ഞാപി​ക്കു​ന്നു, അവ അവനെ അനുസ​രി​ക്കു​ന്നു!”—മർക്കോസ്‌ 4:35-41; ലൂക്കോസ്‌ 8:22-25.

യേശു ആരാ​ണെന്നു നിനക്ക​റി​യാ​മോ?—അവനു തന്റെ വലിയ അധികാ​രം എവി​ടെ​നി​ന്നു കിട്ടു​ന്നു​വെന്നു നിനക്ക​റി​യാ​മോ?—യേശു അവരോ​ടു​കൂ​ടെ അവി​ടെ​യു​ണ്ടാ​യി​രു​ന്ന​പ്പോൾ ശിഷ്യൻമാർ ഭയപ്പെ​ട​രു​താ​യി​രു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ യേശു സാധാരണ മനുഷ്യ​ന​ല്ലാ​യി​രു​ന്നു. മറെറാ​രാൾക്കും ചെയ്യാൻ കഴിയാത്ത അത്ഭുത​കാ​ര്യ​ങ്ങൾ അവനു ചെയ്യാൻ കഴിയു​മാ​യി​രു​ന്നു. ഒരു പ്രക്ഷു​ബ്ധ​മായ കടലിൽ ഒരിക്കൽ അവൻ ചെയ്‌ത മറെറാ​രു സംഗതി​യെ സംബന്ധി​ച്ചു ഞാൻ നിന്നോ​ടു പറയാം.

അതു കുറേ​ക്കാ​ലം കഴിഞ്ഞു മറെറാ​രു ദിവസ​മാ​ണു സംഭവി​ച്ചത്‌. സന്ധ്യയാ​യ​പ്പോൾ ഒരു വളളത്തിൽ കയറി തനിക്കു മുമ്പായി കടലി​ന്ന​ക്കരെ പോകാൻ യേശു തന്റെ ശിഷ്യൻമാ​രോ​ടു പറഞ്ഞു. അനന്തരം യേശു തനിച്ചു പർവത​ത്തി​ലേക്കു പോയി. അത്‌ തനിക്കു തന്റെ പിതാ​വായ യഹോ​വ​യാം ദൈവ​ത്തോ​ടു പ്രാർഥി​ക്കു​വാൻ കഴിയുന്ന ഒരു ശാന്തമായ സ്ഥലമാ​യി​രു​ന്നു.

ശിഷ്യൻമാർ വളളത്തിൽ കയറി കടലിന്നു കുറുകെ സഞ്ചരി​ക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്ന്‌ ഒരു കാററ​ടി​ക്കാൻ തുടങ്ങി. അതു പൂർവാ​ധി​കം ശക്തമായി അടിച്ചു. സമയം രാത്രി​യാ​യി​രു​ന്നു.

അവർ പായ്‌ താഴ്‌ത്തി തുഴയാൻ തുടങ്ങി. എന്നാൽ ശക്തമായ കാററ്‌ അവർക്കു പ്രതി​കൂ​ല​മാ​യി വീശു​ക​യാൽ അവർ വളരെ​ദൂ​രം ചെന്നില്ല. വളളം ഉയർന്ന തിരക​ളിൽപ്പെട്ട്‌ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഉലയു​ക​യാ​യി​രു​ന്നു; വെളളം അടിച്ചു​ക​യ​റി​ക്കൊ​ണ്ടു​മി​രു​ന്നു. അവർ കരപറ​റു​ന്ന​തി​നു കഠിന​ശ്രമം ചെയ്‌തു​കൊ​ണ്ടി​രു​ന്നു. എന്നാൽ അവർക്കു കഴിഞ്ഞില്ല.

യേശു അപ്പോ​ഴും പർവത​ത്തിൽ ഒററയ്‌ക്കാ​യി​രു​ന്നു. അവൻ അവിടെ ദീർഘ​സ​മയം കഴിച്ചു​കൂ​ട്ടി​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവന്റെ ശിഷ്യൻമാർ വലിയ തിരക​ളിൽപ്പെട്ട്‌ അപകട​ത്തിൽ സ്ഥിതി​ചെ​യ്യു​ക​യാ​ണെന്ന്‌ അവനു കാണാൻ കഴിഞ്ഞു. അതു​കൊണ്ട്‌ അവൻ പർവത​ത്തിൽനി​ന്നി​റങ്ങി സമു​ദ്ര​ത്തി​ന്റെ അരികി​ലേക്കു വന്നു. അവൻ ചാടി നീന്താൻ തുടങ്ങി​യില്ല, അവൻ വെളള​ത്തി​ലി​റങ്ങി നടന്നില്ല. ഇല്ല, എന്നാൽ അവൻ നാം പച്ചപ്പു​ല്ലി​ന്റെ മീതെ നടക്കു​ന്ന​തു​പോ​ലെ പ്രക്ഷു​ബ്ധ​മായ കടലിൻമീ​തെ നടന്നു​തു​ടങ്ങി!

നീ വെളള​ത്തിൻമീ​തെ നടക്കാൻ ശ്രമി​ച്ചാൽ എന്തു സംഭവി​ക്കും? നിനക്ക​റി​യാ​മോ?—നീ താണു​പോ​കും, നീ മുങ്ങി​ച്ച​ത്തേ​ക്കാം. എന്നാൽ യേശു വ്യത്യ​സ്‌ത​നാ​യി​രു​ന്നു. അവനു പ്രത്യേ​ക​ശ​ക്തി​ക​ളു​ണ്ടാ​യി​രു​ന്നു.

വളളത്തി​ങ്ക​ലെ​ത്തു​ന്ന​തി​നു യേശു ദീർഘ​മാ​യി, ഏതാണ്ടു മൂന്നോ നാലോ മൈൽ, നടക്കേ​ണ്ടി​യി​രു​ന്നു. അതു​കൊണ്ട്‌ യേശു വെളള​ത്തിൻമീ​തേ​കൂ​ടി തങ്ങളുടെ നേരെ വരുന്നതു ശിഷ്യൻമാർ കണ്ടപ്പോൾ ഏതാണ്ടു പ്രഭാ​ത​മാ​യി​രു​ന്നു. എന്നാൽ അവർ കണ്ടത്‌ അവർക്കു വിശ്വ​സി​ക്കാൻ കഴിഞ്ഞില്ല. അവർ വളരെ ഭയപ്പെ​ട്ടു​പോ​യി; അവർ ഭയന്നു നിലവി​ളി​ച്ചു.

അപ്പോൾ യേശു അവരോട്‌: “ധൈര്യ​പ്പെ​ടു​വിൻ, ഞാൻ തന്നെയാണ്‌; ഭയപ്പെ​ടേണ്ട” എന്നു പറഞ്ഞു.

യേശു വളളത്തിൽ കയറിയ ഉടനെ കൊടു​ങ്കാ​ററു നിന്നു. ശിഷ്യൻമാർ വീണ്ടും അത്ഭുത​സ്‌ത​ബ്ധ​രാ​യി. അവർ യേശു​വി​ന്റെ മുമ്പാകെ കവിണ്ണു​വീണ്‌: “നീ യഥാർഥ​ത്തിൽ ദൈവ​പു​ത്ര​നാ​കു​ന്നു” എന്നു പറഞ്ഞു.—മത്തായി 14:23-33; യോഹ​ന്നാൻ 6:16-21.

അന്നു ജീവി​ച്ചി​രി​ക്കു​ന്ന​തും യേശു അതു​പോ​ലു​ളള കാര്യങ്ങൾ ചെയ്യു​ന്നതു കാണു​ന്ന​തും അത്ഭുത​ക​ര​മാ​യി​രി​ക്കു​മാ​യി​രു​ന്നി​ല്ലേ?—കൊള​ളാം, യേശു അത്രതന്നെ അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യുന്ന ഒരുകാ​ലത്തു നമുക്കു ജീവി​ക്കാൻ കഴിയും.

ദൈവം യേശു​വി​നെ ദൈവ​രാ​ജ്യ​ത്തിൽ ഭരണാ​ധി​കാ​രി​യാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നും പെട്ടെ​ന്നു​തന്നെ അവന്റെ ഗവൺമെൻറു മാത്രം ഈ ഭൂമി​യിൽ ഭരിക്കു​മെ​ന്നും ബൈബിൾ പറയുന്നു. അന്നു ജീവി​ക്കുന്ന ഒരുത്തർക്കും കൊടു​ങ്കാ​റ​റി​നെ ഭയപ്പെ​ടേ​ണ്ട​തില്ല. യേശു തന്നെ അനുസ​രി​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം അനു​ഗ്ര​ഹ​ത്തി​നാ​യി കാററിൻമേ​ലും തിരക​ളിൻമേ​ലു​മു​ളള തന്റെ അധികാ​രം ഉപയോ​ഗി​ക്കും. അതു ജീവി​ക്കു​ന്ന​തിന്‌ അത്ഭുത​ക​ര​മായ ഒരു കാലമാ​യി​രി​ക്കു​ക​യി​ല്ല​യോ?—

(ദൈവ​രാ​ജ്യ​ത്തിൽ ദൈവം ഭരണാ​ധി​കാ​രി​യാ​ക്കു​ന്ന​വ​നെന്ന നിലയിൽ യേശു​വി​ന്റെ വലിയ അധികാ​രത്തെ കാണി​ക്കുന്ന മററു തിരു​വെ​ഴു​ത്തു​കൾ: മത്തായി 28:18; ദാനി​യേൽ 7:13, 14; എഫേസ്യർ 1:20-22.)