വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടു

കുട്ടികൾ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടു

അധ്യായം 20

കുട്ടികൾ മരിച്ച​വ​രിൽനി​ന്ന്‌ ഉ​യിർപ്പി​ക്ക​പ്പെട്ടു

ആരെങ്കി​ലും നിന്നെ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്ന​റി​യു​ന്നത്‌ ആനന്ദക​ര​മ​ല്ല​യോ?—നിനക്കു​വേണ്ടി യഥാർഥ​ത്തിൽ കരുതുന്ന ആളുകൾ ഉളളതു നല്ല ഒരു സംഗതി​യാണ്‌. എന്നാൽ ഭൂമി​യി​ലെ ഏതൊ​രു​വ​നെ​ക്കാ​ളും അധിക​മാ​യി നിന്നെ സ്‌നേ​ഹി​ക്കുന്ന ഒരാളു​ണ്ടെന്നു നിനക്ക​റി​യാ​മോ?—അതു യഹോ​വ​യാം ദൈവ​മാണ്‌.

യഹോവ നമ്മെ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നുണ്ട്‌?—നാം ഇവി​ടെ​യു​ള​ള​പ്പോൾ മാത്രം അവൻ നമ്മെക്കു​റി​ച്ചു ചിന്തി​ക്കു​ക​യും നാം പോയി​ക്ക​ഴി​യു​മ്പോൾ നമ്മെ മറക്കു​ക​യു​മാ​ണോ ചെയ്യു​ന്നത്‌? അതോ, അവൻ യഥാർഥ​ത്തിൽ നമ്മെ ഓർക്കു​ന്നു​ണ്ടോ?—‘മരണത്തി​നോ ജീവനോ, ഇവി​ടെ​യു​ളള കാര്യ​ങ്ങൾക്കോ വരുവാ​നു​ളള കാര്യ​ങ്ങൾക്കോ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തിൽനി​ന്നു നമ്മെ വേർപെ​ടു​ത്താൻ കഴിക​യില്ല’ എന്നു ബൈബിൾ പറയുന്നു.—റോമർ 8:38, 39.

അതു​കൊണ്ട്‌ ദൈവം മറക്കു​ന്നില്ല. അവൻ തന്നെ സേവി​ക്കു​ന്ന​യാ​ളു​കളെ ഓർക്കു​ന്നു, അവൻ അവരുടെ കൊച്ചു​കു​ട്ടി​ക​ളെ​യും ഓർക്കു​ന്നു. അവർ മരിച്ചു​പോ​യാൽത്ത​ന്നെ​യും അവൻ അവരെ വീണ്ടും ജീവനി​ലേക്കു തിരി​ച്ചു​വ​രു​ത്തും.

ദൈവ​പു​ത്ര​നാ​യ യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യഹോവ കൊച്ചു​കു​ട്ടി​കൾക്കു​വേണ്ടി കരുതു​ന്നു​വെന്ന്‌ അവൻ പ്രകട​മാ​ക്കി. യേശു ദൈവ​ത്തെ​ക്കു​റി​ച്ചു കുട്ടി​ക​ളോ​ടു സംസാ​രി​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കു​മാ​യി​രു​ന്നു. അവൻ കൊച്ചു​കു​ട്ടി​കളെ മരിച്ച​വ​രിൽനി​ന്നു തിരി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നു ദൈവ​ത്തി​ന്റെ ശക്തി ഉപയോ​ഗി​ക്കു​ക​പോ​ലും ചെയ്‌തു! യേശു ഇത്‌ ഒരു കുടും​ബ​ത്തി​നു​വേണ്ടി ചെയ്‌ത​തെ​ങ്ങ​നെ​യെന്നു കേൾക്കു​ന്നതു നിനക്കി​ഷ്ട​മാ​ണോ?—

യായി​റോസ്‌ എന്നു പേരുളള ഒരു മനുഷ്യൻ ഉണ്ടായി​രു​ന്നു. അയാളും ഭാര്യ​യും പന്ത്രണ്ടു വയസ്സു​ണ്ടാ​യി​രുന്ന മകളും ഗലീല​ക്ക​ട​ലിൽനിന്ന്‌ അല്‌പം അകലെ​യാ​യി താമസി​ച്ചി​രു​ന്നു. അപ്പനും അമ്മയും അവരുടെ മകളെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രു​ന്നു. അവൾ അവരുടെ ഏകപു​ത്രി​യാ​യി​രു​ന്നു.

അതു​കൊണ്ട്‌ അവരുടെ ആ കൊച്ചു​പെൺകു​ട്ടി​ക്കു കലശലായ രോഗം പിടി​പ്പെ​ട്ട​പ്പോൾ അവർക്ക്‌ എത്ര സങ്കടമാ​യി​രു​ന്നു​വെന്നു നിനക്ക്‌ ഊഹി​ക്കാൻ കഴിയും. അവളെ സുഖ​പ്പെ​ടു​ത്താൻ അവർ തങ്ങളാൽ ആവോളം ചെയ്‌തു. എങ്കിലും അവളുടെ രോഗം മൂർച്ഛി​ച്ചു. തന്റെ മകൾ മരിക്കാൻ പോകു​ക​യാ​ണെന്നു യായി​റോ​സി​നു കാണാൻ കഴിഞ്ഞു, അവനോ ഡോക്ടർമാർക്കോ അവളെ സഹായി​ക്കാൻ യാതൊ​ന്നും ചെയ്യാൻ കഴിഞ്ഞില്ല.

എന്നാൽ യേശു​വി​നു സഹായി​ക്കാൻ കഴി​ഞ്ഞേ​ക്കും. യായി​റോസ്‌ ഈ അത്ഭുത​മ​നു​ഷ്യ​നെ​ക്കു​റി​ച്ചും അവനു ജനങ്ങൾക്ക്‌ എങ്ങനെ സൗഖ്യം വരുത്താൻ കഴിയു​മെ​ന്നു​ള​ള​തി​നെ​ക്കു​റി​ച്ചും കേട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ യായി​റോസ്‌ അവനെ തേടി​പ്പോ​യി. യേശു അനേകരെ പഠിപ്പി​ച്ചു​കൊ​ണ്ടു ഗലീല​ക്ക​ടൽത്തീ​രത്തു നില്‌ക്കു​ന്നത്‌ അവൻ കണ്ടു.

യായി​റോസ്‌ ആൾകൂ​ട്ട​ത്തി​നി​ട​യ്‌ക്കു​കൂ​ടി കടന്നു യേശു​വി​ന്റെ പാദത്തി​ങ്കൽ വീണു. അവൻ അവനോട്‌: ‘എന്റെ കൊച്ചു​മ​കൾക്കു കലശലായ രോഗ​മാണ്‌. നീ ദയവായി വന്ന്‌ അവളെ സഹായി​ക്കു​മോ? വരാൻ ഞാൻ നിന്നോ​ടു യാചി​ക്കു​ക​യാണ്‌’ എന്നു പറഞ്ഞു.

ഉടനെ​ത​ന്നെ യേശു യായി​റോ​സി​ന്റെ​കൂ​ടെ പോയി. മഹദ്‌ഗു​രു​വി​നെ കാണാൻ തടിച്ചു​കൂ​ടിയ ജനക്കൂ​ട്ട​വും അനുഗ​മി​ച്ചു. എന്നാൽ അവർ അല്‌പ​ദൂ​രം ചെന്ന​പ്പോൾ യായി​റോ​സി​ന്റെ വീട്ടിൽനി​ന്നു ചിലയാ​ളു​കൾ വന്ന്‌ അവനോട്‌: “നിന്റെ മകൾ മരിച്ചു​പോ​യി! ഗുരു​വി​നെ ഇനിയും ശല്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്തിന്‌?” എന്നു പറഞ്ഞു.

ആളുകൾ ഇതു പറയു​ന്നതു യേശു യാദൃ​ച്ഛി​ക​മാ​യി കേട്ടു. തന്റെ ഏകപു​ത്രി നഷ്ടപ്പെ​ട്ട​തിൽ യായി​റോസ്‌ എത്ര ദുഃഖി​ത​നാ​ണെന്നു യേശു അറിഞ്ഞു. അതു​കൊണ്ട്‌ അവൻ അവനോട്‌: ‘ഭയപ്പെ​ടേണ്ട. ദൈവ​ത്തിൽ വിശ്വ​സി​ക്ക​മാ​ത്രം ചെയ്യുക. നിന്റെ പുത്രി​ക്കു സൗഖ്യം വന്നു​കൊ​ള​ളും’ എന്നു പറഞ്ഞു.

അങ്ങനെ അവർ യായി​റോ​സി​ന്റെ വീട്ടിൽ എത്തുന്ന​തു​വരെ നടന്നു. ഇവിടെ കുടും​ബ​ത്തി​ന്റെ സ്‌നേ​ഹി​തൻമാർ കരഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അവരുടെ കൊച്ചു​സ്‌നേ​ഹിത മരിച്ച​തു​കൊണ്ട്‌ അവർ ദുഃഖി​ത​രാ​യി​രു​ന്നു. എന്നാൽ യേശു അവരോട്‌: ‘കരച്ചിൽ നിർത്തു​വിൻ. ബാലിക മരിച്ചി​ട്ടില്ല, അവൾ ഉറങ്ങു​ക​യാണ്‌’ എന്നു പറഞ്ഞു.

യേശു ഇതു പറഞ്ഞ​പ്പോൾ ആളുകൾ അവനെ പരിഹ​സി​ക്കാൻ തുടങ്ങി. എന്തു​കൊ​ണ്ടെ​ന്നാൽ പെൺകു​ട്ടി മരിച്ചു​വെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു. എന്നാൽ ആ ആളുകളെ ഒരു പാഠം പഠിപ്പി​ക്കാൻവേണ്ടി പെൺകു​ട്ടി ഉറങ്ങുക മാത്ര​മാ​ണെന്നു യേശു പറഞ്ഞു. നമുക്ക്‌ ഒരു വ്യക്തിയെ ഉറക്കത്തിൽനിന്ന്‌ ഉണർത്താൻ കഴിയു​ന്ന​തു​പോ​ലെ അത്ര എളുപ്പ​ത്തിൽ ദൈവ​ത്തി​ന്റെ ശക്തിയാൽ തനിക്കു മരിച്ച​യാ​ളെ ജീവനി​ലേക്കു തിരികെ വരുത്താൻ കഴിയു​മെന്ന്‌ അവർ അറിയാൻ അവനാ​ഗ്ര​ഹി​ച്ചു.

യേശു ഇപ്പോൾ തന്റെ മൂന്ന്‌ അപ്പോ​സ്‌ത​ലൻമാ​രും ബാലി​ക​യു​ടെ അമ്മയപ്പൻമാ​രും ഒഴികെ എല്ലാവ​രെ​യും മുറി​യിൽനിന്ന്‌ ഇറക്കി. അനന്തരം അവൻ ബാലി​ക​യു​ടെ അടുക്ക​ലേ​ക്കു​ചെന്നു. അവൻ അവളുടെ കൈക്കു​പി​ടിച്ച്‌ ‘ബാലേ, എഴു​ന്നേൽക്കൂ!’ എന്നു പറഞ്ഞു. ഉടൻതന്നെ അവൾ എഴു​ന്നേ​ററു നടക്കാൻ തുടങ്ങി! അപ്പനും അമ്മയും സന്തോഷം കൊണ്ടു നിറഞ്ഞു.—മർക്കോസ്‌ 5:21-24, 35-43; ലൂക്കോസ്‌ 8:40-42, 49-56.

എന്നെങ്കി​ലും നിന്റെ ഒരു സ്‌നേ​ഹി​തൻ മരിച്ചു പോയി​ട്ടു​ണ്ടോ?—നിനക്ക്‌ അവന്റെ സഖിത്വം വീണ്ടും ആസ്വദി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം ആ ആൾ ജീവനി​ലേക്കു തിരി​ച്ചു​വ​രു​മെ​ങ്കിൽ നിനക്കത്‌ ഇഷ്ടമാ​യി​രി​ക്കു​മോ?—ഇതു സംഭവി​ക്കാ​വു​ന്ന​താ​ണെന്നു നീ വിചാ​രി​ക്കു​ന്നു​ണ്ടോ?—

യേശു​വിന്‌ ആ ബാലി​കയെ ജീവനി​ലേക്കു തിരി​കെ​വ​രു​ത്താൻ കഴിഞ്ഞ​തു​കൊണ്ട്‌ അവനു മററു​ള​ള​വർക്കു​വേ​ണ്ടി​യും അതുതന്നെ ചെയ്യാൻ കഴിയും, ഇല്ലയോ?—എന്നാൽ അവൻ യഥാർഥ​ത്തിൽ അതു ചെയ്യു​മോ?—ഉവ്വ്‌, എന്തു​കൊ​ണ്ടെ​ന്നാൽ യേശു​തന്നെ: “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവിടു​ത്തെ ശബ്ദം കേൾക്കു​ക​യും പുറത്തു​വ​രി​ക​യും ചെയ്യുന്ന നാഴിക വരുന്നു” എന്നു പറഞ്ഞു. ആ സമയം ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ പെട്ടെന്നു വരും.—യോഹ​ന്നാൻ 5:28, 29.

ആളുകളെ വീണ്ടും ജീവനി​ലേക്കു സ്വാഗതം ചെയ്യു​ന്നത്‌ എത്ര അത്ഭുത​ക​ര​മാ​യി​രി​ക്കു​മെന്നു ചിന്തി​ക്കുക! അവരിൽ ചിലർ നാം അറിയു​ന്ന​വ​രാ​യി​രി​ക്കും. യേശു യായി​റോ​സി​ന്റെ മകളെ ഉയിർപ്പി​ച്ച​പ്പോൾ യായി​റോസ്‌ അവളെ അറിഞ്ഞ​തു​പോ​ലെ അവർ ആരാ​ണെന്നു മരിച്ച​വ​രിൽനിന്ന്‌ അവർ തിരി​ച്ചു​വ​രു​മ്പോൾ നമുക്ക​റി​യാ​മാ​യി​രി​ക്കും. മററു ചിലർ ആയിര​ക്ക​ണ​ക്കി​നു വർഷം​മു​മ്പു മരിച്ച ആളുക​ളാ​യി​രി​ക്കും. എന്നാൽ അവർ ദീർഘ​നാൾ മുമ്പു ജീവി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു എന്ന കാരണ​ത്താൽ ദൈവം അവരെ മറന്നു​ക​ള​യു​ന്നില്ല.

യഹോ​വ​യാം​ദൈ​വ​വും അവന്റെ പുത്ര​നായ യേശു​വും നമ്മെ അത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്ന​ണ്ടെ​ന്ന​റി​യു​ന്നതു സന്തോ​ഷ​ക​ര​മ​ല്ല​യോ?—ഏതാനും ചില വർഷ​ത്തേക്കു മാത്രമല്ല, പിന്നെ​യോ എന്നേക്കും നാം ജീവി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു!

(മരിച്ച​വർക്കു​വേണ്ടി ബൈബിൾ നൽകുന്ന അത്ഭുത​ക​ര​മായ പ്രത്യാ​ശയെ സംബന്ധി​ച്ചു പ്രവൃ​ത്തി​കൾ 24:15; 1 കൊരി​ന്ത്യർ 15:20-22; യെശയ്യാ​വു 25:8 എന്നിവ​കൂ​ടെ വായി​ക്കുക.)