“കൊടുക്കുന്നതിൽ കൂടുതൽ സന്തുഷ്ടി”
അധ്യായം 35
“കൊടുക്കുന്നതിൽ കൂടുതൽ സന്തുഷ്ടി”
എനിക്ക് ഒരു രഹസ്യം അറിയാം. നിനക്ക് അതു കേൾക്കാനിഷ്ടമാണോ?—അതു സന്തുഷ്ടിയുടെ രഹസ്യമാണ്.
സന്തുഷ്ടരല്ലാത്ത ധാരാളമാളുകളുണ്ട്. ചിലയാളുകൾ മററാളുകൾ ചെയ്യുന്നതിനെ വളരെയധികം ആശ്രയിക്കുന്നു. ആരെങ്കിലും അവർക്ക് എന്തെങ്കിലും നല്ലതു കൊടുത്താൽ അവർ സന്തുഷ്ടരാണ്. ആരും അവർക്ക് എന്തെങ്കിലും പ്രത്യേകമായി ചെയ്തില്ലെങ്കിൽ അവർക്കു സന്തുഷ്ടിയില്ല.
രഹസ്യം ഇതാണ്. മഹദ്ഗുരു ഇങ്ങനെ പറഞ്ഞു: “സ്വീകരിക്കുന്നതിലുളളതിനെക്കാൾ കൊടുക്കുന്നതിൽ കൂടുതൽ സന്തുഷ്ടിയുണ്ട്.” അതുകൊണ്ട്, ഏററവും സന്തുഷ്ടനായ ആൾ വസ്തുക്കൾ കിട്ടുന്ന ആളല്ല, പിന്നെയോ മററുളളവർക്കു കൊടുക്കുന്നവനാണ്. നിനക്ക് അതറിയാമായിരുന്നോ?——പ്രവൃത്തികൾ 20:35.
അതിന്റെ അർഥമെന്തെന്നു ചിന്തിക്കുക. ഒരു ദാനം ലഭിക്കുന്നയാൾ സന്തുഷ്ടനായിരിക്കുകയില്ലെന്നു യേശു പറഞ്ഞുവോ?—ഇല്ല. നീ ദാനങ്ങൾ ലഭിക്കാനിഷ്ടപ്പെടുന്നു. ഇല്ലയോ?—ഞാനും ഇഷ്ടപ്പെടുന്നു. നല്ല വസ്തുക്കൾ കിട്ടുമ്പോൾ നാം സന്തുഷ്ടരാണ്.
എന്നാൽ നാം കൊടുക്കുമ്പോൾ അതിലുമധികം സന്തുഷ്ടിയുണ്ടെന്നു യേശു പറഞ്ഞു. യേശു പറയുന്നത് എപ്പോഴും ശരിയായിരുന്നു, അല്ലായിരുന്നോ?—
എന്താണു നമുക്കു മററാളുകൾക്കു കൊടുക്കുവാൻ കഴിയുന്നത്? നീ എന്തു പറയുന്നു?—
ചിലപ്പോൾ നീ ഒരു സമ്മാനം കൊടുക്കാനാഗ്രഹിക്കുമ്പോൾ അതിനു പണച്ചെലവുണ്ട്. കുറഞ്ഞപക്ഷം, ഒരു കടയിൽ നിന്നു നീ വാങ്ങുന്ന ഒരു സമ്മാനമാണതെങ്കിൽ നീ അതിനു പണം കൊടുക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു നീ
അത്തരം സമ്മാനം കൊടുക്കാനാഗ്രഹിക്കുമ്പോൾ ആ സമ്മാനം വാങ്ങാൻ മതിയായ പണം നിനക്കു കിട്ടുന്നതുവരെ നീ പണം സമ്പാദിക്കേണ്ടി വന്നേക്കാം.എന്നാൽ എല്ലാ സമ്മാനങ്ങളും കടകളിൽ നിന്നും ലഭിക്കുന്നവയല്ല. ഞാൻ വിശദീകരിക്കാം. ചൂടുളള ഒരുദിവസം ഒരു ഗ്ലാസ്സ് തണുത്ത ശുദ്ധജലംപോലെ നല്ലതല്ല മററു യാതൊന്നും. നീ അതിനുവേണ്ടി കടയിൽ പോകേണ്ടതില്ല. എന്നിരുന്നാലും ദാഹമുളള ആർക്കെങ്കിലും നീ അതു കൊടുക്കുമ്പോൾ നിനക്കു കൊടുക്കുന്നതിൽനിന്നുളള സന്തുഷ്ടി ഉണ്ടായിരിക്കാവുന്നതാണ്.
നിനക്കും നിന്റെ അമ്മയ്ക്കും കൂടി എന്നെങ്കിലും കുറെ മധുരപലഹാരങ്ങൾ ഉണ്ടാക്കാവുന്നതാണ്. അതു വിനോദപ്രദമായിരിക്കാം. അവ അടുപ്പിൽനിന്ന് ആദ്യം എടുക്കുമ്പോൾ അവ വിശേഷാൽ രുചികരമാണ്. അതെല്ലാം നാംതന്നെ തിന്നുന്നതിനെക്കാൾ നമ്മെ സന്തുഷ്ടരാക്കുന്നതായി അവയിൽ കുറെക്കൊണ്ടു നമുക്ക് എന്തുചെയ്യാൻ കഴിയും?—
അതെ, കൂടുതൽ സന്തുഷ്ടി കൊടുക്കുന്നതിൽ നിന്നു വരുന്നു. കുറെ നമുക്കുതന്നെ തിന്നു രസിക്കാവുന്നതാണ്. എന്നാൽ നാം അതിലുംകൂടുതൽ സന്തുഷ്ടി ആഗ്രഹിക്കുന്നുവെങ്കിൽ, അപ്പോൾ നമുക്ക് അവയിൽ കുറെ എടുത്തു പൊതിഞ്ഞു നമ്മുടെ സ്നേഹിതൻമാരിലൊരുവനു സമ്മാനം കൊടുക്കാവുന്നതാണ്. ചിലപ്പോൾ അതു ചെയ്യാൻ നീ ആഗ്രഹിക്കുന്നുവോ?—
അപ്പോസ്തലനായ പൗലോസ് കൊടുക്കുന്നതിന്റെ സന്തുഷ്ടി അറിഞ്ഞ ഒരുവനായിരുന്നു. അവൻ മററുളളവർക്ക് എന്തു കൊടുത്തു?—അവനു ലോകത്തിലേക്കും ഏററവും നല്ല വസ്തു കൊടുക്കാനുണ്ടായിരുന്നു. അവൻ ദൈവത്തെയും യേശുവിനെയും കുറിച്ചുളള സത്യം അറിഞ്ഞിരുന്നു. അവൻ അതു മററുളളവരുമായി സന്തോഷപൂർവം പങ്കിട്ടു. ആരും തന്റെ സഹായത്തിനു തനിക്കു പണം തരാനനുവദിക്കാതെ അവൻ ഇതു ചെയ്തു.
ഒരുസമയത്ത് അപ്പോസ്തലനായ പൗലോസും അവന്റെ കൂട്ടാളിയായ ലൂക്കോസും, കൊടുക്കുന്നതിന്റെ സന്തുഷ്ടി ഉണ്ടായിരിക്കാനാഗ്രഹിച്ച ഒരു സ്ത്രീയെ കണ്ടുമുട്ടി. അവർ ഒരു നദിയുടെ സമീപത്തുവച്ചാണ് അവളെ കണ്ടുമുട്ടിയത്. അത് ഒരു പ്രാർഥനാസ്ഥലമാണെന്നു കേട്ടതുകൊണ്ടായിരുന്നു പൗലോസും ലൂക്കോസും അവിടെ ചെന്നത്. തീർച്ചയായും അവർ അവിടെ ചില സ്ത്രീകളെ കണ്ടെത്തി.
പൗലോസ് ഈ സ്ത്രീകളോടു യഹോവയാം ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ചുളള നല്ല കാര്യങ്ങൾ പറഞ്ഞുതുടങ്ങി. അവരിൽ ഒരാളായ ലുദിയാ സൂക്ഷ്മശ്രദ്ധ കൊടുത്തു. അവൾ കേട്ടത് അവൾക്കു വളരെയധികം ഇഷ്ടപ്പെട്ടു. അവളുടെ വിലമതിപ്പു പ്രകടമാക്കാൻ അവൾ എന്തെങ്കിലും ചെയ്യാനാഗ്രഹിച്ചു.
ലൂക്കോസ് നമ്മോട് ഇങ്ങനെ പറയുന്നു: ‘“നിങ്ങൾ എന്നെ യഹോവയോടു വിശ്വസ്തയെന്നു വിധിച്ചിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ പ്രവേശിക്കുകയും താമസിക്കയും ചെയ്യുക” എന്നു പറഞ്ഞു ഞങ്ങളെ നിർബ്ബന്ധിച്ചു. അവൾ ഞങ്ങളെ വരുത്തി.’—പ്രവൃത്തികൾ 16:11-15.
ലുദിയായിക്ക് ഈ ദൈവദാസൻമാരെ വീട്ടിൽ കൈക്കൊളളാൻ സന്തോഷമായിരുന്നു. ആളുകൾ എന്നേക്കും ജീവിക്കുന്നതിനുളള ദൈവത്തിന്റെ മാർഗം പഠിക്കുന്നതിന് അവർ അവളെ സഹായിച്ചതുകൊണ്ട് അവൾ അവരെ സ്നേഹിച്ചു. ഭക്ഷിക്കാൻ ആഹാരവും വിശ്രമിക്കാൻ ഒരു സ്ഥലവും അവർക്കു കൊടുക്കാൻ അവൾക്കു കഴിഞ്ഞത് അവളെ സന്തുഷ്ടയാക്കി.
അതുകൊണ്ട്, ലുദിയായുടെ കൊടുക്കൽ അവളെ സന്തുഷ്ടയാക്കി. എന്തുകൊണ്ടെന്നാൽ അവൾ യഥാർഥത്തിൽ കൊടുക്കാനാഗ്രഹിച്ചു. അതു നാം ഓർത്തിരിക്കേണ്ടതാണ്. ഒരു സമ്മാനം കൊടുക്കാൻ ആരെങ്കിലും നമ്മോടു പറഞ്ഞേക്കാം. എന്നാൽ അതു ചെയ്യാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നില്ലെങ്കിൽ അപ്പോൾ കൊടുക്കൽ നമ്മെ സന്തുഷ്ടരാക്കുകയില്ല.
ദൃഷ്ടാന്തമായി, നീ തിന്നാനിഷ്ടപ്പെടുന്ന ഒരു മധുരപലഹാരഖണ്ഡം നിനക്കുണ്ടെന്നിരിക്കട്ടെ. നീ അതു മറെറാരു കുട്ടിക്കു കൊടുക്കണമെന്നു ഞാൻ പറഞ്ഞാൽ അതു കൊടുക്കുന്നതിൽ നീ സന്തുഷ്ടനായിരിക്കുമോ?—എന്നാൽ നീ വളരെയധികം
ഇഷ്ടപ്പെടുന്ന നിന്റെ ഒരു സ്നേഹിതനെ നീ കണ്ടുമുട്ടുമ്പോൾ നിന്റെ കൈവശം മധുരപലഹാരത്തിന്റെ ഒരു ഖണ്ഡം ഉണ്ടായിരിക്കാം. നിന്റെ സ്നേഹിതനുവേണ്ടി മധുരപലഹാരഖണ്ഡം മുറിക്കുന്നതു നന്നാണെന്നുളള ആശയം നിനക്കു സ്വന്തമായി ഉണ്ടാകുന്നുവെങ്കിൽ, അതു ചെയ്യുന്നതിൽ നീ സന്തുഷ്ടനായിരിക്കും, ഇല്ലയോ?—ചിലപ്പോൾ നാം നമുക്കുവേണ്ടി ഒന്നും എടുത്തുവെക്കാതെ സകലവും നാം സ്നേഹിക്കുന്ന ഒരാൾക്കു കൊടുക്കാൻതക്കവണ്ണം അത്രയ്ക്കു നാം അയാളെ സ്നേഹിക്കുന്നതായി നിനക്കറിയാമോ? നമുക്കു സ്നേഹം വർധിക്കുമ്പോൾ നാം ആ വിധത്തിലാണു ദൈവത്തെ സംബന്ധിച്ചു വിചാരിക്കേണ്ടത്.
ആ വിധത്തിൽ വിചാരിച്ച ഒരു സ്ത്രീയെ മഹദ്ഗുരുവിനറിയാമായിരുന്നു. അവളെ അവൻ യെരൂശലേമിലെ ആലയത്തിൽ വച്ചാണു കണ്ടത്. അവൾക്കു രണ്ടു ചെറിയ നാണയങ്ങൾ മാത്രമേ ഉണ്ടായിരുന്നുളളു; അവൾക്കുണ്ടായിരുന്ന സകലവുമായിരുന്നു അത്. എന്നാൽ അവൾ അതു രണ്ടും ആലയത്തിനുവേണ്ടി ഒരു സംഭാവനയോ ദാനമോ ആയി പെട്ടിയിലിട്ടു. അത് ആരും അവളെക്കൊണ്ടു കൊടുപ്പിച്ചതല്ല. അവൾ യഥാർഥമായി ദൈവത്തെ സ്നേഹിച്ചതുകൊണ്ട് അവൾ കൊടുക്കാനാഗ്രഹിച്ചതിനാലാണ് അവൾ അതു ചെയ്തത്. കൊടുക്കാൻ കഴിഞ്ഞതുകൊണ്ട് അവൾ സന്തുഷ്ടയായി.
അതുകൊണ്ടു നമുക്കു കൊടുക്കാൻ കഴിയുന്ന അനേകം വിധങ്ങളുണ്ട്, ഇല്ലയോ?—നാം കൊടുക്കാനാഗ്രഹിക്കുന്നതുകൊണ്ടു കൊടുത്താൽ നാം സന്തുഷ്ടരായിരിക്കുമെന്നു മഹദ്ഗുരുവിനറിയാം. അതുകൊണ്ടാണ് അവൻ നമ്മോട്: “കൊടുക്കൽ ശീലിക്കുക” എന്നു പറയുന്നത്. അതായതു മററ് ആളകൾക്കു കൊടുക്കുന്നത് ഒരു പതിവാക്കുക. നാം അതു ചെയ്യുന്നുവെങ്കിൽ നമുക്കുവേണ്ടി എന്തെങ്കിലും പ്രീതികരമായതു മററാരെങ്കിലും ചെയ്യാൻ കാത്തിരുന്നു നാം സങ്കടപ്പെടുകയില്ല. നാം മററുളളവരെ സന്തുഷ്ടരാക്കുന്നതിൽ തിരക്കുളളവരായിരിക്കും. നാം അതു ചെയ്യുമ്പോൾ, നാമായിരിക്കും എല്ലാവരെക്കാളും സന്തുഷ്ടർ!—ലൂക്കോസ് 6:38.
(സന്തുഷ്ടി കൈവരുത്തുന്നതരം കൊടുക്കലിനെ സംബന്ധിച്ചുളള നല്ല കൂടുതലായ ആശയങ്ങൾ മത്തായി 6:1-4; 2 കൊരിന്ത്യർ 9:7; ലൂക്കോസ് 14:12-14 എന്നിവിടങ്ങളിൽ കാണപ്പെടുന്നു.)