വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൻമദിനം ആഘോഷിച്ച രണ്ടു മനുഷ്യർ

ജൻമദിനം ആഘോഷിച്ച രണ്ടു മനുഷ്യർ

അധ്യായം 30

ജൻമദി​നം ആഘോ​ഷി​ച്ച രണ്ടു മനുഷ്യർ

നിനക്കു വിരു​ന്നു​കൾ ഇഷ്ടമാ​ണോ?—അവ നല്ല വിരു​ന്നു​ക​ളാ​ണെ​ങ്കിൽ അവ വലിയ രസമാ​യി​രി​ക്കാൻ കഴിയും.

എന്നാൽ എല്ലാ വിരു​ന്നു​ക​ളും നല്ലതല്ല. ചില വിരു​ന്നു​കൾ അയൽക്കാ​രെ കോപി​പ്പി​ക്ക​ത്ത​ക്ക​വണ്ണം അത്ര ശബ്ദായ​മാ​ന​മാണ്‌. ദൈവം​പോ​ലും അംഗീ​ക​രി​ക്കാത്ത ചില വിരു​ന്നു​ക​ളുണ്ട്‌. നിനക്ക​ത​റി​യാ​മാ​യി​രു​ന്നോ?—ദൈവം അംഗീ​ക​രി​ക്കു​ന്നി​ല്ലെന്നു നിനക്ക​റി​യാ​വുന്ന ഒരു വിരു​ന്നി​നു പോകാൻ നീ ആഗ്രഹി​ക്കു​മോ?—

ബൈബിൾ വിരു​ന്നു​ക​ളെ​ക്കു​റി​ച്ചു പറയു​ന്നുണ്ട്‌. മഹദ്‌ഗു​രു ഒരിക്കൽ ഒരു വലിയ വിരു​ന്നി​നു പോയി, അവന്റെ അപ്പോ​സ്‌ത​ലൻമാ​രും പോയി. അത്‌ ആരോ വിവാ​ഹി​ത​നാ​യ​പ്പോൾ നടത്തിയ ഒരു വിരു​ന്നാ​യി​രു​ന്നു. നീ എന്നെങ്കി​ലും അത്തരം വിരു​ന്നിൽ സംബന്ധി​ച്ചി​ട്ടു​ണ്ടോ?—

ബൈബിൾ രണ്ടു ജൻമദി​ന​വി​രു​ന്നു​ക​ളെ​ക്കു​റി​ച്ചും പറയു​ന്നുണ്ട്‌. അതി​ലൊ​ന്നു മഹദ്‌ഗു​രു​വി​ന്റെ ജൻമദി​നം ആഘോ​ഷി​ക്കാ​നു​ള​ള​താ​യി​രു​ന്നോ?—അല്ലായി​രു​ന്നു. ഈ രണ്ടു ജൻമദി​ന​വി​രു​ന്നു​ക​ളും യഹോ​വയെ സേവി​ക്കാഞ്ഞ മനുഷ്യർക്കു​വേ​ണ്ടി​യു​ള​ള​താ​യി​രു​ന്നു.

ജൻമദി​ന​വി​രു​ന്നു​ക​ളി​ലൊ​ന്നു ഹെരോദ്‌ അന്തിപ്പാസ്‌ രാജാ​വി​നു​വേ​ണ്ടി​യു​ള​ള​താ​യി​രു​ന്നു. അവൻ യേശു ജീവി​ച്ച​കാ​ലത്തു ഗലീലാ പ്രവി​ശ്യ​യി​ലെ ഭരണകർത്താ​വാ​യി​രു​ന്നു.

ഹെരോ​ദാ​രാ​ജാവ്‌ അനേകം ദുഷ്‌കാ​ര്യ​ങ്ങൾ ചെയ്‌തു. അദ്ദേഹം തന്റെ സഹോ​ദ​രന്റെ ഭാര്യയെ സ്വന്തമാ​ക്കി. അവളുടെ പേർ ഹെരോ​ദ്യാസ്‌ എന്നായി​രു​ന്നു. അദ്ദേഹം അതു ചെയ്യു​ന്നതു തെററാ​ണെന്നു ദൈവ​ദാ​സ​നായ യോഹ​ന്നാൻ സ്‌നാ​പകൻ ഹെരോ​ദാ​വി​നോ​ടു പറഞ്ഞു. ഹെരോ​ദാ​വിന്‌ അത്‌ ഇഷ്ടപ്പെ​ട്ടില്ല. അതു​കൊണ്ട്‌ അദ്ദേഹം യോഹ​ന്നാ​നെ ഒരു കാരാ​ഗൃ​ഹ​ത്തിൽ അടപ്പിച്ചു.—ലൂക്കോസ്‌ 3:19, 20.

യോഹ​ന്നാൻ കാരാ​ഗൃ​ഹ​ത്തി​ലാ​യി​രു​ന്ന​പ്പോൾ ഹെരോ​ദാ​വി​ന്റെ ജനനം ഓർക്കു​ന്ന​തി​നു​ളള ദിവസം വന്നു. ഹെരോ​ദാവ്‌ ഒരു വലിയ വിരുന്നു നടത്തി. അദ്ദേഹം പ്രമു​ഖ​രായ അനേകം ആളുകളെ ക്ഷണിച്ചു. അവരെ​ല്ലാം തിന്നു​ക​യും കുടി​ക്കു​ക​യും ആനന്ദി​ക്കു​ക​യും ചെയ്‌തു.

അപ്പോൾ ഹെരോ​ദ്യാ​സി​ന്റെ മകൾ വന്ന്‌ അവർക്കു​വേണ്ടി നൃത്തം​ചെ​യ്‌തു. എല്ലാവ​രും അവളുടെ നൃത്തത്തിൽ പ്രസാ​ദി​ച്ച​തു​കൊ​ണ്ടു ഹെരോ​ദാ​രാ​ജാവ്‌ അവൾക്ക്‌ ഒരു വലിയ സമ്മാനം കൊടു​ക്കാ​നാ​ഗ്ര​ഹി​ച്ചു. അദ്ദേഹം അവളെ വിളിച്ച്‌, ‘നീ എന്നോട്‌ എന്തുതന്നെ ചോദി​ച്ചാ​ലും ഞാൻ അതു നിനക്കു തരും, എന്റെ രാജ്യ​ത്തിൽ പകുതി​പോ​ലും തരും’ എന്നു പറഞ്ഞു.

അവൾ എന്തു ചോദി​ക്കും? പണമാ​യി​രി​ക്കു​മോ? മനോ​ഹ​ര​വ​സ്‌ത്ര​ങ്ങ​ളാ​യി​രി​ക്കു​മോ? സ്വന്തമായ ഒരു കൊട്ടാ​ര​മാ​യി​രി​ക്കു​മോ? എന്തു പറയണ​മെന്നു ബാലി​ക​യ്‌ക്ക്‌ അറിയാൻ പാടി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൾ അമ്മയായ ഹെരോ​ദ്യാ​സി​ന്റെ അടുക്കൽ ചെന്ന്‌, “ഞാൻ എന്തു ചോദി​ക്കണം?” എന്നു ചോദി​ച്ചു.

ഹെരോ​ദ്യാസ്‌ യോഹ​ന്നാൻ സ്‌നാ​പ​കനെ വളരെ​യ​ധി​കം ദ്വേഷി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ അവന്റെ തല ചോദി​ക്കാൻ അവൾ മകളോ​ടു പറഞ്ഞു. ബാലിക രാജാ​വി​ന്റെ അടുക്കൽ തിരി​ച്ചു​ചെന്ന്‌ ‘അങ്ങ്‌ ഉടൻതന്നെ യോഹ​ന്നാൻ സ്‌നാ​പ​കന്റെ തല ഒരു താലത്തിൽ എനിക്ക്‌ തരണ​മെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു’ എന്നു പറഞ്ഞു.

യോഹ​ന്നാൻ ഒരു നല്ലമനു​ഷ്യ​നാ​ണെന്നു ഹെരോ​ദാ​രാ​ജാ​വിന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊ​ണ്ടു യോഹ​ന്നാ​നെ കൊല്ലാൻ അദ്ദേഹം ആഗ്രഹി​ച്ചില്ല. എന്നാൽ ഹെരോ​ദാവ്‌ ഒരു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. അദ്ദേഹം തന്റെ മനസ്സു മാററി​യാൽ വിരു​ന്നിൽ സംബന്ധിച്ച മററു​ള​ളവർ എന്തു വിചാ​രി​ക്കു​മെന്ന്‌ അദ്ദേഹം ഭയപ്പെട്ടു. അതു​കൊണ്ട്‌ അദ്ദേഹം യോഹ​ന്നാ​ന്റെ തല ഛേദി​ക്കു​ന്ന​തി​നു കാരാ​ഗൃ​ഹ​ത്തി​ലേക്ക്‌ ഒരു മനുഷ്യ​നെ അയച്ചു. പെട്ടെന്ന്‌ ആ മനുഷ്യൻ തിരി​ച്ചു​വന്നു. അയാൾ യോഹ​ന്നാ​ന്റെ തല ഒരു താലത്തിൽ കൊണ്ടു​വന്നു. അദ്ദേഹം അതു ബാലി​ക​യ്‌ക്കു കൊടു​ത്തു. അപ്പോൾ ബാലിക ഓടി​ച്ചെന്നു തന്റെ അമ്മയ്‌ക്ക്‌ അതു കൊടു​ത്തു. അതു ഭീകര​മ​ല്ലാ​യി​രു​ന്നോ?—മർക്കോസ്‌ 6:17-29.

എന്നാൽ ബൈബിൾ പറയുന്ന മറേറ ജൻമദി​ന​വി​രു​ന്നി​നെ സംബന്ധി​ച്ചെന്ത്‌? അതു മെച്ചമാ​യി​രു​ന്നോ?—

ഈ വിരുന്ന്‌ ഈജി​പ്‌തി​ലെ ഒരു രാജാ​വി​നു​വേ​ണ്ടി​യാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ വിരു​ന്നി​ലും അദ്ദേഹം ഒരുവന്റെ തല ഛേദി​ക്കു​വാ​നി​ട​യാ​ക്കി. അനന്തരം അദ്ദേഹം അയാളെ പക്ഷികൾക്കു തിന്നാൽ തൂക്കി​യി​ട്ടു.—ഉല്‌പത്തി 40:20-22.

ആ വിരു​ന്നു​കളെ ദൈവം അംഗീ​ക​രി​ച്ചു​വെന്നു നീ വിചാ​രി​ക്കു​ന്നു​വോ?—നീ അവയിൽ സംബന്ധി​ക്കാ​നൻ ആഗ്രഹി​ക്കു​മാ​യി​രു​ന്നോ?—

ബൈബി​ളി​ലു​ള​ള​തെ​ല്ലാം ഒരു ഉദ്ദേശാർഥ​മാ​ണെന്നു നമുക്ക​റി​യാം. നമുക്ക്‌ അനുക​രി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം അതു നല്ല ആളുകളെ സംബന്ധി​ച്ചു നമ്മോടു പറയുന്നു. ചീത്തയാ​ളു​കൾ ചെയ്‌തതു നാം ചെയ്യാ​തി​രി​ക്കാൻ അതു ചീത്തയാ​ളു​ക​ളെ​ക്കു​റി​ച്ചും നമ്മോടു പറയുന്നു. ബൈബിൾ രണ്ടു ജൻമദി​ന​വി​രു​ന്നു​ക​ളെ​ക്കു​റി​ച്ചു മാത്രമേ പറയു​ന്നു​ളളു; രണ്ടും വഷളാ​യി​രു​ന്നു. അതു​കൊ​ണ്ടു ജൻമദി​ന​വി​രു​ന്നു​ക​ളെ​ക്കു​റി​ച്ചു ദൈവം നമ്മോട്‌ എന്തു പറയു​ന്നു​വെ​ന്നാ​ണു നീ പറയു​ന്നത്‌? നാം ജൻമദി​ന​ങ്ങ​ളാ​ഘോ​ഷി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു​ണ്ടോ?—

ഇന്ന്‌ അങ്ങനെ​യു​ളള വിരു​ന്നു​ക​ളിൽ ആളുകൾ ആരു​ടെ​യും തല ഛേദി​ക്കു​ന്നി​ല്ലെ​ന്നു​ള​ളതു സത്യം​തന്നെ. എന്നാൽ ജൻമദി​നങ്ങൾ ആഘോ​ഷി​ക്കു​ന്നതു സംബന്ധിച്ച മുഴു ആശയവും അങ്ങനെ​യു​ളള കാര്യങ്ങൾ ചെയ്‌ത ആളുക​ളിൽ ആരംഭി​ച്ച​താണ്‌. അവർ പുറജാ​തി​ക​ളാ​യി​രു​ന്നു. അവർ യഹോ​വയെ സേവി​ക്കാഞ്ഞ ആളുക​ളാ​യി​രു​ന്നു. നാം അവരെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വോ?—

മഹദ്‌ഗു​രു​വി​നെ സംബന്ധി​ച്ചെന്ത്‌? അവൻ തന്റെ ജൻമദി​ന​മാ​ഘോ​ഷി​ച്ചോ?—ഇല്ല. യേശു​വി​നു​വേ​ണ്ടി​യു​ളള ഒരു ജൻമദി​ന​വി​രു​ന്നി​നെ​ക്കു​റി​ച്ചു ബൈബി​ളിൽ ഒരു സ്ഥലത്തും പറയു​ന്നില്ല.

യേശു​വി​ന്റെ മരണ​ശേ​ഷം​പോ​ലും അവന്റെ സത്യാ​നു​ഗാ​മി​കൾ അവന്റെ ജൻമദി​നം ആഘോ​ഷി​ച്ചില്ല. അവർ പുറജാ​തി​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ആഗ്രഹി​ച്ചില്ല. എന്നാൽ പിന്നീടു യേശു​വി​ന്റെ ജൻമദി​ന​മാ​ഘോ​ഷി​ക്കാ​നാ​ഗ്ര​ഹിച്ച മനുഷ്യ​രു​ണ്ടാ​യി​രു​ന്നു. അവർക്കു യേശു​വി​ന്റെ ജനനത്തി​ന്റെ യഥാർഥ​തീ​യതി ഉപയോ​ഗി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. എന്തു​കൊ​ണ്ടെ​ന്നാൽ ബൈബിൾ അത്‌ എപ്പോ​ഴാ​യി​രു​ന്നു​വെന്നു പറയു​ന്നില്ല. അതു​കൊണ്ട്‌ അവർ പുറജാ​തി​കൾക്കു വിശേ​ഷ​ദി​വ​സ​മു​ണ്ടാ​യി​രുന്ന ഒരു തീയതി തെര​ഞ്ഞെ​ടു​ത്തു. അതു ഡിസംബർ 25 ആയിരു​ന്നു. ഇന്നു​പോ​ലും ആളുകൾ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്നത്‌ അന്നാണ്‌. ദൈവം അത്‌ അംഗീ​ക​രി​ക്കു​ന്നു​ണ്ടെന്നു നീ വിചാ​രി​ക്കു​ന്നു​വോ?—

ക്രിസ്‌തു​മസ്സ്‌ യേശു​വി​ന്റെ ജൻമദി​ന​മ​ല്ലെന്നു മിക്കയാ​ളു​കൾക്കു​മ​റി​യാം. ഏതായാ​ലും അനേകർ അത്‌ ആഘോ​ഷി​ക്കു​ന്നുണ്ട്‌. അവർ ദൈവം വിചാ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു യഥാർഥ​ത്തിൽ ശ്രദ്ധി​ക്കു​ന്നില്ല. എന്നാൽ നാം യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു, ഇല്ലയോ?—

അതു​കൊണ്ട്‌ നമുക്കു വിരു​ന്നു​ക​ളു​ള​ള​പ്പോൾ അവ നല്ലതാ​ണെന്നു തിട്ട​പ്പെ​ടു​ത്താൻ നാം ആഗ്രഹി​ക്കു​ന്നു. നമുക്കു വർഷത്തി​ന്റെ ഏതു സമയത്തും അവ ആകാവു​ന്ന​താണ്‌. നമുക്കു ഒരു പ്രത്യേ​ക​ദി​വ​സ​ത്തി​നു​വേണ്ടി കാത്തി​രി​ക്കേ​ണ്ട​തില്ല. നമുക്ക്‌ എന്തെങ്കി​ലും വിശേ​ഷ​ണ​ഭ​ക്ഷണം കഴിക്കു​ക​യും കളിക​ളി​ലേർപ്പെട്ടു രസിക്കു​ക​യും ചെയ്യാ​വു​ന്ന​താണ്‌. നീ അതു ചെയ്യാ​നാ​ഗ്ര​ഹി​ക്കു​ന്നു​വോ?—എന്നാൽ നാം ആസൂ​ത്ര​ണം​ചെ​യ്യു​ന്ന​തി​നു മുൻപ്‌ അതു ദൈവം അംഗീ​ക​രി​ക്കു​ന്ന​തരം വിരു​ന്നാ​ണെന്നു നമുക്ക്‌ ഉറപ്പാ​ക്കാം.

(ദൈവം അംഗീ​ക​രി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും ചെയ്യു​ന്ന​തി​ന്റെ പ്രാധാ​ന്യം യോഹ​ന്നാൻ 8:29; റോമർ 12:2; സദൃശ​വാ​ക്യ​ങ്ങൾ 12:2; 1 യോഹ​ന്നാൻ 3:22 എന്നിവി​ട​ങ്ങ​ളി​ലും പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.)