വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്നു ദൈവത്തെ അറിയിക്കേണ്ട വിധം

‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്നു ദൈവത്തെ അറിയിക്കേണ്ട വിധം

അധ്യായം 45

‘ഞാൻ നിന്നെ സ്‌നേ​ഹി​ക്കു​ന്നു’ എന്നു ദൈവത്തെ അറിയി​ക്കേണ്ട വിധം

നീജനി​ക്കു​ന്ന​തി​നു​മു​മ്പു​തന്നെ ആരോ നിന്നെ സ്‌നേ​ഹി​ച്ചി​രു​ന്നു​വെന്നു നിനക്ക​റി​യാ​മാ​യി​രു​ന്നോ?—നീ വരുന്നു​ണ്ടെന്നു ഞങ്ങൾക്ക​റി​യാ​മാ​യി​രു​ന്നു. തീർച്ച​യാ​യും നീ എങ്ങനെ​യി​രി​ക്കു​മെന്നു ഞങ്ങൾക്ക​റി​യാൻ പാടി​ല്ലാ​യി​രു​ന്നു. നീ അപ്പോ​ഴും നിന്റെ അമ്മയുടെ ഉളളിൽ വളരു​ക​യാ​യി​രു​ന്നു. എന്നാൽ നിന്റെ പിതാ​വും മാതാ​വും നിന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു പ്രകട​മാ​ക്കാൻ അപ്പോൾത്തന്നെ അനേകം കാര്യങ്ങൾ ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു.

അതു​കൊ​ണ്ടാ​ണു നീ ജനിച്ച​യു​ടനെ നിനക്കു ധരിക്കാൻ വസ്‌ത്രങ്ങൾ ഉണ്ടായി​രു​ന്നത്‌. നിനക്കു കിടന്നു​റ​ങ്ങാൻ ഒരു ചെറിയ കിടക്ക​യു​മു​ണ്ടാ​യി​രു​ന്നു.

ഹാ! ഒടുവിൽ നിന്നെ കണ്ടപ്പോൾ നിന്റെ പിതാ​വും മാതാ​വും എത്ര സന്തുഷ്ട​രാ​യി​രു​ന്നു! അവർ നിന്നെ അന്നു സ്‌നേ​ഹി​ച്ചി​രു​ന്നു. അവർ നിന്നെ ഇപ്പോൾ വളരെ വളരെ സ്‌നേ​ഹി​ക്കു​ന്നു. നീയും നിന്റെ പിതാ​വി​നെ​യും മാതാ​വി​നെ​യും സ്‌നേ​ഹി​ക്കു​ന്നുണ്ട്‌, ഇല്ലയോ?—

എന്നാൽ നീ ജനിക്കു​ന്ന​തി​നു​മു​മ്പു നിന്നെ സ്‌നേ​ഹിച്ച വേറൊ​രാ​ളെ​ക്കു​റി​ച്ചാണ്‌ ഇപ്പോൾ ഞാൻ ചിന്തി​ക്കു​ന്നത്‌. ആരാ​ണെന്നു നിനക്ക​റി​യാ​മോ?—അതു യഹോ​വ​യാം ദൈവ​മാണ്‌. യഥാർഥ​ത്തിൽ, നാമെ​ല്ലാം ജനിക്കു​ന്ന​തി​നു​മു​മ്പു ദൈവം നമ്മെ​യെ​ല്ലാം സ്‌നേ​ഹി​ച്ചി​രു​ന്നു. അവൻ സ്‌നേ​ഹി​ച്ചു​വെന്നു നാം എങ്ങനെ​യാ​ണ​റി​യു​ന്ന​തെന്നു നിനക്ക​റി​യാ​മോ?—

എന്തു​കൊ​ണ്ടെ​ന്നാൽ ദീർഘ​നാൾ മുമ്പു ദൈവം തന്റെ പുത്രന്റെ ജീവൻ നമുക്കു​വേണ്ടി നൽകാൻ അവനെ അയച്ചു. കൂടാതെ, ദൈവം ഭൂമിയെ മനോ​ഹ​ര​മായ ഒരു പരദീ​സ​യാ​ക്കാൻ പോകു​ക​യാണ്‌. അവിടെ നാം യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ നമുക്കു സൗഭാ​ഗ്യ​ത്തോ​ടെ എന്നേക്കും ജീവി​ക്കാൻ കഴിയും.

ഇതു ദൈവ​ത്തോ​ടു നിനക്ക്‌ എങ്ങനെ​യു​ളള വിചാ​ര​മു​ള​വാ​ക്കു​ന്നു?—അത്‌ അവനെ ഞാൻ വളരെ വളരെ സ്‌നേ​ഹി​ക്കാ​നി​ട​യാ​ക്കു​ന്നു. ഞാൻ എന്റെ ആയുഷ്‌ക്കാ​ല​മൊ​ക്കെ​യും അവനെ സേവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു. നീയോ?—

എന്നാൽ, നമുക്ക്‌ അതു ദൈവത്തെ എങ്ങനെ അറിയി​ക്കാൻ കഴിയും?—അതു ദൈവത്തെ എങ്ങനെ അറിയി​ക്ക​ണ​മെന്നു യേശു​വി​ന​റി​യാ​മാ​യി​രു​ന്നു. അവൻ ചെയ്‌തതു ഞാൻ നിന്നോ​ടു പറയു​മ്പോൾ ശ്രദ്ധി​ക്കുക.

ഒരു ദിവസം അവൻ യോർദാൻന​ദി​യി​ങ്ക​ലേക്കു പോയി. യോഹ​ന്നാൻ സ്‌നാ​പകൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. യേശു​വും യോഹ​ന്നാ​നും വെളള​ത്തി​ലേക്കു നടന്നി​റങ്ങി. വെളളം അവരുടെ അരവരെ ഉണ്ടായി​രു​ന്നു. അവർ എന്തു​ചെ​യ്യാൻ പോകു​ക​യാ​ണെ​ന്നു​ള​ളതു സംബന്ധി​ച്ചു നിനക്ക്‌ എന്തെങ്കി​ലും വിവര​മു​ണ്ടോ?—

ആ മനുഷ്യൻ തന്റെ കൈക​ളി​ലൊ​ന്നു യേശു​വി​ന്റെ തോളു​കൾക്കു പിറകി​ലൂ​ടെ ഇട്ടു. അയാൾ യേശു​വി​നെ മുഴു​വ​നാ​യി ഒരു നിമി​ഷ​ത്തേക്കു മാത്രം വെളള​ത്തി​ലേക്കു താഴ്‌ത്തു​ക​യും വീണ്ടും പൊക്കു​ക​യും ചെയ്‌തു. അവൻ അവനെ സ്‌നാ​ന​പ്പെ​ടു​ത്തി. അവൻ അത്‌ എന്തു​കൊ​ണ്ടാ​ണു ചെയ്‌തത്‌? അതു ചെയ്യു​ന്ന​തി​നു യേശു ആ മനുഷ്യ​നോട്‌ ആവശ്യ​പ്പെട്ടു. എന്നാൽ എന്തിന്‌? നിനക്ക​റി​യാ​മോ?—

യേശു തന്റെ ആയുഷ്‌ക്കാ​ല​മൊ​ക്കെ​യും, അതെ, എന്നേക്കും, ദൈവത്തെ സേവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെന്നു ദൈവം അറി​യേ​ണ്ട​തി​നാ​ണു യേശു ഇതു ചെയ്‌തത്‌. എന്നാൽ ആ വിധത്തിൽ യേശു വെളള​ത്തിൽ മുക്ക​പ്പെ​ടു​വാൻ ദൈവം ആവശ്യ​പ്പെ​ട്ടോ?—ഉവ്വ്‌. അവൻ ആവശ്യ​പ്പെട്ടു. നാം എങ്ങനെ അറിയു​ന്നു?—

എന്തു​കൊ​ണ്ടെ​ന്നാൽ യേശു വെളള​ത്തിൽനി​ന്നു കയറി​വ​ന്ന​പ്പോൾ, സ്വർഗ​ത്തിൽനിന്ന്‌ ഒരു മഹാശബ്ദം, ‘ഞാൻ സ്‌നേ​ഹി​ക്കുന്ന എന്റെ പുത്ര​നാ​കു​ന്നു നീ, നിന്നിൽ ഞാൻ വളരെ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു’ എന്നു പറയു​ന്നത്‌ അവൻ കേട്ടു.—മർക്കോസ്‌ 1:9-11.

യേശു ഇതിനു​ശേഷം എന്തു​ചെ​യ്‌തു?—കൊള​ളാം, അവൻ ശ്രദ്ധി​ക്കുന്ന ഏവനോ​ടും ദൈവ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊ​ണ്ടു ചുററും പോകാൻ തുടങ്ങി. അവൻ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവരോ​ടു പറഞ്ഞു. അവർക്ക്‌ എങ്ങനെ എന്നേക്കും ജീവി​ക്കാൻ കഴിയു​മെന്ന്‌ അവൻ അവരോ​ടു പറഞ്ഞു.

മഹദ്‌ഗു​രു അവരോ​ടു പറഞ്ഞതു സ്‌ത്രീ​ക​ളി​ലും പുരു​ഷൻമാ​രി​ലും ചിലർ വിശ്വ​സി​ച്ചു. എന്നാൽ അവർക്കു സങ്കടം തോന്നി. എന്തു​കൊ​ണ്ടെന്നു നിനക്ക​റി​യാ​മോ?—

എന്തു​കൊ​ണ്ടെ​ന്നാൽ അവർ ചെയ്‌തി​രുന്ന അനേകം ദുഷ്‌കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ ചിന്തിച്ചു. ആ കാര്യങ്ങൾ ദൈവ​ത്തിന്‌ അനിഷ്ട​മാ​ണെന്ന്‌ അവർ അറിഞ്ഞു. ആ കാര്യങ്ങൾ തെററാ​ണെന്നു ബൈബിൾ പറയു​ന്നു​വെന്ന്‌ അവർ അറിഞ്ഞു. ഇപ്പോൾ അവർ യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കാ​നും ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നും ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവർ എന്തു​ചെ​യ്‌തെന്നു നിനക്ക​റി​യാ​മോ?—

യേശു സ്‌നാ​ന​മേ​റ​റ​തു​പോ​ലെ സ്‌നാ​ന​പ്പെ​ടു​ത്താൻ അവർ അപേക്ഷി​ച്ചു. തങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും അവനെ തങ്ങളുടെ ജീവി​ത​കാ​ല​മെ​ല്ലാം സേവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ദൈവത്തെ അറിയി​ക്കാൻ അവർ ആഗ്രഹി​ച്ചു.

നമുക്കു ഇന്ന്‌ അതേ കാര്യം ചെയ്യാൻ കഴിയും. തീർച്ച​യാ​യും നീ ഇപ്പോ​ഴും വളർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നാൽ, നീ നിന്റെ മുഴു​ജീ​വി​ത​വും വളരാൻ മാത്രം ചെലവ​ഴി​ക്കാൻ പോകു​ക​യില്ല, ആണോ?—തീർച്ച​യാ​യു​മല്ല. ഒരുകാ​ലത്തു നീ പ്രായ​പൂർത്തി​യി​ലെ​ത്തും. അന്നു നീ എന്തു ചെയ്യാ​നാ​ണു പോകു​ന്നത്‌?—

നീ യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കു​മോ?—യേശു​വിൽ വിശ്വ​സിച്ച സ്‌ത്രീ​പു​രു​ഷൻമാർ ചെയ്‌തതു നീ ചെയ്യു​മോ? നീ സ്‌നാ​ന​മേൽക്കു​മോ?—ഏൽക്കു​മെ​ങ്കിൽ, നീ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ അവനെ അറിയി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. നിന്റെ ജീവി​ത​കാ​ല​മെ​ല്ലാം നീ അവനെ സേവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെന്നു നീ അവനെ അറിയി​ക്കു​ക​യാ​യി​രി​ക്കും. നീ അതു ചെയ്യു​മെന്നു ഞാൻ തീർച്ച​യാ​യും ആശിക്കു​ന്നു. നീ അതു ചെയ്യു​ന്നു​വെ​ങ്കിൽ ദൈവ​ത്തി​നു വളരെ പ്രസാ​ദ​മാ​യി​രി​ക്കും.

ഒരു വ്യക്തി പ്രായ​പൂർത്തി​യി​ലെ​ത്തു​മ്പോൾ അയാൾക്കു ചെയ്യാൻ കഴിയുന്ന അനേകം കാര്യ​ങ്ങ​ളുണ്ട്‌. ചില മുതിർന്നവർ തങ്ങളുടെ കുടും​ബ​ങ്ങ​ളോ​ടൊ​ത്തു വസിക്കു​ന്നു. അവർ ജോലി ചെയ്യു​ക​യും പണം സമ്പാദി​ക്കു​ക​യും ചെയ്യുന്നു; അവർ തങ്ങളുടെ കുടും​ബ​ങ്ങൾക്കു​വേണ്ടി സാധനങ്ങൾ വാങ്ങു​ക​യും ചെയ്യുന്നു. അവർ വസ്‌ത്രങ്ങൾ, ആഹാരം, ഉപകര​ണങ്ങൾ എന്നിവ​യും കാറു​കൾപോ​ലും വാങ്ങുന്നു. ഇതു നല്ലതാണ്‌. എന്നാൽ ഇതാണോ തങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ അവനെ അറിയി​ക്കാ​നു​ളള മാർഗം? തങ്ങളുടെ ജീവി​ത​കാ​ല​മെ​ല്ലാം ദൈവത്തെ സേവി​ക്കാൻ തങ്ങളാ​ഗ്ര​ഹി​ക്കു​ന്നു​വെന്ന്‌ അവനെ അറിയി​ക്കാ​നു​ളള മാർഗം ഇതാണോ?—

ഈ ആളുക​ളി​ല​നേ​ക​രും മറെറാ​രാൾ അവരോ​ടു ബൈബി​ളി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ ശ്രമി​ക്കു​മ്പോൾ ശ്രദ്ധി​ക്കാൻപോ​ലും ആഗ്രഹി​ക്കു​ന്നില്ല. അവർ ബൈബിൾ വായി​ക്കു​ക​പോ​ലു​മി​ല്ലാ​യി​രി​ക്കാം. അവരിൽ ചിലർ തങ്ങളുടെ മക്കളോ​ടു​പോ​ലും ദൈവ​വ​ത്തെ​യോ മഹദ്‌ഗു​രു​വി​നെ​യോ കുറിച്ച്‌ എന്നെങ്കി​ലും അശേഷം സംസാ​രി​ക്കു​ന്നില്ല. അവരിൽ ചിലർ തങ്ങൾ കഴിക്കുന്ന ഭക്ഷണത്തി​നു​വേണ്ടി ദൈവ​ത്തോ​ടു നന്ദിപ​റ​യു​ക​യോ​പോ​ലു​മില്ല. അവർ യഥാർഥ​ത്തിൽ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നില്ല, ഉണ്ടോ?—നീ വളർന്ന്‌ അവരെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല, ഉണ്ടോ?—അത്‌ എത്ര സങ്കടക​ര​മാ​യി​രി​ക്കും!

മഹദ്‌ഗു​രു കൊച്ചു​കു​ട്ടി​കൾ ഉൾപ്പെടെ സകലതരം ജനങ്ങ​ളോ​ടും ദൈവ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. ദൈവ​ത്തെ​ക്കു​റി​ച്ചും അവനെ സേവി​ക്കു​ന്ന​വർക്കു​വേണ്ടി ദൈവം ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്നത്‌ അവന്‌ ഇഷ്ടമാ​യി​രു​ന്നു. ‘പിതാവേ, ഞാൻ നിന്നെ സ്‌നേ​ഹി​ക്കു​ന്നു, ഞാൻ നിന്നെ എന്നേക്കും സേവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു’ എന്നു ദൈവ​ത്തോട്‌ അവൻ പറഞ്ഞ​പ്പോൾ അവൻ യഥാർഥ​ത്തിൽ അതു അർഥമാ​ക്കി. ഇപ്പോൾ നീ ചെറു​പ്പ​മാ​യി​രി​ക്കുന്ന സമയത്തു മഹദ്‌ഗു​രു​വി​നെ​ക്കു​റി​ച്ചു നിനക്കു കഴിയു​ന്ന​തെ​ല്ലാം പഠിക്കുക. നിന്റെ ഹൃദയം യഹോ​വ​യാം ദൈവ​ത്തോ​ടു​ളള സ്‌നേ​ഹം​കൊ​ണ്ടു നിറയട്ടെ. അപ്പോൾ നീയും, ‘ഞാൻ നിന്നെ സ്‌നേ​ഹി​ക്കു​ന്നു, ഞാൻ നിന്നെ എന്നേക്കും സേവി​ക്കാ​ന​ഗ്ര​ഹി​ക്കു​ന്നു’ എന്നു ദൈവത്തെ അറിയി​ക്കു​മ്പോൾ നീ യഥാർഥ​ത്തിൽ അർഥമാ​ക്കു​ന്ന​തും അതുത​ന്നെ​യാ​യി​രി​ക്കും.

(ദൈവ​ത്തോ​ടു​ളള നമ്മുടെ സ്‌നേ​ഹത്തെ നമുക്ക്‌ എങ്ങനെ തെളി​യി​ക്കാൻ കഴിയു​മെന്നു പ്രകട​മാ​ക്കു​ന്ന​താ​യി നിനക്കു വായി​ക്കാൻ കഴിയുന്ന മററു തിരു​വെ​ഴു​ത്തു​ക​ളാ​ണിവ: മത്തായി 6:24-33; 24:14; 1 യോഹ​ന്നാൻ 2:15-17; 5:3.)