വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ഭവനത്തോടുളള സ്‌നേഹം

ദൈവത്തിന്റെ ഭവനത്തോടുളള സ്‌നേഹം

അധ്യായം 38

ദൈവ​ത്തി​ന്റെ ഭ​വ​ന​ത്തോ​ടു​ളള സ്‌നേഹം

നമ്മെ ആരു​ടെ​യെ​ങ്കി​ലും ഭവനത്തിൽ ഭക്ഷണത്തി​നു ക്ഷണിക്കു​മ്പോൾ നിനക്ക്‌ അത്‌ ഇഷ്ടമാ​ണോ?—നമ്മെ ദൈവ​ത്തി​ന്റെ ഭവനത്തി​ലേക്കു ക്ഷണിച്ചാ​ലോ? നീ പോകാ​നാ​ഗ്ര​ഹി​ക്കു​മോ?—

ദൈവം ഒരു ഭവനത്തിൽ വസിക്കു​ന്നി​ല്ലെന്നു നീ പറഞ്ഞേ​ക്കാം. നമ്മെ​പ്പോ​ലെ ഒരു ഭവനത്തിൽ ദൈവം വസിക്കു​ന്നി​ല്ലെ​ന്നു​ള​ളതു സത്യമാണ്‌.

എന്നാൽ ദൈവ​ത്തിന്‌ ഒരു “ഭവനം” ഉണ്ടെന്നു മഹദ്‌ഗു​രു പറഞ്ഞു. യേശു ഒരു ബാലനാ​യി​രു​ന്ന​പ്പോൾപ്പോ​ലും അവൻ ദൈവ​ത്തി​ന്റെ ഭവനത്തിൽ പോകുക പതിവാ​യി​രു​ന്നു. ആ ഭവനം യെരൂ​ശ​ലേം​ന​ഗ​ര​ത്തി​ലെ മനോ​ഹ​ര​മായ, യഹോ​വ​യു​ടെ ആലയമാ​യി​രു​ന്നു. ആ ആലയം ദൈവ​ത്തി​ന്റേ​താ​യി​രു​ന്നു. അത്‌ അവന്റെ ആരാധ​ന​യ്‌ക്കു​വേണ്ടി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. അതു​കൊണ്ട്‌ അത്‌ “യഹോ​വ​യു​ടെ ഭവനം” എന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്നു.

യേശു ഒരു ബാലനാ​യി​രു​ന്ന​പ്പോൾ, അവൻ “യഹോ​വ​യു​ടെ ഭവന”ത്തിൽനി​ന്നു വളരെ​യ​കലെ വസിച്ചി​രു​ന്നു. ആ നാളു​ക​ളിൽ ആർക്കും കാറി​ല്ലാ​യി​രു​ന്നു. അവർക്കു സഞ്ചരി​ക്കാൻ തീവണ്ടി​ക​ളു​മി​ല്ലാ​യി​രു​ന്നു. ആലയത്തി​ലെ​ത്താൻ അവർ നടക്കേ​ണ്ടി​യി​രു​ന്നു. അത്‌ അവർ താമസി​ച്ചി​രു​ന്നി​ട​ത്തു​നിന്ന്‌ ഒരു മണിക്കൂ​റോ മറേറാ നടക്കേണ്ട യാത്ര​യാ​യി​രു​ന്നില്ല. അവിടെ എത്തുന്ന​തിന്‌ അവർ കുറഞ്ഞ​പക്ഷം മൂന്നു ദിവസം നടക്കേ​ണ്ടി​യി​രു​ന്നു. മടക്കയാ​ത്ര​യ്‌ക്കു മറെറാ​രു മൂന്നു ദിവസം വേണ്ടി​വ​രും. അങ്ങനെ​യു​ളള ഒരു യാത്ര​ചെ​യ്യു​ന്നതു ശ്രമത്തി​നെ​ല്ലാം തക്കവി​ല​യു​ള​ള​താ​യി​രു​ന്നോ? “ദൈവ​ത്തി​ന്റെ ഭവന”ത്തിൽ സമയം ചെലവ​ഴി​ക്കാൻ നീ അത്രദൂ​രം നടക്കു​മാ​യി​രു​ന്നോ?—

“ദൈവ​ത്തി​ന്റെ ഭവന”ത്തെ സ്‌നേ​ഹി​ച്ചവർ അതു വളരെ ദൂരെ​യാ​ണെന്നു വിചാ​രി​ച്ചില്ല. ഓരോ ആണ്ടിലും യേശു​വി​ന്റെ മാതാ​പി​താ​ക്കൻമാർ ആരാധി​ക്കാൻ യെരൂ​ശ​ലേ​മി​ലേക്കു പോകു​മാ​യി​രു​ന്നു. യേശു അവരുടെ കൂടെ പോകു​മാ​യി​രു​ന്നു.

ഒരു വർഷം, അവർ വീട്ടി​ലേക്കു യാത്ര​തു​ട​ങ്ങി​യ​പ്പോൾ യേശു കുടും​ബ​ത്തോ​ടു​കൂ​ടെ ഇല്ലായി​രു​ന്നു. അവർ ദീർഘ​ദൂ​രം യാത്ര​ചെ​യ്യു​ന്ന​തു​വരെ ആരും അതു ശ്രദ്ധി​ച്ചില്ല. അനന്തരം അവന്റെ മാതാ​പി​താ​ക്കൻമാർ അവനെ തേടി തിരി​ച്ചു​പോ​യി. അവൻ എവി​ടെ​യാ​യി​രു​ന്നു​വെ​ന്നാ​ണു നീ സങ്കൽപ്പി​ക്കു​ന്നത്‌?—

അവർ അവനെ ആലയത്തിൽത്തന്നെ കണ്ടെത്തി. അവൻ ഉപദേ​ഷ്ടാ​ക്കൻമാ​രെ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അവൻ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അവർ അവനോട്‌ എന്തെങ്കി​ലും ചോദി​ച്ചാൽ അവൻ ഉത്തരം പറയു​മാ​യി​രു​ന്നു. അവൻ നൽകിയ നല്ല ഉത്തരങ്ങ​ളിൽ അവർ വിസ്‌മ​യി​ച്ചു.

തീർച്ച​യാ​യും, ഒടുവിൽ അവന്റെ മാതാ​പി​താ​ക്കൻമാർ അവനെ കണ്ടെത്തി​യ​പ്പോൾ അവർക്കു വളരെ ആശ്വാസം തോന്നി. എന്നാൽ യേശു വ്യാകു​ല​പ്പെ​ട്ടി​രു​ന്നില്ല. ആലയം, ഇരിക്കു​ന്ന​തി​നു നല്ല സ്ഥലമാ​ണെന്ന്‌ അവനറി​യാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ ഇങ്ങനെ ചോദി​ച്ചു: “ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തിൽ ആയിരി​ക്കേ​ണ്ട​താ​ണെന്നു നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നി​ല്ലേ?” ആലയം “ദൈവ​ത്തി​ന്റെ ഭവന”മാണെന്ന്‌ അവൻ അറിഞ്ഞി​രു​ന്നു. അവൻ അവി​ടെ​യാ​യി​രി​ക്കാൻ ഇഷ്‌പ്പെ​ട്ടി​രു​ന്നു.—ലൂക്കോസ്‌ 2:41-49.

ആണ്ടി​ലൊ​രി​ക്കൽ മാത്രമല്ല യേശു​വും അവന്റെ മാതാ​പി​താ​ക്കൻമാ​രും ആരാധ​ന​യ്‌ക്കു​ളള യോഗ​ങ്ങൾക്കു പോയത്‌. അവർ വസിച്ചി​രുന്ന പട്ടണത്തിൽ ഓരോ വാരത്തി​ലും ആരാധ​ന​യ്‌ക്കു​ളള യോഗങ്ങൾ ഉണ്ടായി​രു​ന്നു.

ആ യോഗ​ങ്ങ​ളിൽ ആരെങ്കി​ലും എഴു​ന്നേ​ററു ബൈബി​ളിൽനി​ന്നു വായി​ക്കും. അവർക്ക്‌ അതെല്ലാം ഒരു പുസ്‌ത​ക​മാ​യി ലഭിച്ചി​രു​ന്നില്ല. അതു നീണ്ട ചുരു​ളു​ക​ളിൽ എഴുത​പ്പെ​ട്ടി​രു​ന്നു. അതു​കൊണ്ട്‌ അവർ ആവശ്യ​മു​ളള സ്ഥാനം വരെ വിടർത്തി വായി​ക്കാൻ തുടങ്ങു​മാ​യി​രു​ന്നു. അതിനു​ശേഷം അതു വിശദീ​ക​രി​ക്ക​പ്പെ​ടും. ഈ യോഗ​ങ്ങ​ളിൽ ഹാജരാ​കു​ന്നതു യേശു​വി​ന്റെ “ആചാരം” ആയിരു​ന്നു​വെന്നു ബൈബിൾ പറയുന്നു. അതിന്റെ അർഥം അവൻ ക്രമമാ​യി പോയി​രു​ന്നു​വെ​ന്നാണ്‌.—ലൂക്കോസ്‌ 4:16.

നാമും അതു ചെയ്യണം. എന്നാൽ ഇന്നു “ദൈവ​ത്തി​ന്റെ ഭവനം” എവി​ടെ​യാണ്‌? അവനെ ആരാധി​ക്കാൻ നാം എവിടെ പോകണം?—

യേശു യെരൂ​ശ​ലേ​മിൽ പോയി​രുന്ന ആലയം മേലാൽ അവി​ടെ​യില്ല. അതു നശിപ്പി​ക്ക​പ്പെട്ടു. അതു​കൊ​ണ്ടു നമുക്ക്‌ അവിടെ പോകാൻ സാദ്ധ്യമല്ല.

എന്നാൽ ദൈവ​ത്തിന്‌ ഇപ്പോ​ഴും ഒരു “ഭവന”മുണ്ട്‌. അതു കല്ലു​കൊ​ണ്ടു​ളള ഒരു ഭവനമല്ല. അതു ജനങ്ങൾ ചേർന്നു​ള​ള​താണ്‌. അത്‌ അങ്ങനെ​യാ​യി​രി​ക്കാ​വു​ന്ന​തെ​ങ്ങനെ? കൊള​ളാം, ഒരു ഭവനം താമസി​ക്കു​ന്ന​തി​നു​ളള ഒരു സ്ഥലമാണ്‌. താൻ തന്റെ ജനത്തോ​ടു​കൂ​ടെ ഉണ്ടെന്നു ദൈവം പറയുന്നു. അവൻ സ്വർഗം​വി​ട്ടു ഭൂമി​യി​ലേ​ക്കി​റ​ങ്ങി​വ​രു​ന്നില്ല. എന്നാൽ ദൈവം തന്റെ ജനത്തോ​ടു​കൂ​ടെ​ത്ത​ന്നെ​യു​ള​ള​തു​പോ​ലെ അവർക്കു തോന്ന​ത്ത​ക്ക​വണ്ണം അവൻ അവരോട്‌ അത്ര അടുത്തി​രി​ക്കു​ന്നു.—1 പത്രോസ്‌ 2:5; എഫേസ്യർ 2:22; 1 തിമൊ​ഥെ​യോസ്‌ 3:15.

അതു​കൊ​ണ്ടു നാം “ദൈവ​ത്തി​ന്റെ ഭവന”ത്തിൽ പോകു​മ്പോൾ, എവി​ടെ​യാ​ണു നാം പോ​കേ​ണ്ടത്‌?—നാം ദൈവ​ജനം ആരാധ​ന​യ്‌ക്കു​വേണ്ടി കൂടി​വ​ന്നി​രി​ക്കു​ന്നി​ടത്തു പോകണം. അത്‌ ഒരു വലിയ കെട്ടി​ട​ത്തി​ലാ​യി​രി​ക്കാം. അതു ചെറിയ ഒന്നിലാ​യി​രി​ക്കാം. അല്ലെങ്കിൽ അത്‌ ആരു​ടെ​യെ​ങ്കി​ലും വീട്ടി​ലാ​യി​രി​ക്കാം. പ്രധാ​ന​പ്പെട്ട സംഗതി അവർ യഥാർഥ​ത്തിൽ ദൈവ​ജനം ആയിരി​ക്ക​ണ​മെ​ന്നു​ള​ള​താണ്‌. എന്നാൽ അവർ ദൈവ​ജ​ന​മാ​ണോ​യെന്നു നമുക്ക്‌ എങ്ങനെ പറയാൻ കഴിയും?—

ശരി, അവർ തങ്ങളുടെ യോഗ​ങ്ങ​ളിൽ എന്തു ചെയ്യുന്നു? അവർ യഥാർഥ​ത്തിൽ ബൈബി​ളി​ലു​ള​ളതു പഠിപ്പി​ക്കു​ന്നു​ണ്ടോ? അവർ അതു വായി​ക്കു​ക​യും ചർച്ച​ചെ​യ്യു​ക​യും ചെയ്യു​ന്നു​ണ്ടോ? അങ്ങനെ​യാ​ണു നാം ദൈവത്തെ ശ്രദ്ധി​ക്കു​ന്നത്‌, അല്ലേ?—“ദൈവ​ത്തി​ന്റെ ഭവന”ത്തിൽ നാം ദൈവം പറയു​ന്നതു കേൾക്കാൻ പ്രതീ​ക്ഷി​ക്കും, ഇല്ലയോ?—

ബൈബിൾ പറയു​ന്ന​വി​ധ​ത്തിൽ നീ ജീവി​ക്കേ​ണ്ട​തി​ല്ലെന്ന്‌ ആളുകൾ പറയു​ന്നു​വെ​ങ്കി​ലോ? അവർ ദൈവ​ത്തി​ന്റെ ജനമാ​ണെന്നു നീ പറയു​മോ?—

ചിന്തി​ക്കേണ്ട മററു ചിലതു കൂടെ​യുണ്ട്‌. ദൈവ​ത്തി​ന്റെ ജനം “അവന്റെ നാമത്തി​നു​വേ​ണ്ടി​യു​ളള ഒരു ജനം” ആയിരി​ക്കു​മെന്നു ബൈബിൾ പറയുന്നു. ദൈവ​ത്തി​ന്റെ നാമം എന്താണ്‌?—അതു യഹോവ എന്നാണ്‌. അതു​കൊ​ണ്ടു അവരുടെ ദൈവം യഹോ​വ​യാ​ണോ എന്നു നമുക്ക്‌ ആളുക​ളോ​ടു ചോദി​ക്കാൻ കഴിയും. “അല്ല” എന്ന്‌ അവർ പറയു​ന്നു​വെ​ങ്കിൽ, അപ്പോൾ അവർ അവന്റെ ജനമ​ല്ലെന്നു നമുക്ക​റി​യാം.—പ്രവൃ​ത്തി​കൾ 15:14.

എന്നാൽ യഹോ​വ​യാ​ണു തങ്ങളുടെ ദൈവ​മെന്നു പറഞ്ഞാൽ മാത്രം പോരാ. എവി​ടെ​യാ​ണു തെളിവ്‌?—അവർ മററാ​ളു​ക​ളോട്‌ അവനെ​ക്കു​റി​ച്ചു പറയേ​ണ്ട​താണ്‌. അവർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ആളുക​ളോ​ടു പറയേ​ണ്ട​താണ്‌. അവർക്കു അവന്റെ പുത്ര​നിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. അവർ ദൈവ​ക​ല്‌പ​ന​ക​ള​നു​സ​രി​ക്കു​ന്ന​തി​നാൽ അവനോ​ടു​ളള സ്‌നേഹം പ്രകട​മാ​ക്കണം.—യെശയ്യാവ്‌ 43:10.

ആ കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യുന്ന ജനത്തെ നമുക്ക​റി​യാ​മോ?—അങ്ങനെ​യെ​ങ്കിൽ നാം അവരോ​ടു​കൂ​ടെ ആരാധ​ന​യ്‌ക്കു കൂടി​വ​രണം. അവിടെ നാം ക്രമമാ​യി പോ​കേ​ണ്ട​താണ്‌. നാം പഠിപ്പി​ക്കു​ന്ന​വരെ ശ്രദ്ധി​ക്കേ​ണ്ട​താണ്‌. ചോദ്യ​ങ്ങൾ ചോദി​ക്കു​മ്പോൾ അവയ്‌ക്ക്‌ ഉത്തരം കൊടു​ക്കേ​ണ്ട​താണ്‌. അതാണു യേശു “ദൈവ​ത്തി​ന്റെ ഭവന”ത്തിലാ​യി​രു​ന്ന​പ്പോൾ ചെയ്‌തത്‌. നാം അതു ചെയ്യു​ന്നു​വെ​ങ്കിൽ നാമും “ദൈവ​ത്തി​ന്റെ ഭവന”ത്തെ യഥാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു​വെന്നു നാം പ്രകട​മാ​ക്കു​ന്നു.

(നാം ദൈവ​ജ​ന​ത്തോ​ടു​കൂ​ടെ യോഗ​ങ്ങൾക്കു ക്രമമാ​യി ഹാജരാ​കു​ന്ന​തിൽ സന്തോ​ഷി​ക്കണം. ഇതിനെ സംബന്ധി​ച്ചു സങ്കീർത്തനം 122:1 [121:1, Dy]; എബ്രായർ 10:23-25 എന്നിവി​ട​ങ്ങ​ളിൽ പറഞ്ഞി​രി​ക്കു​ന്നതു വായി​ക്കുക.)