വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സ്‌തുതിക്കുന്ന കുട്ടികൾ

ദൈവത്തെ സ്‌തുതിക്കുന്ന കുട്ടികൾ

അധ്യായം 26

ദൈവത്തെ സ്‌തു​തി​ക്കുന്ന കുട്ടികൾ

നിനക്ക്‌ ഒരു വായ്‌ ഉളളത്‌ എന്തിനാ​ണെന്നു നീ എന്നെങ്കി​ലും നിന്നു ചിന്തി​ച്ചി​ട്ടു​ണ്ടോ? നീ അത്‌ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?—

നമുക്കു തിന്നാൻ വായ്‌ ആവശ്യ​മാ​ണെ​ന്നു​ള​ളത്‌ തീർച്ച​യാ​യും സത്യമാണ്‌. എന്നാൽ വായ്‌ തിന്നാൻ മാത്രമല്ല. നമ്മിൽ അധികം​പേ​രും ദിവസം ഏതാനും പ്രാവ​ശ്യം മാത്ര​മാ​ണു ഭക്ഷണം കഴിക്കു​ന്നത്‌. എന്നാൽ നീ സംസാ​രി​ക്കു​ന്ന​തി​നു നിന്റെ വായ്‌ വളരെ​ക്കൂ​ടു​തൽ ഉപയോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു​ള​ളതു സത്യമ​ല്ല​യോ?—നിന്റെ അധരങ്ങ​ളും നിന്റെ നാവും പല്ലുക​ളും അണ്ണാക്കും, മററു പലതും എല്ലാം​തന്നെ, നീ സംസാ​രി​ക്കുന്ന ഓരോ സമയത്തും ഒരു പങ്കു വഹിക്കു​ന്നുണ്ട്‌.

നിനക്കു സംസാ​രി​ക്കാൻ കഴിക​യി​ല്ലെ​ങ്കിൽ എന്തായി​രി​ക്കും അവസ്ഥ​യെന്നു ചിന്തി​ക്കുക. നീ ചിന്തി​ക്കു​ന്ന​തെ​ന്തെന്നു മററാ​രോ​ടും ഒരിക്ക​ലും പറയാൻ നിനക്കു കഴിവി​ല്ലെ​ങ്കിൽ അത്‌ എത്ര സങ്കടക​ര​മാ​യി​രി​ക്കും! യഹോവ നമുക്ക്‌ ഒരു വായ്‌ തന്നതിൽ നീ സന്തോ​ഷ​മു​ള​ള​വ​ന​ല്ല​യോ?—അവൻ നമുക്കു നമ്മുടെ വായ്‌ തന്നതു​കൊണ്ട്‌ അത്‌ അവനെ ബഹുമാ​നി​ക്കുന്ന ഒരു വിധത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന​തി​നോ​ടു നീ യോജി​ക്കു​ന്നി​ല്ല​യോ?—

അങ്ങനെ​യാണ്‌ ദാവീ​ദു​രാ​ജാ​വു വിചാ​രി​ച്ചത്‌. അവൻ ഒരു ദൈവ​ദാ​സ​നാ​യി​രു​ന്നു. അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ വായ്‌ യഹോ​വ​യു​ടെ സ്‌തുതി പ്രസ്‌താ​വി​ക്കും.” നമ്മുടെ വായ്‌ കൊണ്ടു ചെയ്യാ​വുന്ന ഒരു നല്ല സംഗതി​യാ​ണി​തെന്നു നീ സമ്മതി​ക്കു​ന്നു​വോ?—അപ്പോൾ “എന്റെ വായ്‌ യഹോ​വ​യു​ടെ സ്‌തുതി പ്രസ്‌താ​വി​ക്കും” എന്ന്‌ അവൻ പറഞ്ഞതു നമുക്ക്‌ ഒന്നിച്ച്‌ ആവർത്തി​ക്കാം.—സങ്കീർത്തനം 145:21.

ഒരു വിധത്തിൽ തന്റെ വായ്‌ ഉപയോ​ഗിച്ച ഒരു യിസ്രാ​യേല്യ ബാലിക ഉണ്ടായി​രു​ന്നു. അവൾ ജീവി​ച്ചി​രുന്ന കാലത്തു സിറിയാ ജനതയും യിസ്രാ​യേൽ ജനതയും ശത്രു​ക്ക​ളാ​യി​രു​ന്നു. ഒരു ദിവസം സിറി​യാ​ക്കാർ യിസ്രാ​യേ​ലി​നെ​തി​രാ​യി യുദ്ധം ചെയ്യു​ക​യും ആ ബാലി​കയെ ബദ്ധയായി പിടി​ച്ചു​കൊ​ണ്ടു പോകു​ക​യും ചെയ്‌തു. അവൾ സൈന്യാ​ധി​പന്റെ വീട്ടി​ലേക്ക്‌ അയയ്‌ക്ക​പ്പെട്ടു. അദ്ദേഹ​ത്തി​ന്റെ പേർ നയമാൻ എന്നായി​രു​ന്നു. അവിടെ അവൾ നയമാന്റെ ഭാര്യ​യു​ടെ ദാസി​യാ​യി​ത്തീർന്നു.

നയമാന്‌ കുഷ്‌ഠ​രോ​ഗ​മു​ണ്ടാ​യി​രു​ന്നു. ഒരു ഡോക്ടർക്കും അവനെ സൗഖ്യ​മാ​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. എന്നാൽ യിസ്രാ​യേ​ലിൽനി​ന്നു​ളള ആ ബാലി​ക​യ്‌ക്കു യഹോ​വ​യിൽ വലിയ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അവന്‌ അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യാൻ കഴിയു​മെന്ന്‌ അവൾക്ക​റി​യാ​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ പ്രത്യേക ദാസൻമാ​രി​ലൊ​രാ​ളായ ഒരു പ്രവാ​ച​കനു നയമാനെ സഹായി​ക്കാൻ കഴിയു​മെന്ന്‌ അവൾ വിശ്വ​സി​ച്ചു. തീർച്ച​യാ​യും നയമാ​നും ഭാര്യ​യും യഹോ​വ​യിൽ വിശ്വ​സി​ച്ചില്ല. അവർക്കു മറെറാ​രു മതമാ​ണു​ണ്ടാ​യി​രു​ന്നത്‌. ബാലിക അവൾക്ക​റി​യാ​മാ​യി​രു​ന്നത്‌ പറയണ​മാ​യി​രു​ന്നോ? ഒരുപക്ഷേ, അവർ അതു കേൾക്കാ​നാ​ഗ്ര​ഹി​ക്കുക പോലു​മി​ല്ലാ​യി​രി​ക്കാം. നീ എന്തു​ചെ​യ്യു​മാ​യി​രു​ന്നു?—

അവൾ സംസാ​രി​ക്ക​ണ​മെന്ന്‌ അവൾക്ക​റി​യാ​മാ​യി​രു​ന്നു. അതായി​രി​ക്കും ചെയ്യേണ്ട ദയാപൂർവ്വ​മായ സംഗതി. അത്‌ അവളുടെ ദൈവ​സ്‌നേ​ഹത്തെ പ്രകട​മാ​ക്കും. അതു​കൊണ്ട്‌ അവൾ ഇങ്ങനെ പറഞ്ഞു: ‘നയമാന്‌ യിസ്രാ​യേ​ലി​ലെ യഹോ​വ​യു​ടെ പ്രവാ​ച​കന്റെ അടുക്കൽ പോകാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ മതിയാ​യി​രു​ന്നു. അങ്ങനെ​യാ​യി​രു​ന്നെ​ങ്കിൽ അദ്ദേഹ​ത്തി​നു കുഷ്‌ഠ​ത്തിൽനി​ന്നു സൗഖ്യം പ്രാപി​ക്കാൻ കഴിയു​മാ​യി​രു​ന്നു.’

നയമാൻ സുഖ​പ്പെ​ടാൻ വളരെ​യ​ധി​കം ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അദ്ദേഹം ബാലി​കയെ ശ്രദ്ധിച്ചു. അദ്ദേഹം യഹോ​വ​യു​ടെ പ്രവാ​ച​കന്റെ അടുക്കൽ പോയി. പ്രവാ​ചകൻ അദ്ദേഹ​ത്തോ​ടു ചെയ്യാൻ പറഞ്ഞത്‌ അദ്ദേഹം ചെയ്‌ത​പ്പോൾ അദ്ദേഹ​ത്തി​നു സൗഖ്യം​വന്നു. ഇതു നയമാൻ സത്യ​ദൈ​വ​ത്തി​ന്റെ ഒരു ആരാധ​ക​നാ​യി​ത്തീ​രാ​നി​ട​യാ​ക്കി. യിസ്രാ​യേ​ലി​ലെ ബാലിക യഹോ​വയെ സ്‌തു​തി​ക്കാൻ ഭയപ്പെ​ടാ​ഞ്ഞ​തിൽ അദ്ദേഹം എത്ര സന്തുഷ്ട​നാ​യി​രു​ന്നി​രി​ക്കണം!—2 രാജാ​ക്കൻമാർ 5:1-15.

ആ ബാലിക ചെയ്‌ത​തു​പോ​ലെ യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തിന്‌ ആരെ​യെ​ങ്കി​ലും സഹായി​ക്കാൻ നീ ആഗ്രഹി​ക്കു​ന്നു​വോ?—നിനക്കു സഹായി​ക്കാൻ കഴിയുന്ന ആരുണ്ട്‌?—

തീർച്ച​യാ​യും, അവർക്കു സഹായ​മാ​വ​ശ്യ​മു​ണ്ടെന്ന്‌ ആദ്യം അവർ വിചാ​രി​ക്കാ​തി​രു​ന്നേ​ക്കാം. എന്നാൽ യഹോവ ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു നിനക്ക്‌ അവരോ​ടു സംസാ​രി​ക്കാൻ കഴിയും. അവർ ശ്രദ്ധി​ച്ചേ​ക്കാം. നിന്നെ​പ്പോ​ലെ അവർ യഹോ​വയെ സ്‌നേ​ഹി​ക്കാ​നി​ട​യാ​യാൽ അത്‌ ആഹ്ലാദ​ക​ര​മാ​യി​രി​ക്കു​ക​യി​ല്ല​യോ?—നീ നിന്റെ നാവിനെ യഹോ​വയെ സ്‌തു​തി​ക്കാ​നു​പ​യോ​ഗി​ക്കു​മ്പോൾ അതു​പോ​ലെ​യു​ളള കാര്യങ്ങൾ സംഭവി​ക്കു​ന്നു.

ബൈബിൾ തിമൊ​ഥെ​യോസ്‌ എന്നു പേരു​ണ്ടാ​യി​രുന്ന ഒരു യുവാ​വി​നെ​ക്കു​റി​ച്ചും പറയുന്നു. അവന്റെ അപ്പൻ യഹോ​വയെ വിശ്വ​സി​ക്കു​ന്നവൻ അല്ലായി​രു​ന്നു എന്നാൽ അവന്റെ വല്യമ്മ​യും അമ്മയും വിശ്വാ​സി​ക​ളാ​യി​രു​ന്നു. തിമൊ​ഥെ​യോസ്‌ അവരെ ശ്രദ്ധിച്ചു. അവൻ വളരെ ചെറി​യ​വ​നാ​യി​രുന്ന കാലം മുതൽ അവനു ബൈബിൾ അറിയാ​മാ​യി​രു​ന്നു. യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തി​നു നാം ബൈബിൾ അറിയേണ്ട ആവശ്യ​മുണ്ട്‌. ബൈബി​ളാണ്‌ അവനെ​ക്കു​റി​ച്ചു നമ്മോടു പറയു​ന്നത്‌.

തിമൊ​ഥെ​യോസ്‌ വളർന്ന​പ്പോൾ അവൻ നല്ല ഒരു യുവാ​വാ​യി​ത്തീർന്നു. ഒരുദി​വസം യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അപ്പോ​സ്‌ത​ല​നാ​യി​രുന്ന പൗലോസ്‌ തിമൊ​ഥെ​യോസ്‌ വസിച്ചി​രുന്ന പട്ടണം സന്ദർശി​ച്ചു തിമൊ​ഥെ​യോ​സി​നു യഹോ​വയെ സേവി​ക്കാൻ എത്രയ​ധി​കം ആഗ്രഹ​മു​ണ്ടെന്ന്‌ അവൻ കണ്ടു. അതു​കൊണ്ട്‌ അധികം മഹത്തായ വിധത്തിൽ ദൈവത്തെ സേവി​ക്കു​ന്ന​തി​നു തന്റെ കൂടെ വരാൻ അവൻ ഈ യുവാ​വി​നെ ക്ഷണിച്ചു. അവർ ഒന്നിച്ചു മററു സ്ഥലങ്ങളിൽ സഞ്ചരിച്ചു. എല്ലായി​ട​ത്തും അവർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും ആളുക​ളോ​ടു പറഞ്ഞു.—പ്രവൃ​ത്തി​കൾ 16:1-5.

ദൈവത്തെ സ്‌തു​തി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്നു തിമൊ​ഥെ​യോസ്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സിൽനി​ന്നു വളരെ​യ​ധി​കം പഠിച്ചു. പൗലോസ്‌ വലിയ ജനക്കൂ​ട്ട​ങ്ങ​ളോ​ടു പ്രസം​ഗി​ക്കു​ന്നത്‌ അവൻ കണ്ടു. പൗലോസ്‌ ജനങ്ങളെ പഠിപ്പി​ക്കാൻ അവരുടെ വീടു​ക​ളി​ലേക്കു പോയ​തും എങ്ങനെ​യെന്ന്‌ അവൻ കണ്ടു. എന്നാൽ തിമൊ​ഥെ​യോസ്‌ വീക്ഷി​ക്കുക മാത്ര​മാ​യി​രു​ന്നില്ല. അവൻ വേലയിൽ പങ്കെടു​ത്തു. പൗലോസ്‌ പറഞ്ഞതു​പോ​ലെ, ‘തിമൊ​ഥെ​യോസ്‌ എന്നെ​പ്പോ​ലെ യഹോ​വ​യു​ടെ വേല ചെയ്യു​ക​യാണ്‌.’—1കൊരിന്ത്യർ 16:10.

തിമൊ​ഥെ​യോസ്‌ ദൈവ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ച​പ്പോൾ എല്ലാവർക്കും അതിഷ്ട​പ്പെ​ട്ടില്ല. എന്നാൽ അവൻ നിർത്തി​യില്ല. തനിക്കു വീട്ടിൽ പോക​ണ​മെന്ന്‌ അവൻ പറഞ്ഞില്ല. യഹോ​വ​യു​ടെ സ്‌തുതി പ്രസ്‌താ​വി​ക്കു​ന്ന​തി​നു തന്റെ നാവ്‌ ഉപയോ​ഗി​ക്കാൻ കഴിഞ്ഞ​തിൽ അവൻ സന്തുഷ്ട​നാ​യി​രു​ന്നു.

ഇതു പ്രായം കൂടി​യ​വർമാ​ത്രം ചെയ്യേ​ണ്ട​താ​ണെന്നു ചിലർ പറഞ്ഞേ​ക്കാം. എന്നാൽ നീ അതു വിശ്വ​സി​ക്കു​ന്നു​വോ?—അത്‌ അങ്ങനെ​യ​ല്ലാ​യി​രു​ന്നു​വെന്നു മഹദ്‌ഗു​രു അറിഞ്ഞി​രു​ന്നു. ഒരുദി​വസം, ബാലൻമാർ ദൈവത്തെ സ്‌തു​തി​ക്കു​ന്നതു നിർത്തി​ക്കാൻ കുറെ ആളുകൾ ശ്രമി​ച്ച​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘“കൊച്ചു​കു​ട്ടി​ക​ളു​ടെ വായ്‌ക​ളിൽനി​ന്നു സ്‌തുതി പുറ​പ്പെടു”മെന്നു നിങ്ങൾ ഒരിക്ക​ലും തിരു​വെ​ഴു​ത്തു​ക​ളിൽ വായി​ച്ചി​ട്ടി​ല്ല​യോ?’—മത്തായി 21:16.

നാം യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ നമു​ക്കെ​ല്ലാം യഹോ​വയെ സ്‌തു​തി​ക്കാൻ കഴിയും. അതു പ്രയാ​സ​മു​ള​ളതല്ല. സംസാ​രി​ക്കു​ന്ന​തി​നു ദൈവം നമു​ക്കൊ​രു വായ്‌ തന്നു. നാം തുടക്ക​മി​ടു​ന്ന​തി​നു​മുമ്പ്‌ നാം ബൈബി​ളി​നെ​ക്കു​റി​ച്ചു സകലതും അറി​യേ​ണ്ട​തില്ല. നാം ഇപ്പോൾത്തന്നെ പഠിച്ചു കഴിഞ്ഞതു നമുക്കു മററു​ള​ള​വ​രോ​ടു പറയാൻ കഴിയും. നീ അതു ചെയ്യാ​നാ​ഗ്ര​ഹി​ക്കു​ന്നു​വോ?—

(ദൈവത്തെ സേവി​ക്കു​ന്ന​തി​നു ചെറു​പ്പ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന മററു തിരു​വെ​ഴു​ത്തു​കൾ: സങ്കീർത്തനം 148:12, 13; സഭാ​പ്ര​സം​ഗി 12:1; 1 തിമൊ​ഥെ​യോസ്‌ 4:12.)