ദൈവദൂതൻമാരിൽനിന്നുളള സഹായം
അധ്യായം 24
ദൈവദൂതൻമാരിൽനിന്നുളള സഹായം
ചിലയാളുകൾ തങ്ങൾക്കു കാണാൻ കഴിയുന്നതു മാത്രമേ വിശ്വസിക്കുന്നുളളുവെന്നു പറയുന്നു. എന്നാൽ അതു ഭോഷത്വമാണ്. നാം നമ്മുടെ കണ്ണുകൾകൊണ്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത യഥാർഥമായ ധാരാളം വസ്തുക്കളുണ്ട്. നിനക്ക് ഒന്നിന്റെ പേർ പറയാമോ?—
വായുവിനെ സംബന്ധിച്ചെന്ത്? നാം അതു ശ്വസിക്കുന്നു. നിനക്ക് അതിനെ സ്പർശിക്കാൻ കഴിയുമോ?—നിന്റെ കൈ ഉയർത്തിപ്പിടിക്കുക. ഇപ്പോൾ ഞാൻ അതിൻമേൽ ഊതാം. നിനക്ക് അതു അനുഭവപ്പെട്ടോ?—ഉവ്വ്, എന്നാൽ നമുക്കു വായു കാണാൻ കഴികയില്ല, കഴിയുമോ?—
നമുക്കു കാണാൻ കഴിയാത്ത ആളുകളുമുണ്ടോ?—ഉണ്ട്. ദൈവം അങ്ങനെയുളള ഒരു ആളാണ്. ഞാൻ ഒരിക്കലും അവനെ കണ്ടിട്ടില്ല, എന്നാൽ അവൻ ഉണ്ടാക്കിയിട്ടുളള വസ്തുക്കൾ ഞാൻ കണ്ടിട്ടുണ്ട്. നീയും ആ വസ്തുക്കൾ കണ്ടിട്ടുണ്ട്, ഇല്ലയോ?—അതുകൊണ്ടു ദൈവം യഥാർഥമാണെന്നു നാം അറിയുന്നു.
ദൈവം തന്റെകൂടെ സ്വർഗത്തിൽ വസിക്കാൻ ധാരാളം ആളുകളെ ഉണ്ടാക്കിയിട്ടുണ്ടെന്നു ബൈബിൾ പറയുന്നു. ദൈവത്തിന് അവരെ കാണാൻ കഴിയും; അവർക്കു ദൈവത്തെയും കാണാൻ കഴിയും. എന്നാൽ നമുക്ക് അവരെ കാണാൻ കഴിയാത്തവിധത്തിലാണ് അവൻ അവരെ ഉണ്ടാക്കിയത്. അവൻ അവരെ വളരെ ശക്തരായി, മനുഷ്യരെക്കാൾ വളരെയധികം ശക്തരായിട്ടുമാണ് ഉണ്ടാക്കിയിട്ടുളളത്. അവർ ദൂതൻമാരെന്നു വിളിക്കപ്പെടുന്നു.
മഹദ്ഗുരുവിനു ദൂതൻമാരെക്കുറിച്ച് അറിയാമായിരുന്നു. അവൻ സ്വർഗത്തിലായിരുന്നപ്പോൾ അവൻ ഒരു ദൂതനായിരുന്നു. അവൻ മററു ദൂതൻമാരോടുകൂടെ വസിച്ചിരുന്നു. അവരിൽ ദശലക്ഷക്കണക്കിന് ആളുകളെ അവനറിയാമായിരുന്നു.
നാം യഹോവയെ സേവിക്കുന്നുവെങ്കിൽ ആ ദൂതൻമാർ നമ്മിൽ തല്പരരായിരിക്കും.യഹോവയെ സേവിച്ച ദാനിയേൽ എന്നു പേരുളള ഒരു മനുഷ്യനുണ്ടായിരുന്നു. ദാനിയേൽ ബാബിലോനിലാണു ജീവിച്ചിരുന്നത്. അവിടെയുളള അനേകർ യഹോവയെ സ്നേഹിച്ചിരുന്നില്ല. ദാനിയേൽ യഹോവയോടുളള പ്രാർഥന നിർത്തുകയില്ലാഞ്ഞതുകൊണ്ട് അവർ അവനെ സിംഹക്കുഴിയിൽ ഇടുവിക്കുകപോലും ചെയ്തു. അവിടെ ദാനിയേൽ ആ വിശപ്പുളള സിംഹങ്ങളോടുകൂടെയെല്ലാമായിരുന്നു. എന്തു സംഭവിച്ചു? ‘ദൈവം തന്റെ ദൂതനെ അയയ്ക്കുകയും സിംഹങ്ങളുടെ വായടയ്ക്കുകയും ചെയ്തു.’ ദാനിയേൽ അശേഷം ഉപദ്രവിക്കപ്പെട്ടില്ല! ദൂതൻമാർക്ക് അത്ഭുതകാര്യങ്ങൾ ചെയ്യാൻ കഴിയും.—ദാനിയേൽ 6:18-22.
മറെറാരു സമയത്തു പത്രോസ് ജയിലിലായിരുന്നു. പത്രോസ് മഹദ്ഗുരുവിന്റെ ഒരു അപ്പോസ്തലനായിരുന്നു. യേശു ദൈവപുത്രനാണെന്ന് അവൻ പറഞ്ഞപ്പോൾ ചിലയാളുകൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവർ പത്രോസിനെ ജയിലിലാക്കി. അവൻ ഇറങ്ങിപ്പോകാതിരിക്കുന്നകാര്യം ഉറപ്പുവരുത്താൻ പടയാളികൾ അവനെ സൂക്ഷിക്കുന്നുണ്ടായിരുന്നു. പത്രോസിനെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടായിരുന്നോ?—
പത്രോസ് രണ്ടു കാവൽഭടൻമാരുടെ ഇടയിൽ ഉറങ്ങുകയായിരുന്നു. അവന്റെ കൈകളിൽ ചങ്ങലയിട്ടിരുന്നു. എന്നാൽ ‘നോക്കൂ! യഹോവയുടെ ദൂതൻ വന്നു, ഒരു വെളിച്ചം കാരാഗൃഹമുറിയിൽ പ്രകാശിക്കാൻ തുടങ്ങി. പത്രോസിന്റെ വശത്തു തൊട്ടുകൊണ്ടു ദൂതൻ “എഴുന്നേൽക്കൂ! ശീഘ്രം!” എന്നു പറഞ്ഞുകൊണ്ടു പത്രോസിനെ ഉണർത്തി’ എന്നു ബൈബിൾ പറയുന്നു.
അതിങ്കൽ പത്രോസിന്റെ ചങ്ങലകൾ കൈകളിൽ നിന്നു താഴെ വീണു! ദൂതൻ അവനോട്: ‘വസ്ത്രം ധരിക്കൂ, നിന്റെ ചെരുപ്പുകളിട്ട് എന്നെ അനുഗമിക്കൂ!’ എന്നു പറഞ്ഞു. ദൂതൻ പത്രോസിനെ സഹായിച്ചതുകൊണ്ടു കാവൽഭടൻമാർക്ക് അവരെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. ഇപ്പോൾ അവർ ഒരു ഇരുമ്പുഗെയിററിങ്കൽ വന്നു, ഒരു അപൂർവസംഗതി സംഭവിക്കുകയും ചെയ്തു. ഗെയിററു താനെ തുറന്നു! പത്രോസും ദൂതനും പുറത്തുപോയി. ആ ദൂതൻ പത്രോസിനെ മോചിപ്പിച്ചു.—ദൂതൻമാർ നമ്മളെയും സഹായിക്കുമോ?—ഉവ്വ്, അവർ സഹായിക്കും. അതിന്റെ അർഥം നാം ഒരിക്കലും ഉപദ്രവമേൽക്കാൻ അവർ അനുവദിക്കുകയില്ലെന്നാണോ?—നീ തെരുവിൽ ഒരു കാറിന്റെ മുമ്പിലേക്ക് ഓടിച്ചെന്നാൽ ഒരു ദൂതൻ നിന്നെ സംരക്ഷിക്കുമോ?—ഇല്ല. നാം മൗഢ്യകാര്യങ്ങൾ ചെയ്താൽ നമുക്ക് അപകടമുണ്ടാകുന്നതിൽനിന്നു ദൂതൻമാർ നമ്മെ തടയുകയില്ല. നീ ഉയരമേറിയ ഒരു കെട്ടിടത്തിൽനിന്നു ചാടിയാൽ ദൂതൻമാർ നിന്നെ പിടിക്കുമോ?—ഒരിക്കൽ യേശുവിനെകൊണ്ടു അതു ചെയ്യിക്കാൻ പിശാചു ശ്രമിച്ചു. എന്നാൽ യേശു അതു ചെയ്യുമായിരുന്നില്ല. നമുക്ക് അതിൽനിന്നു പഠിക്കാൻ കഴിയും.—ലൂക്കോസ് 4:9-13.
ദൈവം ദൂതൻമാർക്കു പ്രത്യേകവേല ചെയ്യാൻ കൊടുത്തിട്ടുണ്ട്. ദൈവത്തെ ആരാധിക്കാൻ എല്ലായിടത്തുമുളള ജനങ്ങളോടു പറയുന്ന ഒരു ദൂതനെസംബന്ധിച്ചു ബൈബിൾ പറയുന്നു.—വെളിപ്പാടു 14:6, 7.
ദൂതൻമാർ അതു ചെയ്യുന്നതെങ്ങനെയാണ്? എല്ലാവരും അവരെ കേൾക്കാൻതക്കവണ്ണം അവർ സ്വർഗത്തിൽനിന്നു വിളിച്ചു പറയുന്നുണ്ടോ?—ഇല്ല; പ്രത്യുത ഭൂമിയിലെ സത്യക്രിസ്ത്യാനികൾ ദൈവത്തെസംബന്ധിച്ചു മററുളളവരോടു സംസാരിക്കുന്നു. ദൂതൻമാർ അവരുടെ വേലയിൽ അവരെ നയിക്കുന്നു. ദൈവത്തെസംബന്ധിച്ച് അറിയാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നവർക്കു കേൾക്കാൻ ഒരു അവസരം ലഭിക്കുന്ന കാര്യം അവർ സുനിശ്ചിതമാക്കുന്നു. നമുക്ക് ആ വേലയിൽ പങ്കെടുക്കാൻ കഴിയും; ദൂതൻമാർ നമ്മെ സഹായിക്കും.
എന്നാൽ ദൈവത്തെ സ്നേഹിക്കാത്ത ആളുകൾ നമുക്ക് ഉപദ്രവം ചെയ്യുന്നുവെങ്കിലോ? അവർ, പത്രോസിനോടു ചെയ്തതുപോലെ
നമ്മെ ജയിലിലാക്കിയാലോ? ദൂതൻമാർ നമ്മെ സ്വതന്ത്രരാക്കുമോ?—അവർക്ക് അതു കഴിയും. എന്നാൽ അതല്ല അവർ എല്ലായ്പോഴും ചെയ്യുന്നത്.ഒരു സമയത്ത് അപ്പോസ്തലനായ പൗലോസ് ഒരു തടവുകാരനായിരുന്നപ്പോൾ ദൂതൻമാർ അവനെ ഉടൻതന്നെ മോചിപ്പിച്ചില്ല. ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചു കേൾക്കേണ്ട ആവശ്യമുണ്ടായിരുന്ന ആളുകൾ തടവിലുണ്ടായിരുന്നു. കേൾക്കേണ്ട ആവശ്യമുണ്ടായിരുന്ന ഭരണാധികാരികളുമുണ്ടായിരുന്നു. പൗലോസ് അവരുടെ മുമ്പാകെ കൊണ്ടുപോകപ്പെട്ടു. അവന് അവരോടു പ്രസംഗിക്കാൻ കഴിഞ്ഞു. എന്നാൽ പൗലോസ് എവിടെയാണെന്ന് ദൂതൻമാർക്ക് എപ്പോഴും അറിയാമായിരുന്നു; അവർ അവനെ സഹായിച്ചു. നാം യഥാർഥത്തിൽ ദൈവത്തെ സേവിക്കുന്നുവെങ്കിൽ അവർ നമ്മെയും സഹായിക്കും.—പ്രവൃത്തികൾ 27:23-25.
ദൂതൻമാർ ചെയ്യുന്ന മറെറാരു പ്രധാന വേലകൂടെയുണ്ട്; അവർ അതു പെട്ടെന്നുതന്നെ ചെയ്യാൻപോകയാണ്. സകല ദുഷ്ടജനങ്ങളെയും നശിപ്പിക്കുവാനുളള ദൈവത്തിന്റെ സമയം വളരെ അടുത്തിരിക്കുകയാണ്. സത്യദൈവത്തെ ആരാധിക്കാത്ത സകലരും നശിപ്പിക്കപ്പെടും. തങ്ങൾ കാണാത്തതുകൊണ്ടു ദൂതൻമാരിൽ വിശ്വസിക്കുന്നില്ലെന്നു പറയുന്നവർ എത്ര തെററിപ്പോയെന്ന് അവർ മനസ്സിലാക്കും. എന്നാൽ സമയം വളരെ താമസിച്ചുപോയിരിക്കും. ദുഷ്ടൻമാരിൽ ആരും രക്ഷപെടുകയില്ല. ദൂതൻമാർ അവരെയെല്ലാം കണ്ടുപിടിക്കും.—2 തെസ്സലോനിക്യർ 1:6-8.
അതു നമുക്ക് എന്ത് അർഥമാക്കും?—നാം ദൂതൻമാരുടെ പക്ഷത്താണെങ്കിൽ അവർ നമുക്കു സഹോദരൻമാരെപ്പോലെയായിരിക്കും. ഒന്നും ഭയപ്പെടാനില്ലായിരിക്കും. അവർ നമ്മെ സഹായിക്കും.
എന്നാൽ നാം ആ പക്ഷത്താണോ?—നാം യഹോവയെ സേവിക്കുന്നുവെങ്കിൽ നാം ആ പക്ഷത്താണ്. നാം യഹോവയെ സേവിക്കുന്നുവെങ്കിൽ അവനെ സേവിക്കാൻ നാം മററാളുകളോടും പറയും.
(ദൂതൻമാർ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്നു കൂടുതലായി പഠിക്കാൻ സങ്കീർത്തനം 34:7, [33:8, Dy] മത്തായി 18:10; പ്രവൃത്തികൾ 8:26-31 എന്നിവ വായിക്കുക.)