നമ്മുടെ സഹോദരീ സഹോദരൻമാരോടുളള സ്നേഹം
അധ്യായം 19
നമ്മുടെ സഹോദരീസഹോദരൻമാരോടുളള സ്നേഹം
നിനക്ക് എത്ര സഹോദരൻമാരും സഹോദരിമാരുമുണ്ട്?—എല്ലാവർക്കും വീട്ടിലെ കുടുംബത്തിൽ സഹോദരനോ സഹോദരിയോ ഇല്ല. നിനക്ക് ഒരാളെങ്കിലുമുണ്ടെങ്കിൽ നിനക്കു നന്ദിയുളളവനായിരിക്കാവുന്നതാണ്.
നമുക്കു ചിലയാളുകളോടു വിശേഷിച്ച് അടുപ്പം തോന്നത്തക്കവണ്ണമാണു ദൈവം നമ്മെ നിർമിച്ചത്. നമുക്ക് അനേകം സ്നേഹിതൻമാർ ഉണ്ടായിരിക്കാം; എന്നാൽ സാധാരണയായി സഹോദരൻമാരും സഹോദരിമാരും, സ്നേഹിതൻമാരെക്കാളധികമായിപ്പോലും അന്യോന്യം കരുതുന്നു. ഒരുവൻ കുഴപ്പത്തിലായിരിക്കുമ്പോൾ മററവൻ സഹായിക്കുന്നു. അത്തരം സഹോദരൻ ഉണ്ടായിരിക്കാനാണു നീ ആഗ്രഹിക്കുന്നത് അല്ലയോ?—
എന്നാൽ എല്ലാവരും അവരുടെ സഹോദരനോടോ സഹോദരിയോടോ നല്ലവരായിരിക്കുന്നില്ല. തന്റെ സഹോദരനെ അടിച്ച ഒരു ആളെക്കുറിച്ചു ബൈബിൾ നമ്മോടു പറയുന്നു. നിനക്ക് അവന്റെ പേരറിയാമോ?—അവനായിരുന്നു കയീൻ, ഒന്നാമത്തെ മമനുഷ്യന്റെ ഒരു പുത്രൻ തന്നെ.
കയീൻ ഒരു കൃഷിക്കാരനെന്ന നിലയിൽ കൃഷിചെയ്തുണ്ടാക്കിയിരുന്ന ഭക്ഷ്യപദാർഥങ്ങളിൽ കുറെ ഒരു ദിവസം എടുത്തു. അവൻ ഈ ഭക്ഷ്യപദാർഥങ്ങൾ ഒരു കാഴ്ചയോ വഴിപാടോ ആയി യഹോവയ്ക്കു കൊടുത്തു. അവന്റെ സഹോദരനായ ഹാബേലും യഹോവയ്ക്ക് ഒരു വഴിപാടു കൊടുത്തു. ഹാബേൽ തനിക്കുണ്ടായിരുന്ന ഏററവും നല്ല ആടുകളെ യഹോവയ്ക്കു അർപ്പിച്ചു. ദൈവം ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ അവൻ കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല.
അതെന്തുകൊണ്ടായിരുന്നു?—അതു ഹാബേൽ ഏററവും ഉയർന്നത് അർപ്പിച്ചതുകൊണ്ടല്ലായിരുന്നു. അവൻ ഒരു ആടിനെ അർപ്പിച്ചതുമായിരുന്നില്ല വ്യത്യാസമുളവാക്കിയത്. ആളുകളുടെ
ഹൃദയങ്ങളിൽ എന്താണുളളതെന്നു ദൈവത്തിനു കാണാൻ കഴിയുമെന്നു ബൈബിൾ നമ്മോടു പറയുന്നു. നാം നമ്മുടെതന്നെ ഉളളിൽ ആഴത്തിൽ എങ്ങനെ വിചാരിക്കുന്നുവെന്ന് അവൻ അറിയുന്നു.ദൈവം കയീന്റെ ഹൃദയത്തിൽ എന്തു കണ്ടു?—കയീൻ യഥാർഥത്തിൽ തന്റെ സഹോദരനെ സ്നേഹിച്ചില്ലെന്ന് അവൻ കണ്ടു. യഹോവ ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചതായി കയീനു കാണാൻ കഴിഞ്ഞു. എന്നാൽ കയീൻ തന്റെ സഹോദരനെപ്പോലെയായിരിക്കുന്നതിനു മാററംവരുത്താൻ ശ്രമിച്ചോ?—ഇല്ല. അവൻ കോപിച്ചു.
യഹോവ കയീനോടു തന്റെ വഴികൾക്കു മാററംവരുത്തണമെന്നു പറഞ്ഞു. എന്നാൽ കയീൻ ശ്രദ്ധിച്ചില്ല. അവൻ യഥാർഥത്തിൽ ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിൽ അവൻ ദൈവത്തിനു ശ്രദ്ധകൊടുക്കുമായിരുന്നു. എന്നാൽ അവൻ ദൈവത്തെ സ്നേഹിച്ചില്ല. അവൻ തന്റെ സഹോദരനെയും സ്നേഹിച്ചില്ല.
അതുകൊണ്ട് ഒരു ദിവസം അവൻ ഹാബേലിനോട്: “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. കയീന് അവന്റെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടായിരുന്നു. എന്നാൽ ഹാബേൽ അത് അറിഞ്ഞിരുന്നില്ല. ഹാബേൽ കയീന്റെകൂടെപോയി. അവർ വയലിൽ തനിച്ചായിരുന്നപ്പോൾ കയീൻ തന്റെ സഹോദരനെ അടിച്ചു. അവൻ അവനെ കഠിനമായി അടിച്ചുകൊന്നു. അതു ഭയങ്കരമായിരുന്നില്ലേ?—ഉല്പത്തി 4:2-8.
നാം അതിൽനിന്ന് ഒരു പ്രത്യേക പാഠം പഠിക്കേണ്ടതുണ്ടെന്നു ബൈബിൾ നമ്മോടു പറയുന്നു. അതെന്താണെന്നു നിനക്കറിയാമോ?—‘ഇതാണു നിങ്ങൾ ആദിമുതൽ കേട്ട ദൂത്: നമുക്ക് അന്യോന്യം സ്നേഹമുണ്ടായിരിക്കണം; ദുഷ്ടനിൽ നിന്നു വന്ന കയീനെപ്പോലെയല്ല.’ അതുകൊണ്ട് സഹോദരൻമാർക്കും സഹോദരിമാർക്കും അന്യോന്യം സ്നേഹമുണ്ടായിരിക്കണം. അവർ കയീനെപ്പോലെയായിരിക്കരുത്.—1 യോഹന്നാൻ 3:11, 12.
കയീനെപ്പോലെയായിരിക്കുന്നത് ഇത്ര മോശമായിരിക്കുന്നതെന്തുകൊണ്ട്—എന്തുകൊണ്ടെന്നാൽ അവൻ ‘ദുഷ്ടനിൽ നിന്നു വന്നു’വെന്നു ബൈബിൾ പറയുന്നു. കയീൻ പിശാചിനെപ്പോലെ പ്രവർത്തിച്ചതുകൊണ്ട് അതു പിശാച് അവന്റെ
പിതാവായിരിക്കുന്നതുപോലെയായിരുന്നു. അതിനെക്കുറിച്ചു ചിന്തിക്കുക!നിന്റെ സഹോദരൻമാരെയും സഹോദരിമാരെയും സ്നേഹിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ടെന്നു നീ കാണുന്നുവോ?—നീ അവരെ സ്നേഹിക്കുന്നില്ലെങ്കിൽ നീ ആരുടെ മകനായിരിക്കും!—നീ പിശാചിന്റെ മകനായിരിക്കും. നീ അങ്ങനെയായിരിക്കാൻ ആഗ്രഹിക്കുന്നില്ല, ആഗ്രഹിക്കുമോ?—അതുകൊണ്ട് നീ ദൈവത്തിന്റെ ഒരു മകനായിരിക്കാനാഗ്രഹിക്കുന്നുവെന്നു നിനക്ക് എങ്ങനെ തെളിയിക്കാൻ കഴിയും?—അതു യഥാർഥത്തിൽ നിന്റെ സഹോദരൻമാരെയും സഹോദരിമാരെയും സ്നേഹിക്കുന്നതിനാലാണ്.
എന്നാൽ സ്നേഹമെന്നാലെന്താണ്?—സ്നേഹമെന്നത്, മററുളളവർക്കു നൻമചെയ്യാനാഗ്രഹിപ്പിക്കുമാറു നമ്മുടെ ഉളളിലുളള ആഴമായ ഒരു വികാരമാണ്. നമുക്കു മററുളളവരോട് ഒരു നല്ല വികാരമുളളപ്പോൾ നാം അവരെ സ്നേഹിക്കുന്നുവെന്നു നാം പ്രകടമാക്കുന്നു. നാം അവർക്കുവേണ്ടി നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ അതു പ്രകടമാക്കുന്നു. നാം ആരെയെങ്കിലും യഥാർഥമായി സ്നേഹിക്കുന്നുവെങ്കിൽ അയാൾ നമുക്കുവേണ്ടി ആദ്യം എന്തെങ്കിലും ചെയ്യുന്നതുവരെ നാം അയാൾക്കു നൻമചെയ്യുന്നതിൽ നിന്നു പിൻമാറി നിൽക്കുമോ?—
ദൈവം അതു ചെയ്യുന്നില്ല. നാം ദൈവത്തെ സ്നേഹിക്കുന്നതിനു മുമ്പുതന്നെ ദൈവം നമ്മെ സ്നേഹിച്ചു. നമുക്ക് ഇതിൽനിന്നു പഠിക്കാൻ കഴിയും. മററുളളവർ നമ്മോടു സ്നേഹം കാണിക്കുന്നതിനു മുമ്പുതന്നെ നാം അവരെ സ്നേഹിക്കുന്നുവെന്നു നമുക്കു പ്രകടമാക്കാൻ കഴിയും.
ക്രിസ്ത്യാനികൾക്ക് ഒരേ വീട്ടിൽ തങ്ങളോടൊത്തു വസിക്കുന്നവർ മാത്രമല്ലാതെ വളരെയധികം സഹോദരൻമാരും സഹോദരിമാരുംകൂടെ ഉണ്ടെന്നു ബൈബിൾ പറയുന്നു. അവർ ആരാണെന്നു നിനക്കറിയാമോ?—യേശു ഇങ്ങനെ പറഞ്ഞു: ‘സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്ന ഏതൊരാളും എന്റെ സഹോദരനും സഹോദരിയുമാകുന്നു.’ അതിന്റെ അർഥം ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന സകലരും സഹോദരൻമാരും സഹോദരിമാരുമാണെന്നാണ്. അവർ സഹോദരീസഹോദരൻമാരുടെ ഒരു പ്രത്യേക കുടുംബമാണ്. നിനക്ക് അത് അറിയാമായിരുന്നോ?—ഈ വലിയ ക്രിസ്തീയകുടുംബത്തിലെ എല്ലാ സഹോദരീസഹോദരൻമാരെയും നീ സ്നേഹിക്കുന്നുണ്ടോ?—നാം സ്നേഹിക്കണമെന്നു യേശു പറഞ്ഞു. അവൻ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും.’ നമുക്ക് അവരിൽ ചുരുക്കം ചിലരെ മാത്രം സ്നേഹിക്കാൻ സാദ്ധ്യമല്ല. നാം നമ്മുടെ സകല സഹോദരീസഹോദരൻമാരെയും സ്നേഹിക്കേണ്ടതാണ്.—യോഹന്നാൻ 13:35.
നാം അവരെ യഥാർഥത്തിൽ സ്നേഹിക്കുന്നുവെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?—ശരി, നാം അവരെ സ്നേഹിക്കുന്നുവെങ്കിൽ നാം അവരോടു സംസാരിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട് അവരിൽനിന്നു നാം അകന്നുകളയുകയില്ല. നാം അവരോടെല്ലാം സൗഹൃദയമുളളവരായിരിക്കും. നാം എല്ലായ്പോഴും അവർക്കു നൻമചെയ്യും. അവർ എപ്പോഴെങ്കിലും കുഴപ്പത്തിലാകുമ്പോൾ നാം അവരുടെ സഹായത്തിനെത്തും. എന്തുകൊണ്ടെന്നാൽ നാം യഥാർഥത്തിൽ ഒരു വലിയ കുടുംബമാണ്.
നാം നമ്മുടെ സകല സഹോദരൻമാരെയും സഹോദരിമാരെയും യഥാർഥമായി സ്നേഹിക്കുമ്പോൾ അത് എന്തു തെളിയിക്കുന്നു?—നാം മഹദ്ഗുരു ആയ യേശുവിന്റെ ശിഷ്യൻമാരാണെന്ന് അതു തെളിയിക്കുന്നു. അതായിരിക്കാനല്ലയോ നാം ആഗ്രഹിക്കുന്നത്?—
(1 യോഹന്നാൻ 4:8, 20, 21-ലും ഗലാത്യർ 6:10-ലും നമ്മുടെ സഹോദരീസഹോദരൻമാരോടു സ്നേഹം പ്രകടിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്തിരിക്കുന്നു. നിന്റെ സ്വന്തം ബൈബിൾ തുറന്ന് ആ വാക്യങ്ങൾ എന്തുകൊണ്ടു വായിച്ചുകൂടാ?)