വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാലു ദിവസം മരിച്ചവനായിരുന്ന മനുഷ്യൻ

നാലു ദിവസം മരിച്ചവനായിരുന്ന മനുഷ്യൻ

അധ്യായം 16

നാലു ദി​വ​സം മ​രി​ച്ച​വ​നാ​യി​രുന്ന മനുഷ്യൻ

ജീവ​നോ​ടി​രി​ക്കു​ന്നത്‌ അത്ഭുത​ക​ര​മ​ല്ല​യോ? നീ ജീവിതം ആസ്വദി​ക്കു​ന്നു​ണ്ടോ?—ഞാൻ ജീവിതം ആസ്വദി​ക്കു​ന്നുണ്ട്‌. നാം ജീവ​നോ​ടി​രി​ക്കു​മ്പോൾ നമുക്കു രസകര​മായ വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യാൻ കഴിയും.

എന്നാൽ ഒരു മനുഷ്യ​നും എന്നേക്കും ജീവി​ച്ചി​ട്ടി​ല്ലെന്നു നീ അറിഞ്ഞി​രു​ന്നോ?—പെട്ടെ​ന്നോ പിന്നീ​ടോ സകലയാ​ളു​ക​ളും മരിച്ചി​ട്ടുണ്ട്‌. മരിച്ച ആരെ​യെ​ങ്കി​ലും​കു​റി​ച്ചു നിനക്ക​റി​യാ​മോ?—

ഒരിക്കൽ യേശു​വി​ന്റെ ഒരു നല്ല സ്‌നേ​ഹി​തൻ മരിച്ചു. ഈ സ്‌നേ​ഹി​തൻ യെരൂ​ശ​ലേ​മിൽനി​ന്നു ദൂരെ​യ​ല്ലാഞ്ഞ ഒരു ചെറിയ പട്ടണമായ ബഥനി​യിൽ ജീവി​ച്ചി​രു​ന്നു. അവന്റെ പേർ ലാസർ എന്നായി​രു​ന്നു. അവനു മാർത്ത​യെ​ന്നും മറിയ​യെ​ന്നും പേരു​ണ്ടാ​യി​രുന്ന രണ്ടു സഹോ​ദ​രി​മാർ ഉണ്ടായി​രു​ന്നു.

ഒരുദി​വ​സം ലാസറി​നു കലശലായ രോഗം ബാധിച്ചു. യേശു ആ സമയത്തു ദൂരെ​യാ​യി​രു​ന്നു. അതു​കൊ​ണ്ടു മാർത്ത​യും മറിയ​യും തങ്ങളുടെ സഹോ​ദ​ര​നായ ലാസറി​നു രോഗം പിടി​ച്ചെന്ന വാർത്ത അവനെ അറിയി​ച്ചു. അവർ ഇതു ചെയ്‌തത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? എന്തു​കൊ​ണ്ടെ​ന്നാൽ യേശു​വി​നു അവരുടെ സഹോ​ദ​രനെ സൗഖ്യ​മാ​ക്കാൻ കഴിയു​മെന്ന്‌ അവർ അറിഞ്ഞി​രു​ന്നു. യേശു ഒരു ഡോക്ട​റാ​യി​രു​ന്നില്ല; എന്നാൽ അവനു സകലതരം രോഗ​വും സൗഖ്യ​മാ​ക്കാൻ ദൈവ​ത്തിൽനി​ന്നു ശക്തി ലഭിച്ചി​രു​ന്നു.

എന്നാൽ യേശു വരുന്ന​തി​നു മുമ്പു ലാസറി​നു രോഗം മൂർച്ഛി​ച്ചു മരിച്ചു. ലാസർ ഉറങ്ങു​ക​യാ​ണെന്നു യേശു തന്റെ ശിഷ്യൻമാ​രോ​ടു പറഞ്ഞു. എന്നാൽ താൻ അവനെ ഉണർത്താൻ പോകു​ക​യാ​ണെന്നു യേശു പറഞ്ഞു. യേശു അർഥമാ​ക്കി​യതു ശിഷ്യൻമാർക്കു മനസ്സി​ലാ​യില്ല. അതു​കൊണ്ട്‌ യേശു ലാസർ മരിച്ചു​വെന്ന്‌ അപ്പോൾ സ്‌പഷ്ട​മാ​യി പറഞ്ഞു. മരണം ഒരു ഗാഢനി​ദ്ര​പോ​ലെ​യാണ്‌, ആൾ സ്വപ്‌നം​പോ​ലും കാണു​ന്നി​ല്ലാ​ത്ത​വി​ധം അത്ര ഗാഢമായ നിദ്ര​പോ​ലെ​യാണ്‌.

യേശു ഇപ്പോൾ മാർത്ത​യെ​യും മറിയ​യെ​യും സന്ദർശി​ക്കാൻ പോയി. അവിടെ കുടും​ബ​ത്തി​ന്റെ അനേകം സുഹൃ​ത്തു​ക്ക​ളും ഉണ്ടായി​രു​ന്നു. അവരുടെ സഹോ​ദരൻ മരിച്ചു​പോ​യ​തു​കൊണ്ട്‌ അവർ മാർത്ത​യെ​യും മറിയ​യെ​യും ആശ്വസി​പ്പി​ക്കാൻ വന്നിരു​ന്നു.

യേശു വരുന്നു​ണ്ടെന്നു മാർത്ത കേട്ട​പ്പോൾ അവൾ അവനെ എതി​രേൽക്കാൻ ചെന്നു. പെട്ടെന്നു മറിയ​യും യേശു​വി​നെ കാണാൻ വന്നു. അവൾ വളരെ സങ്കട​ത്തോ​ടെ കരയു​ക​യാ​യി​രു​ന്നു; അവൾ അവന്റെ പാദത്തി​ങ്കൽ വീണു. മറിയയെ അനുഗ​മിച്ച മററു സ്‌നേ​ഹി​ത​രും കരയു​ക​യാ​യി​രു​ന്നു. സകലരും കരയു​ന്നതു കണ്ടപ്പോൾ യേശു​വും സങ്കട​പ്പെട്ടു കരയാൻ തുടങ്ങി.

അവർ എവി​ടെ​യാ​ണു ലാസറി​നെ വെച്ച​തെന്നു മഹദ്‌ഗു​രു ചോദി​ച്ചു. അതിങ്കൽ ലാസറി​നെ കുഴി​ച്ചി​ട്ടി​രുന്ന ഗുഹയി​ലേക്ക്‌ ആളുകൾ യേശു​വി​നെ നയിച്ചു. യേശു അപ്പോൾ അവി​ടെ​യു​ണ്ടാ​യി​രുന്ന ആളുക​ളോട്‌: ‘ഗുഹയു​ടെ മുമ്പിൽനി​ന്നു കല്ല്‌ ഉരുട്ടി മാററു​വിൻ’ എന്നു പറഞ്ഞു. അവർ അതു ചെയ്യണ​മോ?—

അതു ശരിയാ​ണെന്നു മാർത്ത വിചാ​രി​ച്ചില്ല. അവൾ: ‘കർത്താവേ, ഇപ്പോൾ അവനു നാററം വച്ചിരി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ മരിച്ചി​ട്ടു നാലു ദിവസ​മാ​യി​രി​ക്കു​ന്നു’ എന്നു പറഞ്ഞു. അല്‌പം കഴിയു​മ്പോൾ മൃത​ദേ​ഹ​ങ്ങൾക്കു നാററം വയ്‌ക്കു​ന്നു​വെ​ന്നതു സത്യമാണ്‌.

എന്നാൽ യേശു അവളോട്‌: “നീ വിശ്വ​സി​ക്കു​മെ​ങ്കിൽ നീ ദൈവ​ത്തി​ന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോ​ടു പറഞ്ഞി​ല്ല​യോ?” എന്നു പറഞ്ഞു. ദൈവ​ത്തി​നു മഹത്വം കൈവ​രു​ത്തുന്ന എന്തോ മാർത്ത കാണു​മെ​ന്നാ​ണു യേശു അർഥമാ​ക്കി​യത്‌. യേശു എന്തു​ചെ​യ്യാൻ പോക​യാ​യി​രു​ന്നു?

കല്ലു മാററി​യ​പ്പോൾ യേശു ഉച്ചത്തിൽ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അപ്പോൾ യേശു ഒരു ഉറച്ച ശബ്ദത്തിൽ: “ലാസറേ, പുറത്തു​വരൂ!” എന്നു പറഞ്ഞു. അവൻ പുറത്തു വരുമോ?—അവനു കഴിയു​മോ?—

കൊള​ളാം, ഉറങ്ങുന്ന ആരെ​യെ​ങ്കി​ലും നിനക്ക്‌ ഉണർത്താൻ കഴിയു​മോ?—നീ ഒരു ഉറച്ച ശബ്ദത്തിൽ വിളി​ക്കു​ക​യാ​ണെ​ങ്കിൽ അവൻ ഉണരും. എന്നാൽ മരണത്തിൽ ഉറങ്ങുന്ന ആരെ​യെ​ങ്കി​ലും നിനക്ക്‌ ഉണർത്താൻ കഴിയു​മോ?—ഇല്ല. നീ എത്രതന്നെ ഉറക്കെ വിളി​ച്ചാ​ലും, മരിച്ചവർ കേൾക്കു​ക​യില്ല. മരിച്ച​വരെ ഉണർത്താൻ നിനക്കോ എനിക്കോ ചെയ്യാൻ കഴിയുന്ന ഒന്നുമില്ല.

എന്നാൽ യേശു വ്യത്യ​സ്‌ത​നാണ്‌. അവനു ദൈവ​ത്തിൽനി​ന്നു പ്രത്യേക ശക്തി ലഭിച്ചി​ട്ടുണ്ട്‌. അതു​കൊണ്ട്‌, യേശു ലാസറി​നെ വിളി​ച്ച​പ്പോൾ ഒരു അത്ഭുത​കാ​ര്യം സംഭവി​ച്ചു. നാലു ദിവസ​മാ​യി മരിച്ചി​രുന്ന മനുഷ്യൻ ഗുഹയിൽനി​ന്നു വെളി​യിൽവന്നു! അവൻ ജീവനി​ലേക്കു തിരികെ വരുത്ത​പ്പെ​ട്ടി​രു​ന്നു! അവനു വീണ്ടും ശ്വസി​ക്കാ​നും നടക്കാ​നും സംസാ​രി​ക്കാ​നും കഴിഞ്ഞു! അതെ, ലാസർ നാലു​ദി​വസം മരിച്ചി​രു​ന്ന​ശേഷം യേശു അവനെ ഉയിർപ്പി​ച്ചു. അത്‌ അത്ഭുത​ക​ര​മ​ല്ലാ​യി​രു​ന്നു​വോ?——യോഹ​ന്നാൻ 11:1-44.

എന്നാൽ ലാസർ മരിച്ചി​രുന്ന നാലു ദിവസം അവൻ എവി​ടെ​യാ​യി​രു​ന്നു​വെന്നു നീ ചോദി​ച്ചേ​ക്കാം. ലാസർ മരിച്ച​പ്പോൾ അവൻ സ്വർഗ​ത്തി​ലേക്കു പോയോ? അവൻ ദൈവ​ത്തോ​ടും വിശു​ദ്ധ​ദൂ​തൻമാ​രോ​ടും​കൂ​ടെ അവിടെ ജീവി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നോ?—

ഇപ്പോൾ ചിന്തിക്കൂ: ലാസർ ആ നാലു​ദി​വസം സ്വർഗ​ത്തി​ലാ​യി​രു​ന്നെ​ങ്കിൽ അവൻ അതി​നെ​സം​ബ​ന്ധിച്ച്‌ എന്തെങ്കി​ലും പറയു​ക​യി​ല്ലാ​യി​രു​ന്നോ?—അവൻ സ്വർഗ​ത്തി​ലാ​യി​രു​ന്നെ​ങ്കിൽ യേശു ആ ആഹ്‌ളാ​ദ​ക​ര​മായ സ്ഥലത്തു​നിന്ന്‌ അവനെ തിരികെ വരുത്തു​മാ​യി​രു​ന്നോ?—ലാസർ സ്വർഗ​ത്തി​ലാ​യി​രു​ന്നു​വെന്നു ബൈബിൾ പറയു​ന്നില്ല.

ലാസർ ഉറങ്ങു​ക​യാ​യി​രു​ന്നെന്നു യേശു പറഞ്ഞു​വെ​ന്നോർക്കുക. നീ ഉറങ്ങു​മ്പോൾ എന്താണവസ്ഥ?—

നീ വളരെ ഗാഢമായ ഉറക്കത്തി​ലാ​യി​രി​ക്കു​മ്പോൾ നിനക്കു ചുററും സംഭവി​ക്കു​ന്ന​തെ​ന്തെന്നു നിനക്ക​റി​യാൻ പാടില്ല, അറിയാ​മോ?—നീ ഉണരു​മ്പോൾ നീ ഒരു ക്ലോക്കിൽ നോക്കു​ന്ന​തു​വരെ നീ എത്ര​നേ​ര​മാ​യി ഉറങ്ങു​ക​യാ​യി​രു​ന്നു​വെന്നു നിനക്ക​റി​യാൻ പാടില്ല.

മരിച്ച ആളുകളെ സംബന്ധിച്ച്‌ അതു​പോ​ലെ​യാണ്‌. സംഭവി​ക്കു​ന്ന​തൊ​ന്നും അവർക്ക​റി​യാൻ പാടില്ല. അവർക്ക്‌ ഒന്നും അനുഭ​വ​പ്പെ​ടു​ന്നില്ല. അവർക്ക്‌ ഒന്നും ചെയ്യാ​നും സാധി​ക്കു​ക​യില്ല.

എന്നാൽ ചിലയാ​ളു​കൾക്കു മരിച്ച​വരെ ഭയമാണ്‌. മരിച്ചവർ അവരെ ഉപദ്ര​വി​ച്ചേ​ക്കു​മെന്നു വിചാ​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർ ഒരു ശവക്കോ​ട്ട​യിൽ പോകു​ക​യില്ല. നിനക്ക്‌ അതു സങ്കല്‌പി​ക്കാൻ കഴിയു​മോ?—ഇല്ല, മരിച്ച​വർക്ക്‌ ഒന്നും ചെയ്യാൻ സാധ്യ​മ​ല്ലെന്നു ബൈബിൾ പറയുന്നു.

മരിച്ചവർ ഒരു പ്രത്യേ​ക​ദി​വസം ആത്മാക്ക​ളാ​യി ജീവനു​ള​ള​വരെ സന്ദർശി​ക്കാൻ വരുന്നു​വെന്ന്‌ ആരെങ്കി​ലും പറയു​ന്നതു നീ എന്നെങ്കി​ലും കേട്ടി​ട്ടു​ണ്ടോ?—ചിലയാ​ളു​കൾ അതു വിശ്വ​സി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ മരിച്ച​വർക്കു​വേണ്ടി ഭക്ഷണം തയ്യാറാ​ക്കി​വെ​ക്കു​ന്നു. അല്ലെങ്കിൽ അവർക്ക്‌ ആ ദിവസ​ങ്ങ​ളിൽ പ്രത്യേ​ക​വി​രു​ന്നു​കൾ ഉണ്ടായി​രി​ക്കാം. എന്നാൽ ആ കാര്യങ്ങൾ ചെയ്യു​ന്ന​യാ​ളു​കൾ മരിച്ച​വ​രെ​ക്കു​റി​ച്ചു ദൈവം പറയു​ന്നതു യഥാർഥ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടെന്നു നീ വിചാ​രി​ക്കു​ന്നു​വോ?—

ദൈവം പറയു​ന്നതു നീ വിശ്വ​സി​ക്കു​ന്നു​വോ?—നാം വിശ്വ​സി​ക്കു​ന്നു​വെ​ങ്കിൽ നമുക്കു മരിച്ച​വ​രെ​ക്കു​റി​ച്ചു ഭയമു​ണ്ടാ​യി​രി​ക്ക​യില്ല; എന്നാൽ നാം ജീവി​ച്ചി​രി​ക്കു​ന്ന​തിൽ നാം സന്തുഷ്ട​രാ​യി​രി​ക്കും. നാം യഥാർഥ​ത്തിൽ ജീവനു​വേണ്ടി ദൈവ​ത്തോ​ടു നന്ദിയു​ള​ള​വ​രാ​ണെ​ങ്കിൽ നാം ഓരോ ദിവസ​വും ജീവി​ക്കുന്ന വിധത്താൽ നാം അതു പ്രകട​മാ​ക്കും. ദൈവം അംഗീ​ക​രി​ക്കുന്ന കാര്യങ്ങൾ നാം ചെയ്യും.

(മരിച്ച​വ​രു​ടെ അവസ്ഥ​യോ​ടു​ളള വിപരീ​ത​താ​ര​ത​മ്യ​ത്തിൽ ദൈന​ന്ദിന ജീവി​ത​ത്തോ​ടു​ളള വിലമ​തിപ്പ്‌ ഊന്നി​പ്പ​റ​യു​ന്ന​തി​നു സഭാ​പ്ര​സം​ഗി 9:5, 10; യെഹെ​സ്‌കേൽ 18:4; സങ്കീർത്തനം 115:17 [113:17, Dy] എന്നിവ വായി​ക്കുക.)