വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും”

“നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും”

അധ്യായം 44

“നീ എന്നോ​ടു​കൂ​ടെ പ​റു​ദീ​സ​യിൽ ഉണ്ടായി​രി​ക്കും”

നിനക്കു മൃഗങ്ങളെ ഇഷ്ടമാ​ണോ?—ഒരു സിംഹ​ത്തോ​ടു​കൂ​ടെ കളിക്കാൻ സാധി​ക്കു​ന്നതു നിനക്കി​ഷ്ട​മാ​ണോ? അല്ലെങ്കിൽ ഒരു ഓമന​മൃ​ഗ​മാ​യി ഒരു കരടി ഉണ്ടായി​രി​ക്കു​ന്നതു നിനക്കി​ഷ്ട​മാ​ണോ?—

നിനക്ക്‌ അതു ചെയ്യാൻ കഴിയുന്ന സമയം വരുന്നു. നിന്റെ ബൈബിൾ എടുത്തു​കൊ​ണ്ടു​വന്നു നമുക്ക്‌ അതി​നെ​ക്കു​റിച്ച്‌ ഒരുമി​ച്ചു വായി​ക്കാം.

ആ തിരു​വെ​ഴു​ത്തു യെശയ്യാ​യു​ടെ പുസ്‌തകം 11-ാം അധ്യായം 6-ാം വാക്യ​ത്തി​ലാണ്‌. അതിങ്ങനെ പറയുന്നു: “ചെന്നായ്‌ ആണാട്ടിൻകു​ട്ടി​യോ​ടു​കൂ​ടി യഥാർഥ​ത്തിൽ അല്‌പ​നേരം വസിക്കും; പുളളി​പ്പു​ലി​തന്നെ കോലാ​ട്ടിൻകു​ട്ടി​യോ​ടു​കൂ​ടി കിടക്കും. പശുക്കി​ടാ​വും കുഞ്ചി​രോ​മ​മു​ളള ബാലസിം​ഹ​വും നന്നായി പോഷി​പ്പിച്ച മൃഗവു​മ​ല്ലാം ഒരുമി​ച്ചു വസിക്കും. വെറും ഒരു ബാലൻ അവയു​ടെ​മേൽ നായക​നാ​യി​രി​ക്കും.”

ഇന്ന്‌ ഒരു ചെന്നായ്‌ ഒരു ആട്ടിൻകു​ട്ടി​യു​ടെ അടുത്തു ചെന്നാൽ എന്തു സംഭവി​ക്കും?—അത്‌ അതിനെ തിന്നും, ഇല്ലയോ? ഒരു പുളളി​പ്പു​ലി ഒരു കോലാ​ട്ടിൻകു​ട്ടി​യോ​ടു​കൂ​ടെ ആയിരു​ന്നാൽ എന്തു സംഭവി​ക്കും?—ആ കോലാ​ട്ടിൻകു​ട്ടി പുളളി​പ്പു​ലി​യു​ടെ ആഹാര​മാ​യി​ത്തീ​രും.

എന്നാൽ അതിനു മാററം​വ​രാൻ പോകു​ക​യാ​ണെന്നു ബൈബിൾ പറയുന്നു. ആ മൃഗങ്ങൾ അന്യോ​ന്യം തിന്നു​ന്ന​തി​നു പകരം, ദൈവം അവയെ​ക്കൊ​ണ്ടു വൈ​ക്കോൽ തീററി​ക്കാൻ പോകു​ക​യാണ്‌. മൃഗങ്ങ​ളെ​ല്ലാം ഇണക്കമു​ള​ള​വ​യാ​യി​ത്തീ​രു​മ്പോൾ, ഒരു സിംഹം ഓമന​മൃ​ഗ​മാ​യി ഉണ്ടായി​രി​ക്കു​ന്നതു വിനോ​ദ​മാ​യി​രി​ക്കും, ഇല്ലയോ?—അതു പറുദീ​സ​യിൽ സംഭവി​ക്കാൻ പോകു​ക​യാണ്‌.

പറുദീസ എന്താ​ണെന്നു നിനക്ക​റി​യാ​മോ?—ഒരു പറുദീസ മനോ​ഹ​ര​മായ ഒരു തോട്ട​മോ ഉദ്യാ​ന​മോ ആണ്‌. അതു സമാധാ​ന​ത്തി​ന്റെ​യും സന്തോ​ഷ​ത്തി​ന്റെ​യും ഒരു സ്ഥലമാണ്‌.

ദൈവം ഒന്നാം​മ​നു​ഷ്യ​നായ ആദാമി​നും അവന്റെ ഭാര്യ​യ്‌ക്കും ജീവി​ക്കു​ന്ന​തിന്‌ ഒരു പറുദീസ കൊടു​ത്തു. അത്‌ ഏദെൻതോ​ട്ടം എന്നു വിളി​ക്ക​പ്പെട്ടു. ആ തോട്ട​ത്തിൽ മൃഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ അവയിൽ ഒന്നും മററു​ള​ള​വയെ ഉപദ്ര​വി​ച്ചി​രു​ന്നില്ല. രുചി​ക​ര​മായ ധാരാളം പഴങ്ങളു​ളള വൃക്ഷങ്ങ​ളും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അവിടെ ഒരു നദിയു​മു​ണ്ടാ​യി​രു​ന്നു. അതു ജീവി​ക്കു​ന്ന​തിന്‌ ആനന്ദ​പ്ര​ദ​മായ ഒരു സ്ഥലമാ​യി​രു​ന്നു.

എന്നാൽ ആദാമി​നും ഹവ്വായി​ക്കും ആ പറുദീസ നഷ്ടപ്പെട്ടു. അവർ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. അതു​കൊണ്ട്‌ അവർക്കു മേലാൽ പറുദീ​സ​യിൽ ജീവി​ക്കാൻ കഴിഞ്ഞില്ല; ഇന്ന്‌ ഏദെൻതോ​ട്ടം ഇല്ല. അതു​കൊണ്ട്‌, പറുദീ​സ​യിൽ ജീവി​ക്കാൻ നമുക്ക്‌ എന്ത്‌ അവസര​മാ​ണു​ള​ളത്‌?—

മഹദ്‌ഗു​രു ദണ്ഡനസ്‌തം​ഭ​ത്തിൽ മരിക്കു​ന്ന​തി​നു​മുമ്പ്‌ അവൻ ഒരു പുതിയ പറുദീ​സ​യെ​ക്കു​റി​ച്ചു പറഞ്ഞു. ഒരു മനുഷ്യൻ അവനോട്‌: “യേശുവേ, നീ നിന്റെ രാജ്യ​ത്തി​ലേക്കു പ്രവേ​ശി​ക്കു​മ്പോൾ എന്നെ ഓർക്കേ​ണമേ” എന്നു പറഞ്ഞു കഴിഞ്ഞ​തേ​യു​ണ്ടാ​യി​രു​ന്നു​ളളു. “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും” എന്നു യേശു ഉത്തരം പറഞ്ഞു.—ലൂക്കോസ്‌ 23:42, 43.

അന്നേദി​വ​സം​ത​ന്നെ അവർ പറുദീ​സ​യിൽ ഇരിക്കാൻ പോകു​ക​യാ​ണെന്നു യേശു പറഞ്ഞില്ല. ആ ദിവസം രണ്ടു​പേ​രും മരിക്ക​യും അടക്ക​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ യേശു ‘തന്റെ രാജ്യ​ത്തി​ലേക്കു പ്രവേ​ശിച്ച’ശേഷം സംഭവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു അവൻ പ്രസ്‌താ​വി​ച്ചത്‌. അപ്പോൾ വീണ്ടും ഒരു പറുദീസ ഉണ്ടായി​രി​ക്കും. ആ പുതിയ പറുദീസ എന്നേക്കും നിലനിൽക്കും.

ആ പറുദീസ എവി​ടെ​യാ​യി​രി​ക്കും?—ഒന്നാമത്തെ പറുദീസ ഇവിടെ ഭൂമി​യിൽത്ത​ന്നെ​യാ​യി​രു​ന്നു, അല്ലേ? അതു​കൊണ്ട്‌ പുതിയ പറുദീ​സ​യും ഇവിടെ ഭൂമി​യി​ലാ​യി​രി​ക്കും. അതു​കൊ​ണ്ടാ​ണു ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ ചെയ്യ​പ്പെ​ടേ​ണ​മെന്നു യേശു നമ്മെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ചത്‌. ആ സമയം വരു​മ്പോൾ മുഴു​ഭൂ​മി​യും ഒരു പറുദീ​സ​യാ​യി​ത്തീ​രും.

പറുദീ​സ​യിൽ വലിയ മാററങ്ങൾ ഉണ്ടാകും. വായു ശുദ്ധവും സുഖദാ​യ​ക​വും ശ്വസി​ക്കാൻ നല്ലതു​മാ​യി​രി​ക്കും. നദിക​ളി​ലെ വെളളം സ്വച്ഛവും ആരോ​ഗ്യ​പ്ര​ദ​വു​മാ​യി​രി​ക്കും. ആരും വിശന്നു നടക്കേ​ണ്ട​തി​ല്ലാ​ത്ത​വി​ധം ഭൂമി ധാരാളം ഭക്ഷണം വിളയി​ക്കും. മുഴു​ഭൂ​മി​യും ഒരു ഉദ്യാ​നം​പോ​ലെ​യാ​യി​ത്തീ​രും. അതു സകലതരം പക്ഷിക​ളാ​ലും മൃഗങ്ങ​ളാ​ലും വൃക്ഷങ്ങ​ളാ​ലും പുഷ്‌പ​ങ്ങ​ളാ​ലും സജീവ​മാ​യി​രി​ക്കും.

എന്നാൽ ഏററവും വലിയ മാററങ്ങൾ ആളുക​ളി​ലാ​യി​രി​ക്കും സംഭവി​ക്കുക. ജനങ്ങളാ​ണു ഭൂമിയെ മലിന​മാ​ക്കു​ന്നത്‌, അല്ലേ?—അവരിൽ ചിലർ വൃത്തി​ഹീ​ന​മായ വീടു​ക​ളിൽ വസിക്കു​ന്നു. അവർ പോകു​ന്നി​ട​ത്തെ​ല്ലാം ചപ്പുച​വ​റു​കൾ എറിയു​ന്നു. എന്നാൽ പറുദീസ അതു​പോ​ലെ ആയിരി​ക്കു​ക​യില്ല. അതു ജീവി​ക്കു​ന്ന​തി​നു ശുദ്ധവും സുഖക​ര​വു​മായ ഒരു സ്ഥലമാ​യി​രി​ക്കും. അതു​കൊ​ണ്ടു നാം പറുദീ​സ​യിൽ ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കിൽ വസ്‌തു​ക്കൾ വൃത്തി​യാ​യും ഭംഗി​യാ​യും സൂക്ഷി​ക്കാൻ പഠിക്കാ​നു​ളള സമയം ഇപ്പോ​ഴാ​ണെന്നു നീ പറയു​ക​യി​ല്ലേ?—നാം ഭൂമി ഒരു പറുദീ​സ​യാ​യി​രി​ക്കാൻ യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്ന​തി​നു​ളള ഒരു വഴിയാ​ണത്‌, അല്ലേ?—

ആളുകൾ മററു​വി​ധ​ങ്ങ​ളി​ലും മാററം​വ​രു​ത്തും. പറുദീസ സമാധാ​ന​ത്തി​ന്റെ ഒരു സ്ഥലമാ​യി​രി​ക്കും. എന്നാൽ ഇന്ന്‌ എല്ലാവ​രും സമാധാ​ന​മു​ള​ള​വരല്ല. ചിലയാ​ളു​കൾ മററു​ള​ള​വ​രു​ടെ നേരെ അലറുന്നു. അവർ മററു​ള​ള​വരെ കുത്തു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യുന്നു. അവർ കാട്ടു​മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ​തന്നെ പ്രവർത്തി​ക്കു​ന്നു. അവർ സമാധാ​ന​ത്തിൽ ജീവി​ക്കാൻ പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പറുദീ​സ​യിൽ അവർ “ഒരു ഉപദ്ര​വ​വും ചെയ്യു​ക​യില്ല, അല്ലെങ്കിൽ ഒരു നാശവും വരുത്തു​ക​യില്ല.”—യെശയ്യാ 11:9

നീ എല്ലായ്‌പോ​ഴും മററു​ള​ള​വ​രോ​ടു സമാധാ​ന​മു​ള​ള​വ​നാ​ണോ?—നാം പറുദീ​സ​യിൽ ജീവി​ക്ക​ണ​മെ​ങ്കിൽ, നാം സമാധാ​ന​മു​ള​ള​വ​രാ​യി​രി​ക്കാൻ പഠിക്കേണ്ട ആവശ്യ​മുണ്ട്‌, ഇല്ലയോ?—

പറുദീ​സ​യിൽ ജീവി​ക്കു​ന്നത്‌ ആനന്ദക​ര​മാ​യി​രി​ക്കും. ദൈവം അന്നു നമുക്കു​വേണ്ടി അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യു​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു. നിന്റെ ബൈബിൾ തുറന്നു വെളി​പ്പാ​ടു 21-ാം അധ്യായം 3, 4 എന്നീ വാക്യങ്ങൾ എടുക്കുക; നമുക്ക്‌ അതു പറയു​ന്നതു വായി​ക്കാം: “നോക്കൂ! ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രോ​ടു​കൂ​ടെ​യാ​കു​ന്നു; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനങ്ങളാ​യി​രി​ക്കും. ദൈവം​തന്നെ അവരോ​ടു​കൂ​ടെ ആയിരി​ക്കും. അവൻ അവരുടെ കണ്ണുക​ളിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും; മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. പൂർവ​കാ​ര്യ​ങ്ങൾ കടന്നു​പോ​യി​രി​ക്കു​ന്നു.”

അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക! ദൈവം നമ്മെ കാവൽ ചെയ്യും. നാം അസന്തു​ഷ്ട​രാ​യി ഒരിക്ക​ലും കരയേ​ണ്ടി​വ​രി​ക​യില്ല. ആരും രോഗി​യാ​യി വേദന​യ​നു​ഭ​വി​ക്കു​ക​യില്ല. ആരും മരി​ക്കേ​ണ്ടി​വ​രി​ക​യില്ല. അതാണു പറുദീ​സ​യി​ലെ അവസ്ഥ.

നീ യഥാർഥ​ത്തിൽ പറുദീ​സ​യിൽ ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വോ?—ഞാൻ ആഗ്രഹി​ക്കു​ന്നു. നാം ഇപ്പോൾ അനുദി​നം ചെയ്യു​ന്നതു നാം അവിടെ ഉണ്ടായി​രി​ക്കു​മോ​യെ​ന്ന​തി​നെ ബാധി​ക്കു​ന്ന​താണ്‌. നാം പറുദീ​സ​യിൽ ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കിൽ, അതിനു​വേണ്ടി ഒരുങ്ങു​വാ​നു​ളള സമയം ഇപ്പോ​ഴാണ്‌.

(ഈ ഭൂമി എന്നേക്കും നിലനിൽക്കും. ദൈവം അതിനെ ജീവി​ക്കാൻ ആനന്ദക​ര​മായ ഒരു സ്ഥലമാ​ക്കി​ത്തീർക്കും. ഇതി​നെ​ക്കു​റി​ച്ചു സങ്കീർത്തനം 104:5 [103:5, Dy]; 37:10, 11 [36:10, 11, Dy]; സദൃശ​വാ​ക്യ​ങ്ങൾ 2:21, 22; യെശയ്യാ 35:5, 6; മീഖാ 4:3, 4 എന്നിവി​ട​ങ്ങ​ളിൽ കൂടുതൽ വായി​ക്കുക.)