വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

മാതാ​പി​താ​ക്ക​ളോട്‌ ഒരു വാക്ക്‌

മാതാ​പി​താ​ക്കൾക്ക്‌ അവരുടെ മക്കളോ​ടു​ളള സ്‌നേഹം അത്ഭുത​ക​ര​മായ ഒരു ഗുണമാണ്‌. മിക്ക മാതാ​പി​താ​ക്ക​ളെ​യും​പോ​ലെ, നിസ്സം​ശ​യ​മാ​യും നിങ്ങൾ നിങ്ങളു​ടെ മക്കൾക്കു ജീവി​ത​ത്തിൽ ഒരു നല്ല തുടക്കം ഇട്ടു​കൊ​ടു​ക്കു​ന്ന​തിൽ തല്‌പ​ര​രാണ്‌.

എന്നാൽ നിങ്ങളു​ടെ മക്കൾക്കു കേവലം ആഹാര​വും വസ്‌ത്ര​വും കൊടു​ക്കു​ക​യും വിദ്യാ​ഭ്യാ​സം ചെയ്യി​ക്കു​ന്ന​തിന്‌ അവരെ സ്‌കൂ​ളി​ല​യ​യ്‌ക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കാ​ള​ധി​കം ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നിങ്ങൾ തിരി​ച്ച​റി​യു​ന്നു​ണ്ടെന്നു ഞങ്ങൾക്കു​റ​പ്പുണ്ട്‌. ജീവി​തത്തെ വിജയ​പൂർവ്വം അഭിമു​ഖീ​ക​രി​ക്കു​ന്ന​തിന്‌, മക്കൾക്കു ധാർമി​ക​മാർഗ​നിർദേശം, ജീവി​ത​ത​ത്ത്വ​ങ്ങൾ, ഇളം​പ്രാ​യം​മു​തൽതന്നെ ആവശ്യ​മാണ്‌.

ഒരുപക്ഷേ, അനേകം മാതാ​പി​താ​ക്ക​ളെ​പ്പോ​ലെ, എവിടെ തുടങ്ങ​ണ​മെ​ന്നും നിങ്ങളു​ടെ മക്കളെ എന്തു പഠിപ്പി​ക്ക​ണ​മെ​ന്നും നിങ്ങൾക്ക്‌ അറിവി​ല്ലെ​ന്നു​ളള തോന്നൽ ഉണ്ടായി​രി​ക്കാം. യഥാർഥ​ത്തിൽ എവി​ടെ​യെ​ങ്കി​ലും കണ്ടെത്താ​വുന്ന ഏററവും നല്ല തത്ത്വങ്ങൾ ബൈബി​ളി​ലാ​ണു കാണ​പ്പെ​ടു​ന്നത്‌. ബൈബി​ളി​ല​ധി​ഷ്‌ഠി​ത​മായ പ്രബോ​ധ​ന​ത്തി​നു സുനി​ശ്ചി​ത​മായ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. അതിനാൽ, തങ്ങളോ​ടു പറയ​പ്പെ​ടു​ന്നവ തങ്ങളുടെ പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ ആശയം മാത്ര​മ​ല്ലെന്നു കുട്ടികൾ തിരി​ച്ച​റി​യാ​നി​ട​യാ​കു​ന്നു. അത്‌ അവരുടെ സ്രഷ്ടാവു പറയു​ന്ന​താണ്‌; അത്‌ അവന്റെ ഇഷ്ടമാണ്‌.

തങ്ങളുടെ മക്കളുടെ മനസ്സു​ക​ളിൽ ശരിയായ തത്ത്വങ്ങൾ പതിപ്പി​ക്കു​ന്ന​തി​നു വ്യക്തി​പ​ര​മായ താൽപ്പ​ര്യ​മെ​ടു​ക്കാൻ ദൈവം ബൈബി​ളി​ന്റെ ഏടുക​ളി​ലൂ​ടെ മാതാ​പി​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഈ ഉത്തരവാ​ദി​ത്വം മററാർക്കെ​ങ്കി​ലും കൈമാ​റു​ന്നതു കൂടുതൽ അനായാ​സ​മാ​യി തോന്നി​യേ​ക്കാം. എന്നാൽ അതു ചെയ്യു​ന്ന​തി​ന്റെ അർഥം വളരെ സമ്പന്നമായ ഒരു അനുഭവം നഷ്ടപ്പെ​ടു​ത്തു​ന്നു​വെ​ന്നാണ്‌. അതിന്റെ അർഥം, നിങ്ങൾക്ക​ല്ലാ​തെ മററാർക്കും ഒരിക്ക​ലും സാധ്യ​മാ​കാത്ത ഒരു വിധത്തിൽ നിങ്ങളു​ടെ മക്കളുടെ ഹൃദയ​ത്തി​ലെ​ത്തു​ന്ന​തി​നു​ളള അവസരത്തെ ത്യജി​ച്ചു​ക​ള​യു​ന്നു​വെ​ന്നാണ്‌.

ഇന്ന്‌ അനേകം ഭവനങ്ങ​ളിൽ മാതാ​പി​താ​ക്ക​ളും മക്കളും സ്ഥിരമാ​യി അകലു​ക​യാണ്‌. മക്കൾക്കു പ്രായം കൂടു​ന്തോ​റും അവരോട്‌ ഏററം പ്രാധാ​ന്യ​മർഹി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നതു കൂടുതൽ പ്രയാ​സ​ക​ര​മാ​ണെന്നു മാതാ​പി​താ​ക്കൾ മിക്ക​പ്പോ​ഴും കണ്ടെത്തു​ന്നു. നിങ്ങളു​ടെ ഭവനത്തിൽ അങ്ങനെ​യു​ളള ഒരു സാഹച​ര്യ​ത്തെ തടയാൻ സഹായി​ക്കു​ന്ന​തി​നു രൂപം നൽക​പ്പെ​ട്ടി​ട്ടു​ള​ള​താണ്‌ “മഹദ്‌ഗു​രു​വി​നെ ശ്രദ്ധിക്കൽ.” നിങ്ങൾക്കും നിങ്ങളു​ടെ മക്കൾക്കും ഒന്നിച്ചു വായി​ക്കാൻ കഴിയ​ത്ത​ക്ക​വ​ണ്ണ​മാണ്‌ ഇതു രൂപ​പ്പെ​ടു​ത്തി​യി​ട്ടു​ള​ളത്‌.

ഇതിനു കാരണം അതു മക്കളുടെ ഭാഗത്തു മറുപടി നല്‌കേ​ണ്ട​താ​വ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു​വെ​ന്ന​താണ്‌. അച്ചടി​ച്ചി​രി​ക്കുന്ന വിവര​ത്തിൽ യഥാസ്ഥാ​ന​ങ്ങ​ളിൽ അനേകം ചോദ്യ​ങ്ങൾ നിങ്ങൾ കാണും. നിങ്ങൾ ഇവ കാണു​മ്പോൾ, നിർത്താൻ നിങ്ങളെ അനുസ്‌മ​രി​പ്പി​ക്കു​ന്ന​തി​നും ആശയ​പ്ര​ക​ടനം നടത്താൻ നിങ്ങളു​ടെ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും​വേണ്ടി നിങ്ങൾ ഒരു വര (—) കാണു​ന്ന​താ​യി​രി​ക്കും. കുട്ടികൾ പങ്കെടു​ക്കാ​നി​ഷ്ട​പ്പെ​ടു​ന്നു. ആ ഉൾപ്പെടൽ ഇല്ലെങ്കിൽ കുട്ടി​യു​ടെ താത്‌പ​ര്യം പെട്ടെന്നു മങ്ങി​പ്പോ​കു​ന്നു. എന്നിരു​ന്നാ​ലും, കൂടുതൽ പ്രധാ​ന​മാ​യി, ഈ ചോദ്യ​ങ്ങൾ നിങ്ങളു​ടെ കുട്ടി​യു​ടെ മനസ്സിൽ എന്താണു​ള​ള​തെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും. തീർച്ച​യാ​യും, കുട്ടി അശേഷം ശരിയ​ല്ലാത്ത ഉത്തരങ്ങൾ പറഞ്ഞേ​ക്കാം. എന്നാൽ ഓരോ ചോദ്യ​ത്തി​ന്റെ​യും പിന്നാലെ അച്ചടി​ച്ചി​രി​ക്കുന്ന വിവരം ഉത്തമമായ ചിന്താ​മാ​തൃ​കകൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു കുട്ടിയെ സഹായി​ക്കാൻ രൂപ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​താണ്‌.

കുട്ടി വായി​ക്കാൻ പഠിക്കു​മ്പോൾ, നിങ്ങളെ വായി​ച്ചു​കേൾപ്പി​ക്കാ​നും, ചില​പ്പോൾ തനിയെ വായി​ക്കാ​നും, അവനെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. എന്നാൽ മാതാ​പി​താ​ക്ക​ളും മക്കളും തമ്മിലു​ളള വാത്സല്യ​ത്തി​ന്റെ​യും ബഹുമാ​ന​ത്തി​ന്റെ​യും ബന്ധങ്ങളെ ബലിഷ്‌ഠ​മാ​ക്കാൻ തീർച്ച​യാ​യും പുസ്‌തകം ഒന്നിച്ചു​വാ​യി​ക്കുക, ക്രമമാ​യി അതു ചെയ്യുക.

ഓരോ അധ്യാ​യ​ത്തി​ന്റെ​യും ഒടുവിൽ ചില ബൈബിൾ വാക്യങ്ങൾ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. ഇവ ഒന്നിച്ച്‌ എടുത്തു​നോ​ക്കാൻ എന്തു​കൊ​ണ്ടു സമയ​മെ​ടു​ത്തു​കൂ​ടാ? ഈ പുസ്‌ത​ക​ത്തിൽ ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ, നിങ്ങൾ എടുത്തു​നോ​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളി​ലെ ഏതെങ്കി​ലും പ്രയാ​സ​മു​ളള വാക്കുകൾ വ്യക്തമാ​ക്കാൻ സഹായി​ക്കുക. ഇതു ചെയ്യു​ന്ന​തി​നാൽ, കുട്ടി​യു​ടെ ശ്രദ്ധയെ ജീവി​ത​മാർഗ​നിർദേ​ശ​ത്തിൽ ഏററവും നല്ല ഉറവി​ലേക്ക്‌, ബൈബി​ളി​ലേക്ക്‌, തിരി​ച്ചു​വി​ടു​ന്ന​താ​യി​രി​ക്കും.

നിങ്ങൾക്കു നിത്യാ​നു​ഗ്രഹം വരുമാറ്‌, നിങ്ങളു​ടെ ജീവി​തത്തെ സ്രഷ്ടാ​വി​നു പ്രസാ​ദ​ക​ര​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം കരുപ്പി​ടി​ക്കു​ന്ന​തിന്‌ ഈ പുസ്‌തകം നിങ്ങ​ളെ​യും നിങ്ങളു​ടെ കുടും​ബ​ത്തെ​യും സഹായി​ക്കു​മെന്നു ഞങ്ങൾ ആത്മാർഥ​മാ​യി ആശിക്കു​ന്നു.

—പ്രസാ​ധ​കർ