യേശുവിന്റെ ശിഷ്യൻമാരായിത്തീർന്നവർ
അധ്യായം 13
യേശുവിന്റെ ശിഷ്യൻമാരായിത്തീർന്നവർ
ഭൂമിയിൽ ജീവിച്ചിട്ടുളളതിലേക്കും ഏററവും നല്ല ദൈവദാസനെക്കുറിച്ചു ഞാൻ ചിന്തിക്കുകയാണ്. അതാരാണെന്നു നിനക്കറിയാമോ?—അതു ശരിയാണ്. യേശുക്രിസ്തു.
നിനക്കും എനിക്കും അവനെപ്പോലെയായിരിക്കാൻ കഴിയുമെന്നു നീ വിചാരിക്കുന്നുവോ?—ശരി, നമുക്കു പിന്തുടരുവാനുളള മാതൃക അവൻ വെച്ചുവെന്നു ബൈബിൾ പറയുന്നു. അവൻ തന്റെ ശിഷ്യൻമാരായിത്തീരാൻ നമ്മെ ക്ഷണിക്കുന്നു.
യേശുവിന്റെ ശിഷ്യൻമാരായിരിക്കുക എന്നതിന്റെ അർഥമെന്താണ്?—അതിനു പല അർഥമുണ്ട്. യേശുവിന്റെ ശിഷ്യൻമാരായിരിക്കുന്നതിനു നാം അവനിൽനിന്നു പഠിക്കേണ്ടതാണ്. എന്നാൽ ഇതുമാത്രം പോരാ. അവൻ പറയുന്നതു നാം യഥാർഥത്തിൽ വിശ്വസിക്കണം. യേശു പറയുന്നതെല്ലാം നീ യഥാർഥത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, അവൻ നമ്മോടു പറയുന്നതു നാം ചെയ്യും ഇല്ലയോ?—
അനേകമാളുകൾ തങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെന്നു പറയുന്നു. എന്നാൽ അവരെല്ലാവരും യഥാർഥത്തിൽ അവന്റെ ശിഷ്യൻമാരാണോ? ആണെന്നു നീ വിശ്വസിക്കുന്നുണ്ടോ?—
അല്ല; അവരിൽ മിക്കവരും അങ്ങനെയല്ല. അവർ വല്ലപ്പോഴും പളളിയിൽ പോയേക്കാം. എന്നാൽ യേശു പഠിപ്പിച്ചതു പഠിക്കാൻ അവരിൽ അനേകർ ഒരിക്കലും സമയമെടുത്തിട്ടില്ല. നീ യേശുവിനെക്കുറിച്ച് അവരോടു സംസാരിക്കാൻ ശ്രമിക്കുന്നവെങ്കിൽ, തങ്ങൾക്കു താൽപര്യമില്ലെന്ന് അവർ പറഞ്ഞേക്കാം. യേശു തന്റെ ശിഷ്യൻമാരോടു ചെയ്യാൻ പറഞ്ഞ പ്രസംഗവേലയിൽ അവർ പങ്കെടുക്കുന്നില്ല. അതുകൊണ്ട് അവർ യഥാർഥത്തിൽ അവന്റെ ശിഷ്യൻമാരല്ല.
ഏതുതരം ആളുകളാണു യേശുവിന്റെ ശിഷ്യൻമാരായിത്തീരുന്നത്? നിനക്കറിയാമോ?—യേശു ഭൂമിയിൽ ഒരു മനുഷ്യനായിരുന്നപ്പോൾ
അവന്റെ ശിഷ്യൻമാരായിരുന്നവരിൽ ചിലരെ കണ്ടുമുട്ടുന്നതു രസകരമായിരിക്കും.അവരിൽ ചിലർ മീൻപിടുത്തക്കാരായിരുന്നു. ഒരുദിവസം യേശു ഗലീലക്കടൽത്തീരത്തുകൂടി നടന്നുപോകുമ്പോൾ അവൻ പത്രോസിനെയും അവന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. അവർ മീൻപിടിക്കാനുളള ഒരു വല കടലിലേക്കിറക്കുകയായിരുന്നു. “എന്റെ പിന്നാലെ വരുവിൻ” എന്നു യേശു അവരോടു വിളിച്ചുപറഞ്ഞു.
കുറെ ദൂരംകൂടെ പോയപ്പോൾ, സഹോദരൻമാരായ വേറെ രണ്ടുപേരെ യേശു കണ്ടു. അവരുടെ പേരുകൾ യാക്കോബ് എന്നും യോഹന്നാൻ എന്നുമായിരുന്നു. അവർ തങ്ങളുടെ അപ്പനോടുകൂടെ മീൻവലകൾ നന്നാക്കിക്കൊണ്ട് ഒരു വളളത്തിലിരിക്കുകയായിരുന്നു. യേശു തന്റെ ശിഷ്യൻമാരായിരിക്കാൻ യാക്കോബിനെയും യോഹന്നാനെയുംകൂടി വിളിച്ചു.
യേശു നിന്നെ വിളിച്ചിരുന്നുവെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു? നീ ഉടൻതന്നെ യേശുവിന്റെകൂടെ പോകുമായിരുന്നോ?—യേശു ആരാണെന്ന് ഈ മനുഷ്യർക്ക് അറിയാമായിരുന്നു. യേശു ദൈവത്താൽ അയയ്ക്കപ്പെട്ടവനായിരുന്നുവെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് അവർ ഉടൻ തന്നെ മീൻപിടിത്തത്തൊഴിൽ വിട്ടു യേശുവിനെ അനുഗമിച്ചു.—മത്തായി 4:18-22.
ഈ മനുഷ്യർ മനസ്സൊരുക്കമുളളവരായിരുന്നുവെന്നു വ്യക്തമാണ്. അവർ ഉചിതമായതു ചെയ്യാൻ ആഗ്രഹിച്ചു. അതു പ്രധാനമാണ്. എന്നാൽ അവർ പൂർണരായിരുന്നില്ല. പത്രോസിനെക്കുറിച്ചു പരിചിന്തിക്കുക. അവൻ തെററായ കാര്യം പറഞ്ഞ സമയങ്ങളുണ്ടായിരുന്നു; അത് അവനെ കുഴപ്പത്തിൽ ചാടിച്ചു. എന്നാൽ അവന് ഒരു നല്ല ഹൃദയം ഉണ്ടായിരുന്നു. അവൻ തെററു ചെയ്തെന്ന് അറിഞ്ഞപ്പോൾ, താൻ തെററു ചെയ്തില്ലെന്നു തോന്നിക്കാൻ അവൻ ശ്രമിച്ചില്ല. അവൻ ശ്രദ്ധിക്കുകയും മാററം വരുത്താൻ മനസ്സുളളവനായിരിക്കുകയും ചെയ്തു. നാം പത്രോസിനെപ്പോലെ മനസ്സൊരുക്കമുളളവരാണെങ്കിൽ, നമുക്കും യേശുവിന്റെ ശിഷ്യൻമാരായിരിക്കാൻ കഴിയും.
യേശു ധനവാനായ ഒരു യുവഭരണാധികാരിയോടും സംസാരിച്ചു. ഇതുപോലെയുളള ഒരു മനുഷ്യനു യേശുവിന്റെ ഒരു ശിഷ്യനായിത്തീരാൻ കഴിയുമോ?—അയാൾ താൽപ്പര്യം കാണിച്ചു. ലൂക്കോസ് 18:18-25.
നിത്യജീവൻ പ്രാപിക്കാൻ എങ്ങനെ കഴിയുമെന്ന് അയാൾ യേശുവിനോടു ചോദിച്ചു. യേശു ഇത് അയാളോടു വിശദീകരിച്ചു. എന്നാൽ യേശുവിന്റെ ഒരു ശിഷ്യനായിരിക്കുന്നത് അയാളുടെ ജീവിതത്തിൽ അയാളുടെ പണത്തെക്കാൾ പ്രധാനമായിരിക്കേണ്ടതാണെന്നറിഞ്ഞപ്പോൾ അയാൾ അസന്തുഷ്ടനായി. “വന്ന് എന്റെ അനുഗാമിയാകുക” എന്നു യേശു അയാളെ ക്ഷണിച്ചു. എന്നാൽ ആ മനുഷ്യൻ അവനോടു ചേർന്നില്ല. അയാൾ ദൈവത്തെ സ്നേഹിച്ചതിലധികം തന്റെ പണത്തെ സ്നേഹിച്ചു.—യേശു എല്ലാത്തരം ആളുകളെയും അവന്റെ ശിഷ്യൻമാരായിരിക്കാൻ ക്ഷണിച്ചു. ദുഷിച്ച ജീവിതം നയിച്ചവർക്കുപോലും മാററം വരുത്താൻ കഴിയുമായിരുന്നു. എന്നാൽ അവർ പഠിക്കുന്നതിനും തിരിഞ്ഞുവരുന്നതിനും ശരിയായ വഴിയിൽ പോകുന്നതിനു മനസ്സൊരുക്കമുളളവരായിരിക്കണം. അവർ യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കണം. അതാണോ നീ ചെയ്യാനാഗ്രഹിക്കുന്നത്?—
നാം ഇതുവരെ സംസാരിച്ചതു പുരുഷൻമാരെ സംബന്ധിച്ചു മാത്രമായിരുന്നു. അതിന്റെ അർഥം പുരുഷൻമാർക്കു മാത്രമേ യേശുവിന്റെ ശിഷ്യൻമാരാകാൻ സാധിക്കുകയുളളുവെന്നാണോ?—അല്ല സ്ത്രീകളും ശിഷ്യരായി. ദൈവത്തെ സംബന്ധിച്ചു പ്രവൃത്തികൾ 21:8, 9.
മററുളളവരോടു തിരക്കോടെ സംസാരിച്ചുകൊണ്ടിരുന്ന നാലു പെൺമക്കൾ ഉണ്ടായിരുന്ന ഒരു കുടുംബത്തെക്കുറിച്ചുപോലും ബൈബിൾ പറയുന്നു. അത് എത്ര സന്തുഷ്ടമായ ഒരു കുടുംബമായിരുന്നിരിക്കണം!—യേശു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവൻ കൊച്ചുകുട്ടികളിൽ പ്രത്യേക താൽപ്പര്യം കാണിച്ചു. അവൻ എന്തുകൊണ്ടാണ് അതു ചെയ്തത്?—കുട്ടികൾക്കും തന്റെ ശിഷ്യൻമാരാകാൻ കഴിയുമെന്ന് അവനറിയാമായിരുന്നു. കുട്ടികൾക്കു ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ മുതിർന്നവർക്കു ചെയ്യാൻ കഴിയുമെന്നുളളതു സത്യംതന്നെ. എന്നാൽ മുതിർന്നവർക്കു മാത്രമല്ല യേശുവിൽനിന്നു പഠിക്കാൻ കഴിയുന്നത്. അവർക്കു മാത്രമല്ല ദൈവത്തെക്കുറിച്ചു സംസാരിക്കാൻ കഴിയുന്നത്. നിനക്കും ആ കാര്യങ്ങൾ ചെയ്യാൻ കഴിയും.
നീ യേശുവിന്റെ ഒരു ശിഷ്യനാകാൻ ആഗ്രഹിക്കുന്നുവോ?—ഞാനാഗ്രഹിക്കുന്നു. യഥാർഥത്തിൽ നമ്മിൽ ഏതൊരുവനും ചെയ്യാൻ കഴിയുന്ന ഏററവും നല്ല സംഗതി അതാണ്.
എന്നാൽ, നാം ക്രിസ്ത്യാനികളാണെന്നു പറയുന്നതു മാത്രം നമ്മെ മഹദ്ഗുരുവിന്റെ ശിഷ്യരാക്കുന്നില്ലെന്ന് ഓർക്കുക, ഉണ്ടോ?—നാം യഥാർഥത്തിൽ അവന്റെ ശിഷ്യരാണെങ്കിൽ നാം ചെയ്യുന്ന സകലത്തിലും അതു പ്രകടമാകണം.
നാം ദൈവത്തെക്കുറിച്ചു സംസാരിക്കുന്നിടമായ യോഗങ്ങൾക്കു പോകുമ്പോൾ മാത്രം നാം ക്രിസ്ത്യാനികളെന്നു നടിക്കുകയും പിന്നീടു മററു സമയങ്ങളിൽ ദുഷിച്ചവരായിരിക്കയുമില്ല. നാം ഇവിടെ വീട്ടിൽ ക്രിസ്ത്യാനികളായി ജീവിക്കും.
നീ മററു കുട്ടികളുമായി കളിക്കുമ്പോൾ എങ്ങനെ വർത്തിക്കുന്നുവെന്നതും ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിൽ ഉൾപ്പെടുന്നുണ്ടോ?—ഒരു മനുഷ്യൻ ജോലിയിലിരിക്കുമ്പോൾ ചെയ്യുന്നതിനെയും അതു ബാധിക്കണമോ?—ഉവ്വ്. നാം യഥാർഥത്തിൽ യേശുവിന്റെ ശിഷ്യരാണെങ്കിൽ, നാം എവിടെയായിരുന്നാലും ദിവസം മുഴുവൻ നാം ആ വിധത്തിൽ പ്രവർത്തിക്കണം.
(മത്തായി 28:19, 20; യോഹന്നാൻ 8:31, 32; ലൂക്കോസ് 6:13-15 എന്നിവിടങ്ങളിൽ യേശുവിന്റെ ശിഷ്യൻമാരെക്കുറിച്ചു ബൈബിൾ പറയുന്നത് ഒന്നിച്ചിരുന്നു വായിക്കുക.)