വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു ഒരു അടയാളം നൽകുന്നു

യേശു ഒരു അടയാളം നൽകുന്നു

അധ്യായം 43

യേശു ഒരു അടയാളം നൽകുന്നു

ഇന്നു നാം അടയാ​ള​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ പോകു​ക​യാണ്‌. അടയാ​ളങ്ങൾ വായി​ക്കാൻ അറിഞ്ഞി​രി​ക്കു​ന്നതു നല്ലതാണ്‌. അവയ്‌ക്കു നമ്മെ സഹായി​ക്കാൻ കഴിയും.

ചില അടയാ​ള​ങ്ങൾക്ക്‌ അവയിൽ വാക്കു​ക​ളുണ്ട്‌. അവ നമ്മോടു നമുക്കു ഭക്ഷ്യപ​ദാർഥങ്ങൾ എവി​ടെ​നി​ന്നു വാങ്ങാൻ കഴിയു​മെന്നു പറയുന്നു. അവ കാറുകൾ വരു​മ്പോൾ തെരു​വിൽ കുറുകെ കടക്കരു​തെന്നു നമുക്കു മുന്നറി​യി​പ്പു നൽകി​യേ​ക്കാം. നീ ഏത്‌ അടയാ​ളങ്ങൾ കണ്ടിട്ടുണ്ട്‌?—

മറെറാ​രു​ത​രം അടയാ​ള​ങ്ങ​ളു​മുണ്ട്‌. അവയ്‌ക്കു വാക്കു​ക​ളി​ല്ലാ​യി​രി​ക്കാം. അവയിൽ ചിലതു കാലാ​വ​സ്ഥാ​മാ​റ​റ​ങ്ങ​ളെ​ക്കു​റി​ച്ചു പറയുന്നു. മേഘങ്ങൾ സൂര്യനെ മൂടി​യേ​ക്കാം. ഒരുപക്ഷേ, കാററ്‌ അടിക്കാൻ തുടങ്ങി​യേ​ക്കാം. മിന്നലു​കൾ വെട്ടി​ത്തി​ള​ങ്ങു​ന്നു. ഇടിനാ​ദ​മുണ്ട്‌. നീ ഇവ കേൾക്കു​ക​യും കാണു​ക​യും ചെയ്യു​മ്പോൾ, അവയുടെ അർഥ​മെ​ന്താണ്‌?—അതെ, ഒരുപക്ഷേ, മഴ ഉണ്ടാ​യേ​ക്കാം. ആ അടയാ​ള​ങ്ങ​ളു​ടെ അർഥം ഗ്രഹി​ക്കുക പ്രയാ​സ​മില്ല, ഉണ്ടോ?—

ഒരുദി​വ​സം യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ അവനോട്‌ ഒരു അടയാളം ചോദി​ച്ചു. ഏതോ ഭാവി​സ​മ​യം​വരെ ആളുകൾ തന്നെ കാണു​ക​യി​ല്ലെന്ന്‌ അവൻ പറയു​ന്നത്‌ അവർ കേട്ടി​രു​ന്നു. ആ സമയം എപ്പോ​ഴാ​യി​രി​ക്കു​മെന്ന്‌ അവർ അറിയാ​നാ​ഗ്ര​ഹി​ച്ചു. ആ സമയം വന്നിരി​ക്കു​ന്നു​വെ​ന്ന​തിന്‌ എന്തടയാ​ള​മു​ണ്ടാ​യി​രി​ക്കും?

തന്റെ അനുഗാ​മി​കൾക്ക്‌ ഒരു അടയാളം ആവശ്യ​മാ​ണെന്ന്‌ മഹദ്‌ഗു​രു​വി​ന​റി​യാ​മാ​യി​രു​ന്നു. അവൻ ദൈവ​ത്തോ​ടു​കൂ​ടെ​യാ​യി​രി​ക്കു​ന്ന​തി​നു സ്വർഗ​ത്തി​ലേക്കു തിരികെ പോകാൻ പോകു​ക​യാ​യി​രു​ന്നു. അവൻ വീണ്ടും വരു​മ്പോൾ അവൻ ഒരു മനുഷ്യ​നാ​യി​രി​ക്കു​ക​യില്ല. അവൻ ഒരു ആത്മാവാ​യി​രി​ക്കും. നിനക്ക്‌ ഒരു ആത്മാവി​നെ കാണാൻ കഴിയു​മോ?—

അതു​കൊണ്ട്‌ അവൻ വീണ്ടും വന്നിരി​ക്കു​ന്നു​വെന്ന്‌ ആർക്കെ​ങ്കി​ലും എങ്ങനെ അറിയാൻ കഴിയും?—എന്തിനു​വേണ്ടി നോക്കി​യി​രി​ക്ക​ണ​മെന്നു യേശു അവരോ​ടു പറഞ്ഞു? ഈ ഭൂമി​യിൽത്തന്നെ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവൻ അവരോ​ടു പറഞ്ഞു.

യേശു അവരോ​ടു പറഞ്ഞ​പ്പോൾ അവർ യെരൂ​ശ​ലേ​മി​നോ​ടു സമീപി​ച്ചി​രു​ന്നു. അവർക്ക്‌ താഴവ​ര​യ്‌ക്ക​ക്ക​രെ​യാ​യി അതു കാണാൻ കഴിയു​മാ​യി​രു​ന്നു. അവർക്ക്‌ അതിന്റെ മനോ​ഹ​ര​മായ ആലയം കാണാൻ കഴിഞ്ഞു. അതു​കൊ​ണ്ടു യേശു യെരൂ​ശ​ലേ​മി​നും അതിലെ ദേവാ​ല​യ​ത്തി​നും സംഭവി​ക്കാൻ പോകുന്ന കാര്യങ്ങൾ അവരോ​ടു പറഞ്ഞു. ആ കാര്യങ്ങൾ സംഭവി​ക്കു​ക​തന്നെ ചെയ്‌തു!

എന്നാൽ അതേ കാര്യ​ങ്ങൾതന്നെ പിന്നീടു വീണ്ടും സംഭവി​ക്കു​മെ​ന്നും യേശു പറഞ്ഞു. ഈ പ്രാവ​ശ്യം അവ മുഴു​ലോ​ക​ത്തി​നും സംഭവി​ക്കും. ഇതിന്റെ അർഥ​മെ​ന്താ​യി​രി​ക്കും?—ക്രിസ്‌തു തിരി​ച്ചു​വ​ന്നി​രി​ക്കു​ന്നു​വെന്ന്‌ അതർഥ​മാ​ക്കും. അവൻ സ്വർഗ​ത്തിൽനി​ന്നു ദൈവ​രാ​ജ്യ​ത്തിൽ ഭരിക്കാൻ തുടങ്ങി​യി​രി​ക്കു​ന്ന​വെന്ന്‌ അതർഥ​മാ​ക്കും. പെട്ടെ​ന്നു​തന്നെ അവൻ ദുഷ്ടൻമാ​രെ നശിപ്പി​ക്കും. ജീവിതം പെട്ടെ​ന്നു​തന്നെ ഇവിടെ ഭൂമി​യിൽ വളരെ​യ​ധകം മെച്ചമാ​യി​ത്തീ​രും.

യേശു തന്ന അടയാളം നാം കണ്ടിരി​ക്കു​ന്നു​വോ?—ഞാൻ കണ്ടിരി​ക്കു​ന്നു. നീ അതി​നെ​ക്കു​റി​ച്ചു കേൾക്കാൻ ഇഷ്ടപ്പെ​ടു​ന്നു​വോ?—

അടയാ​ള​ത്തി​ന്റെ ഭാഗമാ​യി യേശു ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ യുദ്ധങ്ങ​ളെ​യും യുദ്ധവാർത്ത​ക​ളെ​യും​കു​റി​ച്ചു കേൾക്കാൻ പോകു​ക​യാണ്‌. രാഷ്‌ട്രം രാഷ്‌ട്ര​ത്തി​നെ​തി​രാ​യും രാജ്യം രാജ്യ​ത്തി​നെ​തി​രാ​യും എഴു​ന്നേൽക്കും.’

അതു ഞാൻ എന്റെ ജീവി​ത​കാ​ലത്തു കണ്ടിരി​ക്കു​ന്നു. മുഴു​രാ​ഷ്‌ട്ര​ങ്ങ​ളും മററു രാഷ്‌ട്ര​ങ്ങളെ നശിപ്പി​ക്കാൻ അവയ്‌ക്കെ​തി​രാ​യി യുദ്ധം ചെയ്‌തി​ട്ടുണ്ട്‌. യഥാർഥ​ത്തിൽ 1914-ാമാണ്ടി​ലാ​ണു കുഴപ്പം തുടങ്ങി​യത്‌. ഇപ്പോൾ നാം മിക്കവാ​റും എല്ലാദി​വ​സ​വും യുദ്ധ​ത്തെ​ക്കു​റി​ച്ചു​ളള വാർത്താ​റി​പ്പോർട്ടു​കൾ കേൾക്കു​ന്നുണ്ട്‌. നീ റേഡി​യോ​യി​ലോ ടെലി​വി​ഷ​നി​ലോ ആ റിപ്പോർട്ടു​കൾ കേട്ടി​ട്ടു​ണ്ടോ?—

യേശു തന്നെ അടയാ​ള​ത്തി​ന്റെ മറെറാ​രു ഭാഗം ഇതാ. അവൻ പറഞ്ഞു: ‘ഭക്ഷ്യക്ഷാ​മങ്ങൾ അവിട​വി​ടെ ഉണ്ടായി​രി​ക്കും.’

എല്ലാവർക്കും ഭക്ഷിക്കാൻ വേണ്ടത്ര ആഹാര​മില്ല. നിനക്ക​ത​റി​യാ​മാ​യി​രു​ന്നോ?—വേണ്ടത്ര ആഹാര​മി​ല്ലാ​ത്ത​തു​കൊ​ണ്ടു ദിവസം പതിനാ​യി​രം​പേർ മരിക്കു​ന്നു​ണ്ടെന്നു ഞാൻ കേട്ടി​ട്ടുണ്ട്‌. ഭക്ഷണത്തി​ന്റെ കുറവു രോഗ​ത്തി​ലും പകർച്ച​വ്യാ​ധി​യി​ലും കൂടെ കലാശി​ക്കു​ന്നുണ്ട്‌. ഭക്ഷ്യക്ഷാ​മ​ങ്ങ​ളും പകർച്ച​വ്യാ​ധി​യും ഉണ്ടായി​രി​ക്കു​മെന്നു യേശു പറഞ്ഞു.

അവൻ തന്ന അടയാ​ള​ത്തി​ന്റെ മറെറാ​രു ഭാഗം ഇതാണ്‌: ‘ഭൂകമ്പങ്ങൾ അവിട​വി​ടെ ഉണ്ടായി​രി​ക്കും.’

ഭൂകമ്പം എന്നുവ​ച്ചാൽ എന്താ​ണെന്നു നിനക്ക​റി​യാ​മോ?—അതു നിന്റെ പാദത്തിൻകീ​ഴിൽ ഭൂമി കുലു​ങ്ങാ​നി​ട​യാ​ക്കു​ന്നു. വീടുകൾ നിലം​പ​തി​ക്കു​ക​യും മിക്ക​പ്പോ​ഴും ആളുകൾ കൊല്ല​പ്പെ​ടു​ക​യും ചെയ്യുന്നു. 1914-ാമാണ്ടു മുതൽ ഓരോ ആണ്ടിലും മുമ്പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ വളരെ​ക്കൂ​ടു​തൽ ഭൂകമ്പങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ഇവ എന്റെ ജീവി​ത​കാ​ലത്തു സംഭവി​ച്ചി​ട്ടു​ളള കാര്യ​ങ്ങ​ളാണ്‌.

അടയാ​ള​ത്തി​ന്റെ മറെറാ​രു ഭാഗം ‘അധിക​മ​ധി​കം നിയമ​രാ​ഹി​ത്യം ആയിരി​ക്കു​മെന്നു യേശു പറഞ്ഞു. അതും സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അതു​കൊ​ണ്ടാ​ണു മിക്കവാ​റും എല്ലായി​ട​ത്തും ആളുകൾ തങ്ങളുടെ വീടു​ക​ളു​ടെ വാതിൽ പൂട്ടി​യി​ടു​ന്നത്‌. ആരെങ്കി​ലും ഭേദിച്ച്‌ അകത്തു കടക്കാൻ ശ്രമി​ച്ചേ​ക്കു​മെന്ന്‌ അവർ ഭയപ്പെ​ടു​ന്നു. മിക്കസ്ഥ​ല​ങ്ങ​ളി​ലും രാത്രി​യിൽ തെരു​വി​ലൂ​ടെ ഒററയ്‌ക്കു നടക്കു​ന്നതു സുരക്ഷി​തമല്ല. മുമ്പൊ​രി​ക്ക​ലും ഇപ്പോ​ഴ​ത്തേ​തു​പോ​ലെ വഷളാ​യി​രു​ന്നി​ട്ടില്ല.—മത്തായി 23:39–24:22.

ഈ കാര്യങ്ങൾ മുമ്പു സംഭവി​ച്ചി​ട്ടു​ണ്ടെന്നു ചിലയാ​ളു​കൾ പറഞ്ഞേ​ക്കാം. എന്നാൽ ലോക​ത്തിൽ ഇത്രയ​ധി​കം ഭാഗത്ത്‌ ഒരേ സമയത്ത്‌ അവ സംഭവി​ച്ചി​ട്ടില്ല. ഇതി​നെ​ല്ലാം പ്രത്യേക അർഥമുണ്ട്‌.

ഈ കാര്യങ്ങൾ ഒരു അടയാ​ള​മാ​യി​രി​ക്കു​മെന്നു യേശു പറഞ്ഞു​വെ​ന്നോർക്കുക. നിനക്ക്‌ ആ അടയാ​ള​ത്തി​ന്റെ അർഥം ഗ്രഹി​ക്കാൻ കഴിയു​മോ? അതിന്റെ അർഥ​മെ​ന്താണ്‌?—

മിക്കയാ​ളു​ക​ളും കുഴപ്പമേ കാണു​ന്നു​ളളു. അത്‌ അവരെ അസന്തു​ഷ്ട​രാ​ക്കു​ന്നു. എന്നാൽ അടയാ​ള​ത്തി​ന്റെ അർഥ​മെ​ന്തെന്ന്‌ അവർ അറിഞ്ഞാൽ അവർ സന്തോ​ഷി​ക്കും. എന്തു​കൊണ്ട്‌?—

യേശു ഇങ്ങനെ പറഞ്ഞു: ‘ഈ കാര്യങ്ങൾ സംഭവി​ച്ചു​തു​ട​ങ്ങു​മ്പോൾ, നിങ്ങളു​ടെ വിടുതൽ സമീപി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടു നിങ്ങളു​ടെ തലകൾ ഉയർത്തു​വിൻ.’ അതിന്റെ അർഥം നാം സന്തുഷ്ട​രാ​യി​രി​ക്ക​ണ​മെ​ന്നാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ വെറും അല്‌പ​കാ​ല​ത്തി​നു​ള​ളിൽ ദൈവം ഈ ഭൂമി​യി​ലെ സകല കുഴപ്പ​ങ്ങൾക്കും അറുതി വരുത്തും. അപ്പോൾ ജീവിതം യഥാർഥ ഉല്ലാസ​മാ​യി​രി​ക്കും.

അതു സുവാർത്ത​യാ​ണെന്നു നീ സമ്മതി​ക്കു​ന്നി​ല്ലേ?—നാം യഥാർഥ​ത്തിൽ അതു വിശ്വ​സി​ക്കു​ന്നു​വെ​ങ്കിൽ, നാം അതു നമുക്കു​വേ​ണ്ടി​ത്തന്നെ സൂക്ഷി​ക്കു​ക​യില്ല. മററുളള ആളുക​ളും അതി​നെ​ക്കു​റിച്ച്‌ അറിയേണ്ട ആവശ്യ​മുണ്ട്‌.

(ദൈവ​രാ​ജ്യ​ത്തി​ന്റെ സമയം വന്നിരി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്ന​താ​യി ബൈബി​ളിൽ ധാരാളം കാര്യ​ങ്ങ​ളുണ്ട്‌. ഈ തിരു​വെ​ഴു​ത്തു​കൾ ഒരുമി​ച്ചു വായി​ക്കുക: ലൂക്കോസ്‌ 21:28-36; 2 തിമൊ​ഥെ​യോസ്‌ 3:1-5; 2 പത്രോസ്‌ 3:3, 4, 13.)