വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളളം ഒരു ലോകത്തെ അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നു

വെളളം ഒരു ലോകത്തെ അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നു

അധ്യായം 31

വെളളം ഒരു ലോകത്തെ അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു​പോ​കു​ന്നു

നിനക്കു മത്സരക്ക​ളി​കൾ കളിക്കാൻ ഇഷ്ടമാ​ണോ?—എനിക്കി​ഷ്ട​മാണ്‌. അവയ്‌ക്കു വളരെ​യ​ധി​കം വിനോ​ദം നൽകാൻ കഴിയും, ഇല്ലയോ?—എന്നാൽ വിനോ​ദ​ത്തിൽ വളരെ തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​തിൽ അപകടം സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെന്നു നിനക്ക​റി​യാ​മാ​യി​രു​ന്നോ?—അതെ, അപകട​മുണ്ട്‌. ദൈവത്തെ ശ്രദ്ധി​ക്കാൻ നാം സമയ​മെ​ടു​ക്കാ​തി​രു​ന്നേ​ക്കാം. നിനക്ക​ത​റി​യാ​മാ​യി​രു​ന്നോ?—

പണ്ടൊ​രി​ക്കൽ ജനങ്ങളു​ടെ ഒരു മുഴു​ലോ​ക​ത്തിന്‌ ഇതു സംഭവി​ച്ച​താ​യി മഹദ്‌ഗു​രു അറിഞ്ഞി​രു​ന്നു. അവൻ ഇങ്ങനെ പറഞ്ഞു: ‘ആ ആളുകൾ തിന്നു​കൊ​ണ്ടി​രു​ന്നു. അവർ കുടി​ച്ചു​കൊ​ണ്ടി​രു​ന്നു. അവർ വിവാഹം കഴിച്ചു​കൊ​ണ്ടി​രു​ന്നു.’ തിന്നു​ന്ന​തോ കുടി​ക്കു​ന്ന​തോ വിവാഹം കഴിക്കു​ന്ന​തോ തെററല്ല. എന്നാൽ അവർ ദൈവത്തെ ശ്രദ്ധി​ക്കാൻ സമയ​മെ​ടു​ക്കാ​തെ ആ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ വളരെ തിരക്കു​ള​ളവർ ആയിരു​ന്നു. അതു മോശ​മാ​യി​രു​ന്നു.

ആ ആളുകൾക്ക്‌ എന്തു സംഭവി​ച്ചു?—യേശു ഇങ്ങനെ പറഞ്ഞു. “ജലപ്ര​ള​യം​വന്ന്‌ അവരെ എല്ലാവ​രെ​യും അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​വരെ അവർ ഗൗനി​ച്ചില്ല.” യേശു നോഹ​യു​ടെ നാളു​ക​ളിൽ മരിച്ച​വ​രെ​ക്കു​റി​ച്ചാ​യി​രു​ന്നു സംസാ​രി​ച്ചത്‌. ആ കാലത്ത്‌ ഒരു പ്രളയ​ജലം മുഴു​ഭൂ​മി​യേ​യും മൂടി.—മത്തായി 24:37-39.

ആ ആളുകൾക്കു സംഭവി​ച്ചത്‌ ഇന്നത്തെ നമുക്ക്‌ ഒരു പാഠമാ​ണെന്നു യേശു പറഞ്ഞു. അതു​കൊ​ണ്ടു നാം നോഹ​യു​ടെ നാളിലെ പ്രളയ​ത്തെ​ക്കു​റി​ച്ചു സകലവും അറിയു​ന്നതു പ്രധാ​ന​മാണ്‌.

ഒന്നാമ​താ​യി, യഹോ​വ​യാം ദൈവം ജലപ്ര​ളയം വരുത്തി​യ​തെ​ന്തി​നാണ്‌?—അതു ജനങ്ങൾ വഷളത്തം പ്രവർത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​തു​കൊ​ണ്ടാ​യി​രു​ന്നു. എന്നാൽ ദൈവ​ത്തി​ന്റെ പ്രീതി ലഭിച്ച ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അതാരാ​യി​രു​ന്നു?—അതു നോഹ​യാ​യി​രു​ന്നു. നോഹ യഹോ​വ​യാം​ദൈ​വത്തെ സ്‌നേ​ഹി​ച്ചു. ദൈവത്തെ ശ്രദ്ധി​ക്കാൻ കഴിയാ​ത്ത​വി​ധം അവൻ ഒരിക്ക​ലും അത്ര തിരക്കു​ള​ള​വ​നാ​യി​രു​ന്നില്ല. നാമും ആ വിധത്തി​ലാ​യി​രി​ക്കേ​ണ്ട​ത​ല്ല​യോ?—

ദുഷ്‌കാ​ര്യ​ങ്ങൾ ചെയ്‌തു​കൊ​ണ്ടി​രുന്ന സകല ആളുക​ളെ​യും താൻ നശിപ്പി​ക്കാൻ പോക​യാ​ണെന്ന്‌ ഒരു ദിവസം യഹോവ നോഹ​യോ​ടു പറഞ്ഞു. വെളളം മുഴു​ഭൂ​മി​യെ​യും, പർവത​ങ്ങ​ളെ​പ്പോ​ലും, മൂടത്ത​ക്ക​വണ്ണം അത്രയ​ധി​ക​മാ​യി ദൈവം മഴപെ​യ്യി​ക്കാൻ പോകു​ക​യാ​യി​രു​ന്നു.

ആ വെളള​മെ​ല്ലാം വീഴു​മ്പോൾ നോഹ​യും മരിച്ചു​പോ​കു​മോ?—ഇല്ല; യഹോവ അവനെ രക്ഷിക്കാൻ പോകു​ക​യാ​യി​രു​ന്നു. ഒരു വലിയ പെട്ടകം പണിയാൻ യഹോവ നോഹ​യോ​ടു പറഞ്ഞു. ഒരു പെട്ടകം ഒരു ബോട്ടു​പോ​ലെ​യാണ്‌, എന്നാൽ അത്‌ അധിക​മാ​യി ഒരു വലിയ, നീളമു​ളള പെട്ടി​പോ​ലെ​യാ​യി​രു​ന്നു. അതു വെളള​ത്തിൽ പൊങ്ങി​ക്കി​ട​ക്കു​ന്നു. നോഹ​യും അവന്റെ കുടും​ബ​വും മൃഗങ്ങ​ളി​ല​നേ​ക​വും അതിനു​ള​ളിൽ സുരക്ഷി​ത​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം വലിപ്പ​ത്തിൽ പെട്ടകം പണിയാൻ ദൈവം അവനോ​ടു പറഞ്ഞു.

നോഹ മുമ്പൊ​രി​ക്ക​ലും പെട്ടകം പണിതി​ട്ടി​ല്ലാ​യി​രു​ന്നു. എന്നാൽ അതു ചെയ്യു​ന്ന​തെ​ങ്ങ​നെ​യെന്നു ദൈവം അവനോ​ടു പറഞ്ഞു. നോഹ​യും കുടും​ബ​വും കഠിന​മാ​യി ജോലി​ചെ​യ്‌തു. അവർ വലിയ വൃക്ഷങ്ങൾ വെട്ടി​യി​ട്ടു. ഈ വൃക്ഷങ്ങ​ളു​ടെ തടി​കൊണ്ട്‌ അവർ പെട്ടകം കൂട്ടി​ച്ചേർക്കാൻ തുടങ്ങി. ഇതിനു വളരെ​വ​ളരെ വർഷങ്ങ​ളെ​ടു​ത്തു.; എന്തു​കൊ​ണ്ടെ​ന്നാൽ പെട്ടകം വളരെ വലുതാ​യി​രു​ന്നു.

പെട്ടക​ത്തിൽ കയറി രക്ഷപെ​ടാൻ യഹോവ മററാ​ളു​കൾക്ക്‌ ഒരു അവസരം കൊടു​ത്തോ?—ഉവ്വ്‌, അവൻ കൊടു​ത്തു. യഹോവ നോഹ​യോ​ടു പ്രസം​ഗി​ക്കാൻ പറഞ്ഞു. അതു​കൊണ്ട്‌ പെട്ടകം പണിയ​പ്പെ​ട്ടു​കൊ​ണ്ടി​രുന്ന വർഷങ്ങ​ളി​ലെ​ല്ലാം നോഹ ആസന്നമായ ജലപ്ര​ള​യ​ത്തെ​ക്കു​റി​ച്ചു ജനങ്ങൾക്കു മുന്നറി​യി​പ്പു കൊടു​ത്തു.

അവരി​ലാ​രെ​ങ്കി​ലും ശ്രദ്ധി​ച്ചോ?—നോഹ​യു​ടെ കുടും​ബം മാത്രമേ ശ്രദ്ധി​ച്ചു​ളളു. ബാക്കി​യു​ള​ള​വ​രെ​ല്ലാം മററു കാര്യങ്ങൾ ചെയ്യു​ന്ന​തിൽ തിരക്കു​ള​ള​വ​രാ​യി​രു​ന്നു. അവർ വളരെ ദുഷ്ടരാ​യി​രു​ന്നു​വെന്ന്‌ അവർ വിചാ​രി​ച്ചില്ല; അവർ ശ്രദ്ധി​ക്കു​ന്ന​തി​നു സമയ​മെ​ടു​ത്തില്ല.

ഒടുവിൽ, യഹോവ രക്ഷിക്കാ​നാ​ഗ്ര​ഹിച്ച സകല മൃഗങ്ങ​ളും പെട്ടക​ത്തി​നു​ള​ളി​ലേക്കു വരുത്ത​പ്പെട്ടു. ഇപ്പോൾ ആളുക​ളും പെട്ടക​ത്തിൽ കടക്കാ​നു​ളള സമയം വന്നു. നോഹ​യും കുടും​ബ​വും ഉളളിൽ കടന്നു. അനന്തരം യഹോവ വാതി​ല​ടച്ചു. മററാർക്കും അകത്തു​ക​ട​ക്കാൻ സമയം വൈകി​പ്പോ​യി​രു​ന്നു.

പുറത്തു​ളള ആളുകൾ പ്രളയം വരു​മെന്ന്‌ അപ്പോ​ഴും വിശ്വ​സി​ച്ചില്ല എന്നാൽ പെട്ടെന്നു വെളളം വീഴാൻ തുടങ്ങി! നോഹ പറഞ്ഞതു ശരിയാ​യി​രു​ന്നു!

അത്‌ ഒരു സാധാരണ മഴയാ​യി​രു​ന്നില്ല. അത്‌ ഒരു പേമാ​രി​യാ​യി​രു​ന്നു! പെട്ടെന്നു വെളളം ബഹുശ​ബ്ദ​മു​ണ്ടാ​ക്കി​ക്കൊ​ണ്ടു വൻനദി​കൾപോ​ലെ​യാ​യി. അതു വലിയ വൃക്ഷങ്ങളെ മറിച്ചി​ടു​ക​യും വലിയ കല്ലുകളെ ചെറിയ ഉണ്ടക്കല്ലു​കൾപോ​ലെ ഉരുട്ടു​ക​യും ചെയ്‌തു.

പെട്ടക​ത്തി​നു പുറത്തെ ആളുകളെ സംബന്ധി​ച്ചെന്ത്‌?—യേശു ഇങ്ങനെ പറയുന്നു: “ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവ​രെ​യും അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു​പോ​യി.” അവർ ഒരു കുന്നിൽ കയറി​യാ​ലും അതു പ്രയോ​ജ​ന​പ്പെ​ടു​മാ​യി​രു​ന്നില്ല. പേമാരി നാല്‌പതു പകലും നാല്‌പതു രാവും നിലയ്‌ക്കാ​തെ ചൊരി​ഞ്ഞു. പെട്ടെന്നു മുഴു​ഭൂ​മി​യും വെളള​ത്താൽ മൂടി. പെട്ടക​ത്തി​നു പുറത്തെ സകല ആളുക​ളും ഇപ്പോൾ ചത്തൊ​ടു​ങ്ങി. എന്തു​കൊണ്ട്‌?—യേശു പറഞ്ഞതു​പോ​ലെ ‘അവർ ശ്രദ്ധി​ച്ചില്ല!’

എന്നാൽ പെട്ടകം വെളള​ത്തിൽ പൊങ്ങി​ക്കി​ടന്നു. നോഹ​യും കുടും​ബ​വും മൃഗങ്ങ​ളും അതിനു​ള​ളിൽ സുരക്ഷി​ത​രാ​യി​രു​ന്നു. തന്നെ ശ്രദ്ധിച്ച ആളുകളെ യഹോവ രക്ഷിച്ചു.—ഉല്‌പത്തി 6:5–7:24.

ഇപ്പോൾ, നോഹ​യു​ടെ നാളിൽ സംഭവി​ച്ച​തി​നെ​ക്കു​റി​ച്ചു നാം അറി​യേ​ണ്ട​തെ​ന്തു​കൊ​ണ്ടാണ്‌? യേശു പറഞ്ഞതു നീ ഓർക്കു​ന്നു​ണ്ടോ?—അന്നു സംഭവി​ച്ചതു നമുക്ക്‌ ഒരു പാഠമാ​ണെന്ന്‌ അവൻ പറഞ്ഞു. യഹോവ വീണ്ടും സകല ദുഷ്ടജ​ന​ങ്ങ​ളെ​യും നശിപ്പി​ക്കും; എന്നാൽ ഈ പ്രാവ​ശ്യം അവൻ ഒരു പ്രളയത്തെ ഉപയോ​ഗി​ക്കു​ക​യില്ല. അവൻ ഇതു ചെയ്യാ​നു​ളള സമയം അടുത്തി​രി​ക്കു​ക​യാണ്‌.

ദൈവം ഇതു ചെയ്യു​മ്പോൾ, ദൈവം ജീവ​നോ​ടെ കാത്തു​സൂ​ക്ഷി​ക്കുന്ന ആളുകൾ ആരായി​രി​ക്കും?—ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കാൻ ഒരിക്ക​ലും ആഗ്രഹി​ക്കാ​തെ മററു​കാ​ര്യ​ങ്ങ​ളിൽ തൽപര​രാ​യി​രുന്ന ആളുക​ളാ​യി​രി​ക്കു​മോ? ബൈബിൾ പഠിക്കാൻ സമയമി​ല്ലാ​തെ എല്ലായ്‌പോ​ഴും വളരെ തിരക്കി​ലാ​യി​രുന്ന ആളുക​ളാ​യി​രി​ക്കു​മോ?—ആളുകൾ ദൈവ​ത്തി​ന്റെ ഇഷ്ടം പഠിക്കു​ന്നി​ട​മായ മീററിം​ഗു​കൾക്കു പോകാൻ ഒരിക്ക​ലും ആഗ്രഹി​ക്കാ​ഞ്ഞവർ ആയിരി​ക്കു​മോ? നീ എന്തു വിചാ​രി​ക്കു​ന്നു?—

ദൈവം ജീവ​നോ​ടെ കാത്തു​സൂ​ക്ഷി​ക്കുന്ന ആളുക​ളിൽ ഉൾപ്പെ​ടാൻ നാം ആഗ്രഹി​ക്കു​ന്നു. ഇല്ലയോ?—ദൈവം നമ്മെ​യെ​ല്ലാം രക്ഷിക്ക​ത്ത​ക്ക​വണ്ണം നമ്മുടെ കുടും​ബം നോഹ​യു​ടേ​തു​പോ​ലെ​യാ​യി​രി​ക്കു​മെ​ങ്കിൽ ആഹ്‌ളാ​ദ​ക​ര​മാ​യി​രി​ക്കു​ക​യി​ല്ല​യോ?—ദൈവം നമ്മെ​യെ​ല്ലാം രക്ഷിക്കാൻത​ക്ക​വണ്ണം അവനോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തി​നു നമുക്ക്‌ എല്ലായ്‌പോ​ഴും അന്യോ​ന്യം സഹായി​ക്കാം.

(നാം ദൈവത്തെ ശ്രദ്ധി​ക്കു​ന്ന​തി​നു നമ്മുടെ ജീവി​ത​ത്തിൽ സമയം ഉണ്ടാക്കേണ്ട ആവശ്യ​മുണ്ട്‌. ഹോശേയ 4:6; മത്തായി 13:18-22; ആവർത്തനം 30:15, 16 എന്നിവി​ട​ങ്ങ​ളിൽ ഇതു സംബന്ധി​ച്ചു പറയു​ന്നതു വായി​ക്കുക.)