വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലവും ഉണ്ടാക്കിയവൻ

സകലവും ഉണ്ടാക്കിയവൻ

അധ്യായം 3

സകലവും ഉണ്ടാക്കി​യ​വൻ

അത്ഭുത​ക​ര​മായ ചിലത്‌ എനിക്ക​റി​യാം. അതു കേൾക്കാൻ നിനക്കി​ഷ്ട​മാ​ണോ?—നിന്റെ കൈയ്യിൽ നോക്കുക. നിന്റെ വിരലു​കൾ മടക്കുക. ഇനിയും എന്തെങ്കി​ലും എടുക്കുക. നിന്റെ കൈക്ക്‌ അനേകം കാര്യങ്ങൾ ചെയ്യാൻ കഴിയും; അതിന്‌ അവ നന്നായി ചെയ്യാൻ കഴിയും. ആരാണു കൈ ഉണ്ടാക്കി​യ​തെന്നു നിനക്ക​റി​യാ​മോ?—ദൈവ​മാ​യി​രു​ന്നു.

ഇനിയും എന്റെ മുഖത്തു നോക്കുക. നീ എന്തു കാണുന്നു?—എന്റെ വായും എന്റെ മൂക്കും എന്റെ രണ്ടു കണ്ണുക​ളും നീ കാണുന്നു. നിനക്ക്‌ അവ എങ്ങനെ​യാ​ണു കാണാൻ കഴിയു​ന്നത്‌?—നിന്റെ സ്വന്തം കണ്ണുകൾകൊണ്ട്‌. ആരാണു കണ്ണുകൾ ഉണ്ടാക്കി​യത്‌? ദൈവ​മാ​യി​രു​ന്നു. അത്‌ അത്ഭുത​ക​ര​മ​ല്ല​യോ?—

നിനക്കു നിന്റെ കണ്ണുകൾകൊണ്ട്‌ അനേകം വസ്‌തു​ക്കൾ കാണാൻ കഴിയും. നിനക്കു പുഷ്‌പ​ങ്ങളെ നോക്കാൻ കഴിയും. നിനക്കു പക്ഷികളെ കാണാൻ കഴിയും. നിനക്കു പച്ചപ്പു​ല്ലി​നെ​യും നീലാ​കാ​ശ​ത്തെ​യും നോക്കാൻ കഴിയും.

എന്നാൽ ആരാണ്‌ ഇവ ഉണ്ടാക്കി​യത്‌?—ഏതെങ്കി​ലും മനുഷ്യ​നാ​ണോ അവ ഉണ്ടാക്കി​യത്‌?—അല്ല. മനുഷ്യർക്കു വീട്‌ ഉണ്ടാക്കാൻ കഴിയും. എന്നാൽ ഒരു മനുഷ്യ​നും വളരുന്ന പുല്ല്‌ ഉണ്ടാക്കാൻ കഴിയു​ക​യില്ല. മനുഷ്യർക്കു പക്ഷി​യെ​യോ പുഷ്‌പ​ത്തെ​യോ മറെറ​ന്തെ​ങ്കി​ലും ജീവി​യെ​യോ ഉണ്ടാക്കാൻ കഴിയു​ക​യില്ല. നിനക്ക്‌ അതു അറിയാ​മാ​യി​രു​ന്നോ?—

ദൈവ​മാണ്‌ ഇവയെ​ല്ലാം ഉണ്ടാക്കി​യവൻ. ദൈവം ആകാശ​ങ്ങ​ളെ​യും ഭൂമി​യെ​യും ഉണ്ടാക്കി. അവൻ ജനങ്ങ​ളെ​യും ഉണ്ടാക്കി. അവൻ ഒന്നാമത്തെ മനുഷ്യ​നെ​യും ഒന്നാമത്തെ സ്‌ത്രീ​യെ​യും സൃഷ്ടിച്ചു. മഹദ്‌ഗു​രു​വായ യേശു ഇതു പഠിപ്പി​ച്ചു.—മത്തായി 19:4-6.

ദൈവ​മാ​ണു മനുഷ്യ​നെ​യും സ്‌ത്രീ​യെ​യും ഉണ്ടാക്കി​യ​തെന്നു യേശു എങ്ങനെ​യാ​ണ​റി​ഞ്ഞത്‌? ദൈവം അതു ചെയ്യു​ന്നതു യേശു കണ്ടോ?—ഉവ്വ്‌, അവൻ കണ്ടു. ദൈവം മനുഷ്യ​നെ​യും സ്‌ത്രീ​യെ​യും ഉണ്ടാക്കി​യ​പ്പോൾ യേശു ദൈവ​ത്തോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു. ദൈവം ഉണ്ടാക്കിയ ആദ്യത്തെ ആൾ യേശു ആയിരു​ന്നു. അവൻ ഒരു ദൂതനാ​യി​രു​ന്നു. അവൻ തന്റെ പിതാ​വി​നോ​ടു​കൂ​ടെ സ്വർഗ​ത്തിൽ ജീവി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്‌തി​രു​ന്നു.

“നമുക്കു മനുഷ്യ​നെ ഉണ്ടാക്കാം എന്നു ദൈവം പറഞ്ഞു​വെന്നു ബൈബിൾ നമ്മോ​ടു​പ​റ​യു​ന്നു. ദൈവം ആരോ​ടാ​യി​രു​ന്നു സംസാ​രി​ച്ച​തെന്നു നിനക്ക​റി​യാ​മോ?—അവൻ തന്റെ പുത്ര​നോ​ടാ​യി​രു​ന്നു സംസാ​രി​ച്ചത്‌. അവനാ​യി​രു​ന്നു പിന്നീടു ഭൂമി​യി​ലേക്കു വരുക​യും മഹദ്‌ഗു​രു ആയിത്തീ​രു​ക​യും ചെയ്‌തത്‌!—ഉല്‌പത്തി 1:26.

ദൈവം ചെയ്‌തി​രി​ക്കു​ന്ന​തെ​ല്ലാം അവന്റെ സ്‌നേ​ഹത്തെ പ്രകട​മാ​ക്കു​ന്നു. ദൈവം സൂര്യനെ ഉണ്ടാക്കി. സൂര്യൻ നമുക്കു വെളിച്ചം തരുക​യും അതു നമ്മെ ചൂടു​ള​ള​വ​രാ​യി സൂക്ഷി​ക്കു​ക​യും ചെയ്യുന്നു. സൂര്യൻ ഇല്ലായി​രു​ന്നെ​ങ്കിൽ നമുക്ക്‌ എല്ലാം തണുത്ത​താ​യി​രി​ക്കു​മാ​യി​രു​ന്നു, ഭൂമി​യിൽ ജീവൻ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല. ദൈവം സൂര്യനെ ഉണ്ടാക്കി​യ​തിൽ നിനക്കു സന്തോ​ഷ​മി​ല്ല​യോ?—

ദൈവം മഴ പെയ്യി​ക്ക​യും ചെയ്യുന്നു. മഴ പെയ്യു​മ്പോൾ നിനക്കു കളിക്കാൻ പുറത്തു​പോ​കാൻ കഴിയാ​ത്ത​തു​കൊ​ണ്ടു ചില​പ്പോൾ നിനക്കു മഴ ഇഷ്ടമി​ല്ലാ​യി​രി​ക്കാം. എന്നാൽ മഴ പുഷ്‌പങ്ങൾ വളരാൻ സഹായി​ക്കു​ന്നു.

അതു​കൊണ്ട്‌ നാം മനോ​ഹ​ര​ങ്ങ​ളായ പുഷ്‌പങ്ങൾ കാണു​മ്പോൾ അവയ്‌ക്കു​വേണ്ടി നാം ആർക്കാണു നന്ദി​കൊ​ടു​ക്കാൻപോ​കു​ന്നത്‌?—ദൈവ​ത്തിന്‌. നാം നല്ല രുചി​യു​ളള പഴങ്ങളും സസ്യവർഗ​ങ്ങ​ളും തിന്നു​മ്പോൾ ആർക്കാണു നന്ദി​കൊ​ടു​ക്കേ​ണ്ടത്‌?—നാം ദൈവ​ത്തി​നു നന്ദി​കൊ​ടു​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ വസ്‌തു​ക്കളെ വളർത്തു​ന്നത്‌ അവന്റെ സൂര്യ​നും മഴയു​മാണ്‌. ഈ അത്ഭുത​ക​ര​മായ കാര്യ​ങ്ങ​ളെ​ല്ലാം നമുക്കു​വേണ്ടി ചെയ്യാൻ തക്കവണ്ണം ദൈവം അത്ര നല്ലവനാണ്‌.

ദൈവം എവി​ടെ​യാ​ണെന്നു നിനക്ക​റി​യാ​മോ?—ദൈവം സ്വർഗ​ത്തിൽ വസിക്കു​ന്നു​വെന്നു ബൈബിൾ നമ്മോ​ടു​പ​റ​യു​ന്നു.

നിനക്കു ദൈവത്തെ കാണാൻ കഴിയു​മോ?—ഇല്ല. ‘ദൈവത്തെ ഒരു മനുഷ്യ​നും കാണാൻ കഴിയു​ക​യില്ല’ എന്നു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ ആരും ദൈവ​ത്തി​ന്റെ ഒരു പടമോ പ്രതി​മ​യോ ഉണ്ടാക്കാൻ ശ്രമി​ക്ക​രുത്‌. തന്റെ പ്രതിമ ഉണ്ടാക്കാൻ ശ്രമി​ക്ക​രു​തെന്നു ദൈവം നമ്മോടു പറയു​ക​പോ​ലും ചെയ്യുന്നു. അതു​കൊണ്ട്‌ അതു​പോ​ലു​ളളവ നമ്മുടെ വീട്ടിൽ ഉണ്ടായി​രി​ക്ക​രുത്‌, അല്ലേ?—പുറപ്പാ​ടു 33:20; 20:4, 5.

എന്നാൽ നിനക്കു ദൈവത്തെ കാണാൻ കഴിയു​ക​യി​ല്ലെ​ങ്കിൽ, യഥാർഥ​ത്തിൽ ഒരു ദൈവം ഉണ്ടെന്നു നിനക്ക്‌ എങ്ങനെ അറിയാം?—ഇതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. നിനക്കു കാററു കാണാൻ കഴിയു​മോ?—ഇല്ല. ഒരുത്തർക്കും കാററു കാണാൻ കഴിയു​ക​യില്ല. എന്നാൽ കാററു ചെയ്യുന്ന കാര്യങ്ങൾ നിനക്കു കാണാൻ കഴിയും. ഒരു മരത്തിന്റെ കൊമ്പു​ക​ളി​ലൂ​ടെ കാററ​ടി​ക്കു​മ്പോൾ ഇലകൾ അനങ്ങു​ന്നതു നിനക്കു കാണാൻ കഴിയും. അങ്ങനെ കാററ്‌ ഉണ്ടെന്നു നീ വിശ്വ​സി​ക്കു​ന്നു.

ദൈവം ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളും നിനക്കു കാണാൻ കഴിയും. നീ ജീവനു​ളള ഒരു പുഷ്‌പ​ത്തെ​യോ പക്ഷി​യെ​യോ കാണു​മ്പോൾ, ദൈവം ഉണ്ടാക്കി​യി​ട്ടു​ളള ചിലതി​നെ​യാ​ണു നീ കാണു​ന്നത്‌. അതു​കൊണ്ട്‌ യഥാർഥ​ത്തിൽ ഒരു ദൈവ​മു​ണ്ടെന്നു നീ വിശ്വ​സി​ക്കു​ന്നു.

“സൂര്യ​നെ​യും ഭൂമി​യെ​യും ആരുണ്ടാ​ക്കി?” എന്ന്‌ ആരെങ്കി​ലും നിന്നോ​ടു ചോദി​ച്ചേ​ക്കാം. നീ എന്തു പറയും?—ദൈവം അവയെ ഉണ്ടാക്കി​യെന്നു നിനക്കു പറയാൻ കഴിയും. ബൈബിൾ പറയുന്നു: “ദൈവം ആകാശ​ങ്ങ​ളും ഭൂമി​യും സൃഷ്ടിച്ചു.”—ഉല്‌പത്തി 1:1.

“ദൈവ​മാ​ണോ മനുഷ്യ​നെ​യും മൃഗങ്ങ​ളെ​യും കൂടെ ഉണ്ടാക്കി​യത്‌?” എന്ന്‌ ആരെങ്കി​ലും നിന്നോ​ടു ചോദി​ച്ചാ​ലോ? നീ എന്തു പറയും?—“അതെ, ദൈവ​മാ​ണു മനുഷ്യ​നെ​യും മൃഗങ്ങ​ളെ​യും ഉണ്ടാക്കി​യത്‌. ദൈവം പക്ഷിക​ളെ​യും ഉണ്ടാക്കി” എന്ന്‌ അയാ​ളോ​ടു പറയുക. ‘ദൈവം സകലവും സൃഷ്ടിച്ചു’ എന്നു ബൈബിൾ പറയുന്നു.—എഫേസ്യർ 3:9.

താൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നി​ല്ലെന്ന്‌ ആരെങ്കി​ലും നിന്നോ​ടു പറഞ്ഞേ​ക്കാം. അപ്പോൾ നീ എന്തു പറയും?—ഒരു വീടു ചൂണ്ടി​ക്കാ​ണി​ക്കാൻ പാടില്ലേ? “ആ വീട്‌ ആർ ഉണ്ടാക്കി?” എന്ന്‌ അയാ​ളോ​ടു ചോദി​ക്കുക. ഏതെങ്കി​ലും മനുഷ്യ​നാണ്‌ ഉണ്ടാക്കി​യത്‌. ആ വീടു സ്വയം ഉണ്ടാക്കി​യില്ല, ഉണ്ടാക്കി​യോ?—

അനന്തരം ആ ആളെ ഒരു പൂന്തോ​ട്ട​ത്തി​ലേക്കു കൊണ്ടു​പോ​യി ഒരു പുഷ്‌പം കാണി​ക്കുക. “ഇത്‌ ആർ ഉണ്ടാക്കി?” എന്ന്‌ അയാ​ളോ​ടു ചോദി​ക്കുക. ഒരു മനുഷ്യ​നു​മല്ല അത്‌ ഉണ്ടാക്കി​യത്‌. വീടു സ്വയം ഉണ്ടാക്കാ​ത്ത​തു​കൊണ്ട്‌, ഈ പുഷ്‌പം സ്വയം ഉണ്ടാക്കി​യില്ല. ആരെങ്കി​ലു​മാണ്‌ അതുണ്ടാ​ക്കി​യത്‌. ദൈവം അതുണ്ടാ​ക്കി.

ഒരു പക്ഷിയു​ടെ പാട്ടു നിന്നു ശ്രദ്ധി​ക്കാൻ ആ ആളി​നോ​ടു പറയുക. അനന്തരം അയാ​ളോട്‌: “ആർ ഈ പക്ഷികളെ ഉണ്ടാക്കി അവയെ പാടാൻ പഠിപ്പി​ച്ചു?” എന്നു ചോദി​ക്കുക. ദൈവ​മാണ്‌ അങ്ങനെ ചെയ്‌തത്‌. ദൈവ​മാണ്‌ ആകാശ​ങ്ങ​ളും ഭൂമി​യും ജീവനു​ളള സകലവും ഉണ്ടാക്കി​യവൻ! അവനാണു ജീവൻ കൊടു​ക്കു​ന്നു​വൻ.

ജീവ​നോ​ടി​രി​ക്കുക എത്ര നല്ലതാണ്‌! നമുക്കു പക്ഷിക​ളു​ടെ ഇമ്പകര​മായ പാട്ടുകൾ കേൾക്കാൻ കഴിയും. നമുക്കു പുഷ്‌പ​ങ്ങ​ളെ​യും ദൈവം ഉണ്ടാക്കി​യി​ട്ടു​ളള മററു വസ്‌തു​ക്ക​ളെ​യും കാണാൻ കഴിയും. ദൈവം നമുക്കു തന്നിട്ടു​ളള ഭക്ഷണപ​ദാർഥങ്ങൾ നമുക്കു തിന്നാൻ കഴിയും.

ഈ കാര്യ​ങ്ങൾക്കെ​ല്ലാം നാം ദൈവ​ത്തി​നു നന്ദി​കൊ​ടു​ക്കണം. എല്ലാറ​റി​ലു​മ​ധി​ക​മാ​യി, നമുക്കു ജീവൻ തന്നതിനു നാം അവനു നന്ദി കൊടു​ക്കണം. നാം യഥാർഥ​ത്തിൽ ദൈവ​ത്തോ​ടു നന്ദിയു​ള​ള​വ​രാ​ണെ​ങ്കിൽ നാം ചിലതു ചെയ്യും. അതെന്താണ്‌?—നാം ദൈവത്തെ ശ്രദ്ധി​ക്കു​ക​യും അവൻ ബൈബി​ളിൽ നമ്മോടു പറയുന്ന വിധത്തിൽ അവനെ ആരാധി​ക്കു​ക​യും ചെയ്യും. സകലവും സൃഷ്ടി​ച്ച​വനെ നാം സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ആ വിധത്തിൽ നമുക്കു പ്രകട​മാ​ക്കാൻ കഴിയും.

(ദൈവം ചെയ്‌തി​രി​ക്കു​ന്ന​വ​യ്‌ക്കു​വേ​ണ്ടി​യെ​ല്ലാം നാം അവനോ​ടു വിലമ​തി​പ്പു പ്രകട​മാ​ക്കണം, എങ്ങനെ? സങ്കീർത്തനം 139:14 [138:14, ഡൂവേ ഭാഷാ​ന്തരം] വെളി​പ്പാ​ടു 4:11, യോഹ​ന്നാൻ 4:23, 24, 1 യോഹ​ന്നാൻ 5:21 എന്നിവി​ട​ങ്ങ​ളിൽ എഴുതി​യി​രി​ക്കു​ന്നതു വായി​ക്കുക.)