വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സമാധാനപ്രിയർ സന്തുഷ്ടരാകുന്നു”

“സമാധാനപ്രിയർ സന്തുഷ്ടരാകുന്നു”

അധ്യായം 32

“സമാധാ​ന​പ്രി​യർ സ​ന്തു​ഷ്ട​രാ​കു​ന്നു”

എല്ലായ്‌പോ​ഴും വമ്പരായി, മുട്ടാ​ളൻമാ​രാ​യി പ്രവർത്തി​ക്കാൻ ശ്രമി​ക്കുന്ന ഏതെങ്കി​ലും ആൺകു​ട്ടി​കളെ നിനക്ക​റി​യാ​മോ?—നീ അവരോ​ടു​കൂ​ടെ​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വോ? അതോ നീ സമാധാ​ന​പ്രി​യ​നാ​യി​രി​ക്കുന്ന ആരു​ടെ​യെ​ങ്കി​ലും കൂടെ​യാ​യി​രി​ക്കാൻ കൂടു​ത​ലി​ഷ്ട​പ്പെ​ടു​ന്നു​വോ?—

ഏതുതരം വ്യക്തിയെ ദൈവം ഇഷ്ടപ്പെ​ടു​ന്നു​വെന്നു മഹദ്‌ഗു​രു​വി​ന​റി​യാം. “സമാധാ​ന​പ്രി​യർ സന്തുഷ്ട​രാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ ‘ദൈവ​പു​ത്രൻമാർ’ എന്നു വിളി​ക്ക​പ്പെ​ടും” എന്ന്‌ അവൻ പറഞ്ഞു. അത്തരം ആളായി​രി​ക്കാ​നാ​ണു നാം ആഗ്രഹി​ക്കു​ന്നത്‌, അല്ലയോ?—നാം സമാധാ​ന​പ്രി​യ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു.—മത്തായി 5:9.

എന്നാൽ ചില​പ്പോൾ മററാ​ളു​കൾ നമ്മെ കോപി​ഷ്‌ഠ​രാ​ക്കുന്ന കാര്യങ്ങൾ ചെയ്യുന്നു. നമുക്ക്‌ അവരോ​ടു പ്രതി​കാ​രം ചെയ്യാൻ തോന്നി​യേ​ക്കാം. ഒരിക്കൽ ഇതു യേശു​വി​ന്റെ ശിഷ്യൻമാർക്കു നേരിട്ടു.

അവർ യേശു​വി​നോ​ടു​കൂ​ടെ യെരൂ​ശ​ലേ​മി​ലേക്കു യാത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു. അവർ കുറേ​ദൂ​രം പോയി​ക്ക​ഴി​ഞ്ഞ​പ്പോൾ തങ്ങൾക്കു വിശ്ര​മി​ക്കാൻ ഒരു സ്ഥലം കണ്ടുപി​ടി​ക്കു​ന്ന​തി​നു യേശു ചിലരെ ഒരു ഗ്രാമ​ത്തി​ലേക്കു മുന്നമേ അയച്ചു. എന്നാൽ അവിടത്തെ ആളുകൾ അവർ അവിടെ കഴിയു​ന്ന​തി​ഷ്ട​പ്പെ​ട്ടില്ല. ആ ആളുകൾക്കു ഒരു വ്യത്യസ്‌ത മതമാ​ണു​ണ്ടാ​യി​രു​ന്നത്‌. ആരാധി​ക്കാൻ യെരൂ​ശ​ലേം നഗരത്തി​ലേക്കു പോയ ഒരുത്ത​രെ​യും അവർക്ക്‌ ഇഷ്ടമി​ല്ലാ​യി​രു​ന്നു.

അതു നിനക്കു സംഭവി​ച്ചി​രു​ന്നു​വെ​ങ്കിൽ നീ എന്തു ചെയ്യു​മാ​യി​രു​ന്നു? നീ കോപി​ക്കു​മാ​യി​രു​ന്നോ? നീ അവരോ​ടു പ്രതി​കാ​രം ചെയ്യാൻ ആഗ്രഹി​ക്കു​മാ​യി​രു​ന്നോ?—

അതാണു ശിഷ്യൻമാ​രായ യാക്കോ​ബും യോഹ​ന്നാ​നും ചെയ്യാ​നാ​ഗ്ര​ഹി​ച്ചത്‌. അവർ യേശു​വി​നോട്‌: ‘ആകാശ​ത്തു​നി​ന്നു തീയി​റങ്ങി അവരെ നശിപ്പി​ക്കാൻ ഞങ്ങൾ പറയാൻ നീ ആഗ്രഹി​ക്കു​ന്നു​വോ’ എന്നു ചോദി​ച്ചു. എന്നാൽ മററാ​ളു​ക​ളോട്‌ ആ വിധത്തിൽ പെരു​മാ​റു​ന്നതു ശരിയ​ല്ലെന്നു യേശു അവരോ​ടു പറഞ്ഞു.—ലൂക്കോസ്‌ 9:51-56.

ചില​പ്പോൾ ആളുകൾ നമ്മോടു നീചമാ​യി പെരു​മാ​റി​യേ​ക്കാ​മെ​ന്നു​ള​ളതു സത്യം തന്നെ. നീ മററുളള കുട്ടി​ക​ളോ​ടു കൂടെ കളിക്കാൻ അവർ ആഗ്രഹി​ക്കു​ക​യി​ല്ലാ​യി​രി​ക്കാം. “നീ ഇവിടെ നിൽക്കേണ്ട” എന്നു​പോ​ലും അവർ പറഞ്ഞേ​ക്കാം. അതു​പോ​ലെ എന്തെങ്കി​ലും സംഭവി​ക്കു​മ്പോൾ അതു നമ്മെ വിഷമി​പ്പി​ച്ചേ​ക്കാം, ഇല്ലയോ?—അവരോ​ടു പ്രതി​കാ​രം ചെയ്യാൻ എന്തെങ്കി​ലും ചെയ്യു​ന്ന​തി​നു നമുക്കു തോന്നി​യേ​ക്കാം. എന്നാൽ നാം അതു ചെയ്യണ​മോ?—

നിനക്കു നിന്റെ ബൈബി​ളി​ന്റെ പ്രതി എടുത്തു​കൊ​ണ്ടു വന്നുകൂ​ടെ​യോ? നമുക്കു സദൃശ​വാ​ക്യ​ങ്ങൾ ഇരുപ​ത്തി​നാ​ലാം അധ്യായം ഇരുപ​ത്തൊൻപ​താം വാക്യം എടുക്കാം. അവിടെ ഇങ്ങനെ വായി​ക്കു​ന്നു: ‘“അവൻ എന്നോടു ചെയ്‌ത​തു​പോ​ലെ ഞാൻ അവനോ​ടു ചെയ്യാൻ പോകു​ക​യാണ്‌. ഞാൻ ഓരോ​രു​ത്ത​നും അവന്റെ പ്രവർത്ത​ന​മ​നു​സ​രി​ച്ചു പകരം കൊടു​ക്കും’ എന്നു പറയരുത്‌.”

അതു നിന്നേ സംബന്ധിച്ച്‌ എന്തർഥ​മാ​ക്കു​ന്നു?—നാം പ്രതി​കാ​രം ചെയ്യാൻ ശ്രമി​ക്ക​രു​തെ​ന്നാണ്‌ അതു പറയു​ന്നത്‌. മറേറ​യാൾ നമ്മോടു നീചനാ​യി​രു​ന്ന​തു​കൊ​ണ്ടു നാം അയാ​ളോ​ടു നീചനാ​ക​രുത്‌. നാം അതു ചെയ്യാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല.

എന്നാൽ ആരെങ്കി​ലും നിന്നോ​ടു വഴക്കു​പി​ടി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കി​ലെന്ത്‌? അയാൾ ചീത്തവി​ളി​ച്ചു​കൊ​ണ്ടു നിന്നെ പ്രകോ​പി​പ്പി​ക്കാൻ ശ്രമി​ച്ചേ​ക്കാം. അയാൾ നിന്നെ പരിഹ​സി​ക്കു​ക​യും നിനക്കു പേടി​യാ​ണെന്നു പറയു​ക​യും ചെയ്‌തേ​ക്കാം. അയാൾ നിന്നെ ഒരുപക്ഷേ കോന്തൻ എന്നു വിളി​ച്ചേ​ക്കാം. നീ എന്തു ചെയ്യണം? നീ വഴക്കി​ലേർപ്പെ​ട​ണ​മോ?—

വീണ്ടും, ബൈബിൾ എന്തുപ​റ​യു​ന്നു​വെന്നു നമുക്കു നോക്കാം. മത്തായി അഞ്ചാം അദ്ധ്യായം മുപ്പ​ത്തൊൻപ​താം വാക്യ​ത്തി​ലേക്കു തിരി​യുക. അവിടെ യേശു ഇങ്ങനെ പറയുന്നു: “ദുഷ്ടനാ​യ​വ​നോ​ടു ചെറുത്തു നിൽക്ക​രുത്‌; എന്നാൽ നിന്റെ വലത്തെ ചെകി​ട്ടത്ത്‌ അടിക്കുന്ന ഏവനും മറേറ​തും​കൂ​ടെ തിരി​ച്ചു​കൊ​ടു​ക്കുക.”

യേശു അതിനാൽ എന്താണർഥ​മാ​ക്കി​യത്‌? നിന്റെ മുഖത്തി​ന്റെ ഒരു വശത്ത്‌ ആരെങ്കി​ലും മുഷ്ടി​കൊ​ണ്ടു കുത്തി​യാൽ, മറേറ വശത്തു കുത്താൻ നീ അവനെ അനുവ​ദി​ക്കണം എന്ന്‌ അവൻ അർഥമാ​ക്കി​യോ?—ഇല്ല, അവൻ അത്‌ അർഥമാ​ക്കി​യില്ല.

ഒരു അടി (slap) മുഷ്ടി​കൊ​ണ്ടു​ളള ഒരു കുത്തു​പോ​ലെയല്ല. അത്‌ അധിക​വും ഒരു ഉന്തോ തളേളാ പോ​ലെ​യാണ്‌. ഒരു വഴക്കു​ണ്ടാ​ക്കാ​നാണ്‌ ഒരുവൻ ഇതു ചെയ്യു​ന്നത്‌? അയാൾ നാം കോപി​ഷ്‌ഠ​രാ​കാ​നാ​ഗ്ര​ഹി​ക്കു​ന്നു. നാം കോപി​ഷ്‌ഠ​രാ​യി തിരിച്ച്‌ ഉന്തുക​യോ തളളു​ക​യോ ചെയ്യു​ന്നു​വെ​ങ്കിൽ എന്തു സംഭവി​ക്കു​ന്നു?—നാം മിക്കവാ​റും ഒരു വഴക്കിൽ ഏർപ്പെ​ടും.

യേശു​വി​ന്റെ ശിഷ്യൻമാർ അതു​പോ​ലെ പ്രവർത്തി​ക്കാൻ അവൻ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌ ആരെങ്കി​ലും നമ്മെ അടിച്ചാൽ നാം തിരി​ച്ച​ടി​ക്ക​രു​തെന്ന്‌ അവൻ പറഞ്ഞു. നാം കോപി​ഷ്‌ഠ​രാ​യി ഒരു വഴക്കിൽ ഏർപ്പെ​ട​രുത്‌. നാം വഴക്കിൽ ഏർപ്പെ​ടു​ന്നു​വെ​ങ്കിൽ, വഴക്കാ​രം​ഭിച്ച ആളേക്കാൾ നാം മെച്ചമ​ല്ലെന്നു നാം പ്രകട​മാ​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.

കുഴപ്പം ആരംഭി​ക്കു​ന്നു​വെ​ങ്കിൽ ഏററവും നല്ല സംഗതി നടന്നു മാറു​ക​യാണ്‌. മറേറ​യാൾ കുറേ പ്രാവ​ശ്യം കൂടി തളളു​ക​യോ ഉന്തുക​യോ ചെയ്‌തേ​ക്കാം. എന്നാൽ അതു മിക്കവാ​റും അതിന്റെ അന്ത്യമാ​യി​രി​ക്കും. നീ നടന്നു​മാ​റു​മ്പോൾ നീ ബലഹീ​ന​നാ​ണെന്ന്‌ അതു കാണി​ക്കു​ന്നില്ല. നീ ശരിയാ​യ​തി​നു വേണ്ടി ശക്തനായി നില​കൊ​ള​ളു​ന്നു​വെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു.

മററു​ള​ള​വർ വഴക്കു​പി​ടി​ക്കു​ന്നതു നാം കാണു​ന്നു​വെ​ങ്കിൽ നാം എന്തു ചെയ്യണം? നാം അതിൽ ഇടപെട്ട്‌ ഏതെങ്കി​ലും ഒരു പക്ഷം പിടി​ക്ക​ണ​മോ?—

ശരി​യെ​ന്തെന്നു ബൈബിൾ നമ്മോടു പറയുന്നു. സദൃശ​വാ​ക്യ​ങ്ങൾ ഇരുപ​ത്തി​യാ​റാം അധ്യായം പതി​നേ​ഴാം വാക്യം എടുക്കുക. അത്‌ ഇങ്ങനെ പറയുന്നു: “ഒരു പട്ടിയു​ടെ ചെവി​കൾക്കു പിടി​ക്കു​ന്ന​വ​നെ​പ്പോ​ലെ​യാ​ണു തന്റേത​ല്ലാത്ത വഴക്കിൽ കോപി​ഷ്‌ഠ​നാ​കുന്ന കടന്നു​പോ​കുന്ന ഏവനും.”

നീ ഒരു പട്ടിയു​ടെ ചെവി​കൾക്കു പിടി​ച്ചാൽ എന്തു സംഭവി​ക്കും? അതു പട്ടിക്ക്‌ ഉപദ്രവം ചെയ്യും, അതു നിന്നെ കടിക്കു​ക​യും ചെയ്യും, ഇല്ലയോ?—പട്ടി പിടി വിട്ടു​കി​ട്ടാൻ എത്രയ​ധി​കം ശ്രമി​ക്കു​ന്നു​വോ അത്രയ​ധി​കം ശക്തമായി നീ ചെവികൾ ഞെരു​ക്കും. പട്ടി കൂടുതൽ ബഹളമു​ണ്ടാ​ക്കു​ക​യും ചെയ്യും. നീ അതിനെ വിട്ടാൽ അതു നിന്നെ കഠിന​മാ​യി കടിക്കാ​നി​ട​യുണ്ട്‌. എന്നാൽ നിനക്ക്‌ അവിടെ അതിന്റെ ചെവികൾ എന്നേക്കും പിടി​ച്ചു​കൊ​ണ്ടു നിൽക്കാൻ കഴിയു​മോ?—

മററാ​ളു​കൾ തമ്മിലു​ളള ഒരു വഴക്കിൽ നാം ഇടപെ​ട്ടാൽ അത്തരം കുഴപ്പ​ത്തി​ലാ​യി​രി​ക്കും നാം അകപ്പെ​ടുക. ആരാണ്‌ വഴക്കാ​രം​ഭി​ച്ച​തെ​ന്നും എന്തിനാ​ണവർ വഴക്കു​പി​ടി​ക്കു​ന്ന​തെ​ന്നും നമുക്ക​റി​യാൻ പാടി​ല്ലാ​യി​രി​ക്കാം. ഒരാൾ അടി​കൊ​ള​ളു​ക​യാ​യി​രി​ക്കാം, എന്നാൽ അയാൾ മറേറ​യാ​ളിൽനിന്ന്‌ എന്തെങ്കി​ലും മോഷ്ടി​ച്ചി​രി​ക്കാം. നാം അയാളെ സഹായി​ച്ചാൽ നാം ഒരു കളളനെ സഹായി​ക്കു​ക​യാ​യി​രി​ക്കും. അതു നന്നായി​രി​ക്കു​ക​യില്ല, ആയിരി​ക്കു​മോ?—

അതു​കൊണ്ട്‌, നീ ഒരു വഴക്കു കാണു​ന്നു​വെ​ങ്കിൽ നീ എന്തു ചെയ്യണം?—അതു സ്‌കൂ​ളിൽവ​ച്ചാ​ണെ​ങ്കിൽ നിനക്ക്‌ ഓടി​ച്ചെന്ന്‌ ഒരു അദ്ധ്യാ​പ​ക​നോ​ടു പറയാൻ കഴിയും. അതു സ്‌കൂ​ളിൽനിന്ന്‌ അകലെ​യാ​ണെ​ങ്കിൽ നിനക്ക്‌ ഒരു പോലീ​സു​കാ​രനെ വിളി​ക്കാ​വു​ന്ന​താണ്‌.

മററു​ള​ള​യാ​ളു​കൾ വഴക്കു​പി​ടി​ക്കാൻ ആഗ്രഹി​ക്കു​മ്പോൾപോ​ലും നമുക്കു സമാധാ​ന​പ്രി​യ​രാ​യി​രി​ക്കാൻ കഴിയും. അവർ വഴക്കു പിടി​ക്കാ​നാ​ഗ്ര​ഹി​ച്ചേ​ക്കാം. എന്നാൽ നാം ശരിയാ​യ​തി​നു​വേണ്ടി ശക്തരായി നില​കൊ​ള​ളു​ന്നു​വെന്നു നമുക്കു തെളി​യി​ക്കാൻ കഴിയും.

(ഒരു വ്യക്തിക്കു വഴക്കു​ക​ളിൽ ഉൾപ്പെ​ടാ​തെ നിൽക്കു​ന്ന​തി​നു സഹായി​ക്കാൻ കഴിയുന്ന കൂടുതൽ സദുപ​ദേശം റോമർ 12:17-21; സങ്കീർത്തനം 34:14, [33:15, Dy] 2 തിമൊ​ഥെ​യോസ്‌ 2:24 എന്നിവി​ട​ങ്ങ​ളിൽ കാണുന്നു.)