വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹമുളള ഒരു ഇടയൻ

സ്‌നേഹമുളള ഒരു ഇടയൻ

അധ്യായം 28

സ്‌നേ​ഹ​മു​ളള ഒരു ഇടയൻ

നിനക്ക്‌ എന്നെങ്കി​ലും ഏകാന്തത തോന്നാ​റു​ണ്ടോ?—ആരെങ്കി​ലും നിന്നെ മേലാൽ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ​യെന്നു നീ സംശയി​ക്കു​ന്നു​ണ്ടോ?—

അല്ലെങ്കിൽ എന്നെങ്കി​ലും നീ വഴി​തെ​റ​റി​പ്പോ​യി​ട്ടു​ണ്ടോ?—നിനക്ക്‌ എങ്ങനെ​യു​ളള വിചാ​ര​മാ​ണു​ണ്ടാ​യത്‌?—അതിനു നിന്നെ ഭയപ്പെ​ടു​ത്താൻ കഴിയും, ഇല്ലയോ?—

മഹദ്‌ഗു​രു ഒരിക്കൽ വഴി​തെ​റ​റി​പ്പോയ ഒന്നി​നെ​ക്കു​റിച്ച്‌ ഒരു കഥ പറഞ്ഞു. എന്നാൽ ഒരു കുട്ടി​യ​ല്ലാ​യി​രു​ന്നു വഴി​തെ​റ​റി​പ്പോ​യത്‌, ഒരു ആടായി​രു​ന്നു.

ആട്‌ എന്താ​ണെന്നു നിനക്ക​റി​യാം, അല്ലേ?—മനുഷ്യ​നു കമ്പിളി കിട്ടുന്ന ഒരു ചെറിയ മൃഗമാ​ണത്‌. ചില വിധങ്ങ​ളിൽ നീ ഒരു ആടി​നെ​പ്പോ​ലെ​യാണ്‌. അതെങ്ങനെ?

ആടുകൾ വലുതോ വളരെ ശക്തിയു​ള​ള​തോ അല്ല. അവ വഴി​തെ​റ​റി​പ്പോ​കു​മ്പോൾ ഭയപ്പെ​ടു​ന്നു. അവയ്‌ക്കു സ്‌നേ​ഹ​വും ദയയും ആവശ്യ​മാണ്‌. അവയെ പരിപാ​ലി​ക്കു​ന്ന​തി​നും സംരക്ഷി​ക്കു​ന്ന​തി​നും ആരെങ്കി​ലും ആവശ്യ​മാണ്‌, നിനക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ. ആടുകളെ പരിപാ​ലി​ക്കുന്ന മനുഷ്യ​നെ ഇടയൻ എന്നു വിളി​ക്കു​ന്നു.

യേശു തന്റെ കഥയിൽ നൂറ്‌ ആട്‌ ഉണ്ടായി​രുന്ന ഒരു ഇടയ​നെ​ക്കു​റി​ച്ചു പറഞ്ഞു. എന്നാൽ അപ്പോൾ ഒരു ആട്‌ വഴി​തെ​റ​റി​പ്പോ​യി. മററു​ളളവ പോയ​പ്പോൾ അതു തിര​ക്കോ​ടെ പുല്ലു തിന്നു​ക​യാ​യി​രു​ന്നി​രി​ക്കാം. അല്ലെങ്കിൽ കുന്നിന്റെ മറുവ​ശത്ത്‌ എന്താ​ണെന്നു കാണാൻ അത്‌ ആഗ്രഹി​ച്ചി​രി​ക്കാം. എന്നാൽ ആട്‌ അറിഞ്ഞു​കേട്ടു വന്നപ്പോ​ഴേക്ക്‌ അതു മററു​ള​ള​വ​യിൽനിന്ന്‌ അകന്നു​ക​ഴി​ഞ്ഞി​രു​ന്നു. ആ കുട്ടി ചുററും നോക്കി അതു മാത്ര​മേ​യു​ള​ളു​വെന്നു കണ്ടപ്പോൾ അതിനു എങ്ങനെ​യു​ള​ള​തോ​ന്നൽ ഉണ്ടായി​യെന്നു നിനക്ക്‌ ഊഹി​ക്കാൻ കഴിയു​മോ?—

ഒരു ആട്‌ വഴി​തെ​റ​റി​പ്പോ​യ​താ​യി ഇടയൻ കാണു​മ്പോൾ അവൻ എന്തു ചെയ്യും? ഏതായാ​ലും അതെല്ലാം ആടിന്റെ കുററ​മാണ്‌, അതു​കൊ​ണ്ടു താൻ അതി​നെ​ക്കു​റി​ച്ചു വ്യാകു​ല​പ്പെ​ടു​ന്നില്ല എന്ന്‌ അവൻ പറയു​മോ? അതോ അവൻ തൊണ്ണൂ​റെ​റാൻപതു ആടി​നെ​യും ഒരു സുരക്ഷി​ത​സ്ഥ​ലത്തു വിട്ടിട്ടു ഒരെണ്ണ​ത്തി​നെ മാത്രം അന്വേ​ഷി​ച്ചു പുറ​പ്പെ​ടു​മോ? ഒരു ആട്‌ അത്ര പ്രയാ​സ​പ്പെ​ടാൻതക്ക വിലയു​ള​ള​താ​ണോ?—നീയാണു വഴി​തെ​റ​റി​പ്പോയ ആടെങ്കിൽ ഇടയൻ നിന്നെ അന്വേ​ഷി​ക്കാൻ നീ ആഗ്രഹി​ക്കു​മോ?—

ഇടയൻ തന്റെ ആടുക​ളെ​യെ​ല്ലാം വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചു, വഴി​തെ​റ​റി​പ്പോ​യ​തി​നെ​പ്പോ​ലും. അതു​കൊണ്ട്‌ അവൻ വഴി​തെ​റ​റി​പ്പോ​യ​തി​നെ തേടി പോയി.

കാണാ​തെ​പോ​യ ആട്‌ അതിന്റെ ഇടയിൽ വരുന്നതു കണ്ടപ്പോൾ എന്തു സന്തോ​ഷ​മു​ള​ള​താ​യി​രു​ന്നു​വെന്നു ചിന്തി​ക്കുക. തന്റെ ആടിനെ കണ്ടെത്തി​യ​തിൽ ഇടയൻ സന്തോ​ഷി​ച്ചു​വെന്നു യേശു പറഞ്ഞു. വഴി​തെ​റ​റി​പ്പോ​കാഞ്ഞ തൊണ്ണൂ​റ​റി​യൊൻപ​തി​നെ​ക്കാൾ അധിക​മാ​യി അതി​നെ​ക്കു​റിച്ച്‌ അവൻ സന്തോ​ഷി​ച്ചു.

യേശു​വി​ന്റെ കഥയിലെ ഇടയ​നെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്നതാ​രാണ്‌? ആ ഇടയൻ തന്റെ ആടുകൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ നമ്മെ കരുതു​ന്ന​താ​രാണ്‌?—തന്റെ സ്വർഗ​സ്ഥ​പി​താവ്‌ അങ്ങനെ ചെയ്യു​ന്നു​വെന്നു യേശു പറഞ്ഞു. അവന്റെ പിതാവ്‌ യഹോ​വ​യാം ദൈവ​മാണ്‌.

യഹോവ തന്റെ ജനത്തിന്റെ വലിയ ഇടയനാണ്‌. അവൻ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യെ​ല്ലാം, നിന്നെ​പ്പോ​ലെ​യു​ളള കുട്ടി​ക​ളെ​പ്പോ​ലും, സ്‌നേ​ഹി​ക്കു​ന്നു. നമ്മിലാ​രും ഉപദ്ര​വ​മേൽക്കാ​നോ നശിപ്പി​ക്ക​പ്പെ​ടാ​നോ അവൻ ആഗ്രഹി​ക്കു​ന്നില്ല. ദൈവം നമുക്കു​വേണ്ടി അത്രയ​ധി​കം കരുതു​ന്നു​വെ​ന്ന​റി​യു​ന്നത്‌ ആഹ്ലാദ​ക​ര​മ​ല്ല​യോ?——മത്തായി 18:12-14.

നീ യഹോ​വ​യാം​ദൈ​വ​ത്തിൽ യഥാർഥ​മാ​യി വിശ്വ​സി​ക്കു​ന്നു​വോ?—അവൻ നിനക്ക്‌ ഒരു യഥാർഥ​വ്യ​ക്തി​യാ​ണോ?—

നമുക്കു യഹോ​വയെ കാണാൻ കഴിക​യി​ല്ലെ​ന്നു​ള​ളതു സത്യമാണ്‌. അത്‌ അവൻ ഒരു ആത്മാവാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. നമ്മുടെ കണ്ണുകൾക്ക്‌ അദൃശ്യ​മാ​യി​രി​ക്കുന്ന ഒരു ശരീര​മാ​ണ​വ​നു​ള​ളത്‌. എന്നാൽ അവൻ ഒരു യഥാർഥ​വ്യ​ക്തി​യാണ്‌, അവനു നമ്മെ കാണാൻ കഴിയും. നമുക്കു സഹായ​മാ​വ​ശ്യ​മു​ള​ള​പ്പോൾ അവന്‌ അറിയാം. നീ നിന്റെ പിതാ​വി​നോ​ടും മാതാ​വി​നോ​ടും സംസാ​രി​ക്കു​ന്ന​തു​പോ​ലെ നമുക്കു പ്രാർഥ​ന​യിൽ അവനോ​ടു സംസാ​രി​ക്കാൻ കഴിയും. നാം ഇതു ചെയ്യാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

അതു​കൊണ്ട്‌ നിനക്ക്‌ എന്നെങ്കി​ലും ദുഃഖ​മോ ഏകാന്ത​ത​യോ അനുഭ​വ​പ്പെ​ടു​ന്നു​വെ​ങ്കിൽ നീ എന്തു ചെയ്യണം?—യഹോ​വ​യോ​ടു സംസാ​രി​ക്കുക. അവനോട്‌ അടുത്തു​ചെ​ല്ലുക. അവൻ നിന്നെ ആശ്വസി​പ്പി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യും. നീ ഏകാന്ത​നാ​ണെ​ന്നു​ള​ള​തു​പോ​ലെ​യു​ളള തോന്നൽ നിനക്കു​ണ്ടാ​കു​മ്പോൾപ്പോ​ലും യഹോവ നിന്നെ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നോർക്കുക.

ഇനിയും നമുക്കു നമ്മുടെ ബൈബി​ളെ​ടു​ക്കാം. നമ്മുടെ ഹൃദയ​ങ്ങളെ ഊഷ്‌മ​ള​മാ​ക്കുന്ന ചിലതു നാം ഒന്നിച്ചു വായി​ക്കാൻ പോക​യാണ്‌. ഇരുപ​ത്തി​മൂ​ന്നാം സങ്കീർത്ത​ന​ത്തി​ലേക്കു തിരി​യുക. നമുക്ക്‌ ഒന്നാമത്തെ വാക്യം മുതൽ തുടങ്ങാം. a

അവിടെ ഇങ്ങനെ പറയുന്നു: “യഹോവ എന്റെ ഇടയനാ​കു​ന്നു. എനിക്ക്‌ ഒന്നിനും കുറവു​ണ്ടാ​ക​യില്ല. പുല്ലു നിറഞ്ഞ മേച്ചിൽസ്ഥ​ല​ങ്ങ​ളിൽ അവൻ എന്നെ കിടത്തു​ന്നു; നല്ലവെ​ള​ള​മു​ളള വിശ്ര​മ​സ്ഥ​ല​ങ്ങൾക്ക​രി​കെ അവൻ എന്നെ നടത്തുന്നു. എന്റെ ദേഹിക്ക്‌ അവൻ നവോൻമേഷം നൽകുന്നു. അവൻ തന്റെ നാമം നിമിത്തം എന്നെ നീതി​പാ​ത​ക​ളിൽ നയിക്കു​ന്നു. ഞാൻ കൂരി​രുൾതാ​ഴ്‌വ​ര​യി​ലൂ​ടെ നടന്നാ​ലും, ഞാൻ ഒരു​ദോ​ഷ​ത്തെ​യും ഭയപ്പെ​ടു​ക​യില്ല. എന്തു​കൊ​ണ്ടെ​ന്നാൽ നീ എന്നോടു കൂടെ​യുണ്ട്‌; നിന്റെ വടിയും നിന്റെ ദണ്ഡുമാണ്‌ എന്നെ ആശ്വസി​പ്പി​ക്കുന്ന വസ്‌തു​ക്കൾ.”

തങ്ങളുടെ ദൈവം യഹോ​വ​യാ​ണെ​ങ്കിൽ ആളുകൾക്ക്‌ ആ വിധത്തി​ലാണ്‌ അനുഭ​വ​പ്പെ​ടുക. നിനക്ക്‌ ആ വിധത്തിൽ തോന്നു​ന്നു​ണ്ടോ?—

ഒരു സ്‌നേ​ഹ​മു​ളള ഇടയൻ തന്റെ ആട്ടിൻകൂ​ട്ടത്തെ പരിപാ​ലി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്റെ ജനത്തെ നന്നായി പരിപാ​ലി​ക്കു​ന്നു. അവൻ തങ്ങൾക്കു​വേ​ണ്ടി​ചെ​യ്യുന്ന നല്ല കാര്യങ്ങൾ നിമിത്തം അവർക്കു നവോൻമേഷം തോന്നു​ന്നു. പോകേണ്ട ശരിയായ വഴി അവൻ അവർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നു; അവർ സന്തോ​ഷ​പൂർവം പിന്തു​ട​രു​ന്നു. അവർക്കു ചുററും ഉപദ്രവം ഉളള​പ്പോൾപോ​ലും അവർക്കു ഭയമില്ല. ആടുകളെ ഉപദ്ര​വി​ച്ചേ​ക്കാ​വുന്ന മൃഗങ്ങ​ളിൽനിന്ന്‌ ഒരു ഇടയൻ അവയെ സംരക്ഷി​ക്കു​ന്ന​തി​നു തന്റെ വടിയും ദണ്ഡും ഉപയോ​ഗി​ക്കു​ന്നു. അവൻ തങ്ങളെ സംരക്ഷി​ക്കു​മെന്നു ദൈവ​ജ​ന​ങ്ങൾക്ക​റി​യാം. ദൈവം അവരോ​ടു​കൂ​ടെ​യു​ള​ള​തു​കൊണ്ട്‌ അവർക്കു സുരക്ഷി​ത​ത്വം തോന്നു​ന്നു.

യഹോവ യഥാർഥ​ത്തിൽ തന്റെ ആടുകളെ സ്‌നേ​ഹി​ക്കു​ന്നു. അവൻ അവയ്‌ക്കു​വേണ്ടി ആർദ്ര​ത​യോ​ടെ കരുതു​ന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: ‘ഒരു ഇടയ​നെ​പ്പോ​ലെ അവൻ തന്റെ സ്വന്തം ആടുകളെ നയിക്കും. തന്റെ ഭുജങ്ങൾകൊണ്ട്‌ അവൻ കുട്ടി​കളെ കൂട്ടി​ച്ചേർക്കും. കുഞ്ഞാ​ടു​കളെ അവൻ ശ്രദ്ധ​യോ​ടെ സഹായി​ക്കും.’—യെശയ്യാ 40:11

യഹോവ അതു​പോ​ലെ​യു​ള​ള​വ​നാ​ണെന്ന്‌ അറിയു​ന്നതു നിനക്കു നല്ല തോന്ന​ലു​ള​വാ​ക്കു​ന്നി​ല്ല​യോ?—നീ അവന്റെ ആടുക​ളി​ലൊ​ന്നാ​യി​രി​ക്കു​വാൻ ആഗ്രഹി​ക്കു​ന്നു​വോ?—

ആടുകൾ അവയുടെ ഇടയന്റെ ശബ്ദം ശ്രദ്ധി​ക്കു​ന്നു. അവ അവനോട്‌ അടുത്തു നില​കൊ​ള​ളു​ന്നു. നീ യഹോ​വയെ ശ്രദ്ധി​ക്കു​ന്നു​വോ?—നീ അവനോട്‌ അടുത്തു നില കൊള​ളു​ന്നു​വോ?—അപ്പോൾ നീ ഒരിക്ക​ലും ഭയപ്പെ​ടേണ്ട ആവശ്യ​മില്ല. യഹോവ നിന്നോ​ടു​കൂ​ടെ ഇരിക്കും.

(യഹോവ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹ​പൂർവം പരിപാ​ലി​ക്കു​ന്നു. ഇതിനെ സംബന്ധി​ച്ചു ബൈബിൾ സങ്കീർത്തനം 37:25 [36:25, Dy]; 55:22 [54:23, Dy]; യെശയ്യാ 41:10; ലൂക്കോസ്‌ 12:29-31 എന്നിവി​ട​ങ്ങ​ളിൽ പറയു​ന്നത്‌ ഒരുമി​ച്ചു വായി​ക്കുക.)

[അടിക്കു​റി​പ്പു​കൾ]

a സങ്കീർത്തനം 22, ഡൂവേ ഭാഷാ​ന്തരം.