വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധികാരത്തോടുളള ആദരവ്‌ സമാധാനപരമായ ജീവിതത്തിന്‌ അത്യാവശ്യം

അധികാരത്തോടുളള ആദരവ്‌ സമാധാനപരമായ ജീവിതത്തിന്‌ അത്യാവശ്യം

അധ്യായം 12

അധികാ​ര​ത്തോ​ടു​ളള ആദരവ്‌ സമാധാ​ന​പ​ര​മായ ജീവി​ത​ത്തിന്‌ അത്യാ​വ​ശ്യം

1-3. (എ) നമ്മുടെ നാളിലെ വിപു​ല​വ്യാ​പ​ക​മായ അധികാ​ര​നി​രാ​ക​ര​ണ​ത്തിന്‌ സംഭാവന ചെയ്‌തി​രി​ക്കു​ന്ന​തെന്ത്‌? (ബി) ഈ മനോ​ഭാ​വം ഏതു വിവിധ വിധങ്ങ​ളിൽ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു? (സി) ഫലങ്ങൾ എവിടെ അനുഭ​വ​പ്പെ​ടു​ന്നു?

 ഇന്നത്തെ ലോക​ത്തിൽ സ്വാത​ന്ത്ര്യ​ത്തി​ന്റെ ഒരു ആത്മാവ്‌ വ്യാപി​ച്ചി​രി​ക്കു​ന്നു. പ്രത്യേ​കിച്ച്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ജനിച്ച​വർക്കി​ട​യിൽ പൊതു​വേ അധികാ​ര​ത്തോട്‌ ഒരു വിശ്വാ​സ​മി​ല്ലായ്‌മ വികാസം പ്രാപി​ച്ചി​ട്ടുണ്ട്‌. എന്തു​കൊണ്ട്‌? ഒരു സംഗതി, അവരുടെ മാതാ​പി​താ​ക്കൻമാർ മുമ്പു​ണ്ടാ​യി​ട്ടി​ല്ലാത്ത അളവിൽ മർദ്ദന​വും അതു​പോ​ലെ​തന്നെ അധികാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രാ​ലു​ളള അനിയ​ന്ത്രി​ത​വും ദുഷി​ച്ച​തു​മായ തന്ത്രങ്ങ​ളും നിരീ​ക്ഷി​ച്ചി​രു​ന്നു എന്നതാണ്‌. അവർ അധികാ​രത്തെ സംബന്ധിച്ച്‌ ഒരു പ്രതി​കൂ​ലാ​ഭി​പ്രാ​യം വികസി​പ്പി​ച്ചു. തൽഫല​മാ​യി അവരി​ല​നേകർ മാതാ​പി​താ​ക്ക​ളാ​യി​ത്തീർന്ന​പ്പോൾ തങ്ങളുടെ മക്കളിൽ അധികാ​ര​ത്തോ​ടു​ളള ആദരവ്‌ നട്ടുവ​ളർത്തി​യില്ല. കുട്ടികൾ കണ്ട, ഔദ്യോ​ഗിക സ്ഥാനത്തി​രി​ക്കു​ന്ന​വ​രു​ടെ ഭാഗത്തെ അനീതി​ക​ളും കാര്യ​ങ്ങളെ സഹായി​ച്ചില്ല. തൽഫല​മാ​യി അധികാ​ര​ത്തോ​ടു​ളള അനാദ​രവ്‌ സാധാ​ര​ണ​യാ​യി​ത്തീർന്നി​രി​ക്കു​ക​യാണ്‌.

2 ആ അനാദ​രവ്‌ വിവിധ രീതി​ക​ളിൽ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. ചില​പ്പോൾ അതു അംഗീ​കൃത നിലവാ​ര​ങ്ങ​ളു​ടെ നിരാ​ക​ര​ണത്തെ സൂചി​പ്പി​ക്കുന്ന വസ്‌ത്ര​ധാ​ര​ണ​രീ​തി​യോ ചമയങ്ങ​ളോ സ്വീക​രി​ക്കു​ന്ന​തി​നാ​ലാണ്‌. അതിൽ പോലീ​സി​നെ പരസ്യ​മാ​യി ധിക്കരി​ക്കു​ന്ന​തോ അക്രമ​വും രക്തച്ചൊ​രി​ച്ചി​ലും പോലു​മോ ഉൾപ്പെ​ട്ടേ​ക്കാം. എന്നാൽ അതു ഇവയിൽ പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നില്ല. ഇത്രയും തുറന്ന രീതി​യിൽ സ്വയം പ്രകടി​പ്പി​ക്കാ​ത്ത​വർക്കി​ട​യിൽപോ​ലും ചില നിയമ​ങ്ങ​ളോട്‌ തങ്ങൾ യോജി​ക്കു​ന്നി​ല്ലെ​ങ്കിൽ അല്ലെങ്കിൽ അവ തങ്ങൾക്ക്‌ അസൗക​ര്യ​മാ​ണെന്ന്‌ കരുതു​ന്നെ​ങ്കിൽ അനേക​രും അവയെ അവഗണി​ക്കു​ക​യോ അവയിൽനിന്ന്‌ ഒഴിഞ്ഞു മാറു​ക​യോ ചെയ്യുന്നു.

3 ഈ അവസ്ഥ കുടും​ബ​ങ്ങ​ളി​ലെ​യും സ്‌കൂ​ളു​ക​ളി​ലെ​യും ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥൻമാ​രു​മാ​യു​ളള സമ്പർക്ക​ങ്ങ​ളി​ലെ​യും അന്തരീ​ക്ഷത്തെ ആഴമായി ബാധി​ച്ചി​രി​ക്കു​ന്നു. അധിക​മ​ധി​ക​മാ​ളു​കൾ മററാ​രും തങ്ങളോട്‌ എന്തു ചെയ്യണം എന്നു പറയാ​നാ​ഗ്ര​ഹി​ക്കു​ന്നില്ല. അവർ കൂടിയ സ്വാത​ന്ത്ര്യ​മെന്ന്‌ തങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ കരസ്ഥമാ​ക്കാൻ ശ്രമി​ക്കു​ക​യാണ്‌. ഈ സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രി​ച്ചി​രി​ക്കെ നിങ്ങൾ എന്തു ചെയ്യും?

4. ഈ സംഗതി​യിൽ നാം ചെയ്യുന്ന കാര്യ​ങ്ങ​ളാൽ നാം ഏതു വിവാ​ദ​വി​ഷ​യ​ത്തോ​ടു​ളള നമ്മുടെ മനോ​ഭാ​വം പ്രകട​മാ​ക്കു​ന്നു?

4 നിങ്ങളു​ടെ ഗതി യഹോ​വ​യു​ടെ സാർവ്വ​ത്രിക പരമാ​ധി​കാ​ര​ത്തി​ന്റെ വിവാ​ദ​പ്ര​ശ്‌ന​ത്തിൽ നിങ്ങൾ എവിടെ നിൽക്കു​ന്നു എന്ന്‌ പ്രകട​മാ​ക്കും. യഥാർത്ഥ സമാധാ​ന​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും ഉറവെ​ന്ന​നി​ല​യിൽ നിങ്ങൾ വാസ്‌ത​വ​ത്തിൽ യഹോ​വയെ ആദരി​ക്കു​ന്നു​ണ്ടോ? നിങ്ങൾ അവന്റെ വചനം പറയു​ന്നത്‌ ആരായു​ക​യും നിങ്ങളു​ടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ക​യും ചെയ്യു​മോ? അതോ നിങ്ങൾ നൻമ​യെന്ത്‌ തിൻമ​യെന്ത്‌ എന്നതു സംബന്ധിച്ച്‌ സ്വത​ന്ത്ര​മാ​യി സ്വന്തം തീരു​മാ​നം ചെയ്യു​ന്ന​വ​രു​ടെ കൂടെ നീങ്ങു​മോ?—ഉല്‌പത്തി 3:1-5; വെളി​പ്പാട്‌ 12:9.

5. (എ) “സ്വാത​ന്ത്ര്യം” വാഗ്‌ദാ​നം ചെയ്യുന്ന മനുഷ്യ​രു​ടെ മാർഗ്ഗ​നിർദ്ദേ​ശത്തെ പിന്തു​ട​രു​ന്ന​തിൽനിന്ന്‌ മിക്ക​പ്പോ​ഴും എന്തു ഫലമു​ണ്ടാ​കു​ന്നു? (ബി) ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​യാൾ എത്ര സ്വത​ന്ത്ര​നാണ്‌?

5 ബൈബി​ളി​ന്റെ ഒരു സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തിന്‌ ‘സ്വാത​ന്ത്ര്യം വാഗ്‌ദാ​നം ചെയ്യു​മ്പോൾ തന്നെ ദുഷി​പ്പി​ന്റെ അടിമ​ക​ളാ​യി സ്ഥിതി​ചെ​യ്യുന്ന’വരാൽ വഴി​തെ​റ​റി​പ്പി​ക്ക​പ്പെ​ടു​ന്ന​തിൽ നിന്ന്‌ നമ്മെ സംരക്ഷി​ക്കാൻ കഴിയും. അത്തരം ആളുക​ളു​ടെ മാർഗ്ഗ​നിർദ്ദേ​ശത്തെ പിന്തു​ട​രു​ന്നതു നിങ്ങ​ളെ​ത്തന്നെ അതേ അടിമാ​വ​സ്ഥ​യി​ലാ​ക്കുക മാത്രമേ ചെയ്യു​ക​യു​ളളു. (2 പത്രോസ്‌ 2:18, 19) ദൈ​വേഷ്ടം പഠിക്കു​ക​യും ചെയ്യു​ക​യും ചെയ്യു​ന്ന​തി​നാൽ മാത്രമേ യഥാർത്ഥ സ്വാത​ന്ത്ര്യം ലഭിക്കു​ക​യു​ളളു. അവന്റെ ദിവ്യ കല്‌പന “സ്വാത​ന്ത്ര്യ​ത്തി​ന്റെ​തായ പൂർണ്ണ​നി​യ​മ​മാണ്‌.” (യാക്കോബ്‌ 1:25) യഹോവ പ്രയോ​ജ​ന​ക​ര​മായ യാതൊ​രു ഉദ്ദേശ്യ​ത്തി​നും ഉതകാത്ത ചട്ടങ്ങളാൽ നമ്മെ വേലി​ക്കെ​ട്ടിൽ ആക്കി​കൊണ്ട്‌ നമ്മെ അനാവ​ശ്യ​മാ​യി നിയ​ന്ത്രി​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ അങ്ങനെ പറയാൻ കഴിയും. എന്നാൽ അവന്റെ നിയമം ദൈവ​ത്തോ​ടും സഹമനു​ഷ്യ​രോ​ടു​മു​ളള നല്ല ബന്ധത്തിന്റെ അടിസ്ഥാ​ന​ത്തിൽ സ്വാത​ന്ത്ര്യ​വും സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രു​ത്തുന്ന മാർഗ്ഗ​നിർദ്ദേശം നൽകുക തന്നെ ചെയ്യുന്നു.

6, 7. (എ) അധികാര ദുർവി​നി​യോ​ഗം സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യാൻ അത്യുത്തമ സ്ഥാനത്താ​യി​രി​ക്കു​ന്ന​താ​രാണ്‌? (ബി) നിയമം കൈയി​ലെ​ടു​ക്കാൻ ശ്രമി​ക്കുന്ന ആളുകൾക്ക്‌ എന്തു സംഭവി​ക്കു​ന്നു​വെന്ന്‌ യേശു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

6 മററാ​രെ​ക്കാൾ മെച്ചമാ​യി മമനു​ഷ്യ​ന്റെ അഴിമ​തി​യും അധികാര ദുർവി​നി​യോ​ഗ​വും എത്ര​ത്തോ​ള​മു​ണ്ടെന്ന്‌ ദൈവ​ത്തി​ന​റി​യാം. പീഡന​ത്തി​നി​ട​യാ​ക്കു​ന്നവർ എത്ര ഉന്നതനി​ല​യി​ലു​ള​ള​വ​രാ​യാ​ലും താൻ അവരോട്‌ കണക്കു ചോദി​ക്കു​മെന്ന്‌ അവൻ വാക്കു തന്നിട്ടുണ്ട്‌. (റോമർ 14:12) ദൈവ​ത്തി​ന്റെ നിശ്ചിത സമയത്ത്‌ “ദുഷ്ടൻമാർ . . . ഭൂമി​യിൽനി​ന്നു തന്നെ ഛേദി​ക്ക​പ്പെ​ടും. വഞ്ചകൻമാ​രെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവർ അതിൽനിന്ന്‌ പറിച്ചു മാററ​പ്പെ​ടും.” (സദൃശ​വാ​ക്യ​ങ്ങൾ 2:22) എന്നാൽ അക്ഷമരാ​യി​ത്തീർന്ന്‌ നാം തന്നെ നിയമം കൈയി​ലെ​ടു​ക്കു​ന്നു​വെ​ങ്കിൽ അതിൽനിന്ന്‌ നിലനിൽക്കുന്ന യാതൊ​രു നൻമയും നമുക്ക്‌ ഉണ്ടാകാൻ പോകു​ന്നില്ല.—റോമർ 12:17-19.

7 തന്റെ ഒററി​ക്കൊ​ടു​ക്ക​ലി​ന്റെ​യും അറസ്‌റ​റി​ന്റെ​യും രാത്രി​യിൽ യേശു തന്റെ അപ്പോ​സ്‌ത​ലൻമാ​രോട്‌ ഇതു ഊന്നി​പ്പ​റഞ്ഞു. കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാന്നി​ദ്ധ്യം ഉൾപ്പെടെ ദേശത്തു നിലവി​ലി​രുന്ന അവസ്ഥകൾ നിമിത്തം ആളുകൾ മിക്ക​പ്പോ​ഴും വാളുകൾ കൊണ്ടു നടന്നി​രു​ന്നു. അതു​കൊണ്ട്‌ ആ അവസര​ത്തിൽ യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ ഇടയിൽ രണ്ടു വാളു​ക​ളു​ണ്ടാ​യി​രു​ന്നു. (ലൂക്കോസ്‌ 22:38) എന്തു സംഭവി​ച്ചു? കൊള​ളാം കാരണ​മി​ല്ലാ​തെ യേശു അറസ്‌ററു ചെയ്യ​പ്പെ​ട്ട​പ്പോൾ നീതി​യു​ടെ ഘോര​മായ ഒരു വളച്ചൊ​ടി​ക്കൽ അവർ കണ്ടു. അതു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ വികാ​രാ​വേ​ശി​ത​നാ​യി തന്റെ വാളൂരി ആളുക​ളിൽ ഒരുവന്റെ ചെവി വെട്ടി​ക്ക​ളഞ്ഞു. എന്നാൽ യേശു ഛേദി​ക്ക​പ്പെട്ട ചെവി പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും “നിന്റെ വാൾ അതിന്റെ സ്ഥാനത്ത്‌ തിരികെ വയ്‌ക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ വാളെ​ടു​ക്കു​ന്ന​വ​രെ​ല്ലാം വാളാൽ നശിക്കും” എന്നു പറഞ്ഞു​കൊണ്ട്‌ പത്രോ​സി​നെ ശാസി​ക്കു​ക​യും ചെയ്‌തു. (മത്തായി 26:52) നമ്മുടെ നാളു​ക​ളിൽപോ​ലും അനേക​മാ​ളു​കൾക്ക്‌ ഈ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്ന​തി​നാൽ അകാല മരണങ്ങ​ളിൽനിന്ന്‌ രക്ഷപ്പെ​ടാ​മാ​യി​രു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 24:21, 22.

ലൗകി​കാ​ധി​കാ​രി​ക​ളോ​ടു​ളള ഉചിത​മായ വീക്ഷണം

8. (എ) റോമർ 13:1, 2-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന പ്രകാരം ക്രിസ്‌ത്യാ​നി​കൾ ലൗകി​കാ​ധി​കാ​രി​കളെ എങ്ങനെ വീക്ഷി​ക്കേ​ണ്ട​താണ്‌? (ബി) അവ “ദൈവ​ത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങ​ളിൽ വയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന പ്രസ്‌താ​വ​ന​യാൽ ഉദ്ദേശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ത്‌?

8 റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്കെ​ഴു​തി​യ​പ്പോൾ, അവർ ലൗകി​കാ​ധി​കാ​രി​ക​ളോ​ടു​ളള ബന്ധത്തിൽ എങ്ങനെ പെരു​മാ​റ​ണ​മെന്ന്‌ ചർച്ച​ചെ​യ്യാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ദൈവ​ത്താൽ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. അവൻ എഴുതി: “ഏതു ദേഹി​യും ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്ക്‌ കീഴ്‌പ്പെ​ട്ടി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്താ​ല​ല്ലാ​തെ അധികാ​ര​മില്ല; നിലവി​ലു​ളള അധികാ​രങ്ങൾ ദൈവ​ത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങ​ളിൽ വയ്‌ക്ക​പ്പെട്ടു നില​കൊ​ള​ളു​ന്നു. അതു​കൊണ്ട്‌ അധികാ​ര​ത്തോട്‌ എതിർക്കു​ന്നവൻ ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിന്‌ എതിരായ ഒരു നില സ്വീക​രി​ച്ചി​രി​ക്കു​ന്നു. അതി​നെ​തി​രായ ഒരു നില സ്വീക​രി​ച്ചി​ട്ടു​ള​ളവർ തങ്ങൾക്കു തന്നെ ന്യായ​വി​ധി പ്രാപി​ക്കും.” (റോമർ 13:1, 2) ഈ ലൗകിക ഭരണാ​ധി​കാ​രി​കളെ ദൈവം ഭരണത്തി​ലാ​ക്കി വച്ചിരി​ക്കു​ന്നു എന്ന്‌ ഇതിനർത്ഥ​മു​ണ്ടോ? ഇല്ലെന്ന്‌ ബൈബിൾ സുനി​ശ്ചി​ത​മാ​യി ഉത്തരം പറയുന്നു! (ലൂക്കോസ്‌ 4:5, 6; വെളി​പ്പാട്‌ 13:1, 2) എന്നാൽ അവ അവന്റെ അനുവാ​ദ​ത്താൽ സ്ഥിതി​ചെ​യ്യുക തന്നെ ചെയ്യുന്നു. മാനുഷ ചരി​ത്ര​ഗ​തി​യിൽ അവർ ഇരുന്നി​ട്ടു​ളള ‘ആപേക്ഷിക സ്ഥാനം’ ദൈവ​ത്താൽ നിർണ്ണ​യി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു. ആ സ്ഥാനം എന്തായി​രു​ന്നി​ട്ടുണ്ട്‌?

9. ഉദ്യോ​ഗ​സ്ഥൻമാർ തെററായ നടപടി​ക​ളിൽ ഏർപ്പെ​ടു​ന്നു​വെ​ങ്കിൽ പോലും നമുക്ക്‌ അവരെ ബഹുമാ​നി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

9 ഇപ്പോൾ ഉദ്ധരി​ക്ക​പ്പെട്ട തിരു​വെ​ഴുത്ത്‌ അത്‌ “ശ്രേഷ്‌ഠ”മായ ഒന്നാ​ണെന്ന്‌ പറയുന്നു. അപ്രകാ​രം ഗവൺമെൻറു​ദ്യോ​ഗ​സ്ഥൻമാ​രോട്‌ അനാദ​ര​വോ​ടെ പെരു​മാ​റാ​വു​ന്നതല്ല. അവർ പ്രാബ​ല്യ​ത്തി​ലാ​ക്കുന്ന നിയമ​ങ്ങളെ അവഗണി​ക്കാ​വു​ന്നതല്ല. ഇതിന്‌ നിങ്ങൾ വ്യക്തി​കളെ പ്രശം​സി​ക്ക​ണ​മെ​ന്നോ അവർ ഏർപ്പെ​ട്ടേ​ക്കാ​വുന്ന ഏതെങ്കി​ലും അഴിമ​തി​യെ അംഗീ​ക​രി​ക്ക​ണ​മെ​ന്നോ അവശ്യം അർത്ഥമില്ല. എന്നാൽ അവർ വഹിക്കുന്ന ഉദ്യോ​ഗം മൂലം ഉചിത​മാ​യി ആദരവ്‌ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു.—തീത്തോസ്‌ 3:1, 2.

10. നികു​തി​കൾ കൊടു​ക്കു​ന്ന​തി​നെ എങ്ങനെ വീക്ഷി​ക്കേ​ണ്ട​താണ്‌, എന്തു​കൊണ്ട്‌?

10 ലൗകിക നിയമങ്ങൾ വലിയ അളവിൽ നൻമയ്‌ക്കു​ത​കു​ന്നു. അവ ക്രമം പാലി​ക്കു​ന്ന​തിന്‌ സഹായി​ക്കു​ക​യും ജനങ്ങൾക്കും അവരുടെ സ്വത്തി​നും ഒരളവി​ലു​ളള സംരക്ഷണം ഉറപ്പു നൽകു​ക​യും ചെയ്യുന്നു. (റോമർ 13:3, 4) കൂടാതെ, ഗവൺമെൻറു​കൾ സാധാ​ര​ണ​യാ​യി ജനങ്ങൾക്കു പ്രയോ​ജനം ചെയ്യുന്ന റോഡു​ക​ളും ശുചീ​കരണ സേവന​വും അഗ്നി സംരക്ഷ​ണ​വും വിദ്യാ​ഭ്യാ​സ​വും മററു സേവന​ങ്ങ​ളും നൽകുന്നു. ഈ സേവന​ങ്ങൾക്കു​വേണ്ടി അവർക്ക്‌ പ്രതി​ഫലം കൊടു​ക്കേ​ണ്ട​താ​ണോ? നാം നികു​തി​കൾ കൊടു​ക്ക​ണ​മോ? ഉയർന്ന നികു​തി​ക​ളും പൊതു​ഫ​ണ്ടു​ക​ളു​ടെ കൂടെ​ക്കൂ​ടെ​യു​ളള ദുർവി​നി​യോ​ഗ​വും നിമിത്തം ഈ ചോദ്യം മിക്ക​പ്പോ​ഴും ശക്തമായ വികാ​രങ്ങൾ ഇളക്കി വിടുന്നു. യേശു​വി​ന്റെ നാളു​ക​ളി​ലും ഈ ചോദ്യ​ത്തിന്‌ കൂടു​ത​ലായ രാഷ്‌ട്രീയ പ്രാധാ​ന്യം ഉണ്ടായി​രു​ന്നു. എന്നാൽ നിലവി​ലു​ളള സാഹച​ര്യം കരം കൊടു​ക്കാ​നു​ളള ഏതെങ്കി​ലും വിസമ്മതം ആവശ്യ​മാ​ക്കി​ത്തീർത്തു എന്ന നിലപാട്‌ യേശു സ്വീക​രി​ച്ചില്ല. റോമൻ കൈസർ അടിച്ചി​രുന്ന പണത്തെ പരാമർശി​ച്ചു​കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “അതു​കൊണ്ട്‌ കൈസ​റി​ന്റെ വസ്‌തു​ക്കൾ കൈസ​റി​നും ദൈവ​ത്തി​ന്റെ വസ്‌തു​ക്കൾ ദൈവ​ത്തി​നും തിരി​ച്ചു​കൊ​ടു​ക്കുക.” (മത്തായി 22:17-21; റോമർ 13:6, 7) ഇല്ല, ഓരോ​രു​ത്ത​രും തനിക്കു​തന്നെ ഒരു നിയമ​മാ​യി​ത്തീ​രുക എന്ന ആശയത്തെ യേശു അംഗീ​ക​രി​ച്ചില്ല.

11, 12. (എ) പരിഗ​ണി​ക്ക​പ്പെ​ടേണ്ട മറെറാ​രു അധികാ​രം കൂടെ ഉണ്ടെന്ന്‌ തിരു​വെ​ഴു​ത്തു​കൾ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ? (ബി) ലൗകി​കാ​ധി​കാ​രി​കൾ ദൈവ​ത്തി​ന്റെ വ്യവസ്ഥ​കൾക്ക്‌ വിരു​ദ്ധ​മായ കല്‌പ​നകൾ പുറ​പ്പെ​ടു​വി​ച്ചാൽ നിങ്ങൾ എന്തു ചെയ്യും, എന്തു​കൊണ്ട്‌?

11 എന്നിരു​ന്നാ​ലും കണക്കി​ലെ​ടു​ക്കേണ്ട ഏക അധികാ​രം ലൗകിക സംസ്ഥാ​ന​മാ​യി​രി​ക്കുന്ന “കൈസർ” മാത്രമല്ല എന്ന്‌ യേശു പ്രകട​മാ​ക്കി. “ശ്രേഷ്‌ഠാ​ധി​കാ​രങ്ങൾ” ദൈവ​ത്തേ​ക്കാൾ ശ്രേഷ്‌ഠ​മോ അവനോട്‌ തുല്യം​പോ​ലു​മോ അല്ല. നേരെ മറിച്ച്‌ അവ അവനെ​ക്കാൾ വളരെ താഴ്‌ന്ന​വ​യാണ്‌. അതു​കൊണ്ട്‌ അവയുടെ അധികാ​രം പരിമി​ത​മാണ്‌, സമ്പൂർണ്ണമല്ല. ഇതു നിമിത്തം ക്രിസ്‌ത്യാ​നി​കൾ മിക്ക​പ്പോ​ഴും വിഷമ​ക​ര​മായ ഒരു തീരു​മാ​നത്തെ അഭിമു​ഖീ​ക​രി​ച്ചി​ട്ടുണ്ട്‌. അത്‌ നിങ്ങളും അഭിമു​ഖീ​ക​രി​ക്കേണ്ട ഒരു തീരു​മാ​ന​മാണ്‌. അധികാ​ര​ത്തി​ലി​രി​ക്കുന്ന ആളുകൾ ദൈവ​ത്തി​നു​ള​ളത്‌ തങ്ങൾക്കു​വേ​ണ്ടി​തന്നെ ആവശ്യ​പ്പെ​ടു​മ്പോൾ നിങ്ങൾ എന്തു ചെയ്യും? ദൈവം കല്‌പി​ക്കു​ന്ന​തി​നെ അവർ വിലക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ആരെ അനുസ​രി​ക്കും?

12 യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ യെരൂ​ശ​ലേ​മി​ലെ സമുന്നത കോട​തി​യു​ടെ അംഗങ്ങ​ളോട്‌ തങ്ങളുടെ നിലപാട്‌ ആദരപൂർവ്വം, എന്നാൽ ദൃഢമാ​യി, പ്രസ്‌താ​വി​ച്ചു: “ഞങ്ങൾ കണ്ടും കേട്ടു​മി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങൾക്ക്‌ സംസാരം നിർത്താൻ കഴിയു​ക​യില്ല. . . . ഞങ്ങൾ മനുഷ്യ​രേ​ക്കാ​ള​ധി​കം ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കേ​ണ്ട​താണ്‌.” (പ്രവൃ​ത്തി​കൾ 4:19, 20; 5:29) ചില​പ്പോൾ ഗവൺമെൻറു​കൾ അടിയ​ന്തിര ഘട്ടങ്ങളിൽ നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌, അതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ളളു. എന്നാൽ ചില​പ്പോൾ ഗവൺമെൻറ്‌ നിയ​ന്ത്ര​ണങ്ങൾ നമ്മുടെ ദൈവാ​രാ​ധ​നയെ തടസ്സ​പ്പെ​ടു​ത്താൻ ലക്ഷ്യം വച്ചുള​ള​വ​യും ദൈവ​ദ​ത്ത​മായ നമ്മുടെ കടപ്പാ​ടു​കൾ നിറ​വേ​റ​റു​ന്നത്‌ അസാദ്ധ്യ​മാ​ക്കി​ത്തീർക്കു​ന്ന​വ​യും ആയിരി​ക്കാം. അപ്പോ​ഴെന്ത്‌? ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനം ഉത്തരം നൽകുന്നു: “നാം മനുഷ്യ​രേ​ക്കാ​ള​ധി​കം ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കേ​ണ്ട​താണ്‌.”

13, 14. (എ) വ്യക്തി​പ​ര​മായ കാരണ​ങ്ങ​ളാൽ മാത്രം ലൗകിക നിയമ​ങ്ങളെ ലംഘി​ക്കാ​തി​രി​ക്കാൻ നാം എത്ര ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കണം? (ബി) തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഇതിന്റെ കാരണങ്ങൾ ചൂണ്ടി​ക്കാ​ണി​ക്കുക.

13 ദൈവ​ത്തോ​ടു​ളള ഈ കടപ്പാട്‌ ഉയർത്തി​പ്പി​ടി​ക്കു​ന്നത്‌ “കൈസർ” നിഷ്‌ക്കർഷി​ക്കു​ന്ന​തു​മാ​യി വൈരു​ദ്ധ്യ​ത്തി​ലാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും നമുക്ക്‌ അംഗീ​ക​രി​ക്കാൻ കഴിയാത്ത നിയമങ്ങൾ സ്വന്ത നിലയിൽ നാം ലംഘി​ക്കു​ന്ന​തിൽ നിന്ന്‌ ഇതു തികച്ചും വ്യത്യ​സ്‌ത​മാണ്‌. വ്യക്തി​പ​ര​മായ കാഴ്‌ച​പ്പാ​ടിൽ ചില നിയമങ്ങൾ അനാവ​ശ്യ​വും അമിത നിയ​ന്ത്രണം വയ്‌ക്കു​ന്ന​തു​മാ​യി തോന്നി​യേ​ക്കാ​മെ​ന്നത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ ദൈവ​നി​യ​മ​ത്തിന്‌ വിരു​ദ്ധ​മ​ല്ലാത്ത നിയമ​ങ്ങളെ അവഗണി​ക്കു​ന്ന​തിന്‌ അതു ന്യായീ​ക​ര​ണ​മാ​കു​ന്നില്ല. എല്ലാവ​രും തങ്ങൾക്കു പ്രയോ​ജ​ന​ക​ര​മെന്ന്‌ അവർ കരുതുന്ന നിയമ​ങ്ങൾമാ​ത്രം അനുസ​രി​ക്കു​ന്നെ​ങ്കി​ലെന്ത്‌? അത്‌ അരാജ​ക​ത്വ​ത്തി​ലേക്കു മാത്രമേ നയിക്കു​ക​യു​ളളു.

14 പിടി​കൂ​ട​പ്പെ​ടു​ക​യോ ശിക്ഷി​ക്ക​പ്പെ​ടു​ക​യോ ഇല്ലാത്ത​തി​നാൽ തനിക്ക്‌ അധികാ​രത്തെ അവഗണി​ക്കാ​നും ഇഷ്ടം​പോ​ലെ പ്രവർത്തി​ക്കാ​നും കഴിയു​മെന്ന്‌ ഒരു വ്യക്തി ചില​പ്പോൾ വിചാ​രി​ച്ചേ​ക്കാം. എന്നാൽ ഇതിൽ വലിയ അപകട​മുണ്ട്‌. നിയമ​ത്തോ​ടു​ളള അവഗണ​ന​യിൽ ആദ്യം നിസ്സാ​ര​കാ​ര്യ​ങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നേ​ക്കാ​മെ​ന്നി​രി​ക്കെ ശിക്ഷി​ക്ക​പ്പെ​ടാ​തെ പോകു​മ്പോൾ ഒരു വ്യക്തി കൂടു​ത​ലായ നിയമ​ലം​ഘ​ന​ത്തിന്‌ ധൈര്യം കാട്ടി​യേ​ക്കാം. സഭാ​പ്ര​സം​ഗി 8:11 പ്രസ്‌താ​വി​ക്കുന്ന പ്രകാരം: “ഒരു ചീത്ത പ്രവൃ​ത്തി​ക്കെ​തി​രായ വിധി സത്വരം നടപ്പി​ലാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടാണ്‌ മനുഷ്യ​പു​ത്രൻമാ​രു​ടെ ഹൃദയം തിൻമ ചെയ്യാൻ അവയിൽ തികച്ചും ദൃഢമാ​യി​രി​ക്കു​ന്നത്‌.” എന്നാൽ നിയമം അനുസ​രി​ക്കു​ന്ന​തി​നു​ളള യഥാർത്ഥ​കാ​രണം അനുസ​ര​ണ​ക്കേ​ടി​നു​ളള ശിക്ഷ​യോ​ടു​ളള ഭയം മാത്ര​മാ​ണോ? ഒരു ക്രിസ്‌ത്യാ​നിക്ക്‌ അതിലും വളരെ ശക്തമായ ഒരു പ്രേരണ ഉണ്ടായി​രി​ക്കണം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതിനെ ഒരു “നിർബ്ബ​ന്ധ​കാ​രണം” എന്നു വിളിച്ചു—ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​ക്കു​വേ​ണ്ടി​യു​ളള ആഗ്രഹം. (റോമർ 13:5) തിരു​വെ​ഴു​ത്തു തത്വങ്ങ​ളാൽ പരിശീ​ലി​പ്പി​ക്ക​പ്പെട്ട മനസ്സാ​ക്ഷി​യു​ളള ഒരാൾക്ക്‌, ഒരു നിയമ​ര​ഹിത ഗതി പിന്തു​ട​രു​ന്നത്‌ “ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നെ​തി​രായ” ഒരു നിലപാട്‌ സ്വീക​രി​ക്കു​ക​യാണ്‌ എന്നറി​യാം. നാം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌ മററു മനുഷ്യർ അറിഞ്ഞാ​ലും ഇല്ലെങ്കി​ലും ദൈവം അറിയു​ന്നു, ഭാവി ജീവനു​വേ​ണ്ടി​യു​ളള നമ്മുടെ പ്രതീ​ക്ഷകൾ അവനെ ആശ്രയി​ച്ചി​രി​ക്കു​ന്നു.—1 പത്രോസ്‌ 2:12-17.

15. (എ) ഒരു സ്‌കൂൾ അദ്ധ്യാ​പ​ക​നോ​ടോ ഒരു തൊഴി​ലു​ട​മ​യോ​ടോ ഉളള ഒരുവന്റെ മനോ​ഭാ​വം സംബന്ധിച്ച്‌ അയാളെ നയി​ക്കേ​ണ്ട​തെന്ത്‌? (ബി) ഈ വിധത്തിൽ നാം ആരുടെ ആത്മാവി​നാൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്ന​തി​നെ ഒഴിവാ​ക്കു​ന്നു?

15 ഒരു സ്‌കൂൾ അദ്ധ്യാ​പ​ക​നോ​ടു​ളള ഒരു കുട്ടി​യു​ടെ മനോ​ഭാ​വ​വും തന്റെ ലൗകിക തൊഴി​ലു​ട​മ​യോ​ടു​ളള ഒരു മുതിർന്ന​യാ​ളി​ന്റെ മനോ​ഭാ​വ​വും സംബന്ധി​ച്ചും ഇതുതന്നെ സത്യമാണ്‌. നമുക്ക്‌ ചുററു​മു​ളള അനേക​മാ​ളു​കൾ തെററായ കാര്യങ്ങൾ ചെയ്യു​ന്നു​വെന്ന വസ്‌തു​ത​യാ​യി​രി​ക്ക​രുത്‌ നിർണ്ണാ​യ​ക​ഘ​ടകം. നാം ചെയ്യു​ന്നതു അദ്ധ്യാ​പ​ക​നോ തൊഴി​ലു​ട​മ​യോ അറിയു​ന്നു​ണ്ടോ​യെ​ന്നത്‌ യാതൊ​രു വ്യത്യാ​സ​വു​മു​ള​വാ​ക്ക​രുത്‌. എന്താണ്‌ ശരി? എന്താണ്‌ ദൈവ​ത്തി​നു പ്രസാ​ദ​കരം? എന്നതാണ്‌ ചോദ്യം. വീണ്ടും, നാം ചെയ്യാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ നിയമ​ത്തി​നോ നീതി​യു​ളള തത്വങ്ങൾക്കോ വിരു​ദ്ധ​മ​ല്ലെ​ങ്കിൽ നാം സഹകരി​ക്കു​ന്നു. സ്‌കൂൾ അദ്ധ്യാ​പകർ പൊതു​വേ ലൗകിക ഗവൺമെൻറി​ന്റെ പ്രതി​നി​ധി​ക​ളാണ്‌, “ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങളു”ടെ ഏജൻറൻമാ​രാണ്‌, തന്നിമി​ത്തം അവർ ബഹുമാ​നം അർഹി​ക്കു​ന്നു. ലൗകിക തൊഴി​ലു​ട​മ​കളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ പൗലോസ്‌ ഒരു വ്യത്യ​സ്‌ത​മായ ബന്ധത്തെ സംബന്ധിച്ച്‌, അടിമ​കൾക്ക്‌ അവരുടെ ഉടമസ്ഥ​നോ​ടു​ളള ബന്ധത്തെ​ക്കു​റി​ച്ചു എഴുതു​ക​യാ​യി​രു​ന്നെ​ങ്കി​ലും തീത്തോസ്‌ 2:9, 10-ലെ തത്വം ബാധക​മാ​ക്കാൻ കഴിയും. പൗലോസ്‌ പറഞ്ഞു: “[നിങ്ങൾ] നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്റെ ഉപദേ​ശത്തെ സകലത്തി​ലും അലങ്കരി​ക്കേ​ണ്ട​തിന്‌ നല്ല വിശ്വ​സ്‌തത പൂർണ്ണ​മാ​യി പ്രദർശി​പ്പി​ച്ചു​കൊണ്ട്‌ . . . അവരെ നന്നായി പ്രസാ​ദി​പ്പി​ക്കുക.” (തീത്തോസ്‌ 2:9, 10) അപ്രകാ​രം നാം ആരുടെ ആത്മാവ്‌ “അനുസ​ര​ണ​ക്കേ​ടി​ന്റെ പുത്രൻമാ​രിൽ വ്യാപ​രി​ക്കു​ന്നു​വോ” ആ സാത്താന്റെ സ്വാധീ​നത്തെ ഒഴിവാ​ക്കു​ക​യും നമ്മുടെ സഹമനു​ഷ്യ​രോട്‌ സമാധാ​ന​പൂർവ്വ​ക​മായ ബന്ധങ്ങൾ സ്ഥാപി​ക്കു​ക​യും ചെയ്യുന്നു.—എഫേസ്യർ 2:2, 3.

ഭവനത്തി​നു​ള​ളി​ലെ അധികാ​രം

16. ഒന്നു കൊരി​ന്ത്യർ 11:3-ൽ യോജി​പ്പു​ളള കുടും​ബ​ജീ​വി​ത​ത്തി​ന്റെ ഏതു വ്യവസ്ഥ പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

16 അധികാ​ര​ത്തോ​ടു​ളള ആദരവിന്‌ സമാധാ​ന​പൂർവ്വ​ക​മായ ബന്ധങ്ങൾ സ്ഥാപി​ക്കാൻ കഴിയുന്ന മറെറാ​രു മണ്ഡലം കുടും​ബ​വൃ​ത്ത​മാണ്‌. ഒട്ടുമി​ക്ക​പ്പോ​ഴും അത്തരം ഉചിത​മാ​യൊ​രു ബന്ധത്തിന്റെ അഭാവ​മുണ്ട്‌. അതു കുടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ തകർച്ച​യി​ലും മിക്ക​പ്പോ​ഴും കുടുംബ ശൈഥി​ല്യ​ത്തി​ലും കലാശി​ക്കു​ന്നു. സാഹച​ര്യ​ത്തെ മെച്ച​പ്പെ​ടു​ത്താൻ എന്തു ചെയ്യാൻ കഴിയും? 1 കൊരി​ന്ത്യർ 11:3-ൽ പറഞ്ഞി​രി​ക്കുന്ന ശിരസ്ഥാ​ന​ത്തി​ന്റെ തത്വത്തിൽ അതിനു​ളള ഉത്തരമുണ്ട്‌: “ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു ആകുന്നു; ക്രമത്തിൽ ഒരു സ്‌ത്രീ​യു​ടെ തല പുരു​ഷ​നാ​കു​ന്നു; ക്രമത്തിൽ ക്രിസ്‌തു​വി​ന്റെ തല ദൈവ​മാ​കു​ന്നു.”

17. (എ) ശിര:സ്ഥാനം സംബന്ധിച്ച്‌ പുരു​ഷന്റെ സ്ഥാന​മെന്ത്‌? (ബി) ഭർതൃ​ശിര:സ്ഥാനം സംബന്ധിച്ച്‌ ക്രിസ്‌തു എന്തു നല്ല മാതൃക വച്ചു?

17 യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ളള ഈ പ്രസ്‌താ​വന ആദ്യം പുരു​ഷന്റെ ശിരസ്ഥാ​ന​ത്തി​ലേക്കു വിരൽ ചൂണ്ടു​ന്നി​ല്ലെ​ന്നു​ള​ളതു കുറി​ക്കൊ​ള​ളുക. മറിച്ച്‌, മാർഗ്ഗ​നിർദ്ദേ​ശ​ത്തി​നു​വേണ്ടി പുരുഷൻ നോക്കേണ്ട മാതൃ​ക​യാ​യി അവൻ അനുക​രി​ക്കേണ്ട ഒരുവൻ ഉണ്ടെന്നു​ളള വസ്‌തു​ത​യി​ലേക്കു അതു ശ്രദ്ധ ക്ഷണിക്കു​ന്നു. ആ ഒരുവൻ യേശു​ക്രി​സ്‌തു​വാണ്‌. അവനാണ്‌ പുരു​ഷന്റെ ശിരസ്സ്‌. ഒരു മണവാ​ട്ടി​യോട്‌ ഉപമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവന്റെ സഭയോ​ടു​ളള അവന്റെ ഇടപെ​ട​ലു​ക​ളിൽ ഭർതൃ ശിരസ്ഥാ​നത്തെ വിജയി​പ്പി​ക്കാ​നു​ളള മാർഗ്ഗം ക്രിസ്‌തു പ്രകടി​പ്പി​ച്ചു. അവന്റെ നല്ല മാതൃക അവന്റെ അനുഗാ​മി​ക​ളിൽ മനസ്സോ​ടെ​യു​ളള പ്രതി​പ്ര​വർത്തനം ഉളവാക്കി. അവൻ നേതൃ​ത്വ​മെ​ടു​ത്ത​പ്പോൾ തന്റെ അനുഗാ​മി​ക​ളോട്‌ പരുഷ​നും ആജ്ഞാപൂർവ്വം ആവശ്യ​പ്പെ​ടു​ന്ന​വ​നു​മായ ഒരു മേധാ​വി​യാ​യി​രി​ക്കു​ന്ന​തി​നു പകരം യേശു “സൗമ്യ​നും ഹൃദയ​ത്തിൽ വിനീ​തനു”മായി​രു​ന്നു, അതു​കൊണ്ട്‌ അവർ തങ്ങളുടെ ദേഹി​കൾക്ക്‌ നവോൻമേഷം കണ്ടെത്തി. (മത്തായി 11:28-30) അവരുടെ ദൗർബ്ബ​ല്യ​ങ്ങൾ നിമിത്തം അവൻ അവരെ തുച്ഛീ​ക​രി​ച്ചോ? മറിച്ച്‌, അവരെ സ്‌നേ​ഹ​പൂർവ്വം ഉപദേ​ശി​ക്കു​ക​യും പാപങ്ങ​ളിൽനിന്ന്‌ അവരെ ശുദ്ധീ​ക​രി​ക്കാൻ തന്റെ ജീവനെ അർപ്പി​ക്കു​ക​യും ചെയ്‌തു. (എഫേസ്യർ 5:25-30) ആ മാതൃ​കയെ പിന്തു​ട​രാൻ ആത്മാർത്ഥ​മാ​യി പരി​ശ്ര​മി​ക്കുന്ന ഒരു പുരു​ഷ​നു​ണ്ടാ​യി​രി​ക്കു​ന്നത്‌ ഏതൊരു കുടും​ബ​ത്തി​നും എന്തോ​ര​നു​ഗ്ര​ഹ​മാണ്‌!

18. (എ) ഒരു ഭാര്യ തന്റെ ഭർത്താ​വി​ന്റെ അധികാ​രത്തെ ആദരി​ക്കു​ന്നു​വെന്ന്‌ അവൾക്ക്‌ ഏതു വിധങ്ങ​ളിൽ പ്രകട​മാ​ക്കാൻ കഴിയും? (ബി) കുട്ടികൾ തങ്ങളുടെ മാതാ​പി​താ​ക്കൻമാ​രോട്‌ ബഹുമാ​നം കാണി​ക്കേ​ണ്ടത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

18 ഭവനത്തിൽ അത്തര​മൊ​രു ശിര:സ്ഥാനം ഉളള​പ്പോൾ സ്‌ത്രീ​ക്കു അവളുടെ ഭർത്താ​വി​നെ ആദരി​ക്കാൻ പ്രയാ​സ​മില്ല. കുട്ടി​ക​ളു​ടെ ഭാഗത്തെ അനുസ​ര​ണ​വും കൂടുതൽ എളുപ്പ​മാ​യി​ത്തീ​രു​ന്നു. എന്നാൽ ഭാര്യ​യ്‌ക്കും കുട്ടി​കൾക്കും കുടുംബ സന്തുഷ്ടി​ക്കു​വേണ്ടി സംഭാവന ചെയ്യാൻ കഴിയുന്ന വളരെ കാര്യ​ങ്ങ​ളുണ്ട്‌. കുടുംബ പരിപാ​ല​ന​ത്തി​ലു​ളള ഉത്സാഹ​ത്താ​ലും സഹകര​ണ​ത്തി​ന്റെ ആത്മാവി​നാ​ലും ഒരു ഭാര്യ “തന്റെ ഭർത്താ​വി​നോട്‌” തനിക്ക്‌ “ആഴമായ ബഹുമാന”മുണ്ടെന്ന്‌ കാണി​ക്കു​ന്നു. നിങ്ങളു​ടെ ഭവനത്തെ സംബന്ധിച്ച്‌ ഇതു സത്യമാ​ണോ? (എഫേസ്യർ 5:33; സദൃശ​വാ​ക്യ​ങ്ങൾ 31:10-15, 27, 28) കുട്ടി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പിതാ​വി​നോ​ടും മാതാ​വി​നോ​ടു​മു​ളള മനസ്സോ​ടെ​യു​ളള അനുസ​രണം ദൈവം ആവശ്യ​പ്പെ​ടുന്ന പ്രകാരം അവർ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ന്നു എന്നു പ്രകട​മാ​ക്കു​ന്നു. (എഫേസ്യർ 6:1-3) അത്തര​മൊ​രു ഭവനത്തിൽ അധികാ​ര​ത്തോട്‌ ആദരവി​ല്ലാ​ത്തി​ട​ത്തേ​ക്കാൾ വളരെ​യേറെ സമാധാ​ന​വും കൂടു​ത​ലായ വ്യക്തി​പ​ര​മായ സുരക്ഷി​ത​ബോ​ധ​വും ഉണ്ടായി​രി​ക്കു​ക​യി​ല്ലേ?

19. കുടും​ബ​ത്തിൽ ദൈവ​വ​ച​ന​ത്താൽ നയിക്ക​പ്പെ​ടാൻ ശ്രമി​ക്കു​ന്നത്‌ നിങ്ങൾ മാത്ര​മാ​ണെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം?

19 നിങ്ങളു​ടെ ഭവനം അത്തര​മൊ​രു സ്ഥലമാ​ക്കാൻ നിങ്ങൾക്ക്‌ സഹായി​ക്കാൻ കഴിയും. കുടും​ബ​ത്തി​ലെ മററം​ഗങ്ങൾ യഹോ​വ​യു​ടെ വഴികൾ ഉയർത്തി​പ്പി​ടി​ക്കാൻ തെര​ഞ്ഞെ​ടു​ത്താ​ലും ഇല്ലെങ്കി​ലും നിങ്ങൾക്ക​ങ്ങനെ ചെയ്യാൻ കഴിയും. മററു​ള​ളവർ നിങ്ങളു​ടെ നല്ല മാതൃ​ക​യോട്‌ പ്രതി​ക​രി​ച്ചേ​ക്കാം. (1 കൊരി​ന്ത്യർ 7:16; തീത്തോസ്‌ 2:6-8) അവർ അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽപോ​ലും നിങ്ങൾ ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ വഴിക​ളു​ടെ ഔചി​ത്യ​ത്തി​ന്റെ ഒരു സാക്ഷ്യ​മാ​യി നില​കൊ​ള​ളും, അതു നിസ്സാര മൂല്യ​മു​ളള സംഗതി​യല്ല.—1 പത്രോസ്‌ 3:16, 17.

20, 21. (എ) ഒരു ഭർത്താ​വി​ന്റെ​യും മാതാ​പി​താ​ക്കൻമാ​രു​ടെ​യും അധികാ​രം സമ്പൂർണ്ണ​മ​ല്ലെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ? (ബി) അതു​കൊണ്ട്‌ ഒരു ക്രിസ്‌തീയ ഭാര്യ​യോ വിശ്വാ​സ​മു​ളള കുട്ടി​ക​ളോ ഏതു തീരു​മാ​നത്തെ അഭിമു​ഖീ​ക​രി​ച്ചേ​ക്കാം, അവരെ പ്രേരി​പ്പി​ക്കേ​ണ്ട​തെ​ന്താണ്‌?

20 കുടുംബ അധികാ​ര​ത്തി​ന്റെ ചട്ടക്കൂട്‌ മുഴു​വ​നും ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കു​ന്നു എന്നത്‌ മനസ്സിൽ പിടി​ക്കുക. അപ്രകാ​രം പുരു​ഷൻമാർ ക്രിസ്‌തു​വി​നും ഭാര്യ​മാർ “കർത്താ​വിൽ യോഗ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ” ഭർത്താ​ക്കൻമാർക്കും കുട്ടികൾ “എന്തു​കൊ​ണ്ടെ​ന്നാൽ ഇത്‌ കർത്താ​വിൽ സുപ്ര​സാ​ദ​ക​ര​മാ​യി​രി​ക്കു​ന്ന​തി​നാൽ” മാതാ​പി​താ​ക്കൾക്കും കീഴ്‌പ്പെ​ട്ടി​രി​ക്കണം. (കൊ​ലോ​സ്യർ 3:18, 20; 1 കൊരി​ന്ത്യർ 11:3) അതു​കൊണ്ട്‌ ദൈവത്തെ കണക്കി​ലെ​ടു​ക്കാ​തെ വിട്ടു​ക​ള​യാൻ കഴിയു​ക​യില്ല, ഉവ്വോ? ഇതിന്റെ അർത്ഥം തന്റെ ഭാര്യ​യു​ടെ മേലുളള ഭർത്താ​വി​ന്റെ അധികാ​ര​വും തങ്ങളുടെ കുട്ടി​ക​ളു​ടെ മേലുളള മാതാ​പി​താ​ക്ക​ളു​ടെ അധികാ​ര​വും ആപേക്ഷി​ക​മാണ്‌ എന്നാണ്‌. അതായത്‌ ക്രിസ്‌തീയ ഇണയും കുട്ടി​ക​ളും ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും ഉപദേശം അനുസ​രി​ച്ചു​കൊണ്ട്‌ ഒന്നാമ​താ​യി അവർക്ക്‌ കീഴ്‌പ്പെ​ട്ടി​രി​ക്കു​ന്നു. ചില അവിശ്വാ​സി​ക​ളായ ഇണകൾക്കോ മാതാ​പി​താ​ക്കൾക്കോ ആ ആശയം ആദ്യം അനിഷ്ട​ക​ര​മാ​യി​രു​ന്നേ​ക്കാം. എന്നാൽ വാസ്‌ത​വ​ത്തിൽ അത്‌ അവരുടെ നൻമയ്‌ക്ക്‌ ഉതകുന്നു, കാരണം അതു വിശ്വാ​സി​യായ ഇണയെ​യും കുട്ടി​ക​ളെ​യും കൂടുതൽ ആശ്രയ​യോ​ഗ്യ​രും ആദരവു​ള​ള​വ​രും ആക്കിത്തീർക്കാൻ സഹായി​ക്കു​ന്നു.

21 എന്നിരു​ന്നാ​ലും ഒരു ഭർത്താവ്‌ തന്റെ ഭാര്യ​യോട്‌ “കർത്താ​വിൽ യോഗ്യ”മല്ലാത്തത്‌, എന്തെങ്കി​ലും ചെയ്യാൻ ആവശ്യ​പ്പെ​ടു​ന്നെ​ങ്കി​ലെന്ത്‌? അവൾ ചെയ്യു​ന്നത്‌ അവൾ യഥാർത്ഥ​ത്തിൽ ‘സത്യ​ദൈ​വത്തെ ഭയപ്പെ​ടു​ന്നു​ണ്ടോ’ ഇല്ലയോ എന്നു പ്രകട​മാ​ക്കും. (സഭാ​പ്ര​സം​ഗി 12:13) കുട്ടികൾ ദൈവ​വ​ചനം ഗ്രഹി​ക്കാ​നും അനുസ​രി​ക്കാ​നും പ്രായ​മാ​കു​മ്പോ​ഴും ഇതു സത്യമാണ്‌. യഹോ​വയെ സേവി​ക്കാ​നു​ളള തങ്ങളുടെ ആഗ്രഹ​ത്തിൽ അവരുടെ മാതാ​പി​താ​ക്കൾ പങ്കുപ​റ​റു​ന്നി​ല്ലെ​ങ്കിൽ തങ്ങൾ തന്നെ ദൈവ​ത്തോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ അതോ അങ്ങനെ അല്ലാത്ത മാതാ​പി​താ​ക്ക​ളു​ടെ ഭാഗ​ധേ​യ​ത്തിൽ പങ്കുപ​റ​റു​മോ എന്ന്‌ കുട്ടികൾ തന്നെ തീരു​മാ​നി​ക്കണം. (മത്തായി 10:37-39) എന്നാൽ ദൈവ​ത്തോ​ടു​ളള തങ്ങളുടെ പ്രഥമ കടപ്പാട്‌ ഒഴിച്ച്‌ “സകലത്തി​ലും,” തങ്ങൾക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്യണ​മെ​ന്നാണ്‌ അതിന്റെ അർത്ഥ​മെ​ങ്കിൽ പോലും കുട്ടികൾ കീഴ്‌പ്പെ​ട്ടി​രി​ക്കണം. (കൊ​ലോ​സ്യർ 3:20) ഈ പ്രവർത്ത​ന​ഗതി അവരുടെ മാതാ​പി​താ​ക്കളെ രക്ഷയ്‌ക്കു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ കരുത​ലി​ലേക്ക്‌ ആകർഷി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. ഒരുവന്റെ പ്രചോ​ദനം ഒരു സ്വത​ന്ത്രാ​ത്മാ​വിൽ നിന്ന്‌ സംജാ​ത​മാ​കുന്ന അനുസ​ര​ണ​ക്കേ​ടാ​യി​രി​ക്കാ​തെ യഹോ​വ​യോ​ടും അവന്റെ നീതി​യു​ളള വഴിക​ളോ​ടു​മു​ളള വിശ്വ​സ്‌ത​ത​യാ​ണെ​ങ്കിൽ ഇതു സത്യമാ​യി “കർത്താ​വിൽ സുപ്ര​സാ​ദ​ക​ര​മാണ്‌.”

ക്രിസ്‌തീയ സഭയിൽ

22, 23. (എ) ക്രിസ്‌തീയ മേൽവി​ചാ​രകൻ സഭാം​ഗ​ങ്ങളെ എങ്ങനെ സേവി​ക്കു​ന്നു? (ബി) അതു​കൊണ്ട്‌ നമുക്ക്‌ അവരോട്‌ എന്തു മനോ​ഭാ​വം ഉണ്ടായി​രി​ക്ക​ണ​മെ​ന്നാണ്‌ എബ്രായർ 13:17 പറയു​ന്നത്‌?

22 യഹോ​വ​യോ​ടു​ളള അതേ വിശ്വ​സ്‌തത അവന്റെ ക്രിസ്‌തീയ സഭയോ​ടും അതിനെ പരിര​ക്ഷി​ക്കു​ന്ന​വ​രോ​ടു​മു​ളള നമ്മുടെ മനോ​ഭാ​വ​ത്തിൽ പ്രതി​ഫ​ലി​ക്കേ​ണ്ട​താണ്‌. “ആട്ടിൻകൂ​ട്ടത്തെ” മേയി​ക്കാൻ യഹോവ മേൽവി​ചാ​ര​കൻമാ​രെ ആക്കി വച്ചിട്ടുണ്ട്‌. അവർ ശമ്പളം ഒന്നും പററാതെ തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രോ​ടു​ളള യഥാർത്ഥ താത്‌പ​ര്യം നിമിത്തം തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്നു. (1 പത്രോസ്‌ 5:2; 1 തെസ്സ​ലോ​നീ​ക്യർ 2:7-9) ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത ഘോഷി​ക്കുന്ന വേല ചെയ്യാൻ അവർ സഭയെ സഹായി​ക്കു​ന്നു. കൂടാതെ സഭയിലെ ഓരോ അംഗത്തി​ലും താല്‌പ​ര്യ​മെ​ടു​ത്തു​കൊണ്ട്‌ ബൈബിൾ തത്വങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ പഠിക്കാൻ അവരെ സഹായി​ക്കു​ന്നു. മാത്ര​വു​മല്ല സഭയിലെ ഏതെങ്കി​ലും അംഗം പൂർണ്ണ​മായ തിരി​ച്ച​റി​വു കൂടാതെ ഒരു തെററായ ചുവടു വയ്‌ക്കു​ന്നു​വെ​ങ്കിൽ അയാളെ യഥാസ്ഥാ​ന​പ്പെ​ടു​ത്താ​നു​ളള ശ്രമം ചെയ്യുന്നു. (ഗലാത്യർ 6:1) ഒരംഗം തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം അവഗണി​ക്കു​ക​യും ഗൗരവ​ത​ര​മായ തെററു ചെയ്യു​ന്ന​തിൽ തുടരു​ക​യും ചെയ്യു​ന്നെ​ങ്കിൽ അയാളെ പുറത്താ​ക്കാൻ മൂപ്പൻമാർ ശ്രദ്ധി​ക്കു​ന്നു. അങ്ങനെ സഭ അയാളു​ടെ ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​ത്തിൽനിന്ന്‌ സംരക്ഷി​ക്ക​പ്പെ​ടു​ന്നു.—1 കൊരി​ന്ത്യർ 5:12, 13.

23 തന്റെ ജനത്തിന്റെ ഇടയിൽ സമാധാ​നം ഉറപ്പു വരുത്താ​നു​ളള യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ്വ​ക​മായ കരുത​ലി​നോ​ടു​ളള വിലമ​തി​പ്പിൽ നാം എബ്രായർ 13:17-ൽ കാണ​പ്പെ​ടുന്ന ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കണം: “നിങ്ങളു​ടെ ഇടയിൽ നേതൃ​ത്വം വഹിക്കു​ന്ന​വരെ അനുസ​രി​ക്കു​ക​യും കീഴ്‌പ്പെ​ട്ടി​രി​ക്കു​ക​യും ചെയ്യു​വിൻ, എന്തു​കൊ​ണ്ടെ​ന്നാൽ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രെ​ന്ന​നി​ല​യിൽ അവർ നിങ്ങളു​ടെ ദേഹി​കളെ കാവൽ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു; സന്തോ​ഷ​ത്തോ​ടെ അവർ ഇതു ചെയ്യേ​ണ്ട​തി​നു​തന്നെ, സങ്കട​പ്പെ​ട്ടു​കൊ​ണ്ടല്ല, എന്തു​കൊ​ണ്ടെ​ന്നാൽ അതു നിങ്ങൾക്ക്‌ ഹാനി​ക​ര​മാണ്‌.”

24, 25. (എ) മൂപ്പൻമാർ പഠിപ്പി​ക്കു​ന്നത്‌ നാം അവരെ വീക്ഷി​ക്കു​ന്ന​വി​ധത്തെ സ്വാധീ​നി​ക്കേ​ണ്ട​തെ​ങ്ങനെ? (ബി) നാം ബൈബി​ളിൽനിന്ന്‌ പഠിപ്പി​ക്ക​പ്പെ​ടു​ന്നത്‌ നാം എപ്പോൾ എവിടെ ബാധക​മാ​ക്കണം? എന്തു​കൊണ്ട്‌?

24 ഈ മേൽവി​ചാ​ര​കൻമാർ അല്ലെങ്കിൽ മൂപ്പൻമാർ ബഹുമാ​നം അർഹി​ക്കു​ന്ന​തി​ന്റെ ഒരു മുഖ്യ കാരണം അവർ “ദൈവ​വ​ചനം” പഠിപ്പി​ക്കു​ന്നു എന്നതാണ്‌ എന്ന്‌ ബൈബിൾ ഊന്നി​പ്പ​റ​യു​ന്നു. (എബ്രായർ 13:7; 1 തിമൊ​ഥെ​യോസ്‌ 5:17) ആ “വചന”ത്തിന്റെ ശക്തിയെ സംബന്ധിച്ച്‌ എബ്രായർ 4:12, 13 ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ദൈവ​ത്തി​ന്റെ വചനം ജീവനു​ള​ള​തും ശക്തി പ്രയോ​ഗി​ക്കു​ന്ന​തും ഇരുവാ​യ്‌ത്ത​ല​യു​ളള ഏതു വാളി​നേ​ക്കാ​ളും മൂർച്ച​യേ​റി​യ​തും ദേഹി​യേ​യും ആത്മാവി​നെ​യും തമ്മിലും സന്ധിക​ളേ​യും അവയുടെ മജ്ജയേ​യും തമ്മിലും വേർപെ​ടു​ത്തും വരെ തുളച്ചു കയറു​ന്ന​തും ഹൃദയ​ത്തി​ന്റെ ചിന്തക​ളെ​യും ഇംഗി​ത​ങ്ങ​ളെ​യും വിവേ​ചി​പ്പാൻ പ്രാപ്‌ത​വു​മാണ്‌. അവന്റെ കാഴ്‌ച​യ്‌ക്കു പ്രത്യ​ക്ഷ​മ​ല്ലാത്ത ഒരു സൃഷ്ടി​യു​മില്ല, എന്നാൽ സകലവും നഗ്നവും അവന്റെ കണ്ണുകൾക്ക്‌ പരസ്യ​മാ​യി തുറന്നു കിടക്കു​ന്ന​തു​മാ​കു​ന്നു, അവനോ​ടാണ്‌ നമുക്ക്‌ കണക്കു തീർക്കാ​നു​ള​ളത്‌.”

25 അപ്രകാ​രം യഹോ​വ​യു​ടെ വചനത്തി​ലെ സത്യങ്ങൾ ഒരു വ്യക്തി എന്തായി പ്രത്യ​ക്ഷ​പ്പെ​ടു​ന്നോ അതും അയാൾ വാസ്‌ത​വ​ത്തിൽ എന്തായി​രി​ക്കു​ന്നോ അതും തമ്മിലു​ളള വ്യത്യാ​സം തുറന്നു കാട്ടുന്നു. അയാൾക്ക്‌ ദൈവ​ത്തിൽ യഥാർത്ഥ വിശ്വാ​സ​വും തന്റെ സ്രഷ്ടാ​വി​നെ പ്രസാ​ദി​പ്പി​ക്കാ​നു​ളള യഥാർത്ഥ ആഗ്രഹ​വു​മു​ണ്ടെ​ങ്കിൽ സഭാമൂ​പ്പൻമാ​രു​ടെ ദൃഷ്ടി​യിൽപ്പെ​ടാ​ത്ത​പ്പോൾപോ​ലും അയാളി​ലെ പ്രേര​ക​ശക്തി ഉചിത​മാ​യി “ദൈവ​ത്തി​ന്റെ മഹത്വ”ത്തെ പ്രതി​ഫ​ലി​പ്പി​ക്കും. (റോമർ 3:23) ഒരു തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ നടത്ത സഭയിൽനിന്ന്‌ ഒരു വ്യക്തി പുറത്താ​ക്ക​പ്പെ​ടാ​വുന്ന ഗുരു​ത​ര​മായ തെററു​ക​ളിൽ ഉൾപ്പെ​ടു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ മാത്രം അയാൾ അതിൽ ഏർപ്പെ​ടു​ക​യില്ല. അതു​കൊണ്ട്‌ ദൈവ​വ​ച​ന​ത്തിൽ കാണ​പ്പെ​ടുന്ന ഏതെങ്കി​ലും ബുദ്ധി​യു​പ​ദേ​ശത്തെ നിസ്സാ​ര​മാ​യി എടുക്കാൻ ഒരു വ്യക്തി ചായ്‌വു​ള​ള​വ​നാ​ണെ​ങ്കിൽ അയാൾ ദൈവ​ത്തോ​ടു​ളള തന്റെ മനോ​ഭാ​വം യഥാർത്ഥ​ത്തിൽ എന്താ​ണെന്ന്‌ ശ്രദ്ധാ​പൂർവ്വം പരി​ശോ​ധി​ക്കേ​ണ്ട​താണ്‌. അയാൾ സങ്കീർത്തനം 14:1-ൽ ‘യഹോവ ഇല്ല എന്ന്‌ മൂഢൻ’ പരസ്യ​മാ​യി​ട്ടല്ല, “തന്റെ ഹൃദയ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നു” എന്ന്‌ ആരെക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നു​വോ ആ ആളി​നെ​പ്പോ​ലെ ആയിത്തീ​രു​ക​യാ​ണോ?

26, 27. (എ) യഹോ​വ​യു​ടെ “സകല അരുള​പ്പാ​ടു​ക​ളെ​യും” ഗൗരവ​മാ​യി എടുക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഇപ്രകാ​രം നാം അധികാ​ര​ത്തോട്‌ ആദരവ്‌ കാണി​ക്കു​മ്പോൾ അതു നമ്മുടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കു​ന്നു?

26 പിശാ​ചി​നാൽ പരീക്ഷി​ക്ക​പ്പെ​ട്ട​പ്പോൾ യേശു ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “മനുഷ്യൻ . . . യഹോ​വ​യു​ടെ വായ്‌ മുഖാ​ന്തരം വരുന്ന സകല അരുള​പ്പാ​ടി​നാ​ലും ജീവി​ക്കേ​ണ്ട​താണ്‌.” (മത്തായി 4:4) യഹോ​വ​യു​ടെ “സകല അരുള​പ്പാ​ടും” പ്രധാ​ന​മാ​ണെ​ന്നും യാതൊ​ന്നും അവഗണി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും നിങ്ങൾ വിശ്വ​സി​ക്കു​ന്നു​വോ? യഹോ​വ​യു​ടെ ചില നിബന്ധ​നകൾ അനുസ​രി​ക്കു​ക​യും അതേ സമയം മററു​ളളവ അപ്രധാ​ന​മാ​യി കരുതു​ക​യും ചെയ്യു​ന്നത്‌ കേവലം മതിയാ​ക​യില്ല. ഒന്നുകിൽ നാം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യം ഉയർത്തി​പ്പി​ടി​ക്കു​ന്നു, അല്ലെങ്കിൽ നൻമ​യെന്ത്‌ തിൻമ​യെന്ത്‌ എന്നതു സംബന്ധിച്ച്‌ സ്വന്തം മാനദണ്ഡം വച്ചു​കൊണ്ട്‌ നാം വിവാ​ദ​വി​ഷ​യ​ത്തിൽ പിശാ​ചി​ന്റെ പക്ഷം ചേരുന്നു. തങ്ങൾ യഥാർത്ഥ​മാ​യി യഹോ​വ​യു​ടെ നിയമത്തെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ പ്രകട​മാ​ക്കു​ന്നവർ സന്തുഷ്ട​രാ​കു​ന്നു.—സങ്കീർത്തനം 119:165.

27 അത്തരം ആളുകൾ ലോക​ത്തി​ന്റെ വിഭാ​ഗീ​യ​മായ ആത്‌മാ​വി​നാൽ കുരു​ക്കി​ലാ​ക്ക​പ്പെ​ടു​ന്നില്ല. അവർ ധാർമ്മിക നിയ​ന്ത്ര​ണ​ങ്ങളെ തളളി​ക്ക​ള​യു​ന്ന​വ​രു​ടെ ലജ്ജാവ​ഹ​മായ നടത്തയിൽ ഏർപ്പെ​ടു​ന്നു​മില്ല. യഹോ​വ​യോ​ടും അവന്റെ നീതി​യു​ളള വഴിക​ളോ​ടു​മു​ളള അഗാധ​മായ ബഹുമാ​നം അവരുടെ ജീവി​ത​ത്തിന്‌ സ്ഥിരത നൽകുന്നു. യഹോ​വ​യോ​ടും അവന്റെ വഴിക​ളോ​ടു​മു​ളള അത്തരം ബഹുമാ​നം അവർക്ക്‌ ഭൗമിക അധികാ​രി​ക​ളോട്‌ ഉചിത​മായ ബഹുമാ​നം ഉണ്ടായി​രി​ക്കുക സാദ്ധ്യ​മാ​ക്കി​ത്തീർക്കു​ന്നു. ഇത്‌ സമാധാ​ന​പ​ര​മായ ജീവി​ത​ത്തിന്‌ അത്യാ​വ​ശ്യ​മാണ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[134-ാം പേജിലെ ചിത്രം]

യേശുവിന്റെ അപ്പോ​സ്‌ത​ലൻമാർ ഹൈ​ക്കോ​ട​തി​യോട്‌ പറഞ്ഞു: “ഞങ്ങൾ മനുഷ്യ​രേ​ക്കാൾ അധികം ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കേ​ണ്ട​താണ്‌”